മെൽബണ്‍ : ഓസ്ട്രേലിയയിലെ പുരോഗമന കലാ സാഹിത്യ സംഘടനായ നവോദയയുടെ ദേശീയ സമ്മേളനം ഞായറാഴ്ച മെൽബണിൽ നടക്കും. ഓസ്ട്രേലിയയിലെ എല്ലാ സ്റ്റേറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മുൻ രാജ്യസഭാംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാപരിപാടികൾ, ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വസ പ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ വച്ചു നൽകാനുള്ള പദ്ധതിക്ക് സമ്മേളനം അന്തിമ തീരുമാനമെടുക്കും. ഓസ്ട്രേലിയയിലെ തൊഴിൽ, വിദ്യാഭ്യാസ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ഒരു ഹെൽപ് ഡസ്ക് രൂപീകരിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. കെ ജി സജീവ് അറിയിച്ചു. സുനു സൈമണ്‍(ചെയർമാൻ), എബി പൊയ്ക്കാട്ടിൽ(കണ്‍വീനർ) എന്നിവരടങ്ങുന്ന സ്വാഗത സംഘം വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ