മെൽബണ്‍: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വി. അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ ആറാം വാർഷികവും സകല വിശുദ്ധരുടെയും തിരുനാളും നവംബർ 3 ഞായറാഴ്ച മുതൽ 5 ചൊവ്വാഴ്ച വരെ ആഘോഷിക്കുന്നു.
വാർഷികത്തോടനുബന്ധിച്ച് നവംബർ 3, 4, 5 തീയതികളിൽ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവും വേൾഡ് പീസ് മിഷൻ ചെയർമാനുമായ ബ്രദർ സണ്ണി സ്റ്റീഫൻ നയിക്കുന്ന ബൈബിൾ കണ്‍വൻഷനും ഒരുക്കിയിട്ടുണ്ട്. നവംബർ 3, 4 ദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് ദിവ്യബലിയും തുടർന്ന് 9 വരെ വചനപ്രഘോഷണവും ഉണ്ടായിരിക്കും.
നവംബർ 5 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വചനപ്രഘോഷണത്തോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് വൈകീട്ട് 5.30നു നടക്കുന്ന ആഘോഷമായ സമൂഹബലിയിൽ ഫാ. വർഗീസ് കാട്ടികാട് മുഖ്യകാർമ്മികത്വം വഹിക്കും. ദിവ്യബലിയ്ക്കുശേഷം വി. അന്തോണീസിന്റെ നൊവേനയും ദിവ്യകാരുണ്യ ആശീർവാദവും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങളെ തുടർന്ന് സ്കൂൾ ഹാളിൽ സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
വാർഷികാഘോഷങ്ങളിലും ബൈബിൾ കണ്‍വെൻഷനിലും പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സെന്റ് ഫ്രാൻസീസ് അസീസി ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി ക്രൂസ് അറിയിച്ചു.
വിലാസം:
സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്
290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ