പാരീസ്: ഫ്രഞ്ച് തലസ്ഥാനത്തെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന അന്‍പത് ആരോഗ്യ പ്രവർത്തകർക്ക് പിഴ ചുമത്തി. ഇവർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് നടപടി. മൂന്നു പേരുടെ അറസ്ററും രേഖപ്പെടുത്തിയിട്ടുണ്ട്.
നാനൂറിലേറെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ചേർന്നാണ് പ്രകടനം നടത്തിയത്. ആശുപത്രിക്ക് കൂടുതൽ ഫണ്ടിങ് അനുവദിക്കുക എന്നതു മാത്രമായിരുന്നു ഇവരുടെ ആവശ്യം. ആശുപത്രി കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ പാലിക്കാതെയാണ് പ്രകടനം നടത്തിയതെന്നാണ് പോലീസിന്റെ ആരോപണം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാത്തവർക്കാണ് 135 യൂറോ വീതം പിഴ ചുമത്തിയിരിക്കുന്നത്.
പകർച്ചവ്യാധി ആശുപത്രിയുടെ ഫണ്ടിംഗ് പ്രശ്നങ്ങൾ കൂടുതൽ തുറന്നുകാട്ടുകയും പ്രതിഷേധത്തിൽ നടത്തിയ പ്രസംഗങ്ങളിൽ ആരോഗ്യ സംരക്ഷണ പ്രവർത്തകർ അമിതമായി ജോലിചെയ്യുന്നുവെന്നും വൈറസ് പിടിച്ച് പകരാമെന്ന ഭയം എല്ലാവരും തന്നെ വിവരിയ്ക്കുകയും ചെയ്തു.
ഫ്രാൻസ് ഈമാസാദ്യം ഷോപ്പുകളും പ്രൈമറി സ്കൂളുകളും വീണ്ടും തുറന്ന് ലോക്ക്ഡൗണ്‍ ലഘൂകരിക്കാൻ തുടങ്ങിയെങ്കിലും പ്രത്യേകിച്ച് രാജ്യതലസ്ഥാനമായ പാരീസ് കർശന നിയന്ത്രണത്തിലാണ്.
ഫ്രാൻസിലെ അറവുശാലയിലും കോവിഡ് 19 അണുബാധകൾ
പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിലെ അറവുശാലയിൽ നൂറിലധികം കോവിഡ് 19 അണുബാധകൾ കണ്ടെത്തി. അറവുശാലകളിലെ ജീവനക്കാരിൽ എല്ലാവർക്കുംതന്നെ പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയവരെ ജീവനക്കാരുടെ എല്ലാ കോണ്ടാക്റ്റുകളും ട്രേസ് ചെയ്തുവരികയാണന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. രോഗം പകരാനുള്ള സാധ്യത ഏറെയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, രണ്ടാഴ്ചത്തെ ക്വാറന്‍ൈറനും മറ്റു ടെസ്റ്റുകൾ നടത്തണമെന്നും മാസ്കുകൾ ധരിക്കണമെന്നും സർക്കാർ നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇതേതുടർന്ന് പ്ലാന്റുകൾ അടച്ചുപൂട്ടിച്ചു. ഫ്രാൻസിൽ മാത്രമല്ല ജർമനി, സ്പെയിൻ എന്നിവിടങ്ങളിലും ഇറച്ചി പ്ലാന്റുകളിൽ കൊറോണ വൈറസ് പടർന്നുപിടിച്ച കേസുകൾ റപ്പോർട്ടു ചെയ്തിരുന്നു.
കൊറോണയ്ക്കിടെ അഴിമതി: ഇറ്റലിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കുടുങ്ങി
റോം: സിസിലിയിലെ കൊറോണവൈറസ് കോഓർഡിനേറ്ററും മറ്റ് ഒന്‍പത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അഴിമതി കേസിൽ അറസ്റ്റിലായി. ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനും സേവന കരാറുകൾക്കും കമ്മിഷൻ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കൊറോണക്കാലത്ത് 1.8 കൈക്കൂലി കുറഞ്ഞത് 1.8 മില്യണ്‍ യൂറോയെങ്കിലും വാഗ്ദാനം ചെയ്തതായി ആരോപിക്കപ്പെടുന്നു.ഇതിനെ തുടർന്ന് വിശദമായ അന്വേഷണത്തിൽ 2016 മുതൽ ഇവർ നടത്തിയ അഴിമതിയുടെ വിവരങ്ങളും ലഭ്യമായി. അറുനൂറ് മില്യൻ യൂറോ മതിക്കുന്ന തിരിമറികൾ നടന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്.പൊതു കരാറുകൾക്ക് അഞ്ച് ശതമാനം കമ്മിഷൻ ഈ ഉദ്യോഗസ്ഥർ കൈപ്പറ്റിയിരുന്നു എന്നാണ് നിഗമനം.
സിസിലിയുടെ കൊറോണ വൈറസ് നടത്തിപ്പിന്റെ തലവൻ അന്‍േറാണിയോ കാൻഡെല ഇപ്പോൾ വീട്ടുതടങ്കലിലാണ്. ട്രപാനിയുടെ ആരോഗ്യ അതോറിറ്റിയുടെ (എഎസ്പി) തലവനായ ഫാബിയോ ഡാമിയാനിയും പോലീസ് തടങ്കലിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു.
ഇറ്റലി പ്രത്യേകിച്ച് വടക്ക് ലോംബാർഡി കോവിഡ് 19 യൂറോപ്പിലെ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ്. കോവിഡ് 19 പാൻഡെമിക് ഇറ്റലിയിലെ ആരോഗ്യ സേവനത്തെ സ്റ്റാഫ്, ഉപകരണങ്ങൾ, ധനകാര്യം എന്നിവയിൽ കടുത്ത പ്രതിസന്ധിയിലാക്കി.
സംഭവവുമായി ബന്ധപ്പെട്ട ഇറ്റലിയുടെ മാഫിയ ഓഫറുകളുടെ ഉറവിടം തേടുകയാണ് അധികാരികൾ. സിസിലി, ലോംബാർഡി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഴ് കന്പനികൾ പിടിച്ചെടുക്കാനും ഇതിനകം നൽകിയ കൈക്കൂലി പിടിച്ചെടുക്കാനും പലേർമോ മജിസ്ട്രേറ്റ് ഉത്തരവിട്ടതായി ഫിനാൻഷ്യൽ പോലീസിന്റെ കേണൽ ഗിയാൻലൂക്ക ഏഞ്ചലിനി പറഞ്ഞു. കൈക്കൂലിവഴി സത്യസന്ധമല്ലാത്ത പൊതുഉദ്യോഗസ്ഥർ കൊറോണയെ രാജ്യത്തിനു വിട്ടുകൊടുക്കുന്ന നടപടിയായിപ്പോയി എന്നാണ് പ്രാദേശിക ഭരണകൂടം വിലയിരുത്തിയത്.
സ്വിറ്റ്സർലൻഡിൽ അടുത്ത ആഴ്ച പള്ളികളും തുറക്കും
ജനീവ: സ്വിറ്റ്സർലൻഡിലെ പള്ളികൾ മേയ് 28 മുതൽ തുറക്കാൻ ധാരണയായി. സർക്കാർ മുൻപ് തീരുമാനിച്ചിരുന്നതിലും നേരത്തെയാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന തീയതി.
വിവാഹം, മാമോദീസ, മറ്റു മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും അനുമതിയുണ്ടാകും. രാജ്യത്ത് സാധാരണജീവിതം തിരിച്ചുവരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അലെയൻ ബെർസെറ്റ് തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
വിശ്വാസികളെ പങ്കെടുപ്പിക്കാത്ത കുർബാനകളും മറ്റു ചില ശുശ്രൂഷകളും നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു.
മതപരമായ ചടങ്ങുകളുടെ സംഘാടകർ പങ്കെടുക്കുന്നവരുടെ പേരും ടെലിഫോണ്‍ നന്പറും ഉൾപ്പെട്ട പട്ടിക തയാറാക്കി ബന്ധപ്പെട്ടവർക്ക് നൽകിയിരിയ്ക്കണം. രോഗബാധിതരെ തീർത്തും ഒഴിവാക്കിയിരിയ്ക്കണം. കൊറോണ പ്രതിരോധ നടപടികൾ പാലിച്ചുള്ളതായിരിക്കണം ചട...
അഞ്ചു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനും, രാജ്യത്തെ പ്രദർശനശാലകൾ, പ്രഫഷണൽ സ്പോർട്സ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മ്യുസിയങ്ങൾ, മലകയറ്റം തുടങ്ങിയവ ജൂണ്‍ എട്ടിന് ആരംഭിയ്ക്കും. ആയിരം പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ ഓഗസ്റ്റ് 31 വരെ നിരോധിച്ചിട്ടുണ്ട്.
സ്വിറ്റ്സർലൻഡിൽ ഇൻഷുറൻസ് പ്രീമിയം ഉയരും
ബേണ്‍: സ്വിറ്റ്സർലൻഡിൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇലക്റ്റീവ് സർജറികളുടെ എണ്ണം കുറച്ചും നഴ്സുമാരുടെ ശന്പള വർധന മരവിപ്പിച്ചും ആരോഗ്യ രംഗത്തെ ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ, ഇതുകൊണ്ടൊന്നും കൊറോണവൈറസ് വ്യാപനം കാരണം സംഭവിച്ച അധികച്ചെലവ് മറികടക്കാൻ കഴിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൊറോണയുടെ രണ്ടാം വരവും ഭാവിയിൽ സമാനമായ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ആശുപത്രികൾ കൂടുതൽ സ്ഥല സൗകര്യം ഒരുക്കുന്നത് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും നിർബന്ധിതമാണ്.
ഇതിനായി മുടക്കുന്ന പണം ഏതെങ്കിലും തരത്തിൽ ഫലപ്രദമായിരിക്കുമെന്ന് ഉറപ്പില്ല. എന്നാൽ, ചെയ്യാതിരിക്കാനും കഴിയില്ല. ചെലവുചുരുക്കൽ നടപടികളിലൂടെയല്ലാതെ ഇതിന്റെ ഒരു പരിധി വരെയെങ്കിലും തിരിച്ചുപിടിക്കാൻ സാധിക്കില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആശുപത്രിയിലെ പ്രതിഷേധത്തിന് മന്ത്രിയുടെ വിമർശനം: ബെൽജിയൻ ആരോഗ്യമേഖല സമരത്തിലേക്ക്
ബ്രസൽസ്: ആശുപത്രി സന്ദർശിച്ച പ്രധാനമന്ത്രിയെ നിരനിരയായി പുറംതിരിഞ്ഞു നിന്നു സ്വീകരിച്ച ബെൽജിയൻ നഴ്സുമാർക്ക് മന്ത്രിയുടെ വിമർശനം. ഇതോടെ പ്രതിഷേധത്തിന്റെ അടുത്ത ഘട്ടമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർ സമരം ചെയ്യാൻ നോട്ടീസ് നൽകി.
പണിമുടക്കിയുള്ള സമരമല്ല ഉദ്ദേശിക്കുന്നതെന്നും, വിവിധ മാർഗങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിക്കാനായിരിക്കും ശ്രമിക്കുക എന്നും സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്ന സെറ്റ്കാ ട്രേഡ് യൂണിയൻ വ്യക്തമാക്കി.
അവശ്യ ഉപകരണങ്ങളുടെ ക്ഷാമവും കടുത്ത ആൾ ക്ഷാമവും കാരണം ബുദ്ധിമുട്ടുന്ന ജീവനക്കാരുടെ പ്രതിഷേധമാണ് പ്രധാനമന്ത്രിക്കെതിരേ കണ്ടത്. ഇതിനെ അവഹേളിക്കുന്ന രീതിയിൽ മന്ത്രി മേരി ക്രിസ്ററീൻ മാർഘം നടത്തിയ പരാമർശങ്ങൾ അസഹനീയമാണെന്നും യൂണിയൻ നേതാക്കൾ വിശദീകരിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ