HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭൂമിക്കൊരു കാഴ്ചയായി. ഓരോ തുള്ളിയേയും തന്നിലേക്ക് ആവാഹിക്കാന്‍ ഓരോ മണല്‍ത്തരിയും മത്സരിച്ചു. നാട്ടിന്‍പുറത്തിന്റെ ഗൃഹാതുരമായ ഓര്‍മകള്‍ക്കൂടി പെയ്തിറങ്ങുന്ന ആ മഴ ആസ്വദിക്കാന്‍ അയാളും ആവേശത്തോടെ ഇറങ്ങി നടന്നു. പെയ്തു തിമിര്‍ക്കുന്ന മഴയില്‍ തന്നിലേക്ക് ഒരു നിഴല്‍ചിത്രം ദൂരെനിന്ന് നടന്നടുക്കുന്നതുപോലെ. അതൊരു തോന്നലായിരുന്നില്ല എന്ന തിരിച്ചറിവുണ്ടായ നിമിഷം നടപ്പിനു വേഗം കൂട്ടി. എത്ര ശ്രമിച്ചിട്ടും മുഖം കാണാന്‍ കഴിയാത്തൊരു രൂപം. അതൊരു സ്ത്രീയായിരുന്നു. മഴയേക്കാള്‍ പെയ്തൊലിക്കുന്ന കണ്ണുകളും കാര്‍മേഘം വിട്ടൊഴിയാത്ത മുഖവുമുള്ള സ്ത്രീ.
അയാള്‍ക്ക് അടുത്തെത്തിയതോടെ അവര്‍ അറിയുന്ന മുറി ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. "മലയാളി ആണല്ലേ' എന്ന അയാളുടെ ഒറ്റചോദ്യം മതിയായിരുന്നു അവരുടെ കണ്ണുകളില്‍ പ്രകാശം പരക്കാന്‍. ഇടപാടുകാരന്റെ തട്ടിപ്പില്‍ പ്രവാസലോകത്ത് അകപ്പെട്ട അവര്‍ക്കു പറയാനേറെ കഥകളുണ്ടായിരുന്നു. ആ കഥകളൊക്കെ കേള്‍ക്കും മുന്‍പുതന്നെ അവര്‍ക്ക് അയാളൊരു ഉറപ്പു നല്കി. "ഞാന്‍ നിങ്ങളെ നാട്ടിലെത്തിക്കാം'. ഈ വാക്കുകള്‍ അയാള്‍ക്ക് പുതിയതായിരുന്നില്ല. പ്രവാസലോകത്ത് കാലിടറിയ എത്രയോ മുഖങ്ങള്‍ക്കു നേരേ പ്രതീക്ഷയുടെ കൈകള്‍ നീട്ടിയ മോനി എന്ന കുമ്പളത്ത് ശങ്കരപ്പിള്ളയുടെ ജീവിതത്തില്‍ വന്നു പോയത് ഇങ്ങനെ എത്രയെത്ര മുഖങ്ങള്‍...
പ്രവാസലോകത്തെത്തി രക്ഷപ്പെട്ടവരുടെ കഥ നമുക്കറിയാം. എന്നാല്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കഥയാരും അങ്ങനെ കേട്ടറിഞ്ഞിട്ടുണ്ടാകില്ല. ഒരായിരം സ്വപ്നങ്ങളില്‍ ഒന്നുപോലും നേടാനാവാതെ മണലാരണ്യത്തിലെ ചൂടില്‍ നിന്നുരുകിയവര്ക്കു മുന്നിലെത്തിയ ദൈവദൂതന്റെ ജീവിതവഴികളാണിനി പറയുന്നത്. പ്രവാസലോകത്ത് അനേകര്‍ക്ക് ആശ്വാസമായിമാറിയ കൊല്ലം പെരുമണ്‍ തെക്കേക്കര വീട്ടില്‍ കുമ്പളത്ത് ശങ്കരപ്പിള്ള എന്ന മോനിയുടെ കഥ.
ഒമാനിലും ദുബായിയിലുമായി സ്വന്തമായി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന മോനി പ്രവാസലോകത്ത് ഇന്ന് ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകന്‍കൂടിയാണ്. വിവിധ തട്ടിപ്പുകള്‍ക്കിരയായ നൂറുകണക്കിന് ആളുകളെയാണ് മോനിയുടെ ശ്രമഫലമായി സ്വന്തം നാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്.
അങ്ങനെ മോനി മോനിയായി
കൊല്ലത്തെ പ്രശസ്ത കുടുംബമായ തെക്കേക്കര വീട്ടില്‍ ശങ്കരക്കുറുപ്പിന്റെ മകന് തെക്കേക്കര ശിവശങ്കരപ്പിള്ളയുടെയും പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ അഡ്വ. പ്രാക്കുളം പി. കെ. പത്മനാഭപിള്ളയുടെ മകളായ കുമ്പളത്ത് രാജമ്മയുടെയും മകനാണ് കുമ്പളത്ത് ശങ്കരപിള്ള എന്ന മോനി. സ്കൂള്‍ കാലഘട്ടം മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി.
രാഷ്ട്രീയരംഗത്ത് സജീവമാകുമ്പോഴും സ്വന്തമായൊരു തൊഴിലന്വേഷണത്തിലായിരുന്നു മോനി. ഒടുവില്‍ എല്ലാ വഴികളും അടയുമ്പോഴായിരുന്നു പ്രവാസലോകത്തേക്കുള്ള വിളി. തന്റെ രാഷ്ട്രീയ സ്വപ്നങ്ങളെയും മനസിലൊതുക്കി 1993 ഓഗസ്റ്റ് നാലിന് മനസില്ലാമനസോടെ ഒമാനിലേക്കു വിമാനം കയറി.
അവിടെ എത്തിയപ്പോൾ വിചാരിച്ചതുപോലെ കാര്യങ്ങള്‍ എളുപ്പമായില്ല. നാട്ടിലേക്ക് തിരിച്ച് വിമാനം കയറാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാനുള്ള പദ്ധതി മോനിയുടെ മനസിലേക്ക് ഓടിയെത്തുന്നത്. അങ്ങനെ സുഹൃത്തുക്കളുടെ സഹായവും കടം വാങ്ങിയ പണവുമായി രണ്ടു വര്‍ഷത്തിനു ശേഷം ഒമാനിലെ നിസ്വായില്‍ രണ്ടു ജീവനക്കാരുമായി മോനി ഒരു സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. പതുക്കെയാണെങ്കിലും കച്ചവടം പച്ചപിടിച്ചു. പതിയെ കടങ്ങള്‍ നികത്തിവരുമ്പോഴായിരുന്നു ഒമാന്‍ സര്‍ക്കാര്‍ സ്വദേശിവത്കരണത്തിന് ഉത്തരവിടുന്നത്.സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഓരോന്നിനായി പൂട്ടു വീണു.
അങ്ങനെ അടുത്ത പരീക്ഷണം നിര്‍മാണമേഖലയിലേക്ക്. മോനിയുടെ പ്രതിസന്ധികള്‍ മനസിലാക്കി സുഹൃത്തുക്കളും സഹായിച്ചതോടെ പതിയെ നഷ്ട്ടങ്ങള്‍ നികത്തിത്തുടങ്ങി. "പ്രതിസന്ധികളില്‍ ഒളിച്ചോടാതിരുന്നതാണ് തന്റെ വിജയം' എന്ന് മോനി പറയുന്നു. മോനിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന "അല്സയം' ഗ്രൂപ്പിന് ഇന്ന് ഒമാനിലും ദുബായിയിലുമായി ഒമ്പത് കമ്പനികളുണ്ട്. മോനിക്കു കീഴില്‍ അഞ്ഞൂറോളം ജീവനക്കാരും.
ഒരു ചിരിവെളിച്ചം...
ഒഴിഞ്ഞ കൈയും നിറയെ സ്വപ്നങ്ങളുമായി പ്രവാസലോകത്ത് എത്തുന്നവരുടെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് മോനിക്ക് നന്നായി അറിയാം. ഒന്നുമില്ലായ്്മയുടെ കണ്ണീരുപ്പ് മോനിയും രുചിച്ചതുകൊണ്ടാകാം അത്. ആശ്രയം തേടി വരുന്നവര്‍ക്ക് എന്നും തണലായിരിക്കണമെന്നാണ് മോനിയുടെ ആഗ്രഹവും.
12 വര്‍ഷം മുന്‍പുള്ള ഒരു തിരുവോണരാവ്. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയ മോനി തന്റെ ഫ്ളാറ്റിനു മുന്പില് ഇരുട്ടിലേക്ക് വലിഞ്ഞു നില്ക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു. തെല്ലു സംശയത്തോടെ അയാളെ അടുത്തേക്ക് വിളിച്ചു എല്ലാ മലയാളികളും ഓണം ആഘോഷിക്കുമ്പോള്‍ ഇയാള്‍ ഇവിടെ എന്തെടുക്കുന്നു എന്ന ചോദ്യത്തിന്റെ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. നാട്ടില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന മുണ്ടക്കയം സ്വദേശി. നല്ല ജോലി തേടി ഒമാനിലെത്തിയതാണ്. ഇടനിലക്കാരന്റെ തട്ടിപ്പിനെത്തുടര്‍ന്ന് നാട്ടിലേക്കു പോകാന്‍ കഴിയാത്ത അവസ്ഥ ആയതോടെ അലഞ്ഞുനടന്ന അയാള്‍ മലയാളിയുടെ ഫ്ളാറ്റാണെന്നറിഞ്ഞതോടെ ഭക്ഷണം തേടി എത്തിയതായിരുന്നു. അയാളെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ച് നാട്ടിലേക്ക് മടക്കി അയച്ചു. ഏറ്റവും വലിയ സന്തോഷം എല്ലാ ഓണക്കാലത്തും അയാളുടെ ഫോണ്‍വിളി എത്തുന്നതാണെന്ന് മോനി പറയുന്നു. ഈ സംഭവത്തിനു ശേഷം സഹായ അഭ്യര്‍ഥനയുമായി നിരവധിപ്പേ രാണ് മോനിയെ തേടി എത്തിയത്.
പുതുവര്‍ഷം വിടരാന്‍ വെമ്പിനിന്ന ഒരു മഞ്ഞുരാവ്. ഓഫീസിലെ തിരക്കുകൾ കഴിഞ്ഞ് ഫ്ളാറ്റിലെത്തി കുടുംബത്തോട് ഫോണില്‍ സല്ലപിക്കവേയാണ് വാതിലില്‍ തുടരെത്തുടരെ മുട്ട് കേട്ടത്. കതക് തുറന്നു നോക്കുമ്പോള്‍ തന്റെ കമ്പനിയിലെ തൊഴിലാളിയായ കായംകുളം സ്വദേശിയും ഒപ്പം അയാളുടെ ഒരു സുഹൃത്തും. ചെറുപ്പക്കാരനാണ് സുഹൃത്ത്. ഇടനിലക്കാരന്റെ തട്ടിപ്പിനെത്തുടര്‍ന്ന് നാട്ടിലേക്ക് പോകാനുള്ള എല്ലാ വഴികളും അടഞ്ഞാണ് ആ ചെറുപ്പക്കാരന് നില്‍ക്കുന്നത്. ഒമാനിലെത്തിയിട്ട് നാലാഴ്ച കഴിഞ്ഞു. പലയിടത്തും അലഞ്ഞും പട്ടിണി കിടന്നും അവശനായ ആ ചെറുപ്പക്കാരന് ആദ്യം ആവശ്യപ്പെട്ടത് നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ സൗകര്യം ഒരുക്കണമെന്നതായിരുന്നു. വീട്ടിലേക്ക് വിളിച്ചു നല്കിയപ്പോൾ സംസാരിക്കാന്‍ കഴിയാതെ അയാള്‍ പൊട്ടിക്കരയുക മാത്രമായിരുന്നു എന്ന് മോനി ഓര്‍ക്കുന്നു. അയാളുടെ ദുരവസ്ഥയില്‍ സഹായിക്കാന്‍ മോനിക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെയാണ് കമ്പനിയിലെ തൊഴിലാളി ആളെയും കൂട്ടി അങ്ങോട്ടെത്തിയത്. അവരുടെ പ്രതീക്ഷ മോനി തെറ്റിച്ചില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ അയാളെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ച് നാട്ടിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി. തിരിച്ച് നാട്ടിലെത്തിയ അയാള്‍ നന്ദിയോടെ ആദ്യം വിളിച്ചത് തന്നെ ആണെന്നും, അയാളുടെ വീട്ടുകാരുടെ നന്ദിയും സന്തോഷവും ഫോണിലൂടെ അനുഭവിച്ചറിഞ്ഞതും മോനി ഓര്‍ക്കുന്നു.
കഥ തുടരുന്നു...
അടൂര്‍ സ്വദേശിയായ ഷാജികുമാറിന്റെ കഥയിലെ ദൈവമാണ് മോനി. തന്റെ ഏക വരുമാന മാര്‍ഗമായ ഓട്ടോറിക്ഷയും വീടും വിറ്റാണ് ഷാജി ഒമാനിലെ നിസ്വായിലെത്തുന്നത്. നാട്ടില്‍ ശേഷിക്കുന്ന ഒന്നര സെന്റ് ഭൂമിയില്‍ ഒരു കൊച്ചുവീടും മക്കളുടെ വിദ്യാഭ്യാസവുമായിരുന്നു അയാളുടെ ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ ഒമാനിലെത്തുമ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന സത്യം തിരിച്ചറിയുന്നത്. പറഞ്ഞ ജോലിയും പ്രതീക്ഷിച്ച ശമ്പളവുമില്ല. ഡ്രൈവറാകാനെത്തിയ ഷാജിക്കു ലഭിച്ചത് നിര്‍മാണ മേഖലയിലെ മുന്‍പരിചയമില്ലാത്ത ജോലി. മിക്ക ദിവസങ്ങളിലും പട്ടിണി, താമസസൗകര്യം എന്നൊന്നേ ഇല്ലാത്ത അവസ്ഥയും. പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടു. ശാരീരികമായി തളര്‍ന്നതോടെ സഹപ്രവര്‍ത്തകനായ ശ്രീലങ്കന്‍ സ്വദേശി ഷാജിയെ ഇന്ത്യക്കാരനായ ഒരാളെ പരിചയപ്പെടുത്താനായി കൂട്ടികൊണ്ടുപോയി. ദൈവം തന്റെ മുന്നില്‍ മോനിയുടെ രൂപത്തില്‍ അവതരിക്കുകയായിരുന്നുവെന്ന് ഷാജി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. തുടര്‍ന്ന് മോനി ഷാജിയെ കൂട്ടികൊണ്ടുപോയി മറ്റൊരു കമ്പനിയില്‍ ജോലിയും മെച്ചപ്പെട്ട സൗകര്യങ്ങളും ഒരുക്കി.
ഒരിക്കല്‍ മോനിയെ കാണാനെത്തിയ ഒരു സുഹൃത്തിനോടൊപ്പം അവശയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. വഴിയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന അവരെ അയാള്‍ മോനിക്കു മുന്നിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ ആ വീട്ടമ്മ, വീട്ടിലെ കടം തീര്‍ക്കാന്‍വേണ്ടി ഒമാനില്‍ വീട്ടുജോലിക്കായി എത്തിയതാണ്. എന്നാല്‍ തൊഴില്‍ ചെയ്യുന്ന വീട്ടിലെ പീഡനം അസഹനീയമായി മാറിയപ്പോള്‍ മറ്റൊരു മാര്‍ഗവുമില്ലാതെ അവിടെനിന്ന് ഇറങ്ങി ഓടുകയായിരുന്നു. നാട്ടിലേക്ക് വിളിച്ച് അവരുടെ വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചു. വീട്ടിലെ അവസ്ഥ ദയനീയമാണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ സൗകര്യങ്ങളും ഒരുക്കി അവരെ നാട്ടിലേക്ക് മോനി കയറ്റി അയച്ചു. ചില സന്നദ്ധ സംഘടനകള്‍വഴി അവരുടെ മക്കളുടെ തുടര്‍പഠനത്തിനുള്ള സൗകര്യമൊരുക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമായി മോനി ഓര്‍ക്കുന്നു.
കോട്ടയം സ്വദേശിയായ യുവാവിന്റെ മൃതദേഹം നിയമ തടസങ്ങളില്‍ കുടുങ്ങി ഒമാനിലെ ആശുപത്രിയിലുള്ള വിവരം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മോനിയെ വിളിച്ചറിയിക്കുന്നത്. തിരക്കിയതോടെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് മനസിലായ താന്‍ സങ്കടത്തിലായ സംഭവം മോനി ഓര്‍ക്കുന്നു. വാക്കു പാലിക്കാന്‍ കഴിയാതെ പോകുമോ എന്ന ആശങ്കയായിരുന്നു ആ ദിവസം മനസു നിറയെ. എന്നാല്‍ അവിടെയുള്ള എല്ലാ മലയാളികളും കൈകോര്‍ത്തതോടെ അതിവേഗത്തില്‍ അന്ന് വൈകുന്നേരംതന്നെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞ ദിവസം മറക്കാന്‍ കഴിയില്ലെന്ന് മോനി പറയുന്നു.
നാട്ടിലേക്കു പോകാനെത്തിയ മലയാളികളായ അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബം. വിമാനത്താവളത്തിലെത്തിയപ്പോഴാണ് മകളുടെ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ വിവരം അവര്‍ അറിയുന്നത്. മകളെ ബന്ധുവീട്ടിലാക്കി അച്ഛനും അമ്മയും നാട്ടിലേക്ക് വിമാനം കയറി. അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഈ സംഭവം മോനിയെ അറിയിച്ചതിനെ തുടര്‍ന്ന് ഒരു ദിവസം കൊണ്ട് മകളുടെയും പാസ്പോര്‍ട്ട് വേഗത്തിലാക്കി നാട്ടിലേക്ക് അയ്ക്കാന്‍ മോനിയുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു.
നിരപരാധികളായ കണ്ണൂര്‍ സ്വദേശികളായ നാല് ചെറുപ്പക്കാരെ മോഷണകുറ്റം ചുമത്തി ഒമാനിലെ ജയിലിലടച്ചിരിക്കുന്ന വിവരം മോനിയെ അറിയ്ക്കുന്നത് മുന്‍ എംപി കെ. സുധാകരനാണ്. തിരക്കിയപ്പോള്‍ സംഭവം സത്യമാണെന്നറിഞ്ഞതോടെ മോനിയുടെ ഇടപെടല്‍ അവിടെയും ഉണ്ടായി. അപ്പീല്‍ പോലും കൊടുക്കാന്‍ കഴിയാതിരുന്ന അവര്‍ക്കുവേണ്ടി സ്വന്തം ചെലവില്‍ കേസ് നടത്തിയാണ് മോനി അവരെ ജയില്‍ മോചിതരാക്കിയത്. അരുവിക്കര തിരഞ്ഞെടുപ്പ് കാലത്ത് നിര്‍മാണമേഖലയില്‍ തൊഴിലാളിയായിരുന്ന ഒരാള്‍ ഇരു വൃക്കയും തകരാറിലായി നിസ്വായിലെ ഹോസ്പിറ്റലില്‍ കഴിയുന്ന വിവരം മോനിയെ അറിയിക്കുന്നത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയാണ്. ആരോരും സഹായിക്കാനില്ലാതെ കഴിഞ്ഞ അദ്ദേഹത്തിന് ചികിത്സാ സഹായങ്ങള്‍ ഒരുക്കി നാട്ടിലേക്ക് വിമാനം കയറ്റി അയയ്ക്കാനും മോനി മറന്നില്ല.
കൊല്ലം ജില്ലയിലെ പെരുമണ്ണില്‍ നിന്നുള്ള ഒരു സുഹൃത്തിന്റെ വിളി വന്ന ദിവസം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണെന്ന് മോനി ആവര്‍ത്തിക്കുന്നു. ഒമാനിലെ റൂവിയയില് ജോലി ചെയ്യുന്ന സുഹൃത്തിന്റെ അടുത്ത ബന്ധുവിനെ കഴിഞ്ഞ ഒരാഴ്ചയായി ബന്ധപ്പെടാന്‍ കഴിയാത്തതിലുള്ള വേദനയിലായിരുന്നു അയാള്‍. അവസാനമായി വിളിക്കുമ്പോള്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ മരുന്നു വാങ്ങാന്‍ പോകുന്നു എന്നു പറഞ്ഞു വെച്ചതാണ്. അപരിചിതനായ അയാള്‍ക്കുവേണ്ടി മോനി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ നാലു ദിവസത്തിനു ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച അയാളുടെ ശവശരീരമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ കേരളത്തിലേക്കാവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് നാട്ടിലേക്കയച്ചത് മോനിയുടെ നേതൃത്വത്തിലാണ്. തുടര്‍ന്ന് പ്രളയബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലായിരുന്നു ശ്രദ്ധ നല്‍കിയത്.
നിലവില്‍ ഇന്റര്‍നാഷണല്‍ ഗാന്ധിയന്‍ തോട്ട്സ് അന്തര്‍ ദേശീയ കണ്‍വീനര്‍, ഇന്ത്യന്‍ മൈഗ്രിന് കൗണ്‍സില്‍ അന്തര്‍ദേശീയ അധ്യക്ഷന്‍, ഓവര്‍സിയസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അന്തര്‍ദേശീയ ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ട്രഷറര്‍, മസ്ക്കറ്റ് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ കമ്മറ്റി അംഗം, പ്രവാസി വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് പ്രമോട്ടര്‍, ഖാദി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പ്രോത്സാഹത്തിനുമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സര്‍വോദയ സംഘം രക്ഷാധികാരി, കോട്ടയം പ്രത്യാശ ചാരിറ്റിബിള്‍ സൊസൈറ്റി ഉപദേശക സമിതി ചെയര്മാന് തുടങ്ങിയ നിരവധി സംഘടനകളുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സിന്ധുവാണ് ഭാര്യ. മക്കള്‍: ദേവിക എസ് പിള്ള, അംബിക എസ്. പിള്ള, രാധിക എസ്. പിള്ള
ജഗീഷ് ബാബു
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
മുത്താണ് ഈ മിടുക്കി
പുരാതനകാലം മുതൽ വിദേശികളുടെ മനം കവർന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയായിരുന്നു ഇടുക്കി. മഞ്ഞണിഞ്ഞ മലനിരകളിൽ സ
അൻപ് ഒരു ഔഷധമാണ്
അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവ
ഓര്‍മകളിലെ നക്ഷത്രം
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തി, കലാഭവൻ സ്ഥാപകനായ ഫാ. ആബേൽ സിഎംഐ. മലയാള
ജയേഷ് ഹാപ്പിയാണ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ജയേഷ് ഒറ്റയ്ക്ക് കാറോടിച്ചെത്തിയതു ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരു
സമരങ്ങളിലെ സുരേന്ദ്രനാഥം
ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ
നവോത്ഥാന നായകർക്കു വഴികാട്ടി വിശുദ്ധ ചാവറയച്ചൻ
വിശുദ്ധനായ ചാവറയച്ചന്റെ ആത്മാർഥ സുഹൃത്തായിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാർ എന്ന ഈശ്വരന് നായര്‍. അ
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവ
CAPTAIN കുര്യാക്കോസ്
വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതി
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top