ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയലെ പുരുഷ മലയാളി നഴ്സുമാരുടെ പ്രഥമ സംഘടനയായ മാണിക്യത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂന്നാമത് വാർഷിക സമ്മേളന പരിപാടികളോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജിസ് പി ചെറിയാനെ (പ്രസിഡന്റ്), ജോ ജെറിൻ പോൾ (സെക്രട്ടറി), സിജോ മംഗലം (ട്രഷറർ), പ്രസാദ്, ലിനു, ഷാജി, തോമസ്, ജോയാസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മാണിക്യത്തിന്റെ കഴിഞ്ഞ വർഷത്തെ ഭാരവാഹികളായ ടോജോ ജോസഫ്, ജോസ് അഗസ്റ്റിൻ, നോബിൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം കൊടുത്ത എല്ലാ പ്രവർത്തനങ്ങളും തുടരാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കാനും ഇന്റർനാഷണൽ നഴ്സസ് ഡേ, ബാർബിക്യൂ പാർട്ടികൾ, നഴ്സ്മാരുടെ കുടുംബ ക്യാന്പിംഗ് എന്നിവ നടത്താനും കമ്മിറ്റി തീരുമാനിച്ചു.
ഓസ്ട്രേലിയലെ പുതിയ നഴ്സിംഗ് രജിസ്ട്രേഷൻ നിയമങ്ങൾ പഠിക്കുവാനും ആവശ്യമുള്ളവർക്ക് പകർന്നു കൊടുക്കാനും മോൻസി, സിബി തോമസ്, സിനു, സ്റ്റിബി എന്നിവരെ ചുമതലപ്പെടുത്തി. ക്യുൻസ്ലാൻഡിൽ പുതുതായി എത്തുന്ന മലയാളി നഴ്സു്മാർക്ക് ആവശ്യമായ പിന്തുണ നൽകാൻ തോമസ് കുര്യൻ, പ്രദീപ്, രാജീവ് എന്നിവരെയും ചുമതലപ്പെടുത്തി.