കെ.ജെ ജോർജിന്റെ സംസ്കാരം ശനിയാഴ്ച പെർത്തിൽ
പെർത്ത്: പെർത്തിലെ സർ ചാൾസ് ഗാർഡനെർ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കുന്പളങ്ങി സെൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കുന്പളങ്ങി കോച്ചേരിൽ കെ.ജെ ജോർജ്(തങ്കച്ചൻ-69) സംസ്കാരം ശനിയാഴ്ച പെർത്തിലെ ഷെൻണ്ടൻ പാർക്ക് സെൻറ് അലോഷ്യസ് പള്ളിയിൽ നടക്കും. ( St. Aloysius Church, 84 Keightley Road West, Shenton park 6008 ) രാവിലെ 8.15ന് പൊതുദർശനവും ഒന്‍പതിന് വിശുദ്ധ കുർബാനയോടുകൂടി മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 10.30ന് കാരക്കാട്ടാ സെമിത്തേരി ചാപ്പലിൽ ( Karrakatta Cemetery chapel Railway Rd, Karrakatta WA 6010 ) ശുശ്രൂഷകളോടെ സംസ്കരിക്കും.
പെർത്തിലെ സർ ചാൾസ് ഗാര്ഡനെർ ഹോസ്പിറ്റലിൽ കഴിഞ്ഞ മേയ് 30നാണ്് ഹൃദയാഘാതത്തെ തുടർന്ന്മരണമടഞ്ഞത് മൂന്ന് മാസത്തേക്ക് Joondalup Edith Cowan (ECU)യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ മകൾ നിർമ്മല നിബിന്റെ അടുത്തെത്തിയതായിരുന്നു. കോവിഡ് വ്യാപനംമൂലം തിരികെ നാട്ടിലേക്കു പോകാൻ സാധിക്കാതെ വരുകയായിരുന്നു. വളരെ ആരോഗ്യവനായിരുന്ന ഇദ്ദേഹം പെട്ടന്ന് ബ്ലഡ് പ്രഷർ കൂടുകയും ഹൃദയാഘാതം ഉണ്ടാകുകയും മുന്നു ദിവസമായി ഐസിയുവിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
ഭാര്യ: പേരതയായ മേരി. മക്കൾ: ഷാലിമ (ഒഎൽസിജിഎച്ച്എസ്, തോപ്പുംപടി), ഷാലിയ (മഞ്ജു) (കിറ്റ് കോ, എറണാകുളം), നിർമല (പെർത്ത്) , ശ്വേത (സിഡ്നി). മരുമക്കൾ: അരൂർ കൈതവേലിക്കകത്ത് ഗിൽബർട്, ചുണങ്ങംവേലി കണിയോടിക്കൽ ലോയ്ഡ്, ഇടപ്പള്ളി മലമേൽ നിബിൻ (പെർത്ത്), ഇലഞ്ഞി പുത്തൻപറന്പിൽ അനൂപ് (സിഡ്നി).
റിപ്പോർട്ട്: ബിജു നടുകാണി
കൊറോണ: ബല്ലാരറ്റിന് സഹായവുമായി ബല്ലാരറ്റ് മലയാളി അസോസിയേഷൻ
ബല്ലാരറ്റ്: ഓസ്ട്രേലിയയിലെ ബല്ലാരറ്റിൽ കോവിഡ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുവാൻ ബല്ലാരറ്റ് സിറ്റി കൗൺസിൽ തുടങ്ങിയ "ബീ കൈൻഡ്' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളി അസോസിയേഷൻ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങൾ സംഭാവനയായി നൽകി.
പ്രതിസന്ധിയിലായ യൂണിവേഴ്സിറ്റി വിദ്യാർഥികൾ, തൊഴിൽ രഹിതർ, ഭവന രഹിതർ എന്നിവർക്ക് നൽകുവാനും അടിയന്തര ഘട്ടത്തിലേക്കുള്ള കരുതൽ ശേഖരത്തിനുമായാണ് സിറ്റി കൗൺസിൽ ഈ പദ്ധതി തുടങ്ങിയത്. കൗൺസിലിനുവേണ്ടി ബല്ലാരറ്റ് മേയർ ബെൻ ടെയ് ലർ സംഭാവന സ്വീകരിച്ചു.
ബിഎംഎ സെക്രട്ടറി ലിയോ ഫ്രാൻസിസ്, ട്രഷറർ ആൽഫിൻ സുരേന്ദ്രൻ, പബ്ലിക് റിലേഷൻസ് ഓഫീസർമാരായ ഷേർലി സാജു, ലോകൻ രവി, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാൻ രാജു, ബിബിൻ മാത്യു, സിജോ കാരിക്കൽ , ഡെന്നി ജോസ് എന്നിവരും ബിഎംഎ അംഗം ജൂബി ജോർജും മൾട്ടി കൾച്ചറൽ ഓഫീസർമാരും ചടങ്ങിൽ സംബന്ധിച്ചു.
മെൽബണ്‍ സീറോ മലബാർ രൂപതയെ പരിശുദ്ധ കന്യാ മറിയത്തിന്‍റെ വിമലഹൃദയത്തിന് സമർപ്പിക്കും: ബിഷപ് ബോസ്കോ പുത്തൂർ
മെൽബണ്‍: ഓസ്ട്രേലിയായുടെ സ്വർഗീയ മധ്യസ്ഥയായ ക്രിസ്താനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുനാൾ ദിനമായ മേയ് 24നു (ഞായർ), ഓസ്ട്രേലിയായിലെ മുഴുവൻ കത്തോലിക്കാവിശ്വാസികളോടൊപ്പം ഓസ്ട്രേലിയ രാജ്യത്തേയും മെൽബണ്‍ സീറോ മലബാർ രൂപതയേയും രൂപതയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുമെന്ന് ബിഷപ് ബോസ്കോ പുത്തൂർ, രൂപത സമുഹത്തിനായി തയാറാക്കിയ പ്രത്യേക സർക്കുലറിലൂടെ അറിയിച്ചു.
കൊറോണ മഹാമാരി മൂലം രോഗികളായവരെയും രോഗത്തിന്‍റെ ആശങ്കയിൽ ഒറ്റപ്പെട്ട് കഴിയുന്നവരെയും തൊഴിൽ നഷ്ടപ്പെട്ടവരെയും സാന്പത്തികക്ലേശം അനുഭവിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർഥിക്കാൻ പിതാവ് ആഹ്വാനം ചെയ്തു.
മേയ് 24നു രാവിലെ 10 നും വൈകുന്നേരം 5 നും രൂപതാ കാര്യാലയത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾക്കുശേഷം ഓസ്ട്രേലിയ രാജ്യത്തേയും രൂപതയെയും എല്ലാ ഇടവകകളെയും പരിശുദ്ധ അമ്മക്ക് പ്രതിഷ്ഠിക്കുന്ന ശുശ്രൂഷകൾക്ക് മാർ ബോസ്കോ പുത്തൂർ നേതൃത്വം നൽകും. രാവിലെയും വൈകുന്നേരവുമുള്ള വിശുദ്ധ കുർബാനയും പ്രതിഷ്ഠാ കർമവും ശാലോം ടെലിവിഷൻ ചാനലിലും രൂപതയുടെയും ശാലോം ഓസ്ട്രേലിയയുടെയും വെബ്സൈറ്റിലും ഫേസ്ബുക്ക് പേജുകളിലും തത്സമയം സംപ്രേഷണം ചെയ്യും. മെൽബണ്‍ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും ഓണ്‍ലൈൻ കുർബാനകൾക്കുശേഷം വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ പ്രതിഷ്ഠാകർമങ്ങൾ നടത്തും.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
ഡോ. ഫിലിപ്പ് കടുതോടിക്ക് പാപ്പുവ ന്യൂ ഗിനി പ്രധാനമന്ത്രിയുടെ പ്രശംസ
പാപ്പുവ ന്യൂ ഗിനി: മലയാളിയായ ഡോ. ഫിലിപ്പ് കടുതോടിക്ക് പാപ്പുവ ന്യു ഗിനി പ്രധാനമന്ത്രിയുടെ പ്രശംസ. എഡ്യൂക്കേഷണൽ മാനേജ്മെന്‍റിൽ രചിച്ച നാലു പുസ്തകങ്ങളെ സംബന്ധിച്ചാണ് പ്രധാനമന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ജയിംസ് മരാപ്പേ അഭിനന്ദന മറിയിച്ചത്.
ഏഴു ഭാഷകളിലായി ജർമനിയിലെ ലാംബർട്ട് അക്കാഡമിക് പബ്ലിഷേർസ് പ്രസിദ്ധീകരിച്ച ഈ ഗവേഷണ പുസ്തകങ്ങൾ മോർ ബുക്സ് കന്പനിയാണ് ആഗോള തലത്തിൽ വിതരണം ചെയ്യുന്നത്.
പാപ്പുവ ന്യൂ ഗിനിയിൽ ഗോരോക്ക സർവകലാശാലയിൽ സെന്‍റർ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ഡയറക്ടറായി സേവനം ചെയ്തുവരികയാണ് ഡോ. ഫിലിപ്പ് ജോസഫ് കടുതോടി.
പ്രധാനമന്ത്രിയുടെ പ്രശംസയിൽ പാപ്പുവ ന്യൂ ഗിനിയിലെ വത്തിക്കാൻ അംബാസഡറും ആർച്ച് ബിഷപ്പുമായ ഡോ. കുര്യൻ വയലുങ്കൽ, സർവകലാശാലാ ചാൻസലർ, പ്രൊ ചാൻസലർ, വൈസ് ചാൻസലർ, കേരള ഹൈക്കോടതി മുൻ ജഡ്ജി ഹറൂൺ അൽ റഷീദ് എന്നിവരും അഭിനന്ദിച്ചു.
കോട്ടയം കിടങ്ങൂർ സ്വദേശിയായ ഡോ. ഫിലിപ്പ് ജോസഫ്, എറണാകുളം മഹാരാജാസ് കോളജിൽനിന്നും പൊളിറ്റിക്സിൽ എംഎയും ബോംബേ സെന്‍റ് സേവ്യേഴ്സ് കോളജിൽനിന്നും ബിഎഡും മദ്രാസ് സർവകലാശാലയിൽനിന്നും എഡ്യൂക്കേഷണൽ മാനേജ്മെന്‍റിൽ എംഎഡും എംഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രഫ. രാജാ ഗണേശന്‍റെ മാർഗനിർദേശത്തിലാണ് അദ്ദേഹം ഡോക്ടറൽ സ്റ്റഡീസ് ചെയ്തത്.
ഓസ്ട്രേലിയയിൽ ബിസിനസുകാര്‍ക്കായി സൗജന്യ വെബ് പോർട്ടൽ
സിഡ്നി: കോവിഡ് കാലത്ത് സ്വയസുരക്ഷയ്ക്കു ഊന്നൽ നൽകി ബിസിനസ് ചെയ്യാനായി, പുതു തലങ്ങൾ തേടി പോകുന്ന കച്ചവടക്കാർക്കായി ഒരു വെബ് പോർട്ടൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പ്രവാസിയായ മലയാളി സോഫ്റ്റ്‌വെയര്‍ എൻജിനിയർ.
www.q-discounts.com (q hyphen discounts) എന്ന ഈ വെബ്സൈറ്റ് കടകളിലെയും ഷോപ്പിംഗ് മാളുകളിലെയും തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു വികസിപ്പിച്ചതാണ്. പ്രാദേശിക കടകളില്‍ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങള്‍ വാങ്ങുവാനും സര്‍വീസുകള്‍ സ്വീകരിക്കുവാനും ഈ വെബ്സൈറ്റ് എളുപ്പത്തില്‍ സാധ്യമാക്കും.
തികച്ചും സൗജന്യമായ ഈ വെബ്സൈറ്റിൽ കൂടി ഹോട്ടലുകൾ, പലചരക്ക്, സ്റ്റേഷനറി, തുണി കടകൾ തുടങ്ങി എല്ലാവിധ കച്ചവടക്കാർക്കും സര്‍വീസുകള്‍ നല്‍കുന്നവര്‍ക്കും റജിസ്റ്റർ ചെയ്ത് അവരുടെ ഉത്പന്നങ്ങൾ,സര്‍വീസുകള്‍ തുടങ്ങിയവ സൗജന്യമായി ഓൺലൈനായി പ്രദർശിപ്പിക്കാൻ കഴിയുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള കടുത്ത നിയന്ത്രണങ്ങൾ കാരണം ബിസിനസ് നിലച്ചു പോയ എല്ലാ കച്ചവടക്കാർക്കും ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് വളരെ സുഗമമായി ബിസിനസ് തുടരാനാകും. ഇടപാടുകാർക്കും കച്ചവടക്കാർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ഇ-കോമേഴ്സ് പോർട്ടൽ അതാതു സ്ഥാനങ്ങളിൽ ഉള്ള ഇടപാടുകാർക്ക് തൊട്ടടുത്തുള്ള കച്ചവടസ്ഥാപനങ്ങൾ കണ്ടുപിടിക്കാനും സാധിക്കുന്നു.
വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഈ വെബ്സൈറ്റിന്‍റെ സേവനങ്ങൾ സൗജന്യമാണ്. കച്ചവടകാര്‍ക്ക് അവരുടെ ഓഫറുകളും ഡിസ്കൗണ്ടുകളും ഇതിലൂടെ കാണിക്കാം.
കച്ചവടക്കാർക്ക് അവരുടെ സ്ഥാപനത്തിന്‍റെ ലൊക്കേഷൻ മാപ്പിൽ രേഖപ്പെടുത്തുവാനും ചെയ്യാനും സംവിധാനമുണ്ട്. റജിസ്റ്റെർ ചെയ്ത ശേഷം അതൊരു അംഗീകൃത കച്ചവടക്കാരൻ ആണോ എന്ന് പരിശോധിച്ച ശേഷം അനുമതി നൽകുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ കടയുടെ ഒരു ലോഗോ/ഫോട്ടോ, ഒരു അംഗീകൃത കച്ചവടക്കാരൻ ആണെന്ന് കാണിക്കുന്ന ഒരു ഡോക്കുമെന്‍റ് (eg: ABN) എന്നിവ അപ് ലോഡ് ചെയ്യണം. വ്യാജ കച്ചവടക്കാരെ ഒഴിവാക്കാനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് കമ്പനി സിഇഒ ടി.കെ. ആൽബി ജോയ് പറഞ്ഞു.
അവശ്യവസ്തുക്കൾ വെബ്സൈറ്റിൽ കണ്ടെത്തി കച്ചവടക്കാരനെ നേരിട്ട് ബന്ധപ്പെട്ട് സാധനം വാങ്ങിക്കാൻ കഴിയും എന്നതിനാൽ, ഇടനിലക്കാരെ ഒഴിവാക്കി ഇ-കോമേഴ്സ് സൈറ്റുകളുടെ പോരായ്മ നികത്താൻ ഇതു വഴി സാധിക്കുന്നു. വാങ്ങുന്ന വ്യക്തിക്കും കച്ചവടക്കാർക്കും ഒരുപോലെ ഈ വെബ്സൈറ്റിന്‍റെ സേവനങ്ങൾ സൗജന്യമാണ്.
ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഓസ്ട്രേലിയയിലും സജീവമായ ക്യു ഡിസ്കൗണ്ട്സ് ക്രമേണ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കനാണ് ഉദ്ദേശിക്കുന്നത്.
വിവരങ്ങൾക്ക്:
[email protected] അല്ലെങ്കിൽ
[email protected].
WhatsApp +91 94465 74559 (India) ,+974 33446451 ( Qatar), +61 -401875806 (Australia).
സന്തോഷ് എടക്കരയുടെ ഭാര്യാ പിതാവ് കെ.ജെ. മാത്യു മെൽബണിൽ നിര്യാതനായി
മെൽബൺ : സൗത്ത് മോറാംഗിൽ താമസിക്കുന്ന സന്തോഷ് എടക്കരയുടെ ഭാര്യ പിതാവ് പാലാ നീലൂർ കുഴിഞ്ഞാലിക്കുന്നേൽ കെ.ജെ. മാത്യൂ ഹൃദയാഘാതത്തെ തുടർന്നു മെൽബണിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
മക്കൾ: ലിറ്റി സന്തോഷ് (ഓസ്ട്രേലിയ), ലിനറ്റ് റോയി ( റാന്നി), ലിഷാ ജിത് (ഒമാൻ), ലിനു ജിമ്മി (കാനഡ). മറ്റു മരുമക്കൾ: റോയി മാക്കൽ (റാന്നി), ജിത് വിത്തു തറയിൽ കായംകുളം, (ഒമാൻ), ജിമ്മി പുളിക്കൽ നീലൂർ (കാനഡ).
റിപ്പോർട്ട്: ജോസ് എം. ജോർജ്
കിവുഡയുടെ ലാഭം മുഴുവൻ കോവിഡ് പ്രതിരോധത്തിന്
ബ്രിസ്‌ബൻ: ഒട്ടേറെ പുതുമകൾ സമ്മാനിച്ച മിനി മൂവി കിവുഡയുടെ ലാഭം മുഴുവനായും കോവിഡ്-19 പ്രതിരോധത്തിന്. അരങ്ങിലും അണിയറയിലുമായി വിദേശികളും 20 ലേറെ മലയാളി ഡോക്ടർമാരും അണിനിരന്നിട്ടുള്ള കിവുഡ യൂട്യൂബിൽ 1 മില്യൺ ക്ലബ്ബിലേക്ക് കയറുകയാണ്.
ഗോൾഡ് കോസ്റ്റിൽ GP ആയ Dr. വിജയ് മഹാദേവൻ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ഒട്ടനവധി അംഗീകാരങ്ങളും നേടി കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ എഡിറ്റിങിൽ സ്വന്തമായി ഇടം സൃഷ്‌ടിച്ച പ്രവീൺ പ്രഭാകർ ആണ് എഡിറ്റർ.
ഓസ്‌ട്രേലിയക്കു പുറമെ ഗൾഫിലും ഇന്ത്യയിലുമായി ചിത്രീകരിച്ച മിനി മൂവി കിവുഡ വൺഡ്രോപ്പ് ക്രീയേഷന്സും ഓസ്‌ട്രേലിയൻ സ്കൂൾ ഓഫ് ഇന്ത്യൻ ആർട്സും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ടീം ജാങ്കോ സ്പേസ് ആണ് യൂട്യൂബിൽ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ നാളിനകം കിവുഡ വൈറൽ ആവുകയും ചെയ്തു. ഓസ്‌ട്രേലിയേയിൽ ആതുരസേവന രംഗത്ത് ശ്രദ്ധയരായ ഡോക്ടർമാരാണ് അഭിനയിതാക്കളിൽ മിക്കവരും.
പ്രമുഖ ഡോക്ടർമാരായ അമീർ ഹംസ, അജയ് കുര്യാക്കോസ്, ജോ എ വർഗീസ്, വിനു മുബാറക്, കൃഷ്ണൻ ശങ്കുണ്ണി, ആശ സദാശിവൻ, അജിലേഷ് ചാക്കോ, സൂരജ് പിള്ള എന്നിവർക്കുപുറമെ മെഡിക്കൽ വിദ്യാർഥിനികളായ ആഷ്മി തോമസ്, ആഷ്ലി മിന്റു എന്നിവർ അഭിനേതാക്കളാണ്. IT പ്രൊഫെഷനലുകളായ മിന്റു, നിധിൻ, പ്രദീപ്, സൂരജ് എന്നിവരും വിവിധവേഷങ്ങളിൽ ശ്രദ്ധേയരാണ്. ബ്രിസ്ബനിലും ഗോൾഡ്‌കോസ്റ്റിലുമുള്ള ഒരു ഡസനോളം ഡോക്ടർമാർ അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്.
ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവൻ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ജന്മ നാടിനുനല്കാൻ, കോവിഡ് ചികിത്സക്കും പ്രധിരോധനത്തിനുമായി ഓസ്‌ട്രേലയിൽ സേവനം ചെയുന്ന അണിയറ പ്രവർത്തകർ ഒറ്റകെട്ടായി തീരുമാനിക്കുകയായിരുന്നു എന്ന് ഡോ. വിജയ് മഹാദേവൻ പറഞ്ഞു.
യൂട്യൂബ് -
റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്
വിമാനയാത്രികരുടെ സുരക്ഷ ഓർമപ്പെടുത്തി ഇന്ത്യൻ സഹോദരിമാർ
ബ്രിസ്ബെയ്ന്‍: ലോക്ക്ഡൗണിനു ശേഷം വിമാനയാത്ര പുനഃരാരംഭിക്കുന്നതിന് മുന്‍പായി വിമാന കമ്പനികളും ഏവിയേഷന്‍ വകുപ്പുകളും വിമാന യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സഹോദരിമാര്‍.
ഓസ്ട്രേലിയ, ക്യൂന്‍സ്ലാന്‍ഡിലെ വിദ്യാര്‍ഥിനികളായ ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ ആഗ്നെസ് ജോയിയും തെരേസ ജോയിയുമാണ് വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അധികൃതരെ ഓര്‍മപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ആവശ്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ഇരുവരുടെയും വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട് അസോസിയേഷന് ഡയറക്റ്റര്‍ ജനറല്‍, ആഭ്യന്തര വിമാനത്താവളങ്ങളെ നിയന്ത്രിക്കുന്ന എല്ലാ രാജ്യങ്ങളുടെയും നാഷണല്‍ അതോറിറ്റി ഡയറക്ടര്‍മാര്‍, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍, ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഏവിയേഷന്‍ വകുപ്പ് മേധാവികള്‍ എന്നിവരുടെ ശ്രദ്ധയിലേക്കാണ് നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആഗോള വ്യോമ മേഖലയിലെ മുഴുവന്‍ വിമാന കമ്പനികളും അടിയന്തരമായി നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച വീഡിയോ തയാറാക്കിയിരിക്കുന്നത്.
മാറിയ ലോക സാഹചര്യത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന സൂയിസൈഡ് ബോംബ് അറ്റാക്കേഴ്സ് വൈറസ് വാഹകരായി വിമാനങ്ങളില്‍ കയറിക്കൂടി ലോകം മുഴുവന്‍ വൈറസ് പടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ബന്ധമായും എല്ലാ എയര്‍പോര്‍ട്ടുകളിലും പകര്‍ച്ചവ്യാധികള്‍ നിര്‍ണയിക്കുന്നതിനുള്ള രക്തപരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും പലതരം അവസ്ഥകളോടെ എത്തുന്ന യാത്രക്കാര്‍ സ്വയമറിയാതെ ഏതെങ്കിലുമൊക്കെ രോഗാണുക്കളെ വഹിച്ചുകൊണ്ടായിരിക്കും യാത്ര ചെയ്യുന്നത്.
ഇവരെ മടക്കി അയയക്കാതെ രോഗവ്യാപനം തടയാനായി ഇത്തരം യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ പ്രത്യേക കാബിന് സംവിധാനം ഏര്‍പ്പെടുത്തണം. ഓരോ യാത്രയ്ക്ക് മുന്‍പും ശേഷവും വിമാനങ്ങള്‍ അണു വിമുക്തമാക്കണം.
ഒരു വിമാനയാത്രയിലൂടെ മുഴുവന്‍ യാത്രക്കാരിലേക്കും അവര്‍ വഴി വിവിധ രാജ്യങ്ങളിലേക്കും വൈറസ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാല്‍ സീറ്റുകള്‍ തമ്മില്‍ സുരക്ഷിത അകലം ഉറപ്പാക്കുക, ടോയ്ലറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, യാത്രാവേളയില്‍ ഇടവിട്ട് ടോയ്ലറ്റ് അണുവിമുക്തമാക്കാന്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇരുവരും മുന്നോട്ടുവച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ അംഗത്വമുള്ള 195 രാജ്യങ്ങളുള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ഹൃദിസ്ഥമാണ് ഇരുവര്‍ക്കും. എട്ട് വര്‍ഷം നീണ്ട ഗവേഷണത്തിലൂടെയാണ് ഇരുവരും നേട്ടത്തിലെത്തിയത്.
ദേശീയ ഗാനങ്ങളുടെ അര്‍ഥവും ആലാപന ശൈലിയും ആശയവും ഓരോ ദേശീയ ഗാനങ്ങളും എഴുതാനുണ്ടായ സാഹചര്യവും ചരിത്രവും മനസിലാക്കിയാണ് ഇരുവരും പഠിച്ചെടുത്തത്. ഇനി ദേശീയ ഗാനങ്ങൾ വിവിധ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇവന്റ് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആഗ്നസും തെരേസയും.
ഇതുവഴി ലഭിക്കുന്ന പണം ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ക്രമീകരണ പദ്ധതികളിലേക്കും ലോകസമാധാനത്തിനുള്ള ശ്രമങ്ങള്‍ക്കുമായി നല്‍കാനുമാണ് ലക്ഷ്യമിടുന്നത്.
സംവിധായകനും എഴുത്തുകാരനുമായ ജോയ് കെ. മാത്യുവിന്റെയും ക്യൂന്‍സ്ലാന്‍ഡില്‍ നഴ്സായ ജാക്വിലിന്റെയും മക്കളാണ്. ദേശീയ ഗാനാലാപനത്തിലൂടെ ലോക സമാധാനവും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുക എന്നതാണ് ഇരുവരും ലക്ഷ്യമിടുന്നത്.
ക്യൂന്‍സ്ലാന്‍ഡിലെ ഗ്രിഫിത് സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ക്രിമിനോളജി ആന്‍ഡ് സൈക്കോളജി വിദ്യാര്‍ഥിനിയാണ് തെരേസ. കാലംവെയില്‍ കമ്മ്യൂണിറ്റി കോളജിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഗ്നസ്.
മലയാളി വിദ്യാർഥികൾക്ക് സഹായവുമായി നവോദയ ഓസ്ട്രേലിയ ഹെൽത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
മെൽബൺ: ഓസ്ട്രേലിയയിലെ കോവിഡ് ദുരിതബാധിതർക്ക് സഹായവുമായി നാവോദയ ഓസ്ട്രേലിയ വിവിധ സ്റ്റേറ്റുകളിലെ വോളന്റിയർമാർ മുഖേന അവശ്യസാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി.
ആദ്യഘട്ടത്തിൽ ബ്രിസ്ബേനിലെ വിവിധ സർവകാലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കായി പലവ്യഞ്ജനങ്ങൾ വിതരണം ചെയ്തു. രണ്ടാംഘട്ടത്തിൽ തൊഴിൽ നഷ്ടമായവർക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നടപടികൾക്ക് രൂപം നൽകുകയും ചെയ്തു.
ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത രാജ്യത്തിന് അകത്തും പുറത്തുമുള്ളവർക്കായി നോർത്തേൺ ടെറിട്ടറി നവോദയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് ഹെൽത്ത് ഡെസ്ക് ആരംഭിച്ചു.
നവോദയ ഹെൽപ്പ് ഡെസ്ക്കിൽ ഫോൺ വിളിച്ചോ മെസേജ് ചെയ്തോ വിശദാംശങ്ങൾ അറിയിക്കുന്നവർക്ക് ഡോക്ടർമാരുടെ മെഡിക്കൽ ഗൈഡൻസ് സൗജന്യമായി ലഭ്യമാക്കുന്നതാണ്. വിവിധ രാജ്യങ്ങളിലുള്ള നിരവധി കോവിഡ് രോഗികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
നവോദയ പെർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയയിലെ മലയാളി വിദ്യാർഥികൾക്ക് അവശ്യസാധനങ്ങളായ പലവ്യഞ്ജനങ്ങളും. പച്ചക്കറികളും പഴവർഗങ്ങളും വിതരണം ചെയ്തു.
വിക്ടോറിയയിലും മെൽബൺ നവോദയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളി വിദ്യാർഥികൾക്കായി അവശ്യ സാധനങ്ങളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.
സിഡ്നിയിലും അഡ്ലൈഡിലും നവോദയ ഓസ്ട്രേലിയ ഇതര മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രശ്നബാധിതർക്ക് സഹായമൊരുക്കാൻ രംഗത്തിറങ്ങുകയാണ്.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ "സംഗീതം സാന്ത്വനം' ഓണ്‍ലൈന്‍ മ്യൂസിക് കാമ്പയിനുമായി സിഡ്നിയിലെ പാട്ടുകാര്‍
സിഡ്നി: സിഡ്നിയിലെ സംഗീത സ്നേഹികളുടെ നേതൃത്വത്തില്‍ "സംഗീതം സാന്ത്വനം' ഓണ്‍ ലൈന്‍ മ്യൂസിക്ക് കാമ്പയിന്‍ ആരംഭിച്ചു. ഓസ്ട്രേലിയയിലേയും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളി പാട്ടുകാരുമാണ് സംഗീതം സാന്ത്വനം പരിപാടിയില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ 10 ന് ആരംഭിച്ച മ്യൂസിക്ക് കാമ്പയിന്‍ ദിനം പ്രതി ഒരു പാട്ട് എന്ന രീതിയില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കും.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ലോകത്തിലെ എല്ലാ മലയാളികള്‍ക്കും സന്തോഷവും സ്നേഹവും സമാധാനവും ആശംസിച്ചുകൊണ്ടാണ് പാട്ടുകാര്‍ തങ്ങളുടെ ഗാനങ്ങള്‍ സമര്‍പ്പിക്കുന്നത്. പാട്ടുകള്‍ക്കുപുറമേ തബല, സാക്സഫോണ്‍ , പിയാനോ എന്നീ ഉപകരണ സംഗീതവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിഡ്നി മലയാളം ലൈവ് എന്ന യുട്യൂബ് ചാനലിലൂടെയും ( https://www.youtube.com/channel/UCoTqqXQXH65b3Jl15xnqKqA), ഫേസ്ബുക്ക് പേജിലൂടെയുമാണ് സംഗീതം സാന്ത്വനം പ്രേക്ഷകരിലെത്തുക.
റിപ്പോർട്ട്: സന്തോഷ് ജോസഫ്
റോസി തോമസ് മെൽബണിൽ നിര്യാതയായി
കൊറ്റമം: അങ്കമാലി കൊറ്റമം പുതുശേരി പരേതനായ തോമസിന്‍റെ ഭാര്യ റോസി തോമസ് (70) മെല്‍ബണില്‍ നിര്യാതയായി. സംസ്‌കാരം ഏപ്രിൽ 9നു (വ്യാഴം) ഉച്ചകഴിഞ്ഞു 1.30 നു മെല്‍ബണ്‍ ഫോക്‌നര്‍ മെമ്മോറിയല്‍ പാര്‍ക്കില്‍.
രക്താര്‍ബുദത്തെ തുടര്‍ന്നു റോയല്‍ മെല്‍ബണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേത ശ്രീമൂലനഗരം ആത്തപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സോണി ( ഇംഗ്ലണ്ട്), സണ്ണി ( ഇറ്റലി), സിനി (ഓസ്‌ട്രേലിയ), അനീറ്റ (ഓസ്‌ട്രേലിയ). മരുമക്കള്‍: ജൂഡി ( ഇംഗ്ലണ്ട്), സ്മിത (അയ്യമ്പുഴ), നിജോ (ഓസ്‌ട്രേലിയ), റോബിന്‍ (ഓസ്‌ട്രേലിയ).
ടി.സി. മാണി ചാമക്കാല നിര്യാതനായി
ബ്രിസ്ബേൻ: കുറവിലങ്ങാട് നസ്രത്ഹിൽ തോരണത്തേൽ (ചാമക്കാല) റിട്ട. ഫോറസ്റ്റ് ഡിവിഷണൽ സൂപ്രണ്ട് ടി.സി. മാണി (86) നിര്യാതനായി. സംസ്കാരം ഏപ്രിൽ 5 നു (ഞായർ) ഉച്ചകഴിഞ്ഞ് 3ന് കുറവിലങ്ങാട് മർത്തമറിയം പള്ളിയിൽ.
ഭാര്യ; അന്നക്കുട്ടി കളത്തൂർ വിളങ്ങാട് കുടുംബാഗം. മക്കൾ; മിനി ബേബി (ടീച്ചർ - ഡീപോൾ നസ്രത്തുഹിൽ), ഡോ. സജി മാനുവൽ (ടൂംബ മെഡിക്കൽ & ഡെന്‍റൽ സെന്റർ), സുമ സോജൻ, ജിജി ഇമ്മാനുവൽ (എൻജിനിയർ - അബുദാബി), ഷൈനി ബിജു (lecturer - M.G University സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ - അതിരമ്പുഴ), ഷാജി മാനുവൽ (എൻജിനിയർ - മെൽബൺ). മരുമക്കൾ: ബേബി പാറേക്കളം - മുട്ടാർ (ഖത്തർ), ഡോ. സ്വപ്‌ന ജോസഫ് പുളിക്കൽ (കാർബൽ മെഡിക്കൽ സെന്‍റർ, ടൂംബ), സോജൻ കൂവളളൂർ - കടപ്ലാമറ്റം, രേഖ മേരി ജോസഫ് (ടീച്ചർ - അബുദാബി), ജോൺസൻ സി ജോൺ (ഗവൺമെന്‍റ് പ്രിന്‍റിംഗ് ഡിപ്പാർട്മെന്‍റ് - തിരുവന്തപുരം), സിനി മേരി ജോസഫ് (മെൽബൺ).
റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്
മെൽബണ്‍ സീറോ മലബാർ രൂപത വിശുദ്ധവാര തിരുക്കർമങ്ങൾ ശാലോം ടിവിയിലും ഓണ്‍ലൈനിലും
മെൽബണ്‍: സീറോ മലബാർ രൂപത വിശുദ്ധവാര തിരുക്കർമങ്ങൾ ശാലോം ടിവിയിലും ഓണ്‍ലൈനിലും സം പ്രക്ഷേപണം ചെയ്യുന്നു. രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമികത്വം വഹിക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കർമങ്ങൾ രാവിലെ 10 നു കുരുത്തോല വെഞ്ചിരിപ്പു കർമത്തോടെ ആരംഭിക്കും. വൈകുന്നേരം 5 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ശാലോം ടിവി ചാനലിലും മെൽബണ്‍ രൂപത വെബ്സൈറ്റിലും ശാലോം മീഡിയാ വെബ്സൈറ്റിലും രൂപതയുടെയും ശാലോമിന്‍റെയും ഫേസ്ബുക്ക് പേജിലൂടെയും തിരുക്കർമ്മങ്ങൾ തത്സമയം കാണാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ആപ്പിൾ ടിവി,റോക്കു, ആമസോണ്‍ ഫയർ തുടങ്ങിയ ഐപി ബോക്സിലൂടെയും ഇതര സ്മാർട്ട് ടിവി ആപ്പുകളിലൂടെയും തിരുക്കർമങ്ങൾ കാണാൻ കഴിയും. ഇന്ത്യയിൽ കേബിലൂടെ ലഭിക്കുന്ന ശാലോം ചാനലിൽ കാണാൻ കഴിയില്ലെങ്കിലും ഓണ്‍ലൈനിലൂടെ - രൂപതയുടെയും ശാലോമിന്‍റെയും വെബ്സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും രാവിലെ 5.30 നും ഉച്ചക്ക് 12.30നും തത്സമയം കാണാവുന്നതാണ്.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും രാവിലെ 10 നും വൈകുന്നേരം 5 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ 10 നാണ് തിരുക്കർമങ്ങൾ. വൈകുന്നേരം 5 ന് "തിരു മണിക്കൂർ'. ദുഃഖ വെള്ളി രാവിലെ 10 ന് പീഡാനുഭവ ശുശ്രൂഷയും വൈകീട്ട് 5 ന് കുരിശിന്‍റെ വഴിയും നടക്കും. ദുഃഖ ശനി രാവിലെ 10 ന് വിശുദ്ധ കുർബാനയും പീഡാനുഭവ ശനിയാഴ്ചയിലെ തിരുക്കർമ്മങ്ങളും. വൈകീട്ട് 5 ന് വിശുദ്ധ കുർബാന. ഈസ്റ്റർ ദിവസം ഉയിർപ്പ് തിരുനാളിന്‍റെ തിരുക്കർമങ്ങൾ രാവിലെ 10 ന് ആരംഭിക്കും. വൈകീട്ട് 5 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
പള്ളികൾ തുറന്നു വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്നതു വരെ രൂപത ആസ്ഥാനത്തു നിന്ന് മെൽബണ്‍ സമയം രാവിലെ 10 നും വൈകുന്നേരം 5 നും ഓണ്‍ലൈനായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
ടി.സി. മാണി ചാമക്കാല നിര്യാതനായി
ബ്രിസ്ബന്‍: കുറവിലങ്ങാട് നസ്രത്ഹില്‍ തോരണത്തേല്‍ (ചാമക്കാല) റിട്ട. ഫോറസ്റ്റ് ഡിവിഷണല്‍ സൂപ്രണ്ട് ടി.സി. മാണി (86) നിര്യാതനായി. സംസ്‌കാരം ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയില്‍.
ഭാര്യ; അന്നക്കുട്ടി കളത്തൂര്‍ വിളങ്ങാട് കുടുംബാഗം. മക്കള്‍; മിനി ബേബി (ടീച്ചര്‍ ഡീപോള്‍ നസ്രത്തുഹില്‍), ഡോ. സജി മാനുവല്‍ (ടൂംബ മെഡിക്കല്‍ & ഡെന്റല്‍ സെന്റര്‍), സുമ സോജന്‍, ജിജി ഇമ്മാനുവല്‍ (എന്‍ജിനീയര്‍ അബുദാബി), ഷൈനി ബിജു (ലക്ചററര്‍, എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അതിരമ്പുഴ), ഷാജി മാനുവല്‍ (എഞ്ചിനീയര്‍ മെല്‍ബണ്‍).
മരുമക്കള്‍: ബേബി പാറേക്കളം മുട്ടാര്‍ (ഖത്തര്‍),ഡോ. സ്വപ്‌ന ജോസഫ് പുളിക്കല്‍ (കാര്‍ബല്‍ മെഡിക്കല്‍ സെന്റര്‍, ടൂംബ), സോജന്‍ കൂവളളൂര്‍ കടപ്ലാമറ്റം, രേഖ മേരി ജോസഫ് (ടീച്ചര്‍ അബുദാബി), ജോണ്‍സന്‍ സി ജോണ്‍ (ഗവണ്‍മെന്റ് പ്രിന്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് തിരുവന്തപുരം), സിനി മേരി ജോസഫ് (മെല്‍ബണ്‍).
റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങുമായി ഹൊബാര്‍ട് മലയാളി അസോസിയേഷന്
ഹൊബാര്‍ട്ട്, ഓസ്ട്രേലിയ: കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ അയയ്ക്കാന്‍ ഓസ്ട്രേലിയയിലെ മലയാളി കൂട്ടായ്മയായ ഹൊബാര്‍ട്ട് മലയാളി അസോസിയേഷന്. ആദ്യഘട്ടം എന്ന നിലയ്ക്ക് പ്രശ്നബാധിത സ്ഥലങ്ങളില്‍ 2500 മാസ്ക്കുകള്‍ എത്തിക്കും. ഇതിനായി അന്താരാഷ്ട്ര എന്‍ജിഒയുമായി ധാരണയായി. സംഘടന വഴി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കുമാണ് ഇത് വിതരണം ചെയ്യുന്നത്.
ഇതിനായി ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി. കൂടുതല്‍ ആളുകള്‍ സഹായിക്കുന്നതനുസരിച്ച് പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എച്ച്എംഎ പ്രസിഡന്‍റ് ജിനോ ജേക്കബ് പറഞ്ഞു. ഒരു പ്രവാസി മലയാളി സംഘടന നാട്ടിലേക്കു കോവിഡ് 19 സഹായം എത്തിക്കുന്നത് ആദ്യമാണ്.
മെൽബണ്‍ സീറോ മലബാർ രൂപതയിൽ വെള്ളിയാഴ്ച ഉപവാസ പ്രാർഥനാദിനം
മെൽബണ്‍: കൊറോണ വൈറസ് ബാധിച്ച് ഓസ്ട്രേലിയയിലും ഇന്ത്യയുൾപ്പെടെ മറ്റുരാജ്യങ്ങളിലും രോഗികളായി കഴിയുന്നവർക്കുവേണ്ടിയും രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും പ്രാർഥനയാൽ ശക്തിപ്പെടുത്തുന്നതിനും മാർച്ച് 20 നു മെൽബണ്‍ സീറോ മലബാർ രൂപതയിൽ ഉപവാസപ്രാർഥനാദിനമായി ആചരിക്കാൻ രൂപാതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ ആഹ്വാനം ചെയ്തു.
രോഗം ബാധിച്ചവരെയും രോഗത്തിന്‍റെ ആശങ്കയിൽ കഴിയുന്നവരെയും ആരോഗ്യപ്രവർത്തകരെയും അധികാരികളെയും ദൈവത്തിന്റെ കണക്ക് സമർപ്പിച്ചുകൊണ്ട് വ്യക്തിപരമായും കുടുംബാംഗങ്ങളോടൊപ്പവും ഈ ദിവസം പ്രാർഥനയിലായിരിക്കാൻ കൊറോണ രോഗത്തിന്‍റെ പശ്ചാത്തലത്തിൽ മാർ ബോസ്കോ പൂത്തൂർ പ്രത്യേകം പുറപ്പെടുവിച്ച സർക്കുലറിലൂടെ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
കോവിഡിനെ നേരിടാൻ ഓസ്ട്രേലിയയിൽ 17, 600 മില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ്
സിഡ്നി: കോവിഡ് 19 രോഗബാധ സൃഷ്ടിക്കാനിടയുള്ള സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 17, 600 മില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി താഴ്ന്ന വരുമാനക്കാരുടെ അക്കൗണ്ടുകളിലേക്ക് 750 ഡോളര്‍ വീതം മാര്‍ച്ച് 31നകം നല്‍കും. ചെറുകിട– ഇടത്തരം ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇരുപത്തയ്യായിരം ഡോളര്‍ വരെ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
തൗരംഗയിൽ നോന്പുകാല ധ്യാനം നടത്തി
തൗരംഗ : ന്യൂസിലൻഡിലെ തൗരംഗയിലെ വിശുദ്ധ അക്വിനാസ് ഇടവകയിലെ പരിശുദ്ധ ദേവമാതാ ദേവാലയത്തിൽ കേരള കത്തോലിക്കാ സമൂഹത്തിനുവേണ്ടി നോന്പുകാല ധ്യാനം നടത്തി.
ഫാ. ടോണി കട്ടക്കയം വചന പ്രഘോഷണം നടത്തി. നോന്പു കാലത്തിൽ യേശുവിന്‍റെ പീഡാസഹനത്തിന്‍റെ പാതയിലൂടെ കടന്നു ജീവിത വിശുദ്ധീകരണം സാധ്യമാക്കാൻ വചന പ്രഘോഷണവും വിശുദ്ധ കുർബാനയും ദിവ്യാകാരൂണ്യ ആരാധനയും വഴിയൊരുക്കി.
ഫാ ജോർജ് ജോസഫിന്‍റേയും കൈക്കാരൻ ഷിനോജിന്‍റേയും നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾ ധ്യാനത്തിനും മറ്റു പരിപാടികൾക്കും നേതൃത്വം നൽകി.
റിപ്പോർട്ട്: തദേവൂസ് മാണിക്കത്താൻ
മെൽബണ്‍ സീറോ മലബാർ രൂപത ബുഷ് ഫയർ ഫണ്ട് കൈമാറി
മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ നേതൃത്വത്തിൽ, ഓസ്ട്രേലിയായിൽ കാട്ടുതീ മുലം വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി രൂപതയിലെ വിവിധ ഇടവകകളിലൂടെയും മിഷനുകളിലൂടെയും സമാഹരിച്ച 17,000 ഡോളർ സെന്റ് വിൻസെന്റ് ഡി പോൾ സൊസെറ്റി കൈമാറി. രൂപത കാര്യാലയത്തിൽ നടന്ന ചടങ്ങിൽ രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോബി ഫിലിപ്പ് എന്നിവരിൽ നിന്നും സെന്റ് വിൻസെന്റ് ഡി പോൾ നാഷണൽ കൗണ്‍സിൽ പ്രസിഡന്‍റ് ക്ലയർ വിക്ടറി ഫണ്ട് സ്വീകരിച്ചു.
കാട്ടുതീ മൂലം സർവവും നഷ്ടപ്പെട്ടവർക്ക് നിത്യ ഉപയോഗ സാധനങ്ങളും ഭക്ഷണവും ബ്ലാങ്കറ്റുകളും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുകയും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഓസ്ട്രേലിയയിലെ സെന്റ് വിൻസെന്റ് ഡി പോൾ നാഷണൽ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. മെൽബണ്‍ സീറോ മലബാർ രൂപതയുടെ ബുഷ് ഫയർ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തവർക്ക് ബിഷപ്പ് ബോസ്കോ പുത്തൂർ നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
മെൽബണ്‍ രൂപത മതബോധന പ്രധാന അധ്യാപക സെമിനാർ
മെൽബണ്‍: മെൽബണ്‍സീറോ മലബാർ രൂപത മതബോധന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മതബോധന യൂണിറ്റുകളിലെ പ്രധാന അധ്യാപകർക്കായി സംഘടിപ്പിച്ച സെമിനാർ "Laudato Si " സമാപിച്ചു.
മെൽബണിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി നിർവഹിച്ചു. മെൽബണ്‍ രൂപതാധ്യക്ഷൻ ബിഷപ്പ് ബോസ്കോ പുത്തൂർ അർപ്പിച്ച ദിവ്യബലിയോടെയാണ് സെമിനാർ ആരംഭിച്ചത്. ബിഷപ്പ് ബോസ്കോ പുത്തൂർ, മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാദർ മാത്യു അരീപ്ലാക്കൽ, മെൽബണ്‍ കാത്തലിക് എഡ്യുക്കേഷൻ പ്രതിനിധി പോൾ ഫുമെയി, രൂപത സേഫ് ഗാർഡിംഗ് ഡയറക്ടർ ലിസി ട്രീസ, രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ എന്നിവർ വിവിധ വിഷങ്ങളിൽ ക്ലാസുകൾ നയിച്ചു. തുടർന്ന് നടന്ന പാനൽ ചർച്ചകൾക്ക് ബിഷപ്പ് ബോസ്കോ പുത്തൂർ, മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, രൂപത ചാൻസിലർ ഫാദർ മാതണ്ട കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നല്കി. സെമിനാറിൽ പങ്കെടുത്തവർçള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ബിഷപ്പ് ബോസ്കോ പുത്തൂർ നിർവഹിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന സെമിനാറിൾ രൂപതയിലെ ഇടവകളിലും മിഷëകളിലും മതബോധനത്തിന് നേതൃത്വം നൽ കുന്ന 35 ഓളം പ്രാധാന അദ്ധ്യാപകർ പങ്കെടുത്തു. രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാദർ മാതണ്ട അരീപ്ലാക്കൽ, സെക്രട്ടറിമാരായ മാർട്ടിൻ തിരുനിലത്തിൽ, ആന്‍റണി കുര്യാക്കോസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
വേൾഡ് പീസ് മിഷൻ മെൽബണ്‍ ചാപ്റ്ററിന് പുതു നേതൃത്വം
മെൽബണ്‍: ലോക സമാധാന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വേൾഡ് പീസ് മിഷന്റെ മെൽബണ്‍ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ, ഓസ്‌ട്രേലിയൻ നാഷണൽ കോ - ഓർഡിനേറ്റർ ജിജിമോൻ കുഴിവേലിൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഐകകണ്ഠേനയാണ് രഞ്ജിത് വർഗീസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
സുമ.എസ്.മാത്യു (വൈസ് പ്രസിഡന്‍റ്), ജോണ്‍ ഫിലിപ്പ് മാലിയിൽ (ജനറൽ സെക്രട്ടറി), രജനി രഞ്ജിത്ത് (ട്രഷറർ&ചാരിറ്റി മിഷൻ ഡയറക്ടർ), ജേക്കബ് ചാക്കോ (പ്രോഗ്രാം ഡയറക്ടർ), ഷാജി വർഗീസ് (ഡെപ്യൂട്ടി സെക്രട്ടറി) മാത്യു പൊയ്കയിൽ ജോസ് (ജോയിന്‍റ് സെക്രട്ടറി), കൂടാതെ ഡോ. എബി വർഗീസ്, ജെയ്സി ജോണ്‍,ട്രീസ സജി, ലിനു എബി, ബിനു ജോർജ്, ജേക്കബ് ചാക്കോ(ബിജു), ജോർജ് വർഗീസ്, രാജീവ് മാത്യു, മാത്യു വർഗീസ്, ജെയ്സണ്‍ ജേക്കബ് എന്നിവരെ വേൾഡ് പീസ് മിഷൻ വിക്ടോറിയ ചാപ്റ്റർ എക്സിക്യൂട്ടീവ് മെന്പർമാരായും തെരഞ്ഞെടുത്തു.
ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ പന്ത്രണ്ട് രാജ്യങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷമായി ന്ധഅഞ്ചപ്പംന്ധ അന്നദാന പദ്ധതി നടപ്പാക്കിയും, നിർദ്ധനരായവർക്ക് വിദ്യാഭ്യാസ സഹായവും, കാൻസർ രോഗികൾക്ക് ചികിത്സാ സഹായവും, ആദിവാസി മേഖലകളിൽ സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും ബോധവൽക്കരണ ക്ലാസുകളും, എച്ച്ഐവി ബാധിതരായ കുട്ടികളെ സംരക്ഷിക്കുവാനും പുനരധിവസിപ്പിക്കാനുമുള്ള ഭവന പദ്ധതികൾ കൂടാതെ വിവിധ മതങ്ങളും സംസ്കാരങ്ങളും ചേർന്നൊരുക്കുന്ന കലാവിരുന്നുകൾ, ഫാമിലി മിഷൻ, സോഷ്യൽ സെക്യൂരിറ്റി മിഷൻ, എംപവറിങ് വിമെൻ തുടങ്ങി ഒട്ടനവധി മിഷൻ പ്രവർത്തനങ്ങളിലൂടെ വേൾഡ് പീസ് മിഷൻ ന്ധഒരു ഹൃദയം ഒരു ലോകംന്ധ എന്ന പ്രവർത്തനങ്ങളുമായി കാൽ നൂറ്റാണ്ട് പിന്നിടുകയാണ്.
റിപ്പോർട്ട്: നിത വർഗീസ്
മാണിക്യത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയലെ പുരുഷ മലയാളി നഴ്സുമാരുടെ പ്രഥമ സംഘടനയായ മാണിക്യത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂന്നാമത് വാർഷിക സമ്മേളന പരിപാടികളോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജിസ് പി ചെറിയാനെ (പ്രസിഡന്‍റ്), ജോ ജെറിൻ പോൾ (സെക്രട്ടറി), സിജോ മംഗലം (ട്രഷറർ), പ്രസാദ്, ലിനു, ഷാജി, തോമസ്, ജോയാസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മാണിക്യത്തിന്റെ കഴിഞ്ഞ വർഷത്തെ ഭാരവാഹികളായ ടോജോ ജോസഫ്, ജോസ് അഗസ്റ്റിൻ, നോബിൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം കൊടുത്ത എല്ലാ പ്രവർത്തനങ്ങളും തുടരാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കാനും ഇന്‍റർനാഷണൽ നഴ്സസ് ഡേ, ബാർബിക്യൂ പാർട്ടികൾ, നഴ്സ്മാരുടെ കുടുംബ ക്യാന്പിംഗ് എന്നിവ നടത്താനും കമ്മിറ്റി തീരുമാനിച്ചു.
ഓസ്ട്രേലിയലെ പുതിയ നഴ്സിംഗ് രജിസ്ട്രേഷൻ നിയമങ്ങൾ പഠിക്കുവാനും ആവശ്യമുള്ളവർക്ക് പകർന്നു കൊടുക്കാനും മോൻസി, സിബി തോമസ്, സിനു, സ്റ്റിബി എന്നിവരെ ചുമതലപ്പെടുത്തി. ക്യുൻസ്ലാൻഡിൽ പുതുതായി എത്തുന്ന മലയാളി നഴ്സു്മാർക്ക് ആവശ്യമായ പിന്തുണ നൽകാൻ തോമസ് കുര്യൻ, പ്രദീപ്, രാജീവ് എന്നിവരെയും ചുമതലപ്പെടുത്തി.
മെല്‍ബണ്‍ സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഇടവക മധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഫെബ്രുവരി 23-നു ഞായറാഴ്ച ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഫെബ്രുവരി 15ന് ആരംഭിച്ചു. ക്യാംമ്പെല്ഫീല്‍ഡിലെ സോമെര്‍സെറ്റ് റോഡിലുള്ള കാല്‍ദീയന്‍ ദേവാലയത്തിലാണ് തിരുന്നാള്‍ ദിവസമായ ഫെബ്രുവരി 23- ലെ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. വൈകുന്നേരം മൂന്നിനു കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കൊടിയേറ്റം നിര്‍വ്വഹിക്കുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച പീഠങ്ങളില്‍ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നുള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 4.30ന് നടക്കുന്ന ആഘോഷപൂര്‍വ്വകമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വികാരി ജനറാള്‍ മോണ്‍.ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലറും കത്തിഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ഫാദര്‍ വര്‍ഗീസ് പുതുശ്ശേരി എസ്.ജെ. എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ജൂബിലി ആഘോഷിക്കുന്ന കത്തീഡ്രല്‍ ഇടവകാംഗങ്ങളെ ആദരിക്കുകയും മൊമെന്റൊ സമ്മാനിക്കുകയും ചെയ്യും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. പൊന്‍കുരിശും വെള്ളി കുരിശുകളും മുത്തുകുടകളും വഹിച്ചു കൊണ്ട ുള്ള ഈ മനോഹരമായ പ്രദക്ഷിണം വിശുദ്ധ അല്‍ഫോന്‍സമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥകള്‍ക്ക് ശേഷം 2021ലെ തിരുന്നാള്‍ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.
46 പ്രസുദേന്തിമാരാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാള്‍ മനോഹരമാക്കുവാന്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ സ്വജീവിതത്തെ സമര്‍പ്പിച്ച് നമുക്കെന്നും മാതൃകയായി തീര്‍ന്ന വിശുദ്ധ അല്‍ഫോന്‍സമ്മയുടെ മദ്ധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തിരുന്നാള്‍ ആഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ 'ബൈബിള്‍ വാരം' ആചരണം
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയില്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ഒന്നു വരെ 'ബൈബിള്‍ വാരം' ആയി ആചരിക്കുന്നു. ദൈവവചന പഠനത്തിനും പരിചിന്തനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി നോമ്പുകാലത്തിലെ ആദ്യ ആഴ്ച 'ബൈബിള്‍ വാരം' ആയി ഇടവകകളിലും സമൂഹങ്ങളിലും വീടുകളിലും ആചരിക്കാന്‍ വലിയ നോമ്പിന് മുന്നോടിയായി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ പുറപ്പെടുവിച്ച ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തു. ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭയില്‍ 2020ല്‍ നടക്കുന്ന പ്ലീനറി കൗണ്‍സിലിന്റെ പശ്ചാത്തലത്തിലാണ് നോമ്പുകാലാരംഭത്തില്‍ 'ബൈബിള്‍ വാരം' ആയി ആചരിക്കുന്നത്.
രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'പരിശുദ്ധാത്മാവ് മന്ത്രിക്കുന്നതെന്തെന്ന് വിവേചിച്ചറിയുക' എന്ന ബൈബിള്‍ വാരചിന്തകള്‍ ഈ ഒരാഴ്ച പഠനവിഷയമാക്കിയിട്ടുണ്ട്. ബൈബിള്‍ വാരത്തില്‍ ബൈബിള്‍ അപ്പൊസ്റ്റലേറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന വിഷയാടിസ്ഥാനത്തില്‍ ദൈവവചനം പ്രാര്‍ത്ഥാനാപൂര്‍വ്വം വായിച്ച്, പഠിച്ച്, ധ്യാനിക്കാനും നോമ്പുകാലം മുഴുവനും വീടുകളില്‍ ഉചിതമായ സമയം കണ്ടെത്തി ബൈബിള്‍ വായന മുടങ്ങാതെ നടത്താനും പിതാവ് ആഹ്വാനം ചെയ്തു. അള്‍ത്താര ശുശ്രൂഷികള്‍ക്കും, കുര്‍ബാനയ്ക്കിടെ വിശുദ്ധഗ്രന്ഥ വായന നടത്തുന്നവര്‍ക്കും പരിശുദ്ധ കുര്‍ബാന നല്കാന്‍ സഹായിക്കുന്ന പ്രത്യേക ശുശ്രൂഷികള്‍ക്കുമായി ബൈബിള്‍ സംബന്ധമായുള്ള ക്ലാസുകളും മതബോധന പരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി ബൈബിള്‍ ക്വിസ്, ബൈബിള്‍ ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഇടവകതലത്തില്‍ ബൈബിള്‍ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍
ഓസ്ട്രേലിയിലെ പ്രഥമ വള്ളംകളി മത്സരം പെർത്തിൽ മാർച്ച് 28ന്
പെർത്ത്: കേരളത്തിന്റെ തനത് കായിക വിനോദമായ വള്ളംകളി, കടലുകൾ കടന്നു ഓസ്‌ട്രേലിയൻ വൻകരയിൽ കുടിയേറിയ പ്രവാസി മലയാളികളുടെ സ്വന്തം ജലോത്സവ മാമാങ്കത്തിന് പെർത്തിൽ മാർച്ച് 28ന് തുടക്കം കുറിക്കും.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ (പെർത്ത്) മലയാളി അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (പ്യൂമ) നേതൃത്വം നൽകുന്ന ആദ്യ വള്ളംകളി മത്സരം വൻ വിജയമാക്കാൻ വിപുലമായ തയാറെടുപ്പുകൾ വിവിധ കമ്മറ്റികളുടെ കീഴിൽ നടക്കുന്നത്.
സ്വാൻ നദിയുടെ ഓളപ്പരപ്പുകളെ ആവേശത്തിന്റെ വേലിയേറ്റം തീർത്തു, വഞ്ചിപ്പാട്ടിന്റെ ആരവങ്ങളോടെ തുഴയെറിഞ്ഞു പടവെട്ടാൻ 12ഓളം ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്പോൾ ജലപ്പരപ്പുകളിൽ തീ പാറുന്ന പോരാട്ടങ്ങൾക്ക് സാക്ഷികളാകാൻ പെർത്തിലെ എല്ലാ വള്ളംകളി പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജലമേളയായ പുന്നമട കായലിലെ നെഹ്റു ട്രോഫി വള്ളംകളിയെ അനുസ്മരിപ്പിക്കും വിധം വരും വർഷങ്ങളിൽ ഈ ജലോത്സവത്തെ ആക്കിമാറ്റുക എന്ന ലക്ഷ്യമാണ് സംഘടകർക്കുള്ളത്.
പലതരതരത്തിലുള്ള വള്ളങ്ങൾ ഉപയോഗിച്ചുള്ള വള്ളംകളിയിൽ ഡ്രാഗണ്‍ ബോട്ടുകളാണ് പെർത്തിൽ മത്സരത്തിന് ഉപയോഗിക്കുക.
പെർത്തിലെ ജലോത്സവ ആരവങ്ങളിലേക്കു തുഴയെറിയാൻ നിരവധി ടീമുകളാണ് താൽപര്യമറിയിച്ചു മുന്നോട്ടു വന്നിട്ടുള്ളതു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ടീമുകളെ മാത്രമേ മത്സരത്തിൽ ഉൾപെടുത്താൻ സാധിക്കുക.
ഓസ്ട്രേലിയയിലെ കുടിയേറ്റക്കാരുടെ വിസ, മൈഗ്രേഷൻ രംഗത്ത് വിശ്വസ്തമായ സേവനം നൽകിവരുന്ന Maret Migration നൽകുന്ന 1000 ഡോളറും എവർ റോളിംഗ് ട്രോഫി ഒന്നാം സമ്മാനവും, പെർത്തിൽ ടൈൽസ് രംഗത്ത് മലയാളികളുടെ വിശ്വസ്ത സ്ഥാപനം Malaga Tilesലെ നൽകുന്ന 500 ഡോളറും എവർ റോളിംഗ് ട്രോഫി രണ്ടാം സമ്മാനവും വിജയിക്ക് ലഭിക്കും. കൂടാതെ മികച്ച ടീം, മികച്ച കോച്ച്, എന്നിവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
പ്പോർട്ട്: ബിജു നടുകാണി
റാഫിൾ ടിക്കറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ നിർമ്മാണത്തിന്റെ ധനശേഖരാർത്ഥം സംഘടിപ്പിച്ച റാഫിൾ ടിക്കറ്റിന്‍റെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ ടൊയോട്ട പ്രാഡോ കാറിനർഹനായ ജോണ്‍ വിനോദ് പുന്നയ്ക്കലിന് ഐഎച്ച്എൻഎ ഉടമ ബിജൊ കാറിന്റെ കീ കൈമാറി.
സമ്മാനർഹമായ ടിക്കറ്റ് വിതരണം ചെയ്ത അജേഷ് എബ്രഹാമിനുള്ള 500 ഡോളർ ട്രാവൽ വൗച്ചർ ഫ്ളൈവേൾഡ് ട്രാവൽസ് പിആർഒ അഭിലാഷ് ജോർജ് നൽകി. രണ്ടാം സമ്മാനമായ ഇൻഡ്യയിലേക്കുള്ള 2 എയർ ടിക്കറ്റുകൾ ലഭിച്ച ഷെപ്പാർട്ടണ്‍ സ്വദേശി ലെനിൻ സ്റ്റീഫന്‍ ഫ്ളൈവേൾഡ് ട്രാവൽസ് സെയിൽസ് ഡയറക്ടർ ജോസ് ജോർജ് ടിക്കറ്റുകൾ കൈമാറി.
![](/nri/raffle_ticket_2020feb18.jpg )
മൂന്നം സമ്മാനം സെലിബ്രേഷൻസ് ഇന്ത്യൻ റെസ്റ്റോററ്റ് സ്പോണ്‍സർ ചെയ്ത 1000 ഡോളറിന്‍റെ ഗിഫ്റ്റ് കാർഡിന്റെ വിജയി ജോവിന ജോർജിക്കുള്ള സമ്മാനം കൈക്കാരൻ ആന്‍േറാ തോമസ് വിതരണം ചെയ്തു. നാലാം സമ്മാനമായ 500 ഡോളറിന്‍റെ ട്രാവൽ വൗച്ചർ വിജയികളായ സിഡ്നിയിലെ സിജി പോളും അഡ്ലയ്ഡിലെ ജോണ്‍സണ്‍ ജേക്കബും തങ്ങളുടെ വൗച്ചറുകൾ കത്തീഡ്രൽ ബിൽഡിംഗ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. അഞ്ചാം സമ്മാനത്തിനർഹരായ എയ്ബൽ ആഗസ്റ്റിൻ, ബെർഹാൻ ഗോ , എലിസബത്ത് പൗലോസ്, ആൽഫ്രഡ് അജിത്ത്, കെൽവിൻ തോമസ് എന്നിവർക്ക് കോക്കനട്ട് ലഗൂണ്‍ ഇൻഡ്യൻ റെസ്റ്റോറന്റ് മാനേജിങ്ങ് ഡയറക്ടർ മനോജ് മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു.
![](/nri/prodo_car_2020feb18.jpg )
റാഫിൾ ടിക്കറ്റിലൂടെയും സ്പോണ്സർഷിപ്പിലുടെയും 1,91,128 ഡോളറാണ് കത്തീഡ്രൽ ബിൽഡിംഗ് ഫണ്ടിലേക്ക് സമാഹരിക്കാൻ കഴിഞ്ഞത്. റാഫിൾ ടിക്കറ്റുമായി സഹകരിച്ച എല്ലാവർക്കും കത്തീഡ്രൽ ഇടവക വികാരി ഫാദർ മാത്യു കൊച്ചുപുരയ്ക്കൽ, റാഫിൾ/ഫിനാൻസ് കമ്മിറ്റി കണ്‍വീനർ ഡോ.ജോണ്‍സണ്‍ ജോർജ് എന്നിവർ നന്ദി പറഞ്ഞു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ പുതുമകൾ നിറഞ്ഞ മിനി മൂവി "കിവുഡ' യൂട്യൂബിൽ റിലീസിനെത്തി
ബ്രിസ്ബേൻ: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം തേടുമെന്ന് നിരീക്ഷകർ കരുതുന്ന മിനി മൂവി "കിവുഡ' ഫെബ്രുവരി 14 നു (വെള്ളി) യൂട്യൂബിൽ റിലീസ് ചെയ്യും. നവാഗതനായ ഡോ. വിജയ് മഹാദേവൻ കഥയും തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസറും ട്രെയ്‌ലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.
വൺ ഡ്രോപ്പ് ക്രീയേഷൻസും ഓസ്‌ട്രേലിയൻ സ്കൂൾ ഓഫ് ഇന്ത്യൻ ആർട്സും ചേർന്നു നിർമിച്ച ചിത്രം ഫെബ്രുവരി 14നു (വെള്ളി) വൈകുന്നേരം 5 നു യുവതാരം ഉണ്ണി മുകുന്ദൻ റിലീസ് ചെയ്യും.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നു യൂട്യൂബിലെ ടീം ജാങ്കോ സ്പേസിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക.
ഓസ്ട്രേലിയ, ദുബായ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്‍റെ കാമറ നിർവഹിച്ചിരിക്കുന്നത് മാത്ത്യു ഡേവിസ് ആണ്. മരിയ ജറാൾഡ് ഈണം നൽകിയ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്, നജീം അർഷാദ് തുടങ്ങിയവരാണ്. മികവ് തെളിയിച്ച ഡോക്ടർമാരും എൻജിനിയർമാരും മെഡിക്കൽ വിദ്യാർഥികളും അടങ്ങുന്ന ഒരുപറ്റം നവാഗതർക്ക് പുറമെ ഒട്ടനവധി വിദേശികളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
കോളിളക്കം സൃഷ്‌ടിച്ച പെൺകുട്ടികളുടെ തിരോധാനം ഇതിവൃത്തമാക്കി രചിച്ച കഥ, പകയും പ്രേതികാരവും നിറഞ്ഞ നാടകീയരംഗങ്ങളിലൂടെ മുന്നേറുമ്പോൾ പ്രേക്ഷകരിൽ ഉധ്വേഗം ജനിപ്പിക്കുന്നതാണ്. പ്രവീൺ പ്രഭാകറിന്‍റെ എഡിറ്റിംഗ് മികവ് ഒരിക്കൽക്കൂടി തെളിയിക്കുന്നതാവും "കിവുഡ'.
റിപ്പോർട്ട്: തോമസ് ടി ഓണാട്ട്
മെൽബണിൽ റാഫിള്‍ ടിക്കറ്റ് സമ്മാന വിതരണം ഫെബ്രുവരി 9 ന്
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയ നിര്‍മാണ ധനശേഖരാണര്‍ഥം സംഘടിപ്പിച്ച റാഫിള്‍ ടിക്കറ്റിന്‍റെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ഫെബ്രുവരി 9 നു (ഞായർ) റിസര്‍വോ സെന്‍റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ രാവിലെ 10 നു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടക്കും.
ഒന്നാം സമ്മാനമായ പ്രാഡോ കാര്‍ ലഭിച്ചിരിക്കുന്നത് മെല്‍ബണ്‍ നോര്‍ത്തിലുള്ള ജോണ്‍ വിനോദ് പുന്നയ്ക്കലിനാണ്. ലെനിന്‍ സ്റ്റീഫന്‍ രണ്ടാം സമ്മാനവും ജോവീന ജോര്‍ജ് മൂന്നാം സമ്മാനം സിജി പോള്‍, ജോണ്‍സണ്‍ ജേക്കബ് എന്നിവർക്ക് നാലാം സമ്മാനവും എയ്ബല്‍ ആഗസ്റ്റിന്‍, കെല്‍വിന്‍ തോമസ്, എലിസബത്ത്, ആല്‍ഫ്രഡ് അജിത്ത്, ബെര്‍നെയിം ഗോരു എന്നിവർ അഞ്ചാം സമ്മാനത്തിനും അർഹരായതായി കത്തീഡ്രല്‍ നിര്‍മാണ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോര്‍ജ് അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
ബുഷ് ഫയർ സഹായ ഫണ്ട് കൈമാറി
മെൽബണ്‍: ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സെന്റ് അൽഫോൻസ സീറോ മലബാർ മെൽബണ്‍ നോർത്ത് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ സമാഹരിച്ച 5400 ഡോളർ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ വിക്ടോറിയൻ പാർലമെന്റ് എംപി യും ഗവണ്‍മെന്റ് വിപ്പുമായാ ബ്രൗണിയൻ ഹാഫ്പെന്നി എംപിക്ക് കൈമാറി. ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്കിയ കത്തീഡ്രൽ ഇടവകയ്ക്ക് ബ്രൗണിയൻ ഹാഫ്പെന്നി എംപി നന്ദി അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
മെൽബണിൽ നിന്നും ഉദിച്ചുയർന്ന താരമായി മിസിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ടിന ജയ്സണ്‍
മെൽബണ്‍: വിവാഹിതർക്കായി കേരളത്തിൽ ഒരുക്കിയ മിസിസ് കേരള മൽസരത്തിൽ മെൽബണിലെ ഡാൻസ് കലാരംഗത്തെ താരോദയം പ്രത്യേകിച്ച്, ഹണ്ടിംഗ് ഡെയിൽ ഗ്രൂപ്പിന്റെ അഭിമാനമായ ടിന ജയ്സണ്‍ മിസിസ് കേരള ഫസ്റ്റ് റണ്ണാപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. വിവാഹിതർക്കും അമ്മമാർക്കും എത്തിപ്പിടിക്കാവുന്നതാണ് ഫാഷൻ ലോകമെന്ന ആശയത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച എസ്പാനിയോ ഒൗഷധി മിസിസ് കേരളയിലാണ് ടിന വിജയിയായത്.
സൗന്ദര്യ രംഗത്തെ മാറ്റങ്ങളുടെ കടന്നു കയറ്റത്തിൽ മൂവായിരത്തിൽ പരം മൽസരാർഥികളിൽ നിന്നും തെരഞ്ഞെടുത്ത അവസാനത്തെ 32 പേരിൽ നിന്നുമുള്ള ഒഡിഷ്യനിലാണ് ടിന വിജയം കൈവരിച്ചത്. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് സൗന്ദ്യര്യ മാമാങ്കത്തിലെ വിവാഹിതരായ മൽസരാർഥികൾ ഒത്തുകൂടിയത്.
വിവാഹത്തിന് ശേഷവും വലിയ സ്വപ്നങ്ങൾ കാണുന്ന, കേരളത്തിൽ വേരുകളുള്ള സ്ത്രീകളുടെ സ്വപ്‌ന സാഫല്യമായിരുന്നു മിസിസ് കേരള മൽസരം. ഈ സൗന്ദര്യ മൽസരത്തിന്റെ ഒഡീഷൻ നടന്നത് ദുബായ്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു. ബോളിവുഡിലും സിനിമാരംഗത്തും കഴിവുതെളിയിച്ചവർ സംവിധായകർ, നടീ നടൻമാർ എന്നിവരടങ്ങിയ സ്പെഷ്യൽ ജൂറിയാണ് വിജയികളെ തീരുമാനിച്ചത്. സൗത്തിന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് നടത്തിയത് പ്രമുഖ ഇവൻന്റ്സ് ആയ എസ്പാനിയോ ആണ്.
അഴകും ആത്മ വിശ്വാസവും മാറ്റുരയ്ക്കുന്ന സൗന്ദ്യര്യ മൽസരത്തിൽ ഫസ്റ്റ് റണ്ണാപ്പായ ടിന ജയ്സണ്‍ മെൽബണിൽ എത്തിയിട്ട് 13 വർഷമായി. മെൽബണ്‍ സൗത്തിലെ റോവിലാണ് താമസം. എറണാകുളം സ്വദേശിനിയായ ടിന എൻജിനീയറാണ്. ഭർത്താവ് ജയസ്ണ്‍ എല്ലാ കാര്യത്തിനും താങ്ങും തണലുമായുള്ളതാണ് തന്റെ വിജയമെന്ന് ടിന പറയുന്നു. ഈ ദന്പതികൾക്ക് രണ്ടു ആണ്‍കുട്ടികളുണ്ട്. സ്വന്തമായി കലാരംഗത്ത് ഡാൻസ് ടീമും നടത്തി വരുന്നു ഈ മിസിസ് കേരള റണ്ണറപ്പ് ടിന പിറവം തെക്കൻ കുടുബാംഗമായ ഷിപ്പിയാർഡിലെ റിട്ടയേർഡ് ഒദ്യോഗസ്ഥനായ പീറ്റർ തോമസിന്റെയും ലിസി തോമസിന്റെയും മകളാണ്.
റിപ്പോർട്ട്: ജോസ് എം. ജോർജ്
ENCHRISTOS 2020 ഏപ്രിലിൽ സിഡ്‌നിയിൽ
സിഡ്നി: മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഏഷ്യ പസഫിക് റീജണിന്റെ രണ്ടാമത് ഫാമിലി കോണ്‍ഫറൻസ് ENCHRISTOS 2020 ഏപ്രിൽ 16-18 വരെ സിഡ്നിയിലെ ബ്രിൻജിലി സെന്റ് ജോസഫ് കോണ്‍ഫറൻസ് സെന്ററിൽ വച്ചു നടത്തപ്പെടും. ആദ്യത്തെ ഫാമിലി കോണ്‍ഫറൻസ് മെൽബണിൽ വച്ചാണ് നടത്തപെട്ടത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലെ മലങ്കര സഭാ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഇത്തവണത്തെ ഫാമിലി കോണ്‍ഫറന്‍സ്, സിഡ്നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, എപ്പിംഗ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, കാൻബെറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് എന്നി ഇടവകൾ സംയുക്തമായാണ് നടത്തുന്നത്.
""നാം ഇവിടെ ഇരിക്കുന്നത് നല്ലത്- ലുക്കോസ് 9:33'' എന്നതാണ് ഇത്തവണത്തെ മുഖ്യ ചിന്താവിഷയം
ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയും, സഭയിലെ പ്രഗൽഭരായ വൈദികരും, മറ്റു വിശിഷ്ട വ്യക്തികളും ക്യാന്പിൽ പങ്കെടുക്കുകയും വിവിധ ക്ലാസുകൾക്കും പരിപാടികൾക്കും നേതൃത്വം നൽകുയും ചെയ്യും. വിശുദ്ധ കുർബാന, യാമ നമസ്കാരങ്ങൾ, ക്ലാസുകൾ, മ്യൂസിക് മിനിസ്ട്രി, സണ്ഡേസ്കൂൾ കലാമേള, ഗ്രിഗോറിയൻ ആരാധന, ധ്യാനം, വൈദികസമ്മേളനം, ബാല-യുവജന സമ്മേളനം, വിനോദ പരിപാടികൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. ഫാമിലി കോണ്‍ഫറൻസിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
റിപ്പോർട്ട്: സുജീവ് വർഗീസ്
ഹൊബാർട്ടിൽ മലയാളികൂട്ടായ്മക്ക് യുവ നേതൃത്വം
ഹൊബാർട്ട്: ടാസ്മാനിയയുടെ തലസ്ഥാന നഗരിയായ ഹൊബാർട്ടിലെ മലയാളികളുടെ സംഘടനയായ ഹൊബാർട്ട് മലയാളി അസോസിയേഷന്(എച്ച്എംഎ) പുതിയ നേതൃത്വം നിലവിൽ വന്നു.
യുവജനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ഭരണസമിതിയിൽ ജെനോ ജേക്കബ് പ്രസിഡന്റായും അമൽ ചന്ദ്രൻ സെക്രട്ടറിയായും ഹെൻറി നിക്കോളാസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടോമി ജോസഫ്, ബീന റോയ്, സോജൻ ജോസഫ്, ജിബി ആന്‍റണി, പ്രകാശ് മത്തായി, ഡിക്സണ്‍ ജോസ് എന്നിവരെ എക്സികുട്ടീവ് കമ്മറ്റിയിലേക്കും റൂബൻ ആന്റണിയും ഇതിഹാസ് മോഹനും കമ്മറ്റി മെന്പർമാരായും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഉള്ളവർക്ക് തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കമ്മിറ്റിയാണ് ഒരു പൊതുമിനിമം പരിപാടിയുടെ വെളിച്ചത്തിൽ പ്രവർത്തിക്കുന്നത്.
റിപ്പോർട്ട്: വി.ജെ. ജോണ്‍സണ്‍
മെൽബണിൽ എൻഎംസിസി ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി 4 ന്
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 4 നു (ശനി) എപ്പിംഗ് മെമ്മോറിയൽ ഹാളിൽ നടക്കും. വൈകുന്നേരം 5 നു കുട്ടികൾക്കായുള്ള സ്പെല്ലിംഗ് ബീ മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
കരോൾ ഗാനങ്ങൾ, സ്കിറ്റുകൾ, ബോളിവുഡ് ഡാൻസ്, നേറ്റിവിറ്റി ഷോ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. തുടർന്നു ക്ലബിലെ കുടുംബങ്ങൾ പരസ്പരം ക്രിസ്മസ് സമ്മാനങ്ങൾ കൈമാറും. റെഡ്ചില്ലീസിലെ സിജോയുടെ നേതൃത്വത്തിൽ ഡിന്നറും ഒ ക്കിയിട്ടുണ്ട്.
ചാന്പ്യൻസ് മാത്ത്സ് ട്യുട്ടോറിംഗ് ക്രേഗീബേണ്‍ ആണ് ഈ വർഷത്തെ ആഘോഷ പരിപാടികൾ സ്പോണ്‍സർ ചെയ്തിരിക്കുന്നത്.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന് പുതിയ നേതൃത്വം
മെൽബൺ കെസിവൈഎലിന്‍റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജോവിറ്റ ജോസഫ് (പ്രസിഡന്‍റ്), അലക്സ് ആന്‍റണി (സെക്രട്ടറി), ബെനീറ്റ ബിനോജി (വൈസ് പ്രസിഡന്‍റ്), ബിൽ ബേബി (ജോയിന്‍റ് സെക്രട്ടറി), ബെസ്റ്റിൻ ബെന്നി (ട്രഷറർ), ഷോൺ പത്തുപറയിൽ (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ അനുമോദിക്കുകയും കഴിഞ്ഞ രണ്ടു വർഷക്കാലം മെൽബൺ കെസിവൈഎല്ലിനു നേതൃത്വം നൽകിയ സ്റ്റെബിൻ ഒക്കാട്ട്, ജിക്‌സി കുന്നംപടവിൽ, മെൽവി സജി, ഷാരോൺ പത്തുപറയിൽ, അലക്സ് വടക്കേക്കര, ജിബിൻ തോമസ് എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
മെൽബൺ കെസിവൈഎൽ ഡയറക്ടർമാരായി സിജു അലക്സ് വടക്കേക്കര, റ്റീനാ സ്റ്റീവ് കടുതോടിയിൽ എന്നിവരെ നിയമിച്ചു. മുൻ ഡയറക്ടർമാരായിരുന്ന അനൂപ് ജോസഫ്, സോജി അലൻ എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
റിപ്പോർട്ട്: സോളമൻ ജോർജ്
ന്യൂസിലന്‍ഡ് പ്രിമീയര്‍ ലീഗില്‍ കേരളാ വാരിയേഴ്‌സ് ജേതാക്കള്‍
ഓക്‌ലാന്റ്: ന്യൂസിലാന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും മികച്ച ടൂര്‍ണമെന്റായ ന്യൂസിലാന്‍ഡ് പ്രിമീയര്‍ ലീഗില്‍ കേരളാ വാരിയേഴ്‌സ് വിജയക്കൊടി പാറിച്ചു. ആദ്യാവസാനം ആവേശം നിറഞ്ഞ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പിച്ച് പാന്‍ദേഴ്‌സ് (ജകഇഒ ജഅചഠഒഋഞട) പഞ്ചാബിനെയാണു പ്രവീണ്‍ ബേബി ക്യാപ്റ്റനായ കേരളാ വാരിയേഴ്‌സിന്റെ ചുണക്കുട്ടന്മാര്‍ 17 റണ്‍സിനു തകര്‍ത്തു വിട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളാ വാരിയേഴ്‌സ് 19.3 ഓവറില്‍ 126 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പിച്ച് പാന്‍ദേഴ്‌സ് പഞ്ചാബിനെ 19.3 ഓവറില്‍ 109 റണ്‍സില്‍ ഒതുക്കി, വിജയം വാരിയേഴ്‌സ് കൈപ്പിടിയിലാക്കി.
ഇംഗ്ലീഷ് കൗണ്ടി, പഞ്ചാബ് രഞ്ജി താരങ്ങളുമായി ഇറങ്ങിയ പഞ്ചാബിനെ തിരെ ബീനാഷ് നമ്പ്യാര്‍, റെനീഷ് ജോയി, അരുണ്‍ രവി എന്നിവര്‍ ബാറ്റിങ്ങിലും, ഷെറിന്‍ തോമസ്, രമേഷ് ലക്മല്‍, അനൂപ് സുരേന്ദ്രന്‍, സജീഷ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച വച്ചു.ഷെറിന്‍ തോമസ്, ബീനാഷ് നമ്പ്യാര്‍ എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് പങ്കിട്ടപ്പോള്‍, രമേഷ് ലക്മന്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കരസ്ഥമാക്കി.
![](https://www.deepika.com/nri/nri_2019dec31ha4.jpg)
എബിന്‍ പി. കെ, നിബിന്‍ രാജ്, മുകേഷ് കൃഷ്ണ, അരുണ്‍ റെഡ്ഡി, നിധിന്‍ രാജ്, പുബുദു നുവാന്‍, അഖില്‍ മാത്യു, അനീഷ് ചന്ദ്രബോസ്, റ്റാല്‍വീന്ദര്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ന്യൂസിലന്റിലെ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നവിധത്തില്‍ വിജയങ്ങള്‍ തുടര്‍ക്കഥയാക്കുന്ന കേരളാ വാരിയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജോബി എറികാട്ട്, ജോബിറ്റ് കിഴക്കേക്കുറ്റ്, ബിജോ മോന്‍ ചേന്നാത്ത്, സബി തൊട്ടിയില്‍, ജിമ്മി പുളിക്കല്‍, എബിന്‍ പഴുക്കായില്‍ എന്നീ ഉടമസ്ഥരാണ്.
ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സമോവ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഉന്നത നിലവാരത്തില്‍ നടത്തിയ പ്രഥമ ന്യൂസിലാന്‍ഡ് പ്രിമീയര്‍ ലീഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തരുണ്‍ നെത്തുള്ള (മുന്‍ ചദ ആഹമരസ ഇമു ജഹമ്യലൃ), രഞ്ജിത്ത് രവീന്ദ്രന്‍, ഷീന്‍ അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൗാലൗ ഇൃശരസല േരഹൗയ ന്റെ ആതിഥേയത്തില്‍ ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍
ഓസ്ട്രേലിയയിൽ പ്ലസ്ടു പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥി
ഹൊബാർട്ട് / അങ്കമാലി : ഓസ്ട്രേലിയയിലെ പ്ലസ്ടു ( ഗ്രേഡ് പന്ത്രണ്ട്) പരീക്ഷ ഫലം വന്നപ്പോൾ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥി ചരിത്രമെഴുതി. അങ്കമാലി സ്വദേശി ചാൾസ് ജിബിയാണ് സ്വപ്‌ന സമാനമായ ഈ നേട്ടം കൈവരിച്ചത്.
ദി അസസ്മെന്റ് ബോർഡ് ഇൻ ടാസ്മാനിയ (TASC) ആണ് പരീക്ഷ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. ടാസ്മാനിയയിലെ നോർത്ത് ഹൊബാർട് എലിസബത്ത് കോളേജിലായിരുന്നു ചാൾസ് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 99.95 ശതമാനം എന്ന സർവകാല റിക്കാർഡ് മാർക്കോടു കൂടിയാണ് ചാൾസ് ഒന്നാം റാങ്കിൽ എത്തിയത്.
അങ്കമാലി കരയാംപറംബ് പുതുശേരി ജിബി ആന്റണിയും മിനി ജിബിയുമാണ് ചാൾസിന്റെ മാതാപിതാക്കൾ. ഗ്ലെനോർക്കി സെൻറ് ഡൊമിനിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി പ്രിയങ്ക ഏക സഹോദരിയാണ്. ഇതിനോടകം തന്നെ കായിക രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ചാൾസ് ഹൊബാർട്ടിലെ വിവിധ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്ലബുകളിലെ സ്പെഷ്യലിസ്റ്റ് സ്പിൻ ബൗളർ കൂടിയാണ്. ടാസ്മാനിയയിലെ സ്കൂൾ വിദ്യാഭ്യസം പൊതുവെ ഉന്നത നിലവാരം പുലർത്തുന്നു എന്നാണ് വിലയിരുത്തൽ. നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയും മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയും ഉൾപ്പെടെ ഓസ്ട്രേലിയയിലെ മുന്തിയ യൂണിവേഴ്സിറ്റികളിൽ നിന്നും നിരവധി വാഗ്ദാനങ്ങൾ ഈ മലയാളി വിദ്യാർഥിയെ തേടി വന്നു കഴിഞ്ഞു.
ക്രിസ്മസ് നൈറ്റ് ആഘോഷിച്ചു
തൗരങ്ങ : ന്യൂസിലാൻഡിലെ തൗരങ്ങയിലെ സെന്റ്് തോമസ് അക്വിനാസ് ഇടവകയിലെ സെന്റ് മേരീസ് ദേവാലയത്തിൽ കേരള കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്തിൽ ദിവ്യ ഉണ്ണിയേശുവിന്റെ തിരുപ്പിറവി അനുസ്മരിച്ചുകൊണ്ട് ക്രിസ്മസ് നൈറ്റ് ആഘോഷിച്ചു.
ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു റവ. ഫാ. ജോസഫ് ജോർജ് മുഖ്യ
കാർമികതം വഹിച്ചു. വിശുദ്ധ ബലിയേ തുടർന്നു കേക്ക് വിതരണവും കുട്ടികളുടെ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കരണവും നടന്നു. ട്രസറ്റി ഷിനോജ്, ബിന്നി, റിജി, ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: തദേവൂസ് മാണിക്കത്താൻ
തൗരങ്ങയിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
തൗരങ്ങ: ന്യൂസിലാൻഡിലെ താരങ്ങയിൽ കേരള കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തിൽ ഉണ്ണിയേശൂവിന്റെ തിരുപ്പിറവി അറിയിച്ചു കൊണ്ടുള്ള ക്രിസ്മസ് കരോൾ നടത്തി. മലയാളി കുടുബങ്ങളിൽ ദിവ്യാഉണ്ണിയേശൂവിന്റെ തിരുസ്വരൂപമായി എത്തിയവർ കുടുബങ്ങളോടൊപ്പം പ്രാർഥിക്കുകയും കരോൾ ഗാനം ആലപിക്കുകയും ചെയ്തു. റവ. ഫാ. പ്രകാശ്, ട്രസ്റ്റീ ഷിനോജ്, ബിന്നി, സിന്തിന് പ്രിൻസ്, ഷിജു, ആഷിൽ, ബ്രോബിന്, അജോ മഞ്ഞളി, ജാസ്മിൻ ആൽബിൻ, അനു തുണ്ടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: തദേവൂസ് മാണിക്കത്താൻ
മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് 24ന്
മെൽബണ്‍: സെന്‍റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ കത്തീഡ്രൽ നിർമാണ ധനശേഖരാർഥം സംഘടിപ്പിച്ചിട്ടുള്ള റാഫിൾ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ഡിസംബർ 24നു (ചൊവ്വ) മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ നിർവഹിക്കും.
റിസർവോയിലെ വൈറ്റ്ലൊ സ്ട്രീറ്റിലുള്ള സെന്‍റ് സ്റ്റീഫൻസ് ദേവാലയത്തിൽ രാത്രി 8 നു നടക്കുന്ന ദിവ്യബലിയിൽ മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമികത്വം വഹിക്കും. 9.30ന് കത്തീഡ്രൽ ഇടവകയിലെ ഗായക സംഘങ്ങളുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിക്കും. 10 ന് റാഫിൾ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കൊ, ആന്‍റൊ തോമസ്, റാഫിളിന്‍റെയും ഫിനാൻസ് കമ്മിറ്റിയുടെയും കണ്‍വീനറായ ജോണ്‍സണ്‍ ജോർജ്, രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോബി ഫിലിപ്പ്, റാഫിൾ ടിക്കറ്റ് കമ്മിറ്റി അംഗം ജിനോയ് സ്കറിയ എന്നിവർ നറുക്കെടുപ്പിനു നേതൃത്വം നൽകും.
നറുക്കെടുപ്പിന്‍റെ തത്സമയ സംപ്രേഷണം കത്തീഡ്രൽ ഇടവക ഫേസ്ബുക്ക് പേജിൽ ഉണ്ടായിരിക്കും. വിജയികളെ നേരിട്ട് അറിയിക്കുന്നതോടൊപ്പം കത്തീഡ്രൽ ഇടവകയുടെ വെബ്സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. നറുക്കെടുപ്പിനുശേഷം ക്രിസ്മസ് കേക്കിന്‍റെ വിതരണവും ഉണ്ടായിരിക്കും.
ഡിസംബർ 24നു രാത്രി 7നു റോക്സ്ബറോ പാർക്കിലെ സതേണ്‍ക്രോസ് ഡ്രൈവിലുള്ള ഗുഡ് സമരിറ്റൻ ദേവാലയത്തിലെ വിശുദ്ധ കുർബാനയിൽ കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും.
ഒന്നാം സമ്മാനമായി അറുപത്തയ്യായിരം ഡോളർ വിലയുള്ള ടൊയോട്ട പ്രാഡോ കാറും രണ്ടാം സമ്മാനമായി ഫ്ളൈവേൾഡ് ഇന്‍റർനാഷണൽ നൽകുന്ന 2000 ഡോളറിന്‍റെ ട്രാവൽ വൗച്ചറും മൂന്നാം സമ്മാനമായി സെലിബ്രേഷൻസ് ഇന്ത്യൻ റസ്റ്ററന്‍റ് നൽകുന്ന ആയിരം ഡോളറിന്‍റെ കോൾസ് മയർ ഗിഫ്റ്റ് വൗച്ചറും നാലാം സമ്മാനമായി അഞ്ഞൂറ് ഡോളർ വിലമതിക്കുന്ന സ്പിരിറ്റ് ഓഫ് ടാസ്മാനിയുടെ രണ്ട് ഗിഫ്റ്റ് വൗച്ചറും അഞ്ചാം സമ്മാനമായി കോക്കനട്ട് ലഗൂണ്‍ റസ്റ്ററന്‍റിന്‍റെ നൂറ് ഡോളറിന്‍റെ അഞ്ചു വൗച്ചറുകളുമാണ് റാഫിൾ ടിക്കറ്റിന്‍റെ സമ്മാനങ്ങൾ.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
ഫാ.ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യനം "വചനാഭിഷേകം 2020’ മാർച്ച് 20,21, 22, 23 തീയതികളിൽ
മെൽബണ്‍: പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം "വചനാഭിഷേകം 2020’ മാർച്ച് 20, 21, 22, 23 തീയതികളിൽ മെൽബണിനടുത്തുള്ള ഫിലിപ്പ് ഐലൻഡ് അഡ്വഞ്ചർ റിസോർട്ടിൽ നടക്കും.
മെൽബണ്‍ സീറോ മലബാർ രൂപത ഒരുക്കിയിരിക്കുന്ന ധ്യാനത്തിന്‍റെ രജിട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കാണ് താമസിച്ചുള്ള ഈ ധ്യാനത്തിന് പ്രവേശനം. മാർച്ച് 20 നു (വെള്ളി) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച് 23 നു (തിങ്കൾ) രാവിലെ 10 നു സമാപിക്കും.
കുടുംബങ്ങൾക്കും വിവാഹിതരല്ലാത്തവർക്കും യുവജനങ്ങൾക്കും ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികൾക്ക് തനിച്ചുള്ള ധ്യാനം ഉണ്ടായിരിക്കുന്നതല്ല.
വചനാഭിഷേകം 2020’ നെ കുറിച്ചു കൂടുതൽ വിവരങ്ങളും ധ്യാനത്തിന്‍റെ രജിസ്ട്രേഷനും മെൽബണ്‍ സീറോ മലബാർ രൂപത വെബ്സൈറ്റ് സന്ദർശിക്കുക.
www.syromalabar.org.au/retreats
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
ബഹുസ്വരതയുടെ അടയാളമായി സിഡ്‌നിയിൽ ഒരു കരോൾ സന്ധ്യ
സിഡ്‌നി: മലയാളി റോമൻ കത്തോലിക്ക സമൂഹത്തിന്‍റെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് ബിറാലാ പള്ളിയങ്കണത്തിൽ നടന്ന കരോൾ സന്ധ്യ സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റെയും ക്രിസ്മസിന്‍റെ യഥാർത്ഥ സന്ദേശം വിളിച്ചോതുന്നതായിരുന്നു.
സിഡ്‌നിയിലെ വിവിധ ക്രിസ്തീയ സമൂഹങ്ങളിൽ നിന്നും സാംസ്കാരിക കൂട്ടായ്മകളിൽ നിന്നുമുള്ള ആറു ഗായക സംഘങ്ങളാണ് ഈ കരോൾ സന്ധ്യയിൽ പങ്കെടുത്ത് ശ്രവണ സുന്ദരങ്ങളായ കരോൾ ഗാനങ്ങൾ ആലപിച്ചത്. മലയാളം, ഇഗ്ലീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകളിലുള്ള ഗാനങ്ങൾ ആലപിക്കപ്പെട്ട ഈ പരിപാടിയിൽ മുന്ന് ഭക്തിനിർഭരമായ നൃത്ത പരിപാടികളും ഉണ്ടായിരുന്നു.
സിഡ്‌നിയിലെ പ്രമുഖ ഗായകരും, നൃത്തകരുമായ എൺപത്തിൽ പരം ആളുകൾ പരിപാടിയിൽ പങ്കാളികളായി. സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് എപ്പിംഗ് , ക്രൈസ്റ്റ് ദി കിംഗ് സീറോ മലബാർ ചർച്ച്, വില്ലാവുഡ് , സെന്‍റ് പീറ്റർ ഷാനൽ പാരീഷ് , ബിറാലാ, മൾട്ടികൾച്ചറൽ കരോൾ ഗ്രൂപ്പ് . കാംബൽടൗൺ , സിഡ്‌നി മലയാളി റോമൻ കാത്തലിക് കമ്യൂണിറ്റി , സ്ട്രാത്ഫീൽഡ് , കാത്തലിക് അസോസിയേഷൻ ഓഫ് സിഡ്‌നി തമിഴ്‌സ് എന്നീ ഗായക സംഘങ്ങളാണ് കരോൾ സന്ധ്യയിൽ ഗാനങ്ങൾ ആലപിച്ചത്.
നൃത്യാലായ, റാസ് മറ്റാസ് എന്നീ നൃത്ത സംഘങ്ങൾ അവതരിപ്പിച്ച ഭക്തി നിർഭരമായ സംഘനൃത്തങ്ങൾ, എട്ടാം ക്ലാസ് വിദ്യാർഥിനിയായ ലെന റെജിൻ അവതരിപ്പിച്ച നൃത്തവും കരോൾ സന്ധ്യക്ക് മാറ്റു കൂട്ടി.
ബിറാലാ പള്ളിയുടെ വികാരി ഫാ. തോമസ് സ്വാഗതം ആശംസിച്ചു. ക്രിസ്മസ് സന്ദേശം നൽകി.
പൗരോഹിത്യത്തിന്‍റെ നാല്പതാം വാർഷികം ആഘോഷിക്കുന്ന ജോണി അച്ഛനെ ചടങ്ങിൽ ആദരിച്ചു. കരോൾ സന്ധ്യയുടെ സംഘാടക സമിതിയുടെ രക്ഷാധികാരി ആയ സാലസ് അച്ഛൻ നന്ദി പറഞ്ഞു. സിഡ്‌നിയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന ഫാ. ജിതിൻ , ഫാ.ജോൺ, ഫാ. തോമസ് ആലുക്ക എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജേക്കബും നുബിയായും പരിപാടിയുടെ അവതാരകരായിരുന്നു.
സിഡ്‌നിയിലെ മലയാളികൾ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പരിപാടി സ്നേഹവിരുന്നോടെ സമാപിച്ചു.
റിപ്പോർട്ട്: ജേക്കബ് തോമസ്
ഓസ്‌ട്രേലിയന്‍ മലയാളി ഡോ.മരിയ പറപ്പിള്ളിക്ക് അപൂര്‍വ നേട്ടം
അഡിലൈഡ് (ഓസ്‌ട്രേലിയ):അസോസിയേറ്റ് പ്രഫസര്‍മരിയ പറപ്പിള്ളിയെദി അഡ്വടൈസര്‍ വുമണ്‍ ഓഫ് ദി ഇയര്‍- ടോപ്പ് ഇന്നവേറ്ററായി പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നിനു ന്യൂസ് കോര്‍പറേഷന്റെ കെയ്ത്ത് മര്‍ഡോക് ഹൗസില്‍ വച്ചു നടന്ന ഗംഭീരമായ ചടങ്ങില്‍ വച്ചാണ് മരിയയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ഏക ഇന്ത്യാക്കാരിയുമാണ്. South Autsralian Premier, Hon. Steve Marshall MP, News Corp Executives തുടങ്ങി വിശിഷ്ട അതിഥികള്‍ ഉള്‍പ്പെട്ട സദസില്‍ ദി അഡ്വടൈസര്‍/സണ്‍ഡേ മെയില്‍ എഡിറ്ററില്‍ നിന്നും മരിയ അവാര്‍ഡ് ഏറ്റുവാങ്ങി. വിമന്‍സ് സഫറേജ് പെറ്റീഷന്റെ നൂറ്റിഇരുപത്തഞ്ചാം വാഷികത്തോടനുബന്ധിച്ച് നടന്നഒരു വര്‍ഷം നീണ്ട കാമ്പയിനു ശേഷമാണ്30 പേരടങ്ങുന്ന ഇന്‍സ്‌പൈയറിംഗ് സൗത്ത് ഓസ്‌ട്രേലിയന്‍ വിമന്‍ ലിസ്റ്റില്‍ നിന്നും മരിയയെ തെരഞ്ഞെടുക്കുന്നത്. Coriole Top Innovator category ലെ അഞ്ചു പേരിലൊളായിരുന്നു മരിയ.
അഡ്‌ലൈഡിലെ ഫ്‌ലിന്റേഴ്‌സ് സര്‍വ്വകലാശാലയില്‍ ഭൗതിക ശാസ്ത്രത്തില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ മരിയസ്റ്റെം എന്റിച്ച്‌മെന്റ് അക്കാഡമിയുടെമേധാവിയുംകൂടിയാണ്.
കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലാമ്മയുടെയും മകളാണ് മരിയ.
റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്
കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണിനു പുതിയ നേതൃത്വം
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജയകൃഷ്ണന്‍ കരിമ്പാലൻ (പ്രസിഡന്‍റ്), വിവേക് ശിവരാമന്‍ (വൈസ് പ്രസിഡന്‍റ്), പ്രദീപ് ചന്ദ്ര (സെക്രട്ടറി), രശ്മി ജയകുമാര്‍ (ജോയിന്‍റ് സെക്രട്ടറി), ജയകൃഷ്ന്‍ നായര്‍ (ട്രഷറര്‍), ശ്രീജിത്ത് ശങ്കര്‍ ( ജോയിന്‍റ്. ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ടി.കെ. ശ്രീകുമാര്‍, സുകുമാരന്‍ പോളക്കില്‍, ഗിരീഷ് ആലക്കാട്ട്, രഞ്ജിത് നാഥ്, ശിവ പ്രസാദ് നായര്‍, വിജയകുമാര്‍ മുട്ടയക്കല്‍, വിനോദ് മോഹന്‍ദാസ്, ഷിജി ചീറോത്ത് എന്നിവരേയും തെരഞ്ഞെടുത്തു.
ഹോളി ട്രിനിറ്റി സിഎസ്ഐ ചര്‍ച്ചിന്റെ ക്രിസ്തുമസ് കരോള്‍ സംഗമം ശ്രദ്ധേയമായി
ബ്രിസ്ബെയ്ന്‍: ഹോളി ട്രിനിറ്റി സിഎസ്ഐ ചര്‍ച്ച് സംഘടിപ്പിച്ച ക്രിസ്മസ് കരോള്‍ സംഗമം ശ്രദ്ധേയമായി. വാട്സണ് സ്ട്രീറ്റ് ക്യാമ്പ് ഹില്‍ ചര്‍ച്ച് ഹാളില്‍ നടന്ന കരോള്‍ ശുശ്രൂഷയ്ക്ക് ഇടവക വികാരിയും ഗായക സംഘം കമ്മിറ്റി പ്രസിഡന്റുമായ റവ. ഷിബിന്‍ വര്‍ഗീസ് നേതൃത്വം വഹിച്ചു. ശ്രീലങ്കന്‍ സ്വദേശിയും ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ച് വികാരിയുമായ ഫാ.ഡേവിഡ് ഫ്രാന്‍സിസ് ക്രിസ്മസ് സന്ദേശം നല്കി. സംവിധായകനും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ മലയാളി സാന്നിധ്യവുമായ ജോയ് കെ. മാത്യു മുഖ്യാതിഥിയായിരുന്നു.
ക്വയര്‍ മാസ്റ്റര്‍ കുര്യന് സച്ചിന് ജോണിന്റെ നേതൃത്വത്തില്‍ ഗായകരായ അലെന്‍ സച്ചിന് ജോണ്‍, അലെന്‍ വര്‍ക്കി, പ്രിയ സൂസന് പ്രസാദ്, ഷെബി എലിസബത്ത് ജോര്‍ജ്, അനു സച്ചിന് കുര്യന്, ഷെനി തുഷാന്‍, ഷെറീന് ആല്വിന്, മിനി സൂസന് ജോണ്‍, റ്റാനിയ സോണി, ജിസ് ജോണ്‍ തോമസ്, തോമസ് ജോണ്‍, എബിന്‍ എബ്രഹാം ഫിലിപ്പ്, സാബു ജേക്കബ്, സോണി ജോണ്‍ മാത്യു, റവ.ഷിബിന്‍ വര്‍ഗീസ് എന്നിവര്‍ ഒരുക്കിയ കരോള്‍ സംഗീത വിരുന്ന് ആസ്വാദ്യകരമായി. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കരോള്‍ അവതരണവും ശ്രദ്ധയാകര്‍ഷിച്ചു.
സിഎസ്ഐ ചര്‍ച്ച് സെക്രട്ടറി എബ്രഹാം ഫിലിപ്പ്, ഗായക സംഘം സെക്രട്ടറി ജിസ് ജോണ്‍ തോമസ്, ക്വയര്‍ മാസ്റ്റര്‍ കുര്യന് സച്ചിന് ജോണ്‍, ക്വയര്‍ ട്രഷര്‍ ഷെറീന് ആല്വിന്, എബിന്‍ എബ്രഹാം ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം മെൽബണിൽ; പി. രാജീവ് ഉദ്ഘാടനം ചെയ്യും
മെൽബണ്‍ : ഓസ്ട്രേലിയയിലെ പുരോഗമന കലാ സാഹിത്യ സംഘടനായ നവോദയയുടെ ദേശീയ സമ്മേളനം ഞായറാഴ്ച മെൽബണിൽ നടക്കും. ഓസ്ട്രേലിയയിലെ എല്ലാ സ്റ്റേറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മുൻ രാജ്യസഭാംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാപരിപാടികൾ, ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വസ പ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ വച്ചു നൽകാനുള്ള പദ്ധതിക്ക് സമ്മേളനം അന്തിമ തീരുമാനമെടുക്കും. ഓസ്ട്രേലിയയിലെ തൊഴിൽ, വിദ്യാഭ്യാസ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ഒരു ഹെൽപ് ഡസ്ക് രൂപീകരിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. കെ ജി സജീവ് അറിയിച്ചു. സുനു സൈമണ്‍(ചെയർമാൻ), എബി പൊയ്ക്കാട്ടിൽ(കണ്‍വീനർ) എന്നിവരടങ്ങുന്ന സ്വാഗത സംഘം വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
മെൽബൺ സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ ഇടവക ദിനവും മതബോധന വാർഷികവും 23 ന്
മെൽബണ്‍: സെന്‍റ് അൽഫോൻസ് സീറോ മലബാർ കത്തീഡ്രലിൽ ഇടവക ദിനവും മതബോധന വാർഷികവും നവംബർ 23 (ശനി) എപ്പിംഗ് മെമ്മോറിയൽ ഹാളിൽ ആഘോഷിക്കുന്നു. വൈകുന്നേരം 4 ന് വിശുദ്ധ കുർബാനയും തുടർന്നു 5 മുതൽ ഇടവകയിലെ മതബോധന വിദ്യാർഥികളുടെയും കുടുംബയൂണീറ്റുകളുടെയും നേതൃത്വത്തിൽ കലാപരിപാടികളും നടക്കും.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ മതബോധന വിദ്യാർഥികൾക്കും സമ്മാനങ്ങളും വിതരണം ചെയ്യും. കത്തീഡ്രൽ ഇടവകയുടെ അടുത്ത വർഷത്തെ കലണ്ടറിന്‍റെ പ്രകാശനം രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ നിർവഹിക്കും. സ്നേഹ വിരുന്നോടെ ഇടവക ദിനാഘോഷങ്ങൾ സമാപിക്കും.
ഐഎച്ച്എൻഎ, എനർജി ഇൻഡിപെൻഡൻസ് ഗ്രൂപ്പ്, കട്ടൂംബ ഫുഡ്സ് എന്നിവരാണ് ഇടവക ദിനത്തിന്‍റെ ഗോൾഡ് സ്പോണ്‍സർമാർ. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, കണ്‍വീനർ ബോപ്പിൻ ജോണ്‍ എന്നിവ ടെയും പാരിഷ് കൗണ്‍സിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
മെൽബണിൽ ഏത്തപ്പഴത്തിന്‍റേയും ചക്കപ്പഴത്തിന്‍റേയും വസന്തോൽസവം
മെൽബൺ: മെൽബണിലെ പ്രവാസി മലയാളികൾക്ക് ആദ്യമായി ഏത്തപ്പഴത്തിന്‍റേയും ചക്കപ്പഴത്തിന്‍റേയും കൊതിയൂറും ദിനങ്ങൾ സമ്മാനിച്ചുകൊണ്ട് പ്രവാസി മലയാളി ബോബീഷിന്റെ ഉടമസ്ഥതയിൽ ഉള്ള ആകൂറാട്ട് (AUK ART) എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ഓസ്ട്രേലിയായിലെ ക്യൂൻസ്‌ലാൻഡ് സംസ്ഥാനത്ത് ചക്കയും മാങ്ങയും ഒക്കെ സുലഭമായി കിട്ടുമെങ്കിലും മെൽബൺ മലയാളികൾക്ക് ആ ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാൽ ബോബീഷിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും വിഷ രഹിതമായ പച്ചക്കറികൾ മെൽബൺ എത്തിച്ചിരുന്നു. എന്നാൽ ആദ്യമായാണ് വിഷരഹിതമായ ഏത്തപ്പഴവും ചക്കപ്പഴവും ഇവർ മെൽബണിൽ എത്തിച്ച് വിൽപന നടത്തുന്നത്.
മെൽബണിനടുത്തുള്ള ബെറിക്കിലെ കെസി ഹോസ്പിറ്റലിൽ തിയേറ്റർ ടെക്നിഷ്യൻ ആയി ജോലി ചെയ്യുന്നതോടൊപ്പം മലയാളികൾക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികളും ഗ്രോസറി ഐറ്റംസും വിതരണം ചെയ്യുന്നു. മലയാളികൾക്ക് വീട്ടിൽ ഇരുന്ന് ഓൺലൈൻ വഴി ഏത് സാധനവും ഓർഡർ ചെയ്താൽ വീട്ടിൽ എത്തിക്കുന്ന സംവിധാനവും ഇവിടെ ലഭ്യമാണ്. സീസൻ അനുസരിച്ച് ചേമ്പ്, വെള്ളരിക്കാ, പടവലങ്ങാ, പാവക്ക എന്നിവയും ഇവിടെ ലഭ്യമാണ്. ക്രിസ്മസ് സീസൺ ആഘോഷമാക്കാൻ ക്രിസ്മസ് ട്രീ, കേക്ക്, നക്ഷത്രങ്ങൾ എന്നിവയും ഉടൻ വിൽപന ആരംഭിക്കുമെന്നും ഡയറക്ടർ ബോബീഷ് അറിയിച്ചു.
ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബ്രിസ്ബേൻ : ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ (ഐഎംഎ) പ്രസിഡന്റായി ജോമോൻ കുര്യനെയും സെക്രട്ടറിയായി അനൂപ് രവീന്ദ്രനെയും തെരഞ്ഞെടുത്തു.
സാജൻ അഗസ്റ്റിൻ (ട്രഷറർ), ജിൻസി റോയി (വൈസ് പ്രസിഡന്‍റ്), മരീന ഇഗ്നേഷ്യസ് (ജോയിന്‍റ് സെക്രട്ടറി), സോമി തോമസ് (പിആർഒ) , ജോസി ഐസക് (ഓഡിറ്റർ) , പ്രവീണ്‍ പോൾ (സ്പോർട്സ് കോ ഓർഡിനേറ്റർ), സ്വപ്‌ന ശിവാനന്ദൻ (കൾചറൽ കോ ഓർഡിനേറ്റർ) എന്നിവരാണ് ഇതര ഭാരവാഹികൾ.
ഇപ്സ്വിച് സൗത്ത് സ്ട്രീറ്റ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ജോണി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ സിജി സെബാസ്റ്റ്യൻ കണക്ക് അവതരിപ്പിച്ചു.സെക്രട്ടറി ബാബു തോമസ് സ്വാഗതം പറഞ്ഞു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 28നു വിപുലമായി സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്
"ഗ്ലോറിയ 2019' മെൽബണിൽ നവംബർ 16 ന്
മെൽബൺ: സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന എക്യുമെനിക്കൽ ക്രിസ്മസ് വർഷിപ്പ് "ഗ്ലോറിയ' നവംബർ 16 ന് (ശനി) വൈകുന്നേരം നാലിന് കണക്റ്റ് ക്രിസ്ത്യൻ ചർച്ച് ഹാളിൽ നടക്കും.
മെൽബണിലെ എല്ലാ മലയാള ക്രിസ്തീയ സഭകളിലേയും ക്വയറുകൾക്കു പുറമെ ഇഗ്ലീഷ്,സുറിയാനി,സമോവൻ,കോപ്റ്റിക്ക് തുടങ്ങി വിവിധ ഭാഷകളിലുള്ള സഭകളുടെ ക്വയറുകളും വർഷിപ്പിൽ പങ്കെടുക്കും.
പ്രവേശനം സൗജന്യമായ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോർജ് വയലിപറമ്പിൽ അറിയിച്ചു.
വിലാസം: ഫ്രാങ്ക്സ്‌ട്ടൺ സൗത്ത് ,135 ,ഗോൾഫ് ലിങ്ക് റോഡ്, കണക്റ്റ് ക്രിസ്ത്യൻ ചർച്ച് ഹാൾ.
വിവരങ്ങൾക്ക്: എൽദോ വർഗീസ് (സെക്രട്ടറി) 0425428595, മാത്യു കുര്യാക്കോസ് 0466 378 717
മെൽബൺ ഇന്ത്യൻ ബ്രദറൻ സഭയ്ക്ക് പുത്തനുണർവായി സഭാ ഹാൾ
മെൽബൺ: ഇന്ത്യൻ ബ്രദറൻ അസംബ്ലി സഭക്ക് സ്വന്തമായി പുതിയ ആസ്ഥാനം നിലവിൽ വന്നു. നാടിന്‍റെ തനിമത്വം നിലനിർത്തി പൂർണമായി മലയാള ഭാഷയിലും സ്വാതന്ത്ര്യത്തിലും ആരംഭിച്ച ഹാളിന്‍റെ വെഞ്ചരിപ്പ് കർമങ്ങൾ നവംബർ 9 ന് (ശനി) വൈകുന്നേരം 6.30 ന് നടക്കും.
2019 ഒക്ടോബറിൽ ആണ് പുതിയ സഭാ ഹാളിൽ ആരാധന നടത്തുവാൻ ബ്രദറൻ സഭയ്ക്ക് അനുമതി ലഭിച്ചത്. നാളിതുവരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സഭയ്ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകുന്നത് വളരെ സന്തോഷകരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
പുതിയ ഹാളിന്റെ സ്തോത്ര ശുശ്രൂഷ ചടങ്ങിലേയ്ക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
വിലാസം: MIBA, 28- Egen Road, Dandenong.
വിവരങ്ങൾക്ക്: രാജൻ വർഗീസ് 04 3137 0627, സാബിൻ ജോസ് 04669 88744, കെ. മാത്യൂസ് 04693 16582, ജോണി 0402417 388.
റിപ്പോർട്ട്: ജോസ് എം. ജോർജ്