വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും, നിലവിൽ രാജ്യസഭ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ അനുശോചിച്ചു. വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ പേട്രണ്‍ കൂടിയായ വീരേന്ദ്ര കുമാറിന്റെ വേർപാടിൽ സംഘടനയുടെ ഭാരവാഹികൾ അഗാധ ദുഃഖം രേഖപ്പെടുത്തി.
പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രാസംഗികൻ, പാർലമെന്േററിയൻ എന്നിങ്ങനെ കഴിഞ്ഞ അരനൂറ്റാണ്ടായി കേരള രാഷ്ട്രീയത്തിന്റെ മുൻനിരയിൽ നിന്നരുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാളകരയ്ക്കു തീരാനഷ്ടമാണെന്ന് സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലും ഗ്ലോബൽ കോർഡിനേറ്റർ ഡോ.ജെ. രത്നകുമാറും വാർത്തക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി