ചങ്ങനാശേരി: ചീരഞ്ചിറ മൂലയിൽ ഡോ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായുടെ ഭാര്യയും ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരിയുമായ മോളിക്കുട്ടി (65) നിര്യാതയായി. സംസ്കാരം മേയ് 31 നു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ പള്ളിയിൽ.
ചെങ്ങരൂർ ചാമത്തിൽ കുടുംബാംഗമാണ് പരേത. പരേതരായ റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ സി. സി. ചാക്കോയും പെണ്ണമ്മ ചാക്കോയും മാതാപിതാക്കളാണ്.
മക്കൾ: ലാബി (ന്യൂജേഴ്സി, ലിജു (ഇന്ത്യ). മരുമകൾ: പ്രഭ എണ്ണയ്ക്കൽ. സഹോദരങ്ങൾ: മേരിക്കുട്ടി ഫിലിപ്പ് (ഷിക്കാഗോ), വൽസമ്മ ഫിലിപ്പ് (ഷിക്കാഗോ), സോളമൻ ചാമത്തിൽ (ഡാളസ്), ലാലി ജേക്കബ്, സൂസൻ എബ്രഹാം (ഷിക്കാഗോ).
റിപ്പോർട്ട് : ജോസഫ് ഇടിക്കുള