HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മുത്താണ് ഈ മിടുക്കി
പുരാതനകാലം മുതൽ വിദേശികളുടെ മനം കവർന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയായിരുന്നു ഇടുക്കി. മഞ്ഞണിഞ്ഞ മലനിരകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കറുത്തപൊന്നെന്ന് അറിയപ്പെടുന്ന കുരുമുളകും ഏലവും ഇലവർങവും കറുവപട്ടയുമെല്ലാം പശ്ചിമേഷ്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ഇവിടെനിന്നു കയറ്റിഅയച്ചിരുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.അങ്ങനെ പുകൾപെറ്റ ഇടുക്കി ആരുടേയും ഹൃദയം കവരുന്ന അഴകിന്റെ റാണിയായി അന്നും ഇന്നും വിരാജിക്കുന്നു.
കളകളാരവം മുഴക്കിയൊഴുകുന്ന കൊച്ചരുവികളും പച്ചപ്പട്ടുവിരിച്ച പ്രകൃതിദൃശ്യങ്ങളും മഞ്ഞണിഞ്ഞ മലനിരകളും സുഖശീതളമായ കാലാവസ്ഥയും കാർഷിക സംസ്കാരത്തിന്റെ ഈറ്റില്ലവുമായ ഇടുക്കിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നതിൽ അദ്ഭുതപ്പെടാനില്ല.വിദേശികളെയും സ്വദേശികളെയും ഹഠാദാകർഷിക്കുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.
മൂന്നാർ
തെക്കിന്റെ കാഷ്മീർ എന്നറിയപ്പെടുന്ന മൂന്നാർ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്.കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ എറണാകുളത്തു നിന്നും 128.08 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.പച്ചപ്പട്ടണിഞ്ഞ തേയിലത്തോട്ടങ്ങളും ഇളംതെന്നലിന്റെ കിന്നാരവും മൈനസ് ഡിഗ്രിയിലെത്തുന്ന തണുപ്പും തേയിലഫാക്ടറികളും ടൗണിലുള്ള ടാറ്റ ടീമ്യൂസിയവും സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിന്റെ ഭാഗമായ വിദേശികളെ ഉൾപ്പെടെ സംസ്കരിച്ചിട്ടുള്ള കല്ലറകളും,ബോട്ടാണിക്കൽ ഗാർഡനുമെല്ലാം നിരവധിപ്പേരെ ഇവിടേക്ക് ആകർഷിക്കുന്നു.
ടോപ് സ്റ്റേഷൻ
മൂന്നാറിൽനിന്നു ഗ്രാന്റിസ്-തേയിലത്തോട്ടങ്ങളിലൂടെ 32 കിലോമീറ്റർ സഞ്ചരിച്ചാൽ ടോപ് സ്റ്റേഷനിലെത്താം.കേരള-തമിഴ്നാട് അതിർത്തിയുടെ വിദൂരദൃശ്യമാണ് ഇവിടുത്തെ പ്രത്യേകത. ബ്രിട്ടീഷുകാർ സ്ഥാപിച്ച മോണോ റെയിൽപാതയുടെ സ്റ്റേഷൻ സ്ഥിതിചെയ്തിരുന്ന ഇവിടെ പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ളവ ഇന്നും അവശേഷിക്കുന്നു.1924-ലെ പ്രളയത്തിലാണ് ഈ പാത തകർന്നത്.മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും തേയില ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ തൂത്തുക്കുടി തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനു സ്ഥാപിച്ചതായിരുന്നു മോണോ റെയിൽപാത.
മാട്ടുപ്പെട്ടി
മൂന്നാറിൽ നിന്നു 15 കിലോമീറ്റർ അകലെയാണ് മാട്ടുപ്പെട്ടി.ഇവിടത്തെ തണുപ്പുള്ള കാലാവസ്ഥ കൂടുതൽപേരെ ആകർഷിക്കുന്നു.മൂന്നാറിലെത്തുന്നവർ മാട്ടുപ്പെട്ടിയും സന്ദർശിച്ചാണ് മടങ്ങാറ്.ഡാമിൽ സ്പീഡ് ബോട്ട്,പെഡൽബോട്ട് സൗകര്യമുണ്ട്.1961-ൽ ഇവിടെ സ്ഥാപിച്ച ഇൻഡോ-സ്വിസ് ഫാം മാട്ടുപ്പെട്ടിയുടെ പേരും പെരുമയും വർധിപ്പിക്കുന്നു.ഗുണമേന്മയേറിയതും വ്യത്യസ്ത ഇനത്തിലുള്ളതുമായ നൂറോളം കന്നുകാലികൾ ഇവിടെയുണ്ട്.എന്നാൽ സന്ദർശകർക്ക് ഇവിടെ പ്രവേശനമില്ല.
കൊളുക്കുമല
മൂന്നാറിൽ നിന്നു 41 കിലോമീറ്ററാണ് കൊളുക്കുമലയിലേക്കുള്ളത്.സൂര്യനെല്ലി വരെ29 കിലോമീറ്റർ സ്വന്തം വാഹനത്തിൽ പോകാം.ഇവിടെ നിന്നുള്ള 12 കിലോമീറ്റർ ഓഫ് റോഡാണ്.ജീപ്പ് യാത്രയാണ് ഏക ആശ്രയം.തേയിലത്തോട്ടത്തിലെ കയറ്റവും വളവുകളുമുള്ള മണ്‍പാതയിലൂടെയുള്ള യാത്ര അത്ര സുഖപ്രദമല്ലെങ്കിലും കൊളുക്കുമലയിലെത്തുന്നതോടെ എല്ലാം മറക്കും.ഇവിടെ നിന്നുള്ള സൂര്യോദയ- അസ്തമയ ദൃശ്യങ്ങൾ ചേതോഹരമായ കാഴ്ചയാണ്.സമുദ്രനിരപ്പിൽനിന്ന് 8,000 അടി ഉയരത്തിലുള്ള തേയിലത്തോട്ടവും പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന തേയില ഫാക്ടറിയുമെല്ലാം അറിവിനൊപ്പം കൗതുകവും പകരുന്നു.
രാജമല
മൂന്നാർ-ഉദുമൽപ്പേട്ട റോഡിൽ എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ പ്രശസ്തമായ ഇരവികുളം ദേശീയ ഉദ്യാനത്തിലെത്താം.ഇതിന്റെ ഭാഗമായ രാജമലയിലെ വരയാടുകൾ സഞ്ചാരികളെ വിരുന്നൂട്ടുന്നു.ഉദുമൽപ്പേട്ടയ്ക്കു മുന്‍പുള്ള അഞ്ചാം മൈൽവരെ സ്വകാര്യവാഹനങ്ങളിലെത്താം.ഇവിടെ നിന്നു വൈൽഡ് ലൈഫ് ഡിവിഷന്റെ വാഹനത്തിൽ വേണം രാജമലയിലേക്ക് പ്രവേശിക്കാൻ. ഇതിനു 100രൂപ ഫീസും ഈടാക്കും. പ്രതിദിനം 3,500 പേർക്ക് മാത്രമാണ് പ്രവേശനം.ജനുവരി മുതൽ മാർച്ച് വരെ വരയാടുകളുടെ പ്രജനന സമയമായതിനാൽ പ്രവേശനമില്ല.മൂന്നാർ,മാങ്കുളം ഡിവിഷനുകളിലായി 2,500 വരയാടുകളുണ്ടെന്നാണ് 2019-ലെ കണക്ക്.സംസ്ഥാനത്തെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഭാഗമാണ് രാജമല.സമുദ്രനിരപ്പിൽ നിന്ന് 8,600 അടി ഉയരത്തിലാണ് ആനമുടി.
കുണ്ടള
മൂന്നാറിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള കുണ്ടള ആർച്ച് ഡാം രാജഭരണകാലത്ത് നിർമിച്ചതാണ്.ഇപ്പോൾ വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലാണ് ഈ അണക്കെട്ട്. ഹൈഡൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാരികൾക്കായി ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യമുണ്ട്.നയനമനോഹരമാണിവിടം.മൂന്നാറിൽ നിന്നു മൂന്നു കിലോമീറ്റർ ദൂരെയുള്ള പോതമേട് വ്യൂ പോയിന്റ്,കൊരണ്ടിക്കാട് ഫോട്ടോ പോയിന്റ്,എക്കോപോയിന്റ് തുടങ്ങി ചെറുതും വലുതുമായ നിരവധി ടൂറിസം സെന്ററുകൾ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്.
മീശപ്പുലിമല
മൂന്നാറിൽ നിന്ന് 29 കിലോമീറ്റർ യാത്രചെയ്താൽ അരുവിക്കാട് എസ്റ്റേറ്റായി. ഇവിടെ നിന്നു നാലു കിലോമീറ്റർ ഓഫ് റോഡിലൂടെ ജീപ്പിൽ സഞ്ചരിച്ചാൽ റോഡോവാലിയിലെത്താം.ഇവിടെയുള്ള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ ബേസ് ക്യാന്പിലെ കൂടാരത്തിലെത്താം.ഒരുദിവസം 40 പേർക്കുവരെ ഇവിടെ താമസിക്കുന്നതിനുള്ള സൗകര്യമാണുള്ളത്.3,000 രൂപയാണ് ഒരാൾ നൽകേണ്ടത്.ഇവിടെ നിന്നുള്ള സൂര്യോദയ ദൃശ്യം അനുഭൂതിദായകമാണ്. കൊളുക്കുമലയിൽ നിന്നു മീശപ്പുലിമലയിലേക്കുള്ള അംഗീകൃത ട്രെക്കിംഗും സാഹസിക വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവം പകരുന്നു.
ഇടുക്കി
ഇടുക്കി എന്നു കേൾക്കുന്പോഴേ വിനോദ സഞ്ചാരികളുടെ മനസിലേക്ക് ആദ്യമെത്തുന്നത് ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആർച്ച് ഡാമിനെക്കുറിച്ചാണ്.പെരിയാറിനുകുറുകെ കുറവൻ- കുറത്തി മലകളെ ബന്ധിപ്പിച്ചാണ് 168.91 മീറ്റർ ഉയരവും 365.85മീറ്റർ നീളവുമുള്ള ആർച്ച്ഡാമിന്റെ നിർമിതി.1969 ഏപ്രിൽ 30നു നിർമാണമാരംഭിച്ച് 1973 ഫെബ്രുവരിയിൽ ഡാം കമ്മീഷൻ ചെയ്തു.ഇതിനുപുറമെ ചെറുതോണി,കുളമാവ് അണക്കെട്ടുകൾ കൂടി ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.138.2മീറ്റർ ഉയരവും 650.9 മീറ്റർ നീളവുമുള്ള ചെറുതോണി അണക്കെട്ട് ഇടുക്കി ആർച്ച് ഡാമിനു സമീപത്തായാണ് നിർമിച്ചിരിക്കുന്നത്.ഈ അണക്കെട്ടിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള ഷട്ടറുകളുള്ളത്.
ഇടുക്കി,ചെറുതോണി,കുളമാവ് അണക്കെട്ടുകൾ ഉൾപ്പെടുന്ന 60 കിലോമീറ്റർ വിസ്തൃതിയിലാണ് ഇടുക്കി ജലാശയം സ്ഥിതിചെയ്യുന്നത്.മൂലമറ്റം വൈദ്യുത നിലയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണൽ നിർമിച്ചിരിക്കുന്നത് കുളമാവിലാണ്.100 മീറ്റർഉയരവും 385 മീറ്റർ നീളവുമാണിതിനുള്ളത്. ഇടുക്കി വന്യജീവി സങ്കേതത്തോടു ചേർന്നുകിടക്കുന്ന ഇടുക്കി റിസർവോയറും അണക്കെട്ടുകളും വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് കൂടുതലായി ആകർഷിക്കുന്നു.എല്ലാ ശനി,ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഇടുക്കി-ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ അനുമതിയുണ്ട്.
ചെറുതോണി അണക്കെട്ടിനുസമീപമാണ് പ്രവേശന പാസ് നൽകുന്നത്. സന്ദർശകർക്കായി ബഗ്ഗികാറുകളുടെ സേവനവും ഹൈഡൽ ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിൽ പൈനാവിനുസമീപം വെള്ളാപ്പാറയിലുള്ള കൊലുന്പൻസമാധിക്കു സമീപത്തുകൂടിയാണ് ചെറുതോണി അണക്കെട്ടിലേക്ക് പ്രവേശിക്കുന്നത്.അണക്കെട്ടിന്റെ മനോഹര ദൃശ്യം ആസ്വദിക്കുന്നതിനായി ഡിടിപിസിയുടെ നേതൃത്വത്തിൽ നിർമിച്ചിരിക്കുന്ന ഹിൽവ്യൂപാർക്ക് ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.
കാൽവരിമൗണ്ട്
വിസ്മയ കാഴ്ചകളുടെ കേദാരമാണ് കാൽവരിമൗണ്ട്.തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിൽ ചെറുതോണിയിൽ നിന്നു 13 കിലോമീറ്റർ കട്ടപ്പന റൂട്ടിൽ യാത്രചെയ്താൽ പത്താംമൈലിലെത്താം.ഇവിടെ നിന്നും കാൽവരിമൗണ്ട് മലയിലേക്ക് വാഹനത്തിലും കാൽ നടയായും എത്താം.കാൽവരിമൗണ്ട് വ്യൂപോയിന്റിലെ പ്രധാന ആകർഷണം വിശാലമായ ഇടുക്കി ജലാശയമാണ്. രാവിലെയും വൈകുന്നേരവും മഞ്ഞിൽപുതച്ചു നിൽക്കുകയാണ് കാൽവരിമൗണ്ട്.
ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഏറ്റവും ഉയരത്തിൽ നിന്നുള്ള കാഴ്ചയും ഇവിടം സമ്മാനിക്കുന്നു.പടിഞ്ഞാറെ ചക്രവാളത്തിൽ ചെഞ്ചായം പൂശിനിൽക്കുന്ന സൂര്യാസ്തമയത്തിന്റെ മനോഹാരിത ദർശിക്കാൻ ഇവിടെ എത്തുന്നവരും ഏറെയാണ്.ഇവർക്കായി വനംസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പരന്പരാഗത രീതിയിൽ നിർമിച്ചിരിക്കുന്ന കോട്ടേജുകൾ വിശ്രമത്തിനായി ലഭിക്കും. ഇവിടെ രാത്രി താമസത്തിനും നിരവധിപ്പേർ എത്തുന്നുണ്ട്.ഇടുക്കി ജലാശയത്തിലെ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന പച്ചപ്പട്ടുവിരിച്ച തുരുത്തുകളും ദൃശ്യവിരുന്നാണ്.
മൈക്രോവേവ് വ്യൂ പോയിന്റ്
അഡ്വഞ്ചർ ടൂറിസത്തിന് ഏറ്റവും അനുയോജ്യമാണ് ഇടുക്കി കളക്ടറേറ്റിനു സമീപമുള്ള മൈക്രോവേവ് വ്യൂ പോയിന്റ്(കുയിലിപാറ).കുത്തനെയുള്ള കൂറ്റൻപാറയിലേക്ക് അതിസാഹസികമായി കയറുന്നതു ഹരംപകരുന്നു.ജില്ലാ ആസ്ഥാനം,ചെറുതോണി,കുളമാവ് പ്രദേശങ്ങളുടെ കാനനഭംഗിയും ഇവിടെ നിന്നാൽ ആസ്വദിക്കാനാകും. കാട്ടാനയുൾപ്പെടെയുള്ള വന്യജീവികൾ ധാരാളമുള്ള ഇവിടേക്ക് വനത്തിലൂടെയുള്ള സാഹസികയാത്രയ്ക്ക് എത്തുന്നവരും കുറവല്ല.
പാൽക്കുളം മേട്
സാഹസികയാത്രികരുടെ പറുദീസയാണ് പാൽക്കുളംമേട്.ചെറുതോണിയിൽ നിന്നും 12 കിലോമീറ്റർ ദൂരെ സമുദ്രനിരപ്പിൽ നിന്നും 3,200അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ പച്ച പുൽത്തകിടിയോടുകൂടിയ മലയാണിത്.നിത്യഹരിത പുൽമേടുകളും മൊട്ടക്കുന്നുകൾക്കിടയിൽ ഇടതൂർന്നുവളരുന്ന ഘോരവനങ്ങളും ഇവിടെനിന്നും ഒഴുകുന്ന പാലരുവികളുമാണ് മുഖ്യാകർഷണം.ശിലായുഗ സ്മരണയുണർത്തുന്ന ഗുഹയും ഇവിടെയുണ്ട്.കോടമഞ്ഞും ഇളംതെന്നലും വശ്യമായ സൗന്ദര്യം നിറയ്ക്കുന്നു.ചെറുതോണി-ഇടുക്കി അണക്കെട്ടുകളും ജലാശയവും ദർശിക്കാൻ ഇതിലും പറ്റിയ മറ്റൊരിടമില്ല. പാൽക്കുളം മേട്ടിലേക്ക് മണിയാറൻകുടിയിലൂടെയും ചുരുളി-ആൽപ്പാറ,മുളകുവള്ളി എന്നിവിടങ്ങളിലൂടെയും എത്തിച്ചേരാനാകും.മലമുകളിൽ ടെന്റ് കെട്ടി താമസിക്കാനുള്ള അസുലഭ സൗകര്യവും ഇവിടെയുണ്ട്.
മറയൂർ
ഒൻപതിനായിരം വർഷം പഴക്കമുള്ള മറയൂർ ചന്ദന റിസർവിലെ പത്തിപ്പാറയിലുള്ള എഴുത്തള,മൂവായിരം വർഷം പഴക്കമുള്ള മുനിയറകൾ,സാംസ്കാരിക പൈതൃകഗ്രാമങ്ങളായ മറയൂരും വീരക്കല്ലും,മധുരം വിളയിക്കുന്ന മറയൂർ ശർക്കര,ചന്ദനക്കാടുകൾ എന്നിവയെല്ലാം സമ്മാനിക്കുന്ന പ്രൗഡിയുടെ നിറവിലാണ് മറയൂർ.കീഴാന്തൂരിൽ നിന്നുള്ള മറയൂരിന്റെ ദൂരക്കാഴ്ച,ഗോത്ര ജനതയുടെ സാംസ്കാരിക ഘടന നേരിട്ടറിയുന്നതിനായി വില്ലേജ് ടൂറിസന്റെ ഭാഗമായി കാന്തല്ലൂരിലെ കുളച്ചിവയൽ ആദിവാസിക്കുടി സന്ദർശനം,കാന്തല്ലൂരിലെ ആപ്പിൾ-ഓറഞ്ച് തോട്ടങ്ങൾ... ഇവയോരോന്നും കണ്ടും കേട്ടും അനുഭവിച്ചും അറിയാൻ ഇവിടെ എത്തുന്നവർ ഏറെ.വിനോദ സഞ്ചാര വികസനത്തിനായി സർക്കാർ തലത്തിൽ ആരംഭിച്ച ആദ്യപദ്ധതിയായ മറയൂർ ഹെറിറ്റേജ് ടൂറും അനേകരെ ഇവിടേക്ക് ആകർഷിക്കുന്നു.
മറയൂർ ചന്ദനക്കാടുകൾ
കൗതുകമുണർത്തുന്ന ചന്ദനമരങ്ങൾ മറയൂരിന്റെ പെരുമയുടെ പ്രതീകമാണ്.റോഡിന്റെ ഇരു വശങ്ങളിലുമായി തിങ്ങി നിറഞ്ഞു നിൽക്കുന്ന ചന്ദനമരങ്ങളാണ് മറയൂരിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.കേരളത്തിന്റെ മഴനിഴൽ പ്രദേശമായ മറയൂരിൽ 15 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ചന്ദനറിസർവ് സ്ഥിതിചെയ്യുന്നത്.ചന്ദനലേലത്തിനായി മുതുവാൻമാരും ശില്പികളും ചേർന്നു വനം വകുപ്പിന്റെ ചന്ദന മരങ്ങൾ ചെത്തിയൊരുക്കുന്ന കേന്ദ്രവും ഇവിടെയുണ്ട്.കോളനിയിലെ ആദിവാസിവിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയാണ് ചിന്നാറിലെ ടൂറിസം പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. സഞ്ചാരികളെ അനുഗമിക്കുന്നതും വിവരങ്ങൾ പകർന്നു നൽകുന്നതുമൊക്കെ ആദിവാസി യുവാക്കളാണ്.ട്രക്കിംഗിനും വനത്തിനുള്ളിലെ താമസത്തിനും മറ്റും ചിന്നാർ വന്യജീവി സങ്കേതം അധികൃതരാണ് സൗകര്യം ഒരുക്കുന്നത്.
മറയൂർ മലനിരകൾ
കേരളത്തിലെ മറ്റു ഇക്കോടൂറിസം കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമായി വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരിടമാണ് മറയൂർ മലനിരകൾ.കേരളത്തിലെ ഏക മഴനിഴൽ പ്രദേശം കൂടിയാണിത്.പശ്ചിമഘട്ട മലനിരകളിലെ കിഴക്കൻ ചെരിവിലാണ് മഴനിഴലിന്റെ മനോഹര ഭൂമികയായ ചിന്നാർ.മൂന്നാറിൽ നിന്നു തേയില തോട്ടങ്ങൾക്കു നടുവിലൂടെയും മറയൂർ ചന്ദനക്കാടുകൾക്കിടയിലൂടെയും എത്തുന്നവരെ ചിന്നാറിലേക്ക് സ്വാഗതം ചെയ്യുന്നതു കരിമുട്ടിയിലെ വെള്ളച്ചാട്ടവും ചിന്നാറിന്റെ ഫ്ളാഗ് ഷിപ്പ് സ്പീഷീസ് ആയ നക്ഷത്ര ആമയുടെ രൂപത്തിൽ പത്തടി ഉയരത്തിൽ വനം വകുപ്പ് നിർമിച്ചിട്ടുള്ള ഇക്കോഷോപ്പുമാണ്.ചിന്നാറിന്റെ പ്രവേശന കവാടമായ കരിമുട്ടിയിൽ നിന്നു നാലു കിലോമീറ്റർ സഞ്ചാരിച്ചാൽ ആലാംപെട്ടിയിലെത്താം. ഇവിടെ നിന്നുമാണ് മറയൂരിന്റെ ഏറ്റവും പ്രധാന ആകർഷണമായ തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.തൂവാനത്തേക്കുള്ള ട്രക്കിംഗ് സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമാണ്. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളിൽ ഒന്നായ പാന്പാറിലാണ് തൂവാനം തുള്ളിതുളുന്പി ചാടുന്നത്.
ഉഷ്ണമേഖല കാടുകൾ,മുള്ളുനിറഞ്ഞ കുറ്റിക്കാടുകൾ,ചോലവനങ്ങൾ,പുൽമേടുകൾ നദീതട വനങ്ങൾ,ഇലപൊഴിയും കാടുകൾ തുടങ്ങിയവയാൽ സമൃദ്ധമാണ് 90 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ ചിന്നാർവനം.ഉയരം കുറഞ്ഞ വനമേഖലയായതിനാൽ വന്യജീവികളെ ഏളുപ്പത്തിൽ കാണാനാകുമെന്നതിനാൽ ചിന്നാറിലെ കാടുകൾ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്.കേരളത്തിന്റെ പൈതൃക സ്വത്തായ സ്വാഭാവിക ചന്ദനക്കാടുകളുടെ നാടാണ് മറയൂർ. ജൈവ വൈവിധ്യങ്ങളാൽ സന്പന്നമാണിവിടം.മറ്റിടങ്ങളിൽ കാലവർഷം തിമിർത്തു പെയ്യുന്പോൾ മഴനിഴൽ എന്നപോലെ നൂൽ മഴ മാത്രമാണ് ഈ ഭാഗത്ത് ലഭിക്കുന്നത്.അതിനാൽ മണ്‍സൂണ്‍ ടൂറിസത്തിന് ഏറ്റവും അനുയോജ്യമാണിവിടം.
ആലാംപെട്ടി ഗുഹാചിത്രങ്ങൾ
മറയൂരിൽ നിന്നു ഏഴുകിലോ മീറ്റർ അകലെ ആലാംപെട്ടി മലപുലയ കോളനിക്കു സമീപമാണ് ആലാംപെട്ടി ഗുഹാചിത്രങ്ങൾ.റെഡ് ഓക്കറിലുള്ള ഗുഹാചിത്രങ്ങളാണിവ. മാൻ,മ്ലാവ് എന്നിവയ്ക്കുപുറമെ മനുഷ്യരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
കൂട്ടാർ ട്രക്കിംഗ്
കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന ചിന്നാർ പുഴയുടെ തീരത്തു കൂടി മൂന്നു കിലോമീറ്റർ ട്രക്കിംഗ് നടത്തിയാൽ കൂട്ടാറിലെത്താം.പാന്പാർ പുഴയും ചിന്നാർ പുഴയും സംഗമിക്കുന്ന ഭാഗമാണ് കൂട്ടാർ. ഈ നദിയുടെ തീരത്തു കൂടിയുള്ള യാത്രയ്ക്കിടെ ചിന്നാറിൽ മാത്രമുള്ള ചാന്പൽ മലയണ്ണാനെ കാണാനാകും. ചെറിയ മുൾച്ചെടികൾ നിറഞ്ഞ കാട്ടിലൂടെയുള്ള ചുരുളിപ്പെട്ടി ട്രക്കിംഗ് ദക്ഷിണാഫ്രിക്കൻ സഫാരിയെ അനുസ്മരിപ്പിക്കുന്നതാണ്. കാട്ടുപോത്ത്,ആന,പുള്ളിമാൻ എന്നിവയെ ധാരാളമായി ട്രക്കിംഗിനിടെ കാണാനാകും.
വിദേശികൾ ഏറെ ഇഷ്ടപ്പെടുന്ന വശ്യപ്പാറ ട്രക്കിംഗ് ചിന്നാറിലെ ഏറ്റവും ദൈർഘ്യമേറിയതാണ്.പക്ഷി നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ കാടുകളിൽ ഒന്നാണ് ചിന്നാർ വന്യജീവി സങ്കേതം.വിവിധ തരത്തിലുള്ള 250-ഓളം പക്ഷികൾ ഇവിടെയുണ്ടെന്നാണ് കരുതുന്നത്.അമുർഫാൽക്കണ് ഉൾപ്പെടെയുള്ള ദേശാടന പക്ഷികളും ഇവിടെ വിരുന്നെത്തുന്നു.സ്വദേശത്തെയും വിദേശത്തെയും നിരവധി പക്ഷിനിരീക്ഷകരും ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്.
കേരളത്തിലെ സ്വിറ്റ്സർലന്റ്
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് തൊടുപുഴ-ഉടുന്പന്നൂർ-പാറമട റോഡിനു സമീപമുള്ള ഉപ്പുകുന്ന്. കേരളത്തിലെ സ്വിറ്റ്സർലന്റ് എന്നാണ് ഈ വിനോദസഞ്ചാര കേന്ദ്രം അറിയപ്പെടുന്നത്.മൊട്ടക്കുന്നുകളും പച്ചപുൽമേടുകളും ഇളംതെന്നലും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഇവിടുത്തെ മാത്രം സവിശേഷതയാണ്.ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ മാപ്പിൽ ഉപ്പുകുന്നിനു പ്രമുഖ സ്ഥാനമാണുള്ളത്.
ഉപ്പുകുന്ന് ആത്മഹത്യാമുനന്പ് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇവിടെ നിന്നുള്ള ദൃശ്യഭംഗി ആരെയും ആകർഷിക്കുന്നു.മലങ്കര ജലാശയം,തൊടുപുഴടൗണ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇവിടെ നിന്നാൽ കാണാനാകും.സൂര്യാസ്തമയം വീക്ഷിക്കുന്നതിനും ധാരാളംപേർ എത്തുന്നു.ഉപ്പുകുന്നിനു സമീപത്തെ മുറം കെട്ടിപ്പാറയും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്.പടിഞ്ഞാറു ദിശയിൽ നിന്നു വീശിയടിക്കുന്ന ഇളംകാറ്റ് ഏതു ചൂടുകാലാവസ്ഥയിലും ഇവിടെ കുളിർമ പ്രദാനം ചെയ്യുന്നു.സിനിമാ നിർമാതാക്കളുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നാണ് ഇവിടം.
മാങ്കുളം
അടിമാലിയിൽ നിന്നു 32 കിലോമീറ്റർ സഞ്ചരിച്ചാൽ മാങ്കുളത്തെത്താം.ഉഷ്ണം,ശീതം,ശീതോഷ്ണം എന്നിവ സമന്വയിക്കുന്ന പ്രത്യേക പ്രദേശമാണിവിടം. പഴയ ആലുവ-മൂന്നാർ റോഡ് മാങ്കുളം ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. ബ്രിട്ടീഷുകാർ നിർമിച്ച ഈ റോഡ് 1924ലെ പ്രളയത്തിൽ ഒലിച്ചുപോയെങ്കിലും ഈ പാതയുടെ ഭാഗമായി നിർമിച്ച പാലങ്ങൾ മൂന്നുപ്രളയങ്ങളെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നു.മൂന്നുവശവും വനത്താൽ ചുറ്റപ്പെട്ട മാങ്കുളം കാലാവസ്ഥയുടെ പ്രത്യേകതയാലും പ്രകൃതിഭംഗികൊണ്ടും ഏറെ അനുഗ്രഹീതമാണ്.
കരിന്തിരിയാർ,ഈറ്റചോലയാർ,മേനാചേരിയാർ എന്നീ പുഴകളാൽ സന്പന്നമാണിവിടം.വിരിപാറ,നക്ഷത്രകുത്ത്,കോഴിവാലൻകുത്ത്,പെരുന്പൻകുത്ത്,ചിന്നാർകുത്ത്,33 വെള്ളച്ചാട്ടം,പാറക്കുടികുത്ത്,കോഴിയിളകുത്ത് തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ ആരുടെയും മനം കവരും. കാലാവസ്ഥയുടെപ്രത്യേകതയാൽ തേയില മുതൽ റബർ വരെയുള്ള കൃഷിക്ക് അനുയോജ്യമാണ് ഇവിടം.
ആനക്കുളം
മാങ്കുളത്തോടു ചേർന്നു കിടക്കുന്ന പ്രധാനപ്പെട്ട മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ആനക്കുളം.അടിമാലിയിൽ നിന്നു 40 കിലോമീറ്റർ സഞ്ചരിച്ചാൽ ആനക്കുളത്തെത്താം.കാട്ടാനകൾ സ്ഥിരമായി വെള്ളംകുടിക്കാനെത്തുന്ന ആനഓരാണ് ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രം.ഈറ്റചോലയാറിന്റെ മധ്യഭാഗത്തായാണ് ആനഓര്.പുഴയിൽ നിന്നുള്ള ഉറവയിൽ സോഡിയം,മഗ്നീഷ്യം ഉൾപ്പെടെ അടങ്ങിയിട്ടുള്ളതിനാൽ ആനകൾക്ക് ഏറെ പ്രിയങ്കരമാണ് ഇവിടുത്തെ വെള്ളം.ഒരേ സമയം കുട്ടിയാനകൾ ഉൾപ്പെടെ 40-60 ആനകൾ ഇവിടെ വെള്ളംകുടിക്കാനെത്തുന്നുണ്ട്.ഈ ദൃശ്യം കാണാൻ മാത്രം ഇവിടെയെത്തുന്നവരുമുണ്ട്.
ചതുരംഗപ്പാറമെട്ട്
പ്രകൃതി ഭംഗി തേടി ഹൈറേഞ്ചിലേക്ക് എത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ചതുരംഗപ്പാറമെട്ട്.പൂപ്പാറ-കുമളി റൂട്ടിൽ ചതുരംഗപ്പാറയിൽ നിന്നു രണ്ടു കിലോമീറ്റർ മലകയറിയാൽ ഇവിടെയെത്താം.തമിഴ്നാടിന്റെ ഭാഗമായ ഇവിടെ നിന്നാൽ രണ്ടായിരം അടി താഴ്ചയിലുള്ള തമിഴ്നാട്ടിലെ കാർഷിക ഗ്രാമങ്ങൾ,കാറ്റാടി പാടങ്ങൾ,മഞ്ഞുപെയ്യുന്ന അതിർത്തി മലനിരകൾ എന്നിവ കാണാനാകും. ഇടതടവില്ലാതെ വീശുന്ന കാറ്റാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
പൂപ്പാറ
ശാന്തൻപാറ പഞ്ചായത്തിൽ തേയിലതോട്ടങ്ങൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന ചെറു പട്ടണമാണ് പൂപ്പാറ.ഹാരിസണ്‍ മലയാളം പ്ലാന്േറഷന്റെ ഉടമസ്ഥതയിലുള്ള തേയില തോട്ടമാണിത്.സംസ്ഥാന, ദേശീയ പാതകൾ കടന്നു പോകുന്നത് ഈ ടൗണിലൂടെയായതിനാൽ പച്ചപ്പ് നിറത്ത ഈ പ്രദേശം കാണുന്നതിനു ഇതുവഴി സഞ്ചരിക്കുന്നവർ അൽപസമയം ചെലവഴിക്കുന്നു.
രാജാപ്പാറ മെട്ട്
ചതുരംഗപ്പാറ മെട്ടിനു സമീപത്തുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് രാജാപ്പാറ മെട്ട്.തമിഴ്നാടിന്റെ വിദൂര ദൃശ്യഭംഗിയാണ് ഇവിടുത്തെയും പ്രധാന ആകർഷണം.ശാന്തൻപാറ -നെടുങ്കണ്ടം റോഡിൽ രാജാപ്പാറ ജംഗ്ഷനിൽ നിന്നു രണ്ടു കിലോമീറ്റർ ഉള്ളിലായാണ് രാജാപ്പാറമെട്ട്.പൂഞ്ഞാർ രാജവംശത്തിന്റെ സന്പത്ത് ഇവിടെ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നതായി ഐതിഹ്യമുണ്ട്.
മതികെട്ടാൻ
ശാന്തൻപാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമായ മതികെട്ടാൻചോല അപൂർവ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.ശാന്തൻപാറ ടൗണിൽ നിന്നു അഞ്ചു കിലോമീറ്റർ ദൂരെയുള്ള പേത്തൊട്ടിയിലാണ് ഉദ്യാനത്തിന്റെ ഇൻഫർമേഷൻ ഓഫീസ് പ്രവർത്തിക്കുന്നത്.ട്രക്കിംഗിനാണ് കൂടുതൽപേരും ഇവിടെ എത്തുന്നത്.ഇതിനു വനപാലകരുടെ അനുമതി ആവശ്യമാണ്.
ആനയിറങ്കൽ
കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ സമീപത്തായാണ് ആനയിറങ്കൽ അണക്കെട്ട്.പൂർണമായി മണ്ണു കൊണ്ട് നിർമിച്ച സംസ്ഥാനത്തെ ആദ്യ അണക്കെട്ടാണിത്. ഹൈഡൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.സമീപത്തെ വനത്തിൽ നിന്നു വെള്ളംകുടിക്കാനും മറ്റുമായി ധാരാളം കാട്ടാനകൾ ഡാമിൽ എത്താറുണ്ട്.അതിനാലാണ് ആനയിറങ്കൽ ഡാമെന്നു പേരുവന്നത്.
ബോഡിമെട്ട്
കേരളത്തിന്റെ അതിർത്തി ഗ്രാമമാണ് ബോഡിമെട്ട്. പൂപ്പാറയിൽ നിന്നു ദേശീയ പാതയിലൂടെ പത്തു കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.വിവിധ വകുപ്പുകളുടെ ചെക്ക് പോസ്റ്റുകൾ ഇവിടെയുണ്ട്.മഞ്ഞണിഞ്ഞ പ്രകൃതി ഇവിടുത്തെ പ്രത്യേകതയാണ്.തിരുവിതാംകൂർ ഭരണകാലത്ത് നിർമിച്ച രാജമുദ്രയുള്ള കെട്ടിടം അനേകരെ ആകർഷിക്കുന്നു.
ബി.ഡിവിഷൻ വ്യൂ പോയിന്റ്
രാജകുമാരി പഞ്ചായത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബി.ഡിവിഷൻ.കാർഷിക മേഖലകളാൽ സന്പന്നവും ദൂരക്കാഴ്ചകൾ നിറഞ്ഞതുമാണ് ഇവിടുത്തെ വ്യൂ പോയിന്റ്.മറ്റൊരു കേന്ദ്രമായ അരമനപ്പാപാറ വ്യൂ പോയിന്റും ആകർഷകമാണ്. മൂന്നാർ മലനിരകളുടെയും മുട്ടുകാട് പാടശേഖരത്തിന്േറതുമടക്കം ഹരിത കാഴ്ചകളും മഞ്ഞിന്റെ ആശ്ലേഷവും ഇവിടെ എത്തുന്നവരെ വരവേൽക്കുന്നു.
വാഗമണ്‍
ധ്യാനനിർലീനമായ പ്രകൃതി,മനോഹരമായ മൊട്ടക്കുന്നുകൾ,കോടമഞ്ഞിൽകുളിച്ചുനിൽക്കുന്ന തേയിലതോട്ടങ്ങൾ,പൈൻമരക്കാടുകൾ,കൊച്ചുകൊച്ചുതടാകങ്ങൾ എന്നിവയാൽ സന്പന്നമായ വാഗമണ്‍ സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്.മൂലമറ്റത്തു നിന്നു പുള്ളിക്കാനം വഴി 25 കിലോമീറ്ററും കാഞ്ഞാർ പുള്ളിക്കാനം വഴി 24 കിലോമീറ്ററും സഞ്ചരിച്ചാൽ വാഗമണ്ണിൽ എത്താം.ഈ യാത്രയിൽ പവർ ഹൗസ് കനാൽ,ത്രിവേണി സംഗമം,ഇലപ്പള്ളി വെള്ളച്ചാട്ടം,തേയില തോട്ടങ്ങൾ തുടങ്ങി പ്രകൃതിയുടെ വിവിധ ഭാവങ്ങൾ മനസിൽ മിന്നിമറയും.സമുദ്രനിരപ്പിൽ നിന്നും 1200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്‍ കോട്ടയം,ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന വിനോദസഞ്ചാര കേന്ദ്രമാണ്.വേനൽക്കാലത്ത് ഇവിടുത്തെ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസാണ്.
ഇൻഡൊ-സ്വിസ് പ്രോജക്ടിന്റെ ഭാഗമായ കന്നുകാലി വളർത്തൽ കേന്ദ്രവും, തീർത്ഥാടന കേന്ദ്രങ്ങളായ കുരിശുമല,മുരുഗൻമല,തങ്ങൾമല എന്നിവയെല്ലാം സഞ്ചാരികളെ വരവേൽക്കുന്നു.മലകയറ്റം,പാരാഗ്ലൈഡിംഗ് എന്നിവയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്.ഏഷ്യയുടെ സ്കോട്ലന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണൽ ജിയോഗ്രാഫിക് ട്രാവൽ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ വാഗമണ്‍ ഉൾപ്പെടുന്നു.കോളനിവാഴ്ചയുടെ നാളിൽ വേനൽച്ചൂടിൽ നിന്നും രക്ഷനേടാനായി വേനൽക്കാലവസതിയായി ബ്രിട്ടീഷുകാർ കണ്ടെത്തിയ സ്ഥലമാണിത്.
രാജാക്കാട്
ലോക ടൂറിസം മാപ്പിൽ ഇടം നേടിയ ശ്രീനാരായണപുരം,കള്ളിമാലി,പൊ·ുടി അണക്കെട്ട്,പൊൻമുടി തൂക്കുപാലം,ദൃശ്യവിരുന്നൊരുക്കുന്ന ആനപ്പാറ,കനകക്കുന്ന് മല,കുത്തുങ്കൽ വെളളച്ചാട്ടം എന്നിവ ഒരുക്കുന്ന ചന്തം കാണണമെങ്കിൽ രാജാക്കാട് എത്തിയാൽ മതി.മൂന്നാർ-തേക്കടി റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ ശ്രീനാരായണപുരത്തെത്താം.ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവർക്കായി ആട്ടുപാലം,അണക്കെട്ട്, നാടുകാണിപ്പാറ വ്യൂ പോയിന്റ്,എക്കോ പോയിന്റ്,കള്ളിമാലി വ്യൂ പോയിന്റ് എന്നിവയെല്ലാം സന്ദർശിച്ചു മടങ്ങാം.ഇതിനു പുറമെ ഡാം ആന്റ് ഡെയ്ൽ ടൂറിസം കേന്ദ്രത്തിൽ കുതിര സവാരിയും,സ്പീഡ് ബോട്ട് യാത്രയും നടത്താനാകും.
തയാറാക്കിയത്: ജയിസ് വാട്ടപ്പിള്ളിൽ, ബിജു കലയത്തിനാൽ, ജിജോ രാജകുമാരി, നിജേഷ് ഐസക്, ജോലാൽ ജോസ്, ടൈറ്റസ് ജേക്കബ്, കെ. കൃഷ്ണമൂർത്തി
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
അൻപ് ഒരു ഔഷധമാണ്
അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവ
ഓര്‍മകളിലെ നക്ഷത്രം
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തി, കലാഭവൻ സ്ഥാപകനായ ഫാ. ആബേൽ സിഎംഐ. മലയാള
ജയേഷ് ഹാപ്പിയാണ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ജയേഷ് ഒറ്റയ്ക്ക് കാറോടിച്ചെത്തിയതു ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരു
സമരങ്ങളിലെ സുരേന്ദ്രനാഥം
ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ
നവോത്ഥാന നായകർക്കു വഴികാട്ടി വിശുദ്ധ ചാവറയച്ചൻ
വിശുദ്ധനായ ചാവറയച്ചന്റെ ആത്മാർഥ സുഹൃത്തായിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാർ എന്ന ഈശ്വരന് നായര്‍. അ
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവ
മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭ
CAPTAIN കുര്യാക്കോസ്
വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതി
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top