HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട് ജീവിതത്തിലേക്കു പടർന്ന നിമിഷം. അഞ്ച് മാസക്കാലം ആശുപത്രിക്കിടക്കയിൽ. വേദന കടിച്ചമർത്തി കിടക്കുന്പോൾ മനസ് നീറുകയായിരുന്നു. എനിക്കു നടക്കാൻ കഴിയുമോ? ഞാൻ കരഞ്ഞാൽ ചുറ്റും നിൽക്കുന്ന അപ്പനും അമ്മയും കരയും. എന്റെ പ്രിയപ്പെട്ട പെങ്ങളുകുട്ടി കരയും. വേദന ഉള്ളിൽ അടക്കി വച്ചു ഡോക്ടറോടു നേരിയ ശബ്ദത്തിൽ ചോദിച്ചു. കാൽ മുറിച്ചു കളയാതെയിരിക്കാൻ കഴിയുമോ? ഡോക്ടർ നിസഹായനായിരുന്നു. പാദം മുറിച്ചു മാറ്റണം. ഉൗന്നുവടിയില്ലാതെ നടക്കാനാകില്ല. ഡോക്ടറുടെ ശബ്ദം ഇടിമുഴക്കം പോലെ തോന്നി. നെഞ്ചിൽ കൂടം കൊണ്ട് ആരോ അടിക്കുന്നതു പോലെ. കണ്ണിൽ ഇരുട്ടുമാത്രം. ദൈവത്തെ വിളിച്ചു കരഞ്ഞു. എങ്കിലും അവസാന ആശ്രയം പോലെ ഒന്നു ചോദിച്ചു. മുട്ടിനു താഴെ കാൽ മുറിച്ചാൽ വടിയില്ലാതെ നടക്കാൻ സാധിക്കുമോ?
കൃത്രിമക്കാൽ വച്ചാൽ ഊന്നുവടിയോ പരസഹായമോ ഇല്ലാതെ നടക്കാമെന്നു ഡോക്ടർ. അതോടെ മനസിൽ അല്പം ആശ്വാസത്തിന്റെ ഒരു നനവ്. രണ്ടും കല്പിച്ചു ഡോക്ടറോട് പറഞ്ഞു. എന്റെ കാൽ മുറിച്ചോ. അങ്ങനെ ഇടതുകാൽ മുട്ടിനു താഴെ മുറിച്ചു നീക്കി. ഇത് സജേഷ് കൃഷ്ണൻ. പയ്യന്നൂർ സ്വദേശി. ബംഗളൂരു റിസംന്പിൾ സിസ്റ്റംസ് കന്പനി എച്ച്ആർ മാനേജർ. കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണർ. കൃത്രിമകാലു കൊണ്ടു കർണാടകയിലെ ഏറ്റവും വലിയ മൂന്നാമത്തെ മലയായ തടിയന്റമോൾ മല കയറിയവൻ. പാരാ ആംപ്യൂട്ട് ഫുട്ബോളിൽ ദേശീയ താരം. ബാഡ്മിന്റണ്‍ താരം. ആത്മവിശ്വാസത്തിനു മറ്റൊരു പേര് വിളിക്കാം; സജേഷ് കൃഷ്ണൻ.
ദുരന്തമായി ടിപ്പർ
പയ്യന്നൂർ വെള്ളൂരിലെ കിഴക്കുന്പാട് കെ.സി. കൃഷ്ണന്റെതു സാധാരണകുടുംബം. ഭാര്യ സതി. രണ്ട് മക്കൾ. സജേഷ് കൃഷ്ണൻ, സജ്ന കൃഷ്ണൻ. ഓട്ടോ ഓടിച്ചാണ് കൃഷ്ണൻ ഈ കുടുംബത്തെ പോറ്റുന്നതും മക്കളെ പഠിപ്പിച്ചതും. മക്കളിലായിരുന്നു കൃഷ്ണന്റെ പ്രതീക്ഷ. പഠിക്കാൻ മിടുക്കരായിരുന്നു മക്കൾ. മകൾ സജ്ന ബിരുദാനന്തബിരുദം നേടി. സജേഷിനെ എൻജിനിയറാക്കാൻ ആഗ്രഹിച്ചു. ബിടെക്കിനു ചേർക്കുകയും ചെയ്തു. അന്നു സജേഷിനു പതിനെട്ട് വയസായിരുന്നു. 2005ൽ ബിടെക്കിന് ഒന്നാം വർഷം പഠിക്കുന്പോഴാണു സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയ ആ ബൈക്ക് അപകടം സംഭവിക്കുന്നത്. സുഹൃത്തിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സജേഷ്. വിധി ടിപ്പർ ലോറിയുടെ രൂപത്തിൽ വന്നു. വളവിൽ അമിത വേഗതയിലെത്തിയ ടിപ്പറിൽനിന്നും രക്ഷപ്പെടാൻ വെട്ടിച്ച ബൈക്ക് പാളി മറിഞ്ഞു. റോഡിലേക്കു തെറിച്ചുവീണ സജേഷിന്റെ ഇടതുകാൽപാദത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. നാട്ടുകാർ കോരിയെടുത്തു സജേഷിനെ യുമായി മംഗലാപുരം ആശുപത്രിയിലേക്കു പാഞ്ഞു. ഇടതുകാൽപാദം മുറിച്ചു മാറ്റേണ്ടി വരുമെന്നു ഡോക്ടർമാർ വിധിയെഴുതി. അവർ ഒന്നുകൂടി പറഞ്ഞു, പാദം മുറിച്ചു മാറ്റിയാലും ജീവിതകാലം മുഴുവൻ ക്രച്ചസ് ഉപയോഗിക്കേണ്ടി വരും. കാൽമുട്ടിനു താഴെ മുറിച്ചു മാറ്റിയാൽ കൃത്രിമ കാൽ പിടിപ്പിച്ച് നടക്കാം. ക്രച്ചസിൽ ജിവിതകാലം മുഴുവൻ നടക്കുന്നതിനെക്കാൾ നല്ലതു കൃത്രിമ കാൽ ഉപയോഗിച്ചു ജീവിതം തിരിച്ചുപിടിക്കുന്നതാണ്.
മാസങ്ങളോളം ആശുപത്രിവാസം. ക്രച്ചസിൽ കൂട്ടുകാരുടെ സഹായത്തോടെ പരീക്ഷകൾ എഴുതി. 2008ൽ പഠനം പൂർത്തിയാക്കി. നല്ല മാർക്കിൽ തന്നെ ജയിച്ചു. അപ്പോഴും വിധിയെ പഴിച്ച് വീടിന്റെ അകത്തളങ്ങളിൽ നിരാശയിൽ ഒതുങ്ങിക്കൂടാൻ സജേഷ് തയാറായില്ല. വിധിയെ അംഗീകരിച്ചു. മനസിനെ പരുവപ്പെടുത്തി. ചുറ്റുമുള്ള സഹതാപം വേണ്ട. ആരോടും പിണങ്ങിയില്ല. സ്വയം വിധിയെ ഏറ്റെടുത്തു.
എന്റെ ശക്തി
മനസിന്റെ ശക്തിയായി ദൈവം നല്‍കിയത് അപ്പനെയും അമ്മയെയുമാണ്.അമ്മ സതിയും അനുജത്തി സജ്നയും ഭർത്താവ് സാജനും അടങ്ങുന്ന കുടുംബം. അപ്പനായിരുന്നു സജേഷിന്റെ ശക്തി. മകൻ വീണിട്ടും തളരാതെ മകന്റെ മനസിൽ ശക്തി പകർന്നു.
ആശുപത്രിയിൽ നിന്നിറങ്ങിയ മകനെ ഒരിക്കൽക്കൂടി നടത്തം പഠിപ്പിച്ചു. ലോണെടുത്തു വിലകൂടിയ കൃത്രിമ കാൽ വാങ്ങി നൽകി. വീണിടത്തുനിന്ന് എഴുന്നേൽക്കാൻ പഠിപ്പിച്ചതും വീണ്ടും വീണ്ടും നടക്കാൻ പഠിപ്പിച്ചതും ഈ അപ്പനാണ്. അപ്പനില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ വീണു പോകുമായിരുന്നുവെന്നു സജേഷ്. ഇതു പറയുന്പോൾ സജേഷിന്റെ കണ്ണിൽനിന്ന് അടർന്നു വീണത് അപ്പനോടുള്ള നന്ദിയായിരുന്നു. ഒരിക്കൽ പോലും അപ്പൻ നോ എന്നു പറഞ്ഞിട്ടില്ല. നിനക്ക് സാധിക്കും. മോൻ ഓടിക്കോ, മല കയറിക്കോ എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ. അതാണ് എന്റെ അപ്പൻ.
പിന്തുണയുമായി പ്രതീക്ഷിക്കാത്തവർ പോലും വന്നു. സുഹൃത്തുക്കളുടെ രൂപത്തിൽ. കണ്ണ് നനയാൻ അവർ സമ്മതിച്ചില്ല. നടക്കാൻ, പഠിപ്പിക്കാൻ , പരീക്ഷ എഴുതിപ്പിക്കാൻ കൂടെയുണ്ടായിരുന്നു. അവനൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് അവർ ആഗ്രഹിച്ചു. നാട്ടിലുള്ളതും അല്ലാത്തതുമായ സുഹൃത്തുക്കൾ. വിധിയെ പുഞ്ചിരിച്ചു നേരിടാനുള്ള ആത്മവിശ്വാസം ഈ നെഞ്ചിൽ നിറയുകയായിരുന്നു.
കണ്ണൂർ ഗവണ്മെന്റ് ഐടിഐ, പഴയങ്ങാടി മാടായി ഗവ. ഐടിഐ എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപകനായി. അവിടെനിന്ന് ഹിമാചൽപ്രദേശിലും കോയന്പത്തൂരിലും ബംഗളൂരുവിലും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. നിലവിൽ ജോലി ചെയ്യുന്ന ബംഗളൂരു റിസംന്പിൾ സിസ്റ്റംസ് ഒരു മൾട്ടിനാഷണൽ കന്പനിയാണ്. ഇതിന്റെ സിഇഒ നസീർ അവൽ പ്രചോദനമായി മുന്നിൽ നിൽക്കുന്നു. ജീവനക്കാർക്ക് ആത്മവിശ്വാസം പകരാനുള്ള മാർഗമായി കന്പനി സജേഷിനെ മുന്നിൽ നിർത്തുന്നു. സജേഷിന്റെ യാത്രകൾക്കും ഓട്ടത്തിനും മലകയറ്റത്തിനും പിന്നിൽ ശക്തിയായി, പ്രചോദനമായി നസീറിന്റെ സാന്നിധ്യമുണ്ട്.
പ്രതീക്ഷയുടെ ചിറകുകൾ
എന്നെ തളരാൻ അനുവദിക്കാത്ത ഒരു ശക്തി ഈ ലോകത്തിലുണ്ട്. എന്റെ ജീവിതരേഖ എഴുതി ച്ചേർത്ത ശക്തി. എനിക്കു തുണയായി ഓരോ നിമിഷവും നിർദേശങ്ങളും വഴികളും പറഞ്ഞു നൽകുന്ന ശക്തി. അവസാനം ഇതാ ഒരിക്കലും കണ്ടിട്ടില്ലാത്ത മേജർ ഡി.പി. സിംഗിന്റെ രൂപത്തിലും. കാർഗിൽ യോദ്ധാവും ഇന്ത്യയുടെ ബ്ലേഡ് റണ്ണറുമായ മേജർ ഡി.പി. സിംഗ് തുടങ്ങമിട്ട ദ ചലഞ്ചിംഗ് വണ്‍സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ എന്റെ മറ്റൊരു തുണയായി മാറി. കൃത്രിമക്കാലുമായി മാരത്തണിൽ പങ്കെടുക്കുന്ന ചിലരുടെ വീഡിയോ അതിൽ കണ്ടതോടെ മാരത്തണ്‍ ആയി സ്വപ്നം. സ്കൂളിൽ പഠിക്കുന്പോൾ ഒരു ഓട്ടത്തിലും പങ്കെടുക്കാത്തവൻ. കാലില്ലാതെ ഓടണമെന്നു സ്വപ്നം കാണാൻ തുടങ്ങി. മലകയറുന്നതുസ്വപ്നം കാണാൻ തുടങ്ങി.
2015ൽ കൊച്ചിയിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തണിൽ പങ്കെടുക്കാൻ കൂട്ടായ്മയിലെ 20 പേർക്ക് അവസരം കിട്ടി. അതിലെ ഏക മലയാളിയായിരുന്നു സജേഷ്. എന്തിനാണു പോകുന്നതെന്നു പറയാതെ വീട്ടിൽനിന്നു തിരിച്ചു. അഞ്ച് കിലോമീറ്റർ മിനി മാരത്തണ്‍ 50 മിനിറ്റ് കൊണ്ടു പൂർത്തിയാക്കി. ലോകം കീഴടക്കിയ സന്തോഷത്തിൽ സജേഷ് ചിരിച്ചു. പ്രതിസന്ധികളെ പോസിറ്റീവാക്കി മാറ്റുന്നതിന്റെ രസതന്ത്രം സജേഷിനേക്കാൾ നന്നായി ആർക്കാണ് അറിയുക. അതുകൊണ്ടാണല്ലോ ലയണ്‍സ് ഇന്റർനാഷണൽ 2019ലെ എക്സലൻസ് ഇൻ സ്പോർട്സ് എന്ന അവാർഡ് സജേഷിനു സമ്മാനിച്ചത്.
ആദ്യ മലയാളി ബ്ലേഡ് റണ്ണർ
കൃത്രിമക്കാൽ ഉപയോഗിച്ചുള്ള ഓട്ടപരിശീലനം ആരംഭിച്ചു. ദിവസവും മണിക്കൂറുകൾ അതിനായി ചെലവഴിച്ചു. ഓട്ടം അത്ര സുഖകരമായിരുന്നില്ല. കാലുകളുടെ വേദന ശരീരത്തിൽ മുഴുവൻ നിറഞ്ഞു. എങ്കിലും തളർന്നില്ല. മനസ് ശക്തമായിരുന്നു. ഓടിത്തളർന്നു വേദനയിൽ മുഴുകി ഇരിക്കുന്പോഴും മനസ് സന്നദ്ധമായിരുന്നു. വേദനകളെ സ്വയം ഏറ്റെടുത്തു. മത്സരങ്ങളുടെ ആധിക്യം കൃത്രിമകാലിനെ തളർത്തി. ലക്ഷങ്ങൾ ചെലവാക്കി പലതവണ മാറ്റിവച്ചു. 2016 ഫെബ്രുവരിയിൽ കോഴിക്കോട്ടു നടന്ന മാരത്തണിൽ പങ്കെടുത്തു. 2017ൽ വീണ്ടും കൊച്ചിയിൽ മാരത്തണ്‍. ഇക്കുറി ഡോക്ടർമാരുടെ കൂട്ടായ്മ വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച റണ്‍ ഫോർ യുവർ ലെഗ്സ് എന്ന മാരത്തണ്‍ ആയിരുന്നു.
പ്രമേഹം വന്നു കാലുമുറിച്ചുമാറ്റുന്നതിന്റെ എണ്ണം കൂടിയപ്പോൾ, നടത്തം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. സംഘാടകർ ക്ഷണിച്ച് അവിടെയെത്തിയപ്പോഴാണു സന്തോഷവാർത്ത അറിഞ്ഞത്. വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ സജേഷിനു "ബ്ലേഡ്’ വച്ചു കൊടുക്കും. ഭാരം കുറഞ്ഞ കാർബണ്‍ ഫൈബറിൽ നിർമിച്ച"ബ്ലേഡ്’ എന്ന കൃത്രിമക്കാൽ സജേഷിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. വേഗത്തിൽ ഓടാൻ സാധിക്കുന്ന ബ്ലേഡ് ഫൂട്ടായിരുന്നു സമ്മാനിച്ചത്. ആറു ലക്ഷത്തോളം രൂപ ചെലവു വരുമെന്നതിനാൽ വാങ്ങാൻ സാധിക്കാതെയിരുന്നപ്പോഴാണ് ആ സഹായം.
2017 ഡിസംബറിൽ പയ്യന്നൂർ ഏഴിമലയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാരത്തണിൽ സജേഷ് ബ്ലേഡുമായി ഓടി. 10 കിലോമീറ്റർ 1.15 മണിക്കൂറിൽ പിന്നിട്ടു. ആ ഓട്ടം സജേഷിനെ ആദ്യ മലയാളി ബ്ലേഡ് റണ്ണറാക്കി.
കണ്ണൂർ പയ്യന്നൂരിൽ അഞ്ചു കിലോമീറ്റർ 30 മിനിറ്റ് കൊണ്ട് ഓടി പൂർത്തിയാക്കി. കൊറോണ ഭീതിയിൽ മാരത്തണുകൾ നിർത്തി വച്ചതുകൊണ്ടു മാത്രമാണ് ഇപ്പോൾ ഓടാത്തത്. ""മത്സരമായിട്ടല്ല മാരത്തണിനെ കണക്കാക്കുന്നത്. അതെനിക്ക് പാഷനാണ്. ഓടുന്പോൾ കിട്ടുന്ന ഉൗർജമുണ്ട്. അതൊരു വല്ലാത്ത ആത്മവിശ്വാസമാണ്,’’ സജേഷ് പറയുന്നു. ദിവസവും അഞ്ച് കിലോമീറ്ററെങ്കിലും സജേഷ് ഓടുന്നുണ്ട്. കൂട്ടുകാരോടൊപ്പം ബാഡ്മിന്റണ്‍ പ്രാക്ടീസ് ചെയ്യുന്നു.
ദേശീയ താരം
കൂട്ടുകാർക്കൊപ്പം കളിക്കുമായിരുന്നുവെങ്കിലും അപകടത്തിനു മുന്‍പ് കായികരംഗത്തൊന്നും ഇത്ര വലിയ താൽപര്യം സജേഷിന് ഉണ്ടായിരുന്നില്ല. ഇന്ന് അതെല്ലാം മാറി. ദേശീയ താരമാണ്.
സജേഷ് ഇന്ത്യയിലെ ആദ്യത്തെ പാരാ ആംപ്യൂട്ട് ഫുട്ബോൾ താരമാണ്. ഏഷ്യൻ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധാനം ചെയ്തു. ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്.
തടിയന്റെമോൾ മല കയറ്റം
സജേഷിന്റെ ജീവിതത്തിലെ ആദ്യത്തെ മലകയറ്റം. കർണാടക കുടക് ജില്ലയിലെ ഏറ്റവും വലിയതും, കർണാടകയിലെ മൂന്നാമത്തെ ഉയരം കൂടിയതുമായ തടിയന്റെമോൾ മല. കൃത്രിമകാലിൽ ചവിട്ടി കയറി. കൂടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. മഞ്ഞു നിറഞ്ഞു നിന്നിരുന്ന, കാപ്പിത്തോട്ടങ്ങളുടെ ഇടയിലൂടെയുള്ള യാത്ര. പ്രകൃതി ഭംഗി തൊട്ടറിഞ്ഞുകൊണ്ടുള്ള ആ കയറ്റം ഏകദേശം മൂന്നു മണിക്കൂറിൽ മുകളിൽ എത്തി.ഏകദേശം 45 മിനുറ്റ് അവിടെ ചെലവഴിച്ചു. കയറുന്നതിനെക്കാൾ വിഷമം ആയിരുന്നു തിരിച്ചിറങ്ങാൻ എന്നത് ആദ്യ 50 മീറ്റർ ഇറങ്ങിയപ്പോഴേ മനസിലായി. ഇറങ്ങുന്പോൾ ശരീരത്തിന്റെ ഭാരം കൂടി നിയന്ത്രിക്കണമായിരുന്നു. ഒരു കാലിൽ മാത്രം ലോഡ് കൊടുക്കേണ്ടി വരുന്നതിനാൽ മിക്കവാറും സമയങ്ങളിൽ ഓരോ ചുവടും കരുതലോടെ താഴോട്ടു വച്ചു. പാറകൾ ഇളകി ഇരിക്കുന്നതിനാൽ സ്ലിപ് ആയി വീഴാൻ ഉള്ള സാധ്യതയും കൂടുതലായിരുന്നു. ഇടയ്ക്ക് ഒന്നു രണ്ടു തവണ സ്ലിപ് ആകുകയും ചെയ്തു. ഏതായാലും മലകയറ്റവും ഇറക്കവും മനസിനു നൽകിയതു ചെറിയൊരു ശക്തിയല്ല. ലോകം കീഴടക്കിയ വികാരം മനസിനെ അടിമുടി പുതച്ചു. സജേഷ് തന്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചുവച്ചു. ജീവിതത്തിലെ ആദ്യ ട്രെക്കിംഗ് ആയിരുന്നു. അപകടത്തിനുശേഷം എനിക്കും ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും എന്ന് എന്നത്തന്നെ ബോധ്യപ്പെടുത്താൻ വേണ്ടി ആയിരുന്നു യാത്ര. ഇതു ചെറിയൊരു സന്തോഷമല്ല. മറ്റുള്ളവരിലേക്ക് ഈ പോസിറ്റീവ് എനർജി പകരാൻ വേണ്ടിയുള്ളയാത്രകൾ ഇനിയും തുടരും. ഓരോ മാരത്തണും, യാത്രകളും എന്നും ആദ്യത്തേതു പോലെ തന്നെ ആസ്വദിക്കാറുണ്ട്.
പക്ഷെ ഏതൊരു കാര്യവും മനസിൽ ഒരുപാട് ആഗ്രഹിച്ചാൽ അതു നേടാൻ നമ്മൾ അറിയാതെതന്നെ കഠിനമായി പരിശ്രമിക്കും. ഇതെല്ലാം എനിക്ക് എന്റെതന്നെ ജീവിതത്തിൽനിന്നു മനസിലായതാണ്. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ നിന്നു ഞാൻ പഠിച്ച വലിയ പാഠവും അതുതന്നെ ആണ്.
ലക്ഷ്യം?
പതിനെട്ടാമത്തെ വയസിലുണ്ടായ ദുരന്തത്തെ മാറ്റിയെഴുതി കൊണ്ടിരിക്കുന്നു. ഇപ്പോൾ 32 വയസായി. കാറോടിക്കും, സൈക്കിൾ ചവിട്ടും ബൈക്ക് ഓടിക്കും. ലക്ഷങ്ങൾ വിലമതിക്കുന്ന സൈക്കിളാണ് പയ്യന്നൂർ സ്വദേശിയായ രവി, സജേഷിനു സമ്മാനിച്ചിരിക്കുന്നത്. ദൂരയാത്രകൾ വരെ ഇതിൽ നടത്തുന്നതിന്റെ ത്രില്ലിലാണ് സജേഷ്. ബംഗളൂരുവിലും സൈക്കിളെത്തിച്ചു. എവറസ്റ്റ് ഒരു നോക്കു കാണാനുള്ള സ്വപ്നത്തിലാണ് ഇപ്പോൾ സജേഷ്. അതിന് എവറസ്റ്റ് ബേസ് ക്യാന്പുവരെ ഒന്നു കയറണമെന്നാണ് ആഗ്രഹം. എവറസ്റ്റ് ബേസ് ക്യാന്പ് എന്നു കേൾക്കുന്പോൾ നിസാരവൽക്കരിക്കണ്ട. 5364 മീറ്റർ അഥവാ 17,598 അടിയാണ് സൗത്ത് ബേസ് ക്യാന്പിലേക്കുള്ള ഉയരം. രണ്ടു കാലുള്ളവനു ബുദ്ധിമുട്ടുള്ള കാര്യം പെട്ടെന്നു സാധിക്കുമെന്ന വിശ്വാസത്തിലൊന്നുമല്ല. അതിനുള്ള പരിശീലനം വേണം. എങ്ങനെയും ഇതൊന്നു കയറണം. അത് ഇന്നോ നാളെയോ സാധിക്കുമെന്ന പ്രതീക്ഷ സജേഷിനില്ല. പക്ഷേ, കയറിയിരിക്കും. പറയുന്പോൾ വാക്കുകളിൽ നിറയുന്നു ആത്മവിശ്വാസം.
സജേഷ് സ്വപ്നം കാണും. സ്വപ്നം നേടുവോളം പരിശ്രമിച്ചുകൊണ്ടിരിക്കും. ഇനിയുള്ള ലക്ഷ്യം 50 കിലോമീറ്ററിന്റെ അൾട്രാമാരത്തണാണ്. നിലവിൽ 20 കിലോമീറ്റർ വരെ ഓടിയിട്ടുണ്ട്. കൂടുതലും അഞ്ചു കിലോമീറ്റാണ് ഓടുന്നത്. ഇനിയൊന്നു മാറ്റി പിടിക്കണം. ജീവിതത്തിൽ ഒരു പ്ലാനും തയാറാക്കാതെയാണ് ഇതുവരെ ഓടിയതും മല കയറിയതും. സ്വപ്നം കാണുകയും അതു നേടിയെടുക്കാൻ തീവ്രമായി ആഗ്രഹിച്ചു പരിശ്രമിച്ചു. ഒരു ദിവസം കൊണ്ടു വിജയിക്കാൻ കഴിയില്ല. എന്നെ മാറ്റിമറിച്ച വിധിയെ തോൽപ്പിക്കണം. ഇന്നു പലരും സ്വപ്നം കാണും. ഒറ്റ പരിശ്രമത്തിൽ ലഭിച്ചില്ലെങ്കിൽ തലകുന്പിട്ടിരിക്കും. വിജയം വരെ പരിശ്രമിക്കാൻ കഴിയണം. എവറസ്റ്റോളം സ്വപ്നം കാണുകയാണ് ഞാൻ. അതു നേടിയെടുക്കുകതന്നെ ചെയ്യും-ആത്മവിശ്വാസത്തിൽ ഉറച്ച ശബ്ദമായി സജേഷ് മുന്നിൽ നിൽക്കുന്നു.
ദ ചലഞ്ചിംഗ് വണ്‍സ്
1999 ജൂലൈ എട്ട്. കാർഗിൽ യുദ്ധ സമയം. പാക് സൈനികർ തൊടുത്ത ആക്രമണത്തിൽ മേജർ ഡി.പി. സിംഗിനു ഗുരുതര പരിക്കേൽക്കുന്നു. സിംഗിന്റെ ജീവൻ രക്ഷിക്കാൻ രണ്ട് കാലുകളും മുറിച്ചുമാറ്റുന്നു. പത്ത് വർഷത്തിനു ശേഷം ഡൽഹിയിലെ ഒരു മാരത്തണ്‍ വേദി. ഡി.പി. സിംഗ് മൈതാനത്തിറങ്ങി. മത്സരിക്കാൻ. പിന്നീട് ഡി. പി. സിംഗിന്റെ കുതിപ്പായിരുന്നു. ഹാഫ് മാരത്തണിൽ പങ്കെടുക്കുന്ന ഇന്ത്യക്കാരനായ ആദ്യ ബ്ലേഡ് റണ്ണറെന്ന ഖ്യാതിയും അദ്ദേഹത്തിനായി. ട്രാക്കിൽ നേട്ടങ്ങൾ ഓടിപ്പിടിക്കുന്പോഴും തന്നെപ്പോലെ വീട്ടിലും കിടക്കയിലും ക്രച്ചസിലും വീൽച്ചെയറിലുമൊക്കെ സ്വപ്നങ്ങളെ തള്ളിനീക്കുന്ന ഒരുപാട് പേരുണ്ടെന്നും അവർക്ക് ഇച്ഛാശക്തിയും ഉൾക്കരുത്തും നൽകേണ്ടതുണ്ടെന്നുമുള്ള സാമൂഹികബോധം ഡി. പി. സിംഗിനെ മഥിച്ചിരുന്നു. അതിനായി ആവുംവിധം പ്രയത്നിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് പുതുലോകത്തിന്റെ കിളിവാതിലായ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി "ദ ചലഞ്ചിംഗ് വണ്‍സ്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ ആരംഭിക്കുന്നത്.
ജോണ്സണ് വേങ്ങത്തടം
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
മുത്താണ് ഈ മിടുക്കി
പുരാതനകാലം മുതൽ വിദേശികളുടെ മനം കവർന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയായിരുന്നു ഇടുക്കി. മഞ്ഞണിഞ്ഞ മലനിരകളിൽ സ
അൻപ് ഒരു ഔഷധമാണ്
അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവ
ഓര്‍മകളിലെ നക്ഷത്രം
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തി, കലാഭവൻ സ്ഥാപകനായ ഫാ. ആബേൽ സിഎംഐ. മലയാള
ജയേഷ് ഹാപ്പിയാണ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ജയേഷ് ഒറ്റയ്ക്ക് കാറോടിച്ചെത്തിയതു ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരു
സമരങ്ങളിലെ സുരേന്ദ്രനാഥം
ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ
നവോത്ഥാന നായകർക്കു വഴികാട്ടി വിശുദ്ധ ചാവറയച്ചൻ
വിശുദ്ധനായ ചാവറയച്ചന്റെ ആത്മാർഥ സുഹൃത്തായിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാർ എന്ന ഈശ്വരന് നായര്‍. അ
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവ
മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭ
CAPTAIN കുര്യാക്കോസ്
വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതി
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top