പെർത്ത്: കേരളത്തിന്റെ തനത് കായിക വിനോദമായ വള്ളംകളി, കടലുകൾ കടന്നു ഓസ്ട്രേലിയൻ വൻകരയിൽ കുടിയേറിയ പ്രവാസി മലയാളികളുടെ സ്വന്തം ജലോത്സവ മാമാങ്കത്തിന് പെർത്തിൽ മാർച്ച് 28ന് തുടക്കം കുറിക്കും.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ (പെർത്ത്) മലയാളി അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (പ്യൂമ) നേതൃത്വം നൽകുന്ന ആദ്യ വള്ളംകളി മത്സരം വൻ വിജയമാക്കാൻ വിപുലമായ തയാറെടുപ്പുകൾ വിവിധ കമ്മറ്റികളുടെ കീഴിൽ നടക്കുന്നത്.
സ്വാൻ നദിയുടെ ഓളപ്പരപ്പുകളെ ആവേശത്തിന്റെ വേലിയേറ്റം തീർത്തു, വഞ്ചിപ്പാട്ടിന്റെ ആരവങ്ങളോടെ തുഴയെറിഞ്ഞു പടവെട്ടാൻ 12ഓളം ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്പോൾ ജലപ്പരപ്പുകളിൽ തീ പാറുന്ന പോരാട്ടങ്ങൾക്ക് സാക്ഷികളാകാൻ പെർത്തിലെ എല്ലാ വള്ളംകളി പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജലമേളയായ പുന്നമട കായലിലെ നെഹ്റു ട്രോഫി വള്ളംകളിയെ അനുസ്മരിപ്പിക്കും വിധം വരും വർഷങ്ങളിൽ ഈ ജലോത്സവത്തെ ആക്കിമാറ്റുക എന്ന ലക്ഷ്യമാണ് സംഘടകർക്കുള്ളത്.
പലതരതരത്തിലുള്ള വള്ളങ്ങൾ ഉപയോഗിച്ചുള്ള വള്ളംകളിയിൽ ഡ്രാഗണ്‍ ബോട്ടുകളാണ് പെർത്തിൽ മത്സരത്തിന് ഉപയോഗിക്കുക.
പെർത്തിലെ ജലോത്സവ ആരവങ്ങളിലേക്കു തുഴയെറിയാൻ നിരവധി ടീമുകളാണ് താൽപര്യമറിയിച്ചു മുന്നോട്ടു വന്നിട്ടുള്ളതു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ടീമുകളെ മാത്രമേ മത്സരത്തിൽ ഉൾപെടുത്താൻ സാധിക്കുക.
ഓസ്ട്രേലിയയിലെ കുടിയേറ്റക്കാരുടെ വിസ, മൈഗ്രേഷൻ രംഗത്ത് വിശ്വസ്തമായ സേവനം നൽകിവരുന്ന Maret Migration നൽകുന്ന 1000 ഡോളറും എവർ റോളിംഗ് ട്രോഫി ഒന്നാം സമ്മാനവും, പെർത്തിൽ ടൈൽസ് രംഗത്ത് മലയാളികളുടെ വിശ്വസ്ത സ്ഥാപനം Malaga Tilesലെ നൽകുന്ന 500 ഡോളറും എവർ റോളിംഗ് ട്രോഫി രണ്ടാം സമ്മാനവും വിജയിക്ക് ലഭിക്കും. കൂടാതെ മികച്ച ടീം, മികച്ച കോച്ച്, എന്നിവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
പ്പോർട്ട്: ബിജു നടുകാണി