HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മുഴുവൻ പേർക്കും ടെസ്റ്റ് നടത്താൻ ജർമനി
Tuesday, May 26, 2020 11:14 AM IST
ബർലിൻ: ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും അഡ്മിറ്റായിട്ടുള്ള മുഴുവൻ ആളുകൾക്കും കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ ജർമൻ സർക്കാർ മുന്നിട്ടിറങ്ങി.ഏത് അസുഖത്തിനായാലും അഡ്മിറ്റാകുന്ന സമയത്തു തന്നെ കൊറോണ വൈറസിനു ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൊറോണവൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ ടെസ്റ്റ് നടത്തും.
ഈ മാസം തന്നെ ഇതു സംബന്ധിച്ച നിയമ നിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാൻ അറിയിച്ചു. കൊറോണ വൈറസ് ഉണ്ടോയെന്നു നേരത്തെയറിയാൻ എല്ലാവരെയും പരീക്ഷിക്കാനാണ് ലക്ഷ്യം. അതായത് രാജ്യത്തെ ജനങ്ങളുടെ പരിശോധന സംവിധാനം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെപ്പോലും പരിശോധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിലും ആശുപത്രിയിലോ നഴ്സിംഗ് ഹോമിലോ പ്രവേശിപ്പിക്കപ്പെടുന്ന എല്ലാവർക്കും ഇത് ബാധകമായിരിയ്ക്കും.
നഴ്സിംഗ് ഹോമുകൾ, ആശുപത്രികൾ, പരിചരണ സൗകര്യങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം പരിശോധിക്കുന്നതിന്റെ പുതിയ ’മാനദണ്ഡം’ ആയിരിക്കും ഇതെന്നും ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു.
ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും പ്രിവന്റീവ് ടെസ്റ്റുകൾ സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം, മന്ത്രി സ്പാൻ പറഞ്ഞു.
നഴ്സിംഗ് ഹോമുകളിലും പരിചരണ സൗകര്യങ്ങളിലും അണുബാധയുണ്ട ായാൽ എല്ലാ സ്റ്റാഫുകൾക്കും താമസക്കാർക്കും രോഗികൾക്കും മുൻകരുതൽ നടപടിയായി പരിശോധനകൾ നടത്തുമെന്നും സ്പാൻ പറഞ്ഞു.അധിക പരിശോധനകൾ നടത്താൻ ജർമനിക്ക് മതിയായ ശേഷിയുണ്ടെ ന്നും ഇതിന് സ്റ്റാറ്റുട്ടറി ആരോഗ്യ ഇൻഷുറൻസ് കന്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകുമെന്നും സ്പാൻ പറഞ്ഞു.കഴിഞ്ഞയാഴ്ച ജർമനിയിലുടനീളം 4,25,000 പരിശോധനകൾ നടത്തി. എന്നാൽ പരീക്ഷണ ശേഷി ഇരട്ടിയിലധികം വലുതാണ്. എന്നാൽ പരിശോധന ശേഷി ആഴ്ചയിൽ 900,000 ആയി വർദ്ധിപ്പിക്കാൻ നടപടിയെടുത്തിട്ടുണ്ട്.ആരോഗ്യ ഇൻഷുറൻസ് കന്പനികൾക്ക് കൊറോണ വൈറസ് പരിശോധനകൾക്കായി പണം നൽകുന്ന ബില്ലിന് ജർമൻ പാർലമെന്റ് മെയ് ആദ്യം നിയമം പാസാക്കിയിരുന്നു.
കൊറോണ കാരണം ശസ്ത്രക്രിയകൾ മാറ്റിയത് അരലക്ഷത്തിലധികം
കൊറോണ പ്രതിസന്ധികാരണം ജർമനിയിൽ മാറ്റിവച്ചത് 52,000 കാൻസർ രോസികളുടെ ശസ്ത്രക്രിയകളാണ്. വരും വർഷങ്ങളിലും വൈറസ് പ്രതിസന്ധിയുടെ പാർശ്വഫലങ്ങൾ അനുഭവപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ആശുപത്രിയിലെത്തിയാൽ കൊറോബാധിക്കുമെന്ന ഭയപ്പാടുകൊണ്ട് രോഗികൾ സ്വമേധയായും ഡോക്ടർമാരുടെ അഭ്യർത്ഥന മാനിച്ചുമാണ് ശസ്ത്രക്രിയകൾ മാറ്റിയതെന്നാണ് പറയപ്പെടുന്നത്.കൊറോണ പ്രതിസന്ധി മൂലമുണ്ടായ ജീവഹാനികൾ കാരണം ഡോക്ടർമാർ ആരോഗ്യ പരിരക്ഷാ സംവിധാനത്തെക്കുറിച്ച് തെല്ല് ആശങ്കയിലാണ്. എന്നിരുന്നാലും 359 ക്ലിനിക്കുകളിലായി 5000 ശസ്ത്രക്രിയാ വിദഗ്ധരിൽ നടത്തിയ സർവേയിൽ, കഴിഞ്ഞ പാൻഡെമിക് നാളുകളുടെ കാലഘട്ടത്തിൽ ഒട്ടനവധി ശസ്ത്രക്രിയകൾ നടത്താൻ കഴിയാതെ പോയെന്നാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കു ലഭിച്ച മറുപടി.
ജർമനിയിലെ ശരാശരി മരണസംഖ്യയിൽ വർധന
ബർലിൻ: ജർമനിയിൽ ഏപ്രിലിൽ രേഖപ്പെടുത്തിയ മരണസംഖ്യയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധന. കൊറോണവൈറസ് ബാധ തന്നെയാണ് ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും ശരാശരി മരണ നിരക്കിൽ ഇതിലും വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2016 മുതൽ 2019 വരെയുള്ള കണക്കുകളാണ് ഈ വർഷം ഏപ്രിലിലേതുമായി താരതമ്യം ചെയ്തിരിക്കുന്നത്.
ഇറ്റലിയിൽ 49 ശതമാനമാണ് മാർച്ചിൽ മരണ നിരക്ക് വർധിച്ചിരിക്കുന്നത്. സ്വീഡനിൽ ചില മേഖലകളിൽ ഇരട്ടിയാണ് നിരക്ക്. ബെൽജിയം, ഫ്രാൻസ്, യുകെ, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, സ്പെയ്ൻ എന്നിവിടങ്ങളിലും ജർമനിയിലേതിനെക്കാൾ കൂടുതലാണ് മരണ നിരക്കിലെ വർധന.അതേസമയം, നോർവേ, ചെക്ക് റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളിൽ മാരണ നിരക്ക് വ്യത്യാസമില്ലാതെ തുടരുകയാണ്. ഇരു രാജ്യങ്ങളിലും നാമമാത്രമായ മരണനിരക്കാണ് കൊറോണവൈറസ് ബാധ കാരണം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ജർമനിയിൽ ആരാധനാലയങ്ങൾ തുറന്നതോടെ വൈറസ് വ്യാപനം വർദ്ധിച്ചുവരുന്നതായി മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പറയുന്നു.
കോവിഡ് തിരിച്ചറിയാൻ ഉമിനീർ പരിശോധനയുമായി നോർവേ
ഓസ്ളോ: കൊറോണവൈറസ് ബാധ തിരിച്ചറിയാൻ കൂടുതൽ ലളിതമായ ഉമിനീർ പരിശോധന നോർവേ പരീക്ഷിക്കുന്നു. മൂക്കിൽ നിന്നോ തൊണ്ട യിനിന്നോ ഒക്കെ സ്രവം എടുക്കുന്നതിന്റെ അസ്വസ്ഥത ഒഴിവാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇതു വ്യാപകമാകുന്നതോടെ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. രോഗികൾക്ക് സ്വന്തമായി ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ഇതിനുള്ള കിറ്റുകൾ തയാറാക്കുന്നത്.
സ്വിറ്റ്സർലൻഡിൽ പുതിയ കൊറോണവൈറസ് ട്രാക്കിംഗ് ആപ്പിന് അനുമതി
ബേണ്‍: കൊറോണവൈറസ് ബാധിതരുമായി അടുത്തിടപഴകിയോ അവർ അടുത്തെവിടെയെങ്കിലുമുണ്ടേ ാ എന്നെല്ലാം മനസിലാക്കാൻ ഉപയോക്താവിനെ സഹായിക്കുന്ന ട്രാക്കിങ് ആപ്ളിക്കേഷന്‍ സ്വിസ് സർക്കാർ അംഗീകാരം നൽകി.
രോഗികളെയും രോഗബാധ സംശയിക്കപ്പെടുന്നവരെയും നിരീക്ഷിക്കാൻ അധികൃതർക്കു സൗകര്യം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടുതൽ പരീക്ഷണങ്ങൾക്കു ശേഷം രാജ്യത്താകമാനം ഇതിനു പ്രചാരം നൽകും.
അതേസമയം, ആപ്പ് നിർബന്ധിതമാക്കാൻ ഉദ്ദേശിക്കുന്നില്ല. സൗജന്യമായിരിക്കും. വൈറസ് വ്യാപനം തടയാൻ സഹായിക്കും എന്നു മനസിലാക്കി നിരവധി പേർ ഇതുപയോഗിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഡെൻമാർക്കിൽ ഇനി ആർക്കും കോവിഡ് ടെസ്റ്റ് നടത്താം
കോപ്പൻഹേഗൻ: ഡെൻമാർക്കിൽ കോവിഡ് ബാധ സംശയിക്കുന്ന ആർക്കും ടെസ്റ്റ് ആവശ്യപ്പെടാനും നടത്തിക്കൊടുക്കാനുമുള്ള സൗകര്യം തയാറായി. രോഗലക്ഷണങ്ങളില്ലാത്തവരായാലും ടെസ്റ്റ് ആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്നാണ് പുതിയ നിർദേശം. രണ്ടു മാസത്തിനിടെ രോഗവ്യാപനത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. 41 പുതിയ കേസുകളാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
മുൻപ് കൃത്യമായ പ്രോട്ടോകോളുകൾ അനുസരിച്ചു മാത്രമാണ് ടെസ്റ്റ് ആവശ്യമുള്ളവരെ തെരഞ്ഞെടുത്തിരുന്നത്. വെബ്സൈറ്റ് വഴി ബുക്ക് ചെയ്താണ് ഇപ്പോൾ ടെസ്റ്റ് സൗകര്യം നൽകുന്നത്.
ചട്ടം തെറ്റിക്കുന്നതിനെതിരെ ഇറ്റാലിയൻ മേയർമാർ
റോം: ഇറ്റലിയിലെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്ന് മേയർമാർ രംഗത്തിറങ്ങി. മിലാനിലെ നാവിഗ്ലിയോ ഗ്രാൻഡെ കനാലിലൂടെ ആളുകൾ കൂട്ടംകൂടി നടന്നതിനെതിരെയാണ് മിലാൻ മേയർ ഗ്യൂസെപ്പെ സാലെ രംഗത്തുവന്നത്.
ലോക്ക്ഡൗണ്‍ കൂടുതൽ ലഘൂകരിച്ചതിനുശേഷം ഇറ്റലിക്കാർ ക്രമേണ പഴയ ശീലങ്ങളിലേക്ക് മടങ്ങുകയാണ്, ഇത് കൂടുതൽ ഭവിഷ്യത്തുകൾ വരുന്നുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.രണ്ടു മാസത്തിലേറെയായി അടഞ്ഞുകിടന്ന ബാറുകളും കഫേകളും റസ്റ്ററന്റുകളും ആദ്യമായി തുറക്കുന്നത് ആളുകൾക്ക് കൂടുതൽ ഹരമായി. മിലാൻ പോലുള്ള സ്ഥലങ്ങളിലും ഇറ്റലിയിലെ ഏറ്റവും മോശം പ്രദേശമായ ലോംബാർഡിയിലും ധാരാളം ആളുകൾ തെരുവുകളിൽ ചട്ടങ്ങൾ ലംഘിക്കുന്നത് സർക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
സാമൂഹിക അകൽച്ചയെ മാനിക്കാതെും മാസ്ക് ധരിക്കാതെയും തെരുവിലിറങ്ങിയ ജനങ്ങളുടെ ജീവന് അണുബാധയുടെ ഒരു പുതിയ വർദ്ധനവ് ആശങ്ക ഉയർത്തുന്നുവെന്ന് മിലാൻ മേധാവി പറഞ്ഞു. ആഘോഷിക്കാനോ പാർട്ടി നടത്താനോ ഉള്ള സമയമല്ലന്ന് ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ മുന്നറിയിപ്പു നൽകി.
ഇറ്റലിയിലെ ഏറ്റവും മോശമായ പട്ടണങ്ങളിലൊന്നായ ബെർഗാമോ മേയർ ആശങ്ക പ്രകടിപ്പിച്ചു. മാസ്ക്കില്ലാതെ നിരവധി ആളുകളെ കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നതായി അദ്ദേഹം പറഞ്ഞു.പോലീസ് സേനയെ മൂന്നിരട്ടിയാക്കിയാലും എല്ലാവരേയും നിയന്ത്രിക്കുന്നത് അസാധ്യമാണെന്നും ജനങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വെനെറ്റോ മേഖലയിലെ ഗവർണർ ലൂക്കാ സായയും ഇതേ മുന്നറിയിപ്പു നൽകി, അണുബാധകൾ വർധിക്കുന്നതിനുള്ള യഥാർത്ഥ അപകടസാധ്യതയുണ്ട്, എല്ലാ ബാറുകളും റസ്റ്റോറന്റുകളും ബീച്ചുകളും അടയ്ക്കുമെന്നും പ്രദേശം വീണ്ടും ലോക്ക്അപ്പ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
നഗരത്തിന്റെ രാത്രി ജീവിത ഹോട്ട്സ്പോട്ടുകളിൽ പട്രോളിംഗ് നടത്താനും ബഹുജന സമ്മേളനങ്ങൾ തടയാനും റോം ഈ വാരാന്ത്യത്തിൽ നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
പ്രാദേശിക പാർക്കുകളിലും തലസ്ഥാനത്തിനടുത്തുള്ള ബീച്ചുകളിലും പരിശോധന നടത്തും.
എന്നാൽ ടൂറിനിൽ, പോലീസുകാരുടെ ദൗത്യം വളരെ കഠിനമാണെന്ന് അധികൃതർ പറഞ്ഞു. പരിശോധനയുടെ ഉദ്ദേശ്യം "അടിച്ചമർത്തലായി' മാറുന്നതിനുപകരം പ്രതിരോധമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിൻ പോലീസ് അധികൃതർ പറഞ്ഞു.
ഇറ്റലിയിൽ ഇതുവരെ 228,000 കോവിഡ് 19 കേസുകളും 32,400 ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനു പിന്നാലെ യൂറോപ്പിലെ ഏറ്റവും കൂടുതൽ മരണം സംഭവിച്ച രണ്ടാമത്തെ രാജ്യമാണ് ഇറ്റലി. ജൂണ്‍ മൂന്നിന് വിനോദസഞ്ചാരികൾക്കായി അതിർത്തി വീണ്ടും തുറക്കാൻ രാജ്യം ഒരുങ്ങുകയുമാണ്.
സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നതിന് ഓസ്ട്രിയ
വിയന്ന: കൊറോണ വൈറസ് ലോക്ക്ഡൗണിൽ നിന്ന് രാജ്യം മുക്തി നേടുന്നതിനാൽ മാസാവസാനം മുതൽ 100 കാണികൾക്ക് സാംസ്കാരിക പരിപാടികൾ അനുവദിക്കുമെന്ന് ഓസ്ട്രിയ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു.
രാജ്യത്തെ സുപ്രധാന സാംസ്കാരിക മേഖല വീണ്ടും തുറക്കുന്നതിനുള്ള പദ്ധതി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ സർക്കാർ പ്രതിക്കൂട്ടിലാവുകയും ഉന്നത സാംസ്കാരിക ഉദ്യോഗസ്ഥനായ അൾറിക് ലുനാസെക്ക് വെള്ളിയാഴ്ച രാജിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ലുനസെക്കിന്റെ രാജിക്ക് തൊട്ടുപിന്നാലെ, ആരോഗ്യമന്ത്രി റുഡോൾഫ് അൻഷോബർ തിടുക്കത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ 100 പേർക്ക് ഇരിക്കാവുന്ന പരിപാടികൾ മേയ് 29 മുതൽ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.
അനുവദനീയമായ കാണികളുടെ എണ്ണം ജൂലൈ 1 മുതൽ 250 ആളുകൾ വരെ ഉയരുമെന്നും സിനിമാശാലകൾക്കും വീണ്ടും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഓഗസ്റ്റ് ഒന്നു മുതൽ 500 പേർക്ക് ഇവന്റുകൾ അനുവദിക്കുമെന്ന് അൻഷോബർ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ അംഗീകാരത്തിന് അനുസൃതമായി സുരക്ഷാ നടപടികൾ സംഘാടകർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിൽ ഓഗസ്റ്റ് ഒന്നു മുതൽ ആയിരം വരെ ആളുകളുടെ വലിയ തോതിലുള്ള ഇവന്റുകൾ അനുവദിക്കാം.
പ്രശസ്തമായ സാൽസ്ബുർഗ് സംഗീതനാടക ഉത്സവം ഈ ഓഗസ്റ്റിൽ നടത്തും. ഫെസ്റ്റിന്റെ ഫോർമാറ്റിലും നിരവധി ആഘോഷങ്ങളില്ലാതെ അതിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെ ന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.കൊറോണ വൈറസ് പടരുന്നതിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രകടന റിഹേഴ്സലുകൾക്കും ഫിലിം പ്രൊഡക്ഷനുകൾക്കുമായി ഒരു ചട്ടക്കൂട് പ്രസിദ്ധീകരിക്കുമെന്നും സർക്കാർ പറഞ്ഞു.
ടിക്കറ്റ് നഷ്ടത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ വ്യവസായത്തിന് രക്ഷാപ്രവർത്തനം നടത്തണമെന്ന് സാംസ്കാരിക മേഖല ഈ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
ഗ്രീൻ പാർട്ടി അംഗവും യൂറോപ്യൻ പാർലമെന്റ് മുൻ വൈസ് പ്രസിഡന്റുമായ ലുനസെക് വേദികൾക്കും കലാകാര·ാർക്കും സർക്കാർ വേണ്ട ത്ര പിന്തുണ നൽകുന്നില്ലെന്ന് പറഞ്ഞതിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
ലോക്ക്ഡൗണ്‍ സുഗമമാക്കുന്നതിന് ഏപ്രിൽ പകുതി മുതൽ സ്വീകരിച്ച നടപടികളിൽ വെള്ളിയാഴ്ച മുതൽ മ്യൂസിയങ്ങളും ലൈബ്രറികളും വീണ്ട ും തുറന്നു.8.8 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 16,000 ലധികം കൊറോണ വൈറസ് കേസുകളും 639 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭത്തിൽ ആയിരങ്ങൾ കാറുമായെത്തി
മാഡ്രിഡ്: സ്പെയ്നിൽ സംഘടിപ്പിച്ച ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭത്തിൽ ആയിരക്കണക്കിനാളുകൾ കാറുകളുമായി പങ്കെടുത്തു. കൊറോണവൈറസ് ബാധയെ സർക്കാർ നേരിടുന്ന രീതിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
തീവ്ര വലതുപക്ഷക്കാരായ വോക്സ് പാർട്ടിയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. സാമൂഹിക അകലം പാലിക്കാനായി എല്ലാവരും പ്രകടനത്തിൽ ഉടനീളം കാറുകൾക്കുള്ളിൽ തന്നെ ഇരിക്കാനായിരുന്നു നിർദേശം.
സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജിവയ്ക്കണമെന്ന പ്രകടനക്കാർ ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവു നൽകിയിട്ടുണ്ടെ ങ്കിലും മാഡ്രിഡും ബാഴ്സലോണയും രോഗം നിയന്ത്രണവിധേയമാകാത്തതിനാൽ കടുത്ത ലോക്ക്ഡൗണിൽ തുടരുകയാണ്.
രാജി ആവശ്യം തള്ളി ഡൊമിനിക് കമ്മിങ്സ്
ലണ്ടൻ: രാജിവയ്ക്കണമെന്ന ആവശ്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഡൊമിനിക് കമ്മിങ്സ് തള്ളി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളെത്തുടർന്നാണ് രാജി ആവശ്യം.
ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ 260 കിലോമീറ്റർ അകലെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് യാത്ര ചെയ്തു എന്നതാണ് കമ്മിങ്സിനെതിരായ ആരോപണം. എന്നാൽ, തനിക്കു കൂടി രോഗം ബാധിച്ചാൽ കുട്ടികളെ നോക്കാൻ സൗകര്യം ഉറപ്പിക്കുന്നതിനായിരുന്നു യാത്ര എന്ന കമ്മിങ്സിന്റെ വിശദീകരണം പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിക്കുകയായിരുന്നു.
അതേസമയം, സർക്കാർ നിർദേശം പരസ്യമായി ലംഘിച്ച കമ്മിങ്സിനെതിരേ അന്വേഷണം വേണമെന്നാണ് ലേബർ പാർട്ടിയും എസ്എൻപിയും ആവശ്യപ്പെടുന്നത്. നീതിയുക്തമായും നിയമപരമായും മാത്രമാണ് താൻ പ്രവർത്തിച്ചിട്ടുള്ളതെന്ന് മാധ്യമങ്ങളോട് കമ്മിങ്സിന്റെ പ്രതികരണം.
പകരത്തിനുപകരം
പാരീസ്: ഫ്രാൻസിലെത്തുന്ന ബ്രിട്ടീഷുകാർ ജൂണ്‍ എട്ടുമുതൽ 14 ദിവസം ക്വാറന്റൈനിൽ പോകണമെന്ന് ഫ്രാൻസ് ചട്ടം കൊണ്ടുവന്നത് ബ്രിട്ടനോടുള്ള പകരംവീട്ടലായി.ഫ്രാൻസിൽ നിന്നും ഉൾപ്പെടെ വിദേശത്തുനിന്നും എത്തുന്നവർക്ക് ജൂണ്‍ എട്ടുമുതൽ 14 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന ആവശ്യം ബ്രിട്ടൻ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് ഫ്രാൻസിന്റെ അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകിയിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിനു യാത്രക്കാരുടെ ഇരു രാജ്യങ്ങളിലേക്കുമുള്ള ലക്ഷ്യസ്ഥാനങ്ങൾ ആളില്ലാതെയാവും.
യൂറോസ്റ്റാർ സർവീസും ഇംഗ്ലീഷ് ചാനലിലെ ഫെറി സർവീസും ഒക്കെയാണ് യാത്രക്കാർ ഇതിനായി ഉപയോഗിച്ചുവരുന്നത്.
ഫ്രാങ്ക്ഫർട്ടിൽ പള്ളിയിലെത്തിയവർക്ക് രോഗബാധ
ഈ മാസം ആദ്യം ഫ്രാങ്ക്ഫർട്ടിൽ നടന്ന ഒരു കൂട്ടായ്മയിൽ പങ്കെടുത്ത ശേഷമാണ് 40 ലധികം പേർക്ക് പുതിയ കൊറോണ വൈറസ് ബാധിച്ചത്. ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജർമനിയിലെ ആരാധനാലയങ്ങൾ വീണ്ടും തുറന്ന് ഏതാനും ദിവസങ്ങൾക്കുശേഷം മേയ് 10 നാണ് ഈ സേവനം നടന്നത്. ഫ്രാങ്ക്ഫർട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത 16 പേർക്ക് രോഗം ബാധിച്ചതായി ജില്ലാധികൃതർ വെള്ളിയാഴ്ച അറിയിച്ചിരുന്നു. പുതിയ കേസുകളിൽ ശക്തമായ ഇടിവുണ്ടായതിനാൽ മേയ് തുടക്കത്തിൽ ജർമനിയിൽ വൈറസ് പടരുന്നത് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ തുടങ്ങിയിരുന്നു. ലിയർ നഗരത്തിലെ ഒരു റസ്റ്ററന്റിൽ ഏഴ് പേർക്ക് രോഗം ബാധിച്ചതായി ശനിയാഴ്ച ലോവർ സാക്സോണിയിലെ അധികൃതർ അറിയിച്ചിരുന്നു.
ആകെ 50 ഓളം പേരെ ക്വാറന്റൈനിൽ ആക്കി. മതപരമായ സേവനങ്ങൾ അനുവദിക്കുന്നതിനുള്ള ചോദ്യം ജർമനിയിലും പ്രത്യേകിച്ചും സെൻസിറ്റീവായിരിക്കുകയാണ്.
ഫ്രാൻസിൽ, ഫെബ്രുവരി അവസാനം ഒരു ഇവാഞ്ചലിക്കൽ ചർച്ച് സംഘടിപ്പിച്ച രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത ഒത്തുചേരൽ രാജ്യത്തുടനീളം ഡസൻ കണക്കിന് പകർച്ചയുടെ ഉറവിടമായിരുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്കെതിരേ ജർമനിയിൽ വ്യാപക പ്രതിഷേധം
ബർലിൻ: കൊറോണവൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കെതിരേ ജർമനിയിൽ ആകമാനം പ്രതിഷേധം വ്യാപിക്കുന്നു. ഡസൻ കണക്കിനു പ്രക്ഷോഭങ്ങളാണ് രാജ്യത്താകമാനം ഒറ്റ ദിവസം അരങ്ങേറിയത്.
ഏപ്രിൽ മുതൽ ആഴ്ചയിലൊരിക്കൽ നടത്തി വരുന്ന പ്രക്ഷോഭത്തിന് ആഴ്ച തോറും ജനപിന്തുണ വർധിച്ചു വരുകയാണ്. പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്നു.
വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമായും ഏകാധിപത്യ പ്രവണതകളുടെ തുടക്കമായുമൊക്കെ ഇവർ നിയന്ത്രണങ്ങളെ വിലയിരുത്തുന്നു. ബർലിനിൽ മാത്രം ഇത്തരം ആരോപണങ്ങളുമായി മുപ്പതോളം റാലികൾ സംഘടിപ്പിക്കപ്പെട്ടു.
പ്രതിഷേധ റാലികൾക്കെതിരായ സന്ദേശവുമായി മറ്റു റാലികളും സംഘടിപ്പിക്കപ്പെടുന്നതോടെ നഗരങ്ങളിൽ സംഘർഷ സാധ്യതയും വർധിക്കുന്നു. ഇതു പോലീസിനും തലവേദനയാകുകയാണ്.
ന്യൂറംബർഗ്, മ്യൂണിക്ക്, സ്റ്റുട്ട്ഗാർട്ട്, ഹാംബുർഗ് എന്നിവിടങ്ങളിലെല്ലാം പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ ഏറെയാണ്.കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനക്കാർക്ക് സർക്കാർ മുന്നറിയിപ്പു നൽകിയെങ്കിലും ഓരോ ദിവസവം ശക്തിയാർജിക്കുകയാണ് ഇക്കൂട്ടർ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങ
ഞാന്‍ നേരിട്ട ഒരു വിമര്‍ശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്നാണ്
പ്രദീപ് ഗോപി കൊല്ലം നിലമേലിലെ എസ്.വി. വിസ്മയ എന്ന പെണ്‍കുട്ടിയു
അഞ്ചാമൂഴത്തിനില്ലെന്ന് ആവർത്തിച്ച് മെർക്കൽ
ബർലിൻ: ജർമൻ ചാൻസലർ സ്ഥാനത്തേക്ക് അഞ്ചാം വട്ടം മത്സരിക്കാൻ താത്പര്യമില്ലെന്ന് ആവർ
ഒഐസിസി ജര്‍മനിയുടെ ഇടപെടല്‍ മലയാളികള്‍ക്ക് സഹായമായി
പാറ്റ്ന: ലോക്ക് ഡൗണില്‍ ബീഹാറിലെ പാറ്റ്നയില്‍ പെട്ടുപോയ 27 മലയാളികള്‍ക്ക് ഒഐസി
"പൊതു വിദ്യാഭ്യാസ തുടർ സംരക്ഷണ' കാമ്പയിനുമായി സമീക്ഷ യുകെ
ലണ്ടൻ: കേരളത്തിൽ ടെലിവിഷൻ / സ്മാർട്ട് ഫോൺ സൗകര്യം ഇല്ലാത്ത ഏതാണ്ട് രണ്ടര ലക്ഷം
വന്ദേഭാരത് മിഷൻ: ലണ്ടനിൽനിന്നു കൊച്ചിയിലേയ്ക്കുള്ള വിമാന സര്‍വീസ് ജൂണ്‍ 21ന്
ലണ്ടന്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളില്‍ ര
സർക്കാർ സ്കൂളുകൾക്ക് ടാബ്ലറ്റ് നൽകും: ഒഐസിസി അയർലൻഡ്
ഡബ്ലിൻ: ഐഒസി/ ഒ ഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില സർക്കാർ
വിദേശത്തുനിന്ന് എത്തുന്നവർക്ക് ബ്രിട്ടനിൽ 14 ദിവസം ക്വാറന്റെെൻ
ലണ്ടൻ: അടുത്ത തിങ്കളാഴ്ച മുതൽ ബ്രിട്ടനിലേക്ക് എത്തുന്ന എല്ലാ അന
ജോർജ് ഫ്ളോയ്ഡിന്റെ കൊലപാതകം: യൂറോപ്പിൽ പ്രതിഷേധം
ബർലിൻ: യുഎസിൽ ജോർജ് ഫ്ളോയ്ഡ് എന്ന കറുത്ത വർഗക്കാരനെ വെള്ളക്കാരനായ പോലീസ് ഉദ്യ
സ്വീഡനിൽ വംശീയവിരുദ്ധ പ്രകടനം പോലീസ് പിരിച്ചുവിട്ടു
സ്റേറാക്ക്ഹോം: വംശീയതയ്ക്കും വർണവെറിക്കുമെതിരേ സ്റ്റോക്ക്ഹോമി
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഓണ്‍ലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശിക്കാൻ അവസരം
പ്രെസ്റ്റണ്: ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേ
88 ദിവസങ്ങൾക്കുശേഷം സ്പെയിനിൽ കോവിഡ് മരണമില്ലാത്ത ദിനം
മാഡ്രിഡ്: ഏതാണ്ട് 88 ദിവസങ്ങൾ മരണത്തിന്റെ ഗന്ധം നിറഞ്ഞു നിന്ന വ
ആയിരങ്ങളുടെ ഹൃദയം കീഴടക്കി ആര്യദാസ് കോഴിപ്പള്ളി; യുക്മ ലെവ് ടാലന്റ് ഷോ തരംഗമാകുന്നു
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിക
നിയന്ത്രണങ്ങൾ പിൻവലിക്കുന്നു; കൊളോസിയം വീണ്ടും തുറന്നു
റോം: ഇറ്റാലിയൻ ടൂറിസത്തിന്റെ ടോപ് ടെന്നിൽ നിൽക്കുന്ന കൊളോസ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് ഓൺലൈൻ രജിസ്ട്രേഷൻ ആയിരത്തോടടുക്കുന്നു
പ്രസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപോസ്റ്റലേറ്റിന്റെ ആഭിമു
ത്രേസ്യാമ്മ വിൻസന്റെ നിര്യാണത്തിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത അനുശോചിച്ചു
പ്രെസ്റ്റൻ: ലണ്ടൻ ബ്രോംലിയിൽ നിര്യാതയായ ത്രേസ്യാമ്മ വിൻസന്റെ (71) നിര്യാണത്തിൽ
ഷെങ്കൻ വീസകളുടെ കാലാവധി താൽക്കാലികമായി നീട്ടി
ബർലിൻ: കോവിഡ് 19 എന്ന മാഹാമാരിയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയന്റെ പൊതു വീ
ഫേസ് ബുക്ക് ലൈവ് ടാലൻ്റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറിൽ' ആര്യ ദാസ്
ലണ്ടൻ: കോവിഡ് രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ
മികച്ച ലോക്ക് ഡൗൺ അപരാതയുമായി യുകെയിൽ നിന്ന് ഒരു മലയാളി കുടുംബം
സ്റ്റോക്ക് ഓൺ ട്രെന്റ്: ടിക്ക് ടോക്കുകളും സംഗീത നൃത്ത പരിപാടികളും ലൈവ് ഷോകളും ക
സന്ദർശക വീസയിലെത്തിയ മലയാളി വീട്ടമ്മ യുകെയിൽ മരിച്ചു
ലണ്ടൻ: ബ്രോംലിയിലെ ഷോർട്ട് ലാൻഡിൽ താമസിക്കുന്ന മകൾ ജൂലി വിനോയെയും കുടുംബത്തെയും
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങ
ഞാന്‍ നേരിട്ട ഒരു വിമര്‍ശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്നാണ്
പ്രദീപ് ഗോപി കൊല്ലം നിലമേലിലെ എസ്.വി. വിസ്മയ എന്ന പെണ്‍കുട്ടിയു
അഞ്ചാമൂഴത്തിനില്ലെന്ന് ആവർത്തിച്ച് മെർക്കൽ
ബർലിൻ: ജർമൻ ചാൻസലർ സ്ഥാനത്തേക്ക് അഞ്ചാം വട്ടം മത്സരിക്കാൻ താത്പര്യമില്ലെന്ന് ആവർ
ഒഐസിസി ജര്‍മനിയുടെ ഇടപെടല്‍ മലയാളികള്‍ക്ക് സഹായമായി
പാറ്റ്ന: ലോക്ക് ഡൗണില്‍ ബീഹാറിലെ പാറ്റ്നയില്‍ പെട്ടുപോയ 27 മലയാളികള്‍ക്ക് ഒഐസി
"പൊതു വിദ്യാഭ്യാസ തുടർ സംരക്ഷണ' കാമ്പയിനുമായി സമീക്ഷ യുകെ
ലണ്ടൻ: കേരളത്തിൽ ടെലിവിഷൻ / സ്മാർട്ട് ഫോൺ സൗകര്യം ഇല്ലാത്ത ഏതാണ്ട് രണ്ടര ലക്ഷം
വന്ദേഭാരത് മിഷൻ: ലണ്ടനിൽനിന്നു കൊച്ചിയിലേയ്ക്കുള്ള വിമാന സര്‍വീസ് ജൂണ്‍ 21ന്
ലണ്ടന്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളില്‍ ര
സർക്കാർ സ്കൂളുകൾക്ക് ടാബ്ലറ്റ് നൽകും: ഒഐസിസി അയർലൻഡ്
ഡബ്ലിൻ: ഐഒസി/ ഒ ഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില സർക്കാർ
വിദേശത്തുനിന്ന് എത്തുന്നവർക്ക് ബ്രിട്ടനിൽ 14 ദിവസം ക്വാറന്റെെൻ
ലണ്ടൻ: അടുത്ത തിങ്കളാഴ്ച മുതൽ ബ്രിട്ടനിലേക്ക് എത്തുന്ന എല്ലാ അന
ജോർജ് ഫ്ളോയ്ഡിന്റെ കൊലപാതകം: യൂറോപ്പിൽ പ്രതിഷേധം
ബർലിൻ: യുഎസിൽ ജോർജ് ഫ്ളോയ്ഡ് എന്ന കറുത്ത വർഗക്കാരനെ വെള്ളക്കാരനായ പോലീസ് ഉദ്യ
സ്വീഡനിൽ വംശീയവിരുദ്ധ പ്രകടനം പോലീസ് പിരിച്ചുവിട്ടു
സ്റേറാക്ക്ഹോം: വംശീയതയ്ക്കും വർണവെറിക്കുമെതിരേ സ്റ്റോക്ക്ഹോമി
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഓണ്‍ലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശിക്കാൻ അവസരം
പ്രെസ്റ്റണ്: ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേ
88 ദിവസങ്ങൾക്കുശേഷം സ്പെയിനിൽ കോവിഡ് മരണമില്ലാത്ത ദിനം
മാഡ്രിഡ്: ഏതാണ്ട് 88 ദിവസങ്ങൾ മരണത്തിന്റെ ഗന്ധം നിറഞ്ഞു നിന്ന വ
ആയിരങ്ങളുടെ ഹൃദയം കീഴടക്കി ആര്യദാസ് കോഴിപ്പള്ളി; യുക്മ ലെവ് ടാലന്റ് ഷോ തരംഗമാകുന്നു
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിക
നിയന്ത്രണങ്ങൾ പിൻവലിക്കുന്നു; കൊളോസിയം വീണ്ടും തുറന്നു
റോം: ഇറ്റാലിയൻ ടൂറിസത്തിന്റെ ടോപ് ടെന്നിൽ നിൽക്കുന്ന കൊളോസ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് ഓൺലൈൻ രജിസ്ട്രേഷൻ ആയിരത്തോടടുക്കുന്നു
പ്രസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപോസ്റ്റലേറ്റിന്റെ ആഭിമു
ത്രേസ്യാമ്മ വിൻസന്റെ നിര്യാണത്തിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത അനുശോചിച്ചു
പ്രെസ്റ്റൻ: ലണ്ടൻ ബ്രോംലിയിൽ നിര്യാതയായ ത്രേസ്യാമ്മ വിൻസന്റെ (71) നിര്യാണത്തിൽ
ഷെങ്കൻ വീസകളുടെ കാലാവധി താൽക്കാലികമായി നീട്ടി
ബർലിൻ: കോവിഡ് 19 എന്ന മാഹാമാരിയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയന്റെ പൊതു വീ
ഫേസ് ബുക്ക് ലൈവ് ടാലൻ്റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറിൽ' ആര്യ ദാസ്
ലണ്ടൻ: കോവിഡ് രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ
മികച്ച ലോക്ക് ഡൗൺ അപരാതയുമായി യുകെയിൽ നിന്ന് ഒരു മലയാളി കുടുംബം
സ്റ്റോക്ക് ഓൺ ട്രെന്റ്: ടിക്ക് ടോക്കുകളും സംഗീത നൃത്ത പരിപാടികളും ലൈവ് ഷോകളും ക
സന്ദർശക വീസയിലെത്തിയ മലയാളി വീട്ടമ്മ യുകെയിൽ മരിച്ചു
ലണ്ടൻ: ബ്രോംലിയിലെ ഷോർട്ട് ലാൻഡിൽ താമസിക്കുന്ന മകൾ ജൂലി വിനോയെയും കുടുംബത്തെയും
എം.പി.വീരേന്ദ്രകുമാർ കാലുറച്ച കാഴ്ചപ്പാടുള്ള വ്യക്തിത്വം: ലണ്ടൻ മലയാളി കൗൺസിൽ
ഗ്ലാസ്ഗോ : പ്രമുഖ എഴുത്തുകാരനും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയും എം.പിയുമായിരുന്ന
ഓസ്ട്രിയ ഉത്തരവാദിത്വത്തോടെ മുന്നോട്ട്: മാസ്ക് ധരിക്കുന്നതിൽ ഇളവ്
വിയന്ന: ജൂൺ പകുതി മുതൽ ഓസ്ട്രിയയിലെ ഷോപ്പുകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന
യുക്മ Y6 ചലഞ്ച് 2020: ഗ്രാമർ-സ്വകാര്യ സ്കൂൾ പ്രവേശനത്തിന് തയാറെടുക്കുന്ന മലയാളി കുട്ടികൾക്കായി മത്സര പരീക്ഷകൾ
ലണ്ടൻ: ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുംവിധം കുടിയേറ്റ മലയാളി വിദ്യാർഥികളെ
ജര്‍മനിയിൽ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
ബര്‍ലിന്‍: സെമിറ്റിക് വിരുദ്ധ കുറ്റകൃത്യങ്ങളിലും തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ ഉള്
എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ അനുശോചിച്ചു
വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും, നില
ജർമനിയിൽ കൊറോണവൈറസ് നിയന്ത്രണ വിധേയം: ചാൻസലർ മെർക്കൽ
ബർലിൻ: ജർമനിയിൽ കൊറോണവൈറസ് വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്ന് ചാൻസലർ ആംഗ
750 ബില്യൺ യൂറോയുടെ രക്ഷാ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു
ഇംഗ്ലീഷ് ഓൺലൈൻ ധ്യാന ശുശ്രൂഷ "ഹോളി ഫയർ' 30 നു സമാപിക്കും
ലണ്ടൻ: ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ നിത്യ രക്ഷകനായ യേശുവിൽ
വന്ദേ ഭാരത് മിഷൻ: ആദ്യ വിമാന യാത്രക്കാർ ഒഐസിസി / ഐഒസി അയർലൻഡിന് നന്ദി പറഞ്ഞു
ഡബ്ലിൻ : ഡബ്ലിനിൽ നിന്നുള്ള വന്ദേഭാരത് മിഷന്റെ ആദ്യ വിമാന യാത്രക്കാർ ഒഐസിസി
ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി വിദ്യാർഥികളുടെ ലൈവ് ടാലന്റ് ഷോ മേയ് 28 ന്
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്
കൊറോണയിൽ തട്ടി യൂറോപ്യൻ തൊഴിൽ മേഖല ; ഇറ്റലിയിൽ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും
ബ്രസൽസ്: കോവിഡ് 19 എന്ന മഹാമാരി യൂറോ സോണിൽ തൊഴിൽമേഖലയെ ആകമാനം തകിടം മറിച്ചു
സ്പെയ്നിലെ ടൂറിസം മേഖല ജൂലൈയിൽ തുറന്നു കൊടുക്കും
മാഡ്രിഡ്: സ്പെയ്നിലെ ടൂറിസം മേഖലയുടെ പ്രവർത്തനങ്ങൾ ജൂലൈ മുതൽ
ജൂണ്‍ 15 യൂറോപ്പിലെ ടൂറിസ്റ്റ് ഡേ
റോം: യൂറോപ്യൻ ടൂറിസത്തിനായി ജൂണ്‍ പകുതിയോടെ കേളീകൊട്ടുയരു
ലോക്ഡൗണിൽപ്പെട്ടു മലയാളികൾ ജർമനിയിൽ കുടുങ്ങി
ബർലിൻ: കോവിഡ് ലോക്ഡൗണിൽപ്പെട്ടു ജർമനിയിൽ കുടുങ്ങിപ്പോയ മല
ഫോക്സ് വാഗൻ നഷ്ടപരിഹാരം നൽകണം
ബർലിൻ: ഡീസൽ മലിനീകരണ തട്ടിപ്പ് വിവാദത്തിൽ ജർമൻ കാർ നിർമാത
യുക്മ ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി
ലണ്ടൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ, ജൂലൈ മാസങ്
ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഓൺലൈൻ ഡാൻസ് ഫെസ്റ്റ്
സൂറിച്ച്: ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഓണലൈൻ ഡാൻസ് ഫെസ്റ്റിവൽ ഒരുക്കുന്നു. പ
കേളി ഓൺലൈൻ കഥാ സംഗീത മേള ജൂണിൽ
സൂറിച്ച്: കേളി ഓൺലൈൻ കഥാ സംഗീത മേള ജൂൺ 13 മുതൽ 30 വരെ സൂറിച്ചിൽ നടക്കും. ഭാരതീയ
കോവിഡ്: ജീവിതത്തിനും മരണത്തിനും ഇടയിൽ 25 ദിവസം; അബർഡീനിലെ മലയാളി നഴ്സിന്റെ ദരനുഭവം പങ്കിട്ട് ഭർത്താവ്
അബർഡീൻ: പലവിധ അസുഖ ബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസോടെയാണ് ഓരോ നഴ്സ
ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് യുക്മ; "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ' മേയ് 28ന്
ലണ്ടൻ: കോവിഡ് രോഗബാധിതരായവർക്കുവേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റ
ആരോഗ്യപ്രവർത്തർക്കു ആദരവുമായി സമീക്ഷ യുകെ
ബെഡ്ഫോർഡ്, ലണ്ടൻ: കോവിഡ് ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റു
വന്ദേ ഭാരത് മിഷൻ: വിമാന ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തതെന്ന് ഒഐസിസി അയര്‍ലൻഡ്
ഡബ്ലിന്‍: കോവിഡ് ഭീതിയില്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ രക്ഷാപ്രവര്‍ത്തനത്തി
മുഴുവൻ പേർക്കും കോവിഡ് ടെസ്റ്റ് നടത്താൻ ജർമനി
ബർലിൻ: ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും അഡ്മിറ്റായിട്ടുള്ള മുഴുവൻ ആളുകൾക്കും
സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നതിന് ഓസ്ട്രിയ
വിയന്ന: കൊറോണ വൈറസ് ലോക്ക്ഡൗണിൽ നിന്ന് രാജ്യം മുക്തി നേടുന്നതിനാൽ മാസാവസാനം മ
യുകെയിലെത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്റൈൻ: മാർഗനിർദേശങ്ങളായി
ലണ്ടൻ: വിദേശ രാജ്യങ്ങളിൽനിന്ന് യുകെയിലെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാ
മലയാളം ഗാനവുമായി ഉക്രൈനിലെ സന്യാസിനികളുടെ ബാൻഡ് (വീഡിയോ)
ഉക്രൈയിനിൽ നിന്നുള്ള എസ്ജെഎസ്എം സന്യാസിനികളുടെ മലയാള ഭകതിഗാനം സോഷ്യല്‍ മീഡിയയില്‍
ഗോൾവേയിലെ ഷാഹിൻ ഷാഹുലിന്റെ പിതാവ് നിര്യാതനായി
ഗോൾവേ, അയർലൻഡ്: യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും ഗോൾവേ ഇന്ത്യൻ
കൊറോണയുടെ രക്തസാക്ഷികൾക്കായി ദിവസേന 8000 മെഴുകുതിരി തെളിച്ച് ജർമൻ വനിത
ബർലിൻ: കൊറോണവൈറസ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവർത്തകരെയും മ
വിദേശ ആരോഗ്യ പ്രവർത്തകരെ ബ്രിട്ടൻ ഹെൽത്ത് സർചാർജിൽ നിന്ന് ഒഴിവാക്കി
ലണ്ടൻ: ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ പൗരൻ
ഫ്രാൻസിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് ആരോഗ്യ പ്രവർത്തകർക്ക് പിഴ
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്തെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന അന്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top