റീസൈക്കിൾ ചെയ്ത വസ്തുക്കൾകൊണ്ട്ഒരു സൈക്കിൾ ഉണ്ടാക്കിയാലോ? സ്വീഡിഷ് ബൈക്ക് കന്പനിയായ വെലോസോഫിയായ്ക്കാണ് ഇങ്ങനെയൊരു ആശയം തോന്നിയത്. നെസ്പ്രസോ എന്ന കന്പനിയുടെ കാപ്പിപ്പൊടി വരുന്ന ചെറിയ അലുമിനിയ പായ്ക്കറ്റാണ് റീസൈക്കിൾ ചെയ്തത്. വെറുതെ ഒരു സൈക്കിളല്ല കന്പനി നിർമിച്ചത്. ഏഴു ഗിയറുകളുണ്ട് സൈക്കിളിന്. മുന്പിൽ ബാസ്ക്കറ്റുണ്ട്. ഇതിൽ കപ്പ് ഹോൾഡറുകളും കന്പനി സജ്ജീകരിച്ചിട്ടുണ്ട്.
സൈക്കിളിന്റെ ബെല്ലിന്റെ ആകൃതി നെസ്പ്രസോ പായ്ക്കറ്റിന്റെ ആകൃതിയിലാണ്. ഒരു ലക്ഷത്തോളം രൂപയാണ് ഒരു സൈക്കിളിന്റെ വില. ആയിരം സൈക്കിളുകളാണ് കന്പനി പുറത്തിറക്കുന്നത്. മൂന്നു ലക്ഷം പായ്ക്കറ്റുകളാണ് സൈക്കിൾ നിർമാണത്തിന് ആവശ്യമായി വന്നത്. മാത്രമല്ല ഒരു സൈക്കിൾ വിറ്റുപോകുന്പോൾ ഒരു സൈക്കിൾ ഘാനയിലെ പെൺകുട്ടികൾക്ക് നൽകുമെന്നും കന്പനി സിഇഒ ജീൻ മാർക് പറഞ്ഞു. നെസ്പ്രസോ നേരത്തെ ഈ പായ്ക്കറ്റുകൾ ഉപയോഗിച്ച് കത്തിയും പേനയും നിർമിച്ചിരുന്നു.