ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയെന്നു പറയാറില്ലേ? ഏതാണ്ട് ആ അവസ്ഥയിലാണ് ന്യൂസിലൻഡ് സ്വദേശിയായ സ്റ്റീവ് മോറോയും. കുറച്ചു കോഴിയെ വാങ്ങണമെന്ന ആഗ്രഹം സ്റ്റീവിനു തോന്നിയിട്ട് കുറച്ചുനാളായി. അവസാനം ട്രേഡ്മി എന്ന സൈറ്റിൽ നിന്ന് കോഴിയെ വാങ്ങാൻ സ്റ്റീവ് തീരുമാനിക്കുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം.
ലേലത്തിൽ പക്ഷികളെ വിൽക്കുന്ന സൈറ്റാണിത്. 1000 കോഴികളെ വിൽക്കാനുണ്ടെന്ന് സൈറ്റിലെ പരസ്യം പെട്ടെന്ന് നോക്കിയപ്പോൾ സ്റ്റീവിന്റെ കണ്ണിൽ അത്രയം ഏണ്ണം പെട്ടില്ല. അതുകൊണ്ട് ലേലത്തിൽ 10.50 ന്യൂസിലൻഡ് ഡോളറാണ് (ഏകദേശം 500 രൂപ) സ്റ്റീവ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ സൈറ്റ് നോക്കിയപ്പോഴാണ് സ്്റ്റീവ് ശരിക്കും ഞെട്ടിയത്.
ലേലം ലഭിച്ചിരിക്കുന്നത് തനിക്കാണ് അതും 1000 കോഴികളെ വെറും 1.50 ഡോളറിന്. 10.50 എന്നത് അബദ്ധത്തിൽ 1.50 രേഖപ്പെടുത്തിയതാണ് കുറഞ്ഞ തുകയ്ക്ക് ലേലം ലഭിക്കാൻ കാരണം. ഏതായാലും ലേലത്തിൽ ലഭിച്ച 1000 കോഴിയെ എന്തുചെയ്യണമെന്ന് ആലോചനയിലാണ് സ്റ്റീവ്. ഇപ്പോൾ പുതിയൊരു പേരും വീണു സ്റ്റീവിന് -ചിക്കൻ മാൻ.