ഹൊബാര്‍ട്ട്, ഓസ്ട്രേലിയ: കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ അയയ്ക്കാന്‍ ഓസ്ട്രേലിയയിലെ മലയാളി കൂട്ടായ്മയായ ഹൊബാര്‍ട്ട് മലയാളി അസോസിയേഷന്. ആദ്യഘട്ടം എന്ന നിലയ്ക്ക് പ്രശ്നബാധിത സ്ഥലങ്ങളില്‍ 2500 മാസ്ക്കുകള്‍ എത്തിക്കും. ഇതിനായി അന്താരാഷ്ട്ര എന്‍ജിഒയുമായി ധാരണയായി. സംഘടന വഴി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കുമാണ് ഇത് വിതരണം ചെയ്യുന്നത്.
ഇതിനായി ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി. കൂടുതല്‍ ആളുകള്‍ സഹായിക്കുന്നതനുസരിച്ച് പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എച്ച്എംഎ പ്രസിഡന്റ് ജിനോ ജേക്കബ് പറഞ്ഞു. ഒരു പ്രവാസി മലയാളി സംഘടന നാട്ടിലേക്കു കോവിഡ് 19 സഹായം എത്തിക്കുന്നത് ആദ്യമാണ്.