അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ കാണാനില്ല. അച്ഛനമ്മമാരും മുത്തച്ഛനും ഭയവിഹ്വലരായി ചുറ്റുപാടും വിളിച്ചുനടക്കുന്നതിനിടെ അര കിലോമീറ്റർ അകലെയുള്ളൊരു വീട്ടിൽ നിന്ന് ഒരു ഫോൺകോൾ. അവൾ അവിടെയുണ്ടെന്ന്.
ആശ്വാസവും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ പേടിച്ചരണ്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു. ഒരു മാമൻ തന്നെ കട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയി അകലെയുള്ള വയലിലെത്തിച്ച് ഉപദ്രവിച്ചെന്നും കാതിലെ കമ്മൽ അഴിച്ചെടുത്തു കൊണ്ടുപോയെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിക്കുമോ എന്ന് എല്ലാവരും സംശയിച്ചുനിന്നു.
തൊട്ടുപിന്നാലെ പോലീസെത്തി. അവരുടെ സഹായത്തോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ആശങ്കകൾ ശരിവയ്ക്കുന്ന ഫലം വന്നു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ളൊരു പ്രദേശമാണ്. ഇതുപോലൊരു സംഭവം ഇതുവരെ അവിടെ കേട്ടുകേൾവി പോലുമില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ആശങ്ക അകറ്റണമെങ്കിൽ അജ്ഞാതനായ അക്രമിയെ എത്രയും പെട്ടെന്ന് പിടിച്ചേ തീരൂ എന്ന് പോലീസിന് ഉറപ്പായിരുന്നു.
ഞാന്‍ നേരിട്ട ഒരു വിമര്‍ശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്നാണ്
പ്രദീപ് ഗോപി കൊല്ലം നിലമേലിലെ എസ്.വി. വിസ്മയ എന്ന പെണ്‍കുട്ടിയും ജീവനൊടുക്കിയതു സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് എന്നാണ് കുറ്റപത്രം. സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്. വിസ്മയയുടെ ഭര്‍ത്താവും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ എസ്. കിരണ്‍ കുമാറിനെ സര്‍വീസില്‍നിന്നു പിരിച്ചു വിട്ടിരുന്നു. സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും..
അഞ്ചാമൂഴത്തിനില്ലെന്ന് ആവർത്തിച്ച് മെർക്കൽ
ബർലിൻ: ജർമൻ ചാൻസലർ സ്ഥാനത്തേക്ക് അഞ്ചാം വട്ടം മത്സരിക്കാൻ താത്പര്യമില്ലെന്ന് ആവർത്തിച്ച് ആംഗല മെർക്കൽ. കൊറോണകാലത്ത് ആദ്യമായി മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിനിടെയാണ് ഇതു സംബന്ധിച്ച ചോദ്യം ഉയർന്നത്. മഹാമാരിയെ ജർമൻ സർക്കാർ നേരിട്ട രീതി ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റുകയും മെർക്കലിന്‍റെയും സിഡിയുവിന്‍റെയും ജനപ്രീതിയിൽ വൻ വർധന രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഒരു സാഹചര്യത്തിലും സജീവ രാഷ്ട്രീയത്തിൽ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന ഉറച്ച മറുപടിയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മെർക്കൽ നൽകിയത്.
കൊറോണയും ലോക്ക്ഡൗണും കാരണമുണ്ടായ പ്രതിസന്ധി നേരിടാൻ സർക്കാർ പ്രഖ്യാപിച്ച 130 ബില്യൺ യൂറോയുടെ പദ്ധതി സംബന്ധിച്ചായിരുന്നു മാധ്യമങ്ങളുമായുള്ള മുഖാമുഖം.
ജനങ്ങൾ കാണാതെ ഒളിച്ചു വച്ചിരുന്ന പണം ഇപ്പോൾ എടുത്തു വിതരണം ചെയ്യുകയല്ല ചെയ്യുന്നത്. ഇല്ലാത്ത പണം കടമായെടുക്കുകയാണ്. വരും തലമുറകളാണ് ഈ കടം വീട്ടിത്തീർക്കേണ്ടി വരിക എന്നതാണ് ഇതിൽ ഏറ്റവും കയ്പേറിയ യാഥാർഥ്യമെന്നും ചാൻസലർ ഓർമിപ്പിച്ചു.
സമൃദ്ധിയുടെ കാലത്തേക്ക് നമുക്ക് എത്രയും വേഗം തിരിച്ചെത്തേണ്ടതുണ്ട്. ആളുകളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുക മാത്രമാണ് അതിനുള്ള മാർഗം. മൂല്യ വർധിത നികുതി കുറയ്ക്കുന്നത് അടക്കം ഇതിനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ട് - മെർക്കൽ ചൂണ്ടിക്കാട്ടി.
സ്കൂളുകളും ഡേ കെയറുകളും തുറക്കാനുള്ള തീരുമാനമാണ് കൊറോണ കാലത്ത് ഏറ്റവും ബുദ്ധിമുട്ടേറിയതെന്നും അവർ വെളിപ്പെടുത്തി.
ഫ്ളോയ്ഡിന്‍റെ കൊലപാതകം വംശീയം: അപലപിച്ച് മെർക്കൽ
ബർലിൻ: യുഎസിൽ ജോർജ് ഫ്ളോയ്ഡ് എന്ന കറുത്ത വംശജനെ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തു ഞെരിച്ചു കൊന്നത് വംശീയ കൊലപാതകം തന്നെയാണെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ.
ഭീകരമായ കൊലപാതകമാണിത്. വംശീയത് ഭീതിദമാണ്. യുഎസ് സമൂഹം ഈ വിഷയത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണെന്നും മെർക്കൽ അഭിപ്രായപ്പെട്ടു.
ജനങ്ങളെ ഒരുമിച്ചു നിർത്താനാണ് താൻ ശ്രമിക്കുന്നത്. എന്നാൽ, ഇതിനു കടകവിരുദ്ധമാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രീതിയെന്നും അവർ കുറ്റപ്പെടുത്തി.
ജർമൻ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങൾക്ക് നേരിട്ട പ്രയോജനപ്പെടും
ബർലിൻ: രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ ജർമൻ സർക്കാർ പ്രഖ്യാപിച്ച 130 ബില്യൺ യൂറോയുടെ പാക്കേജിന്‍റെ ഗുണഫലങ്ങൾ നേരിട്ട് ലഭിക്കുന്ന ഒരു വിഭാഗമാണ് കുട്ടികളുള്ള കുടുംബങ്ങൾ. ഓരോ കുട്ടിക്കും മുന്നൂറ് യൂറോ വീതം അധികമായി ലഭിക്കുന്ന വിധത്തിലാണ് പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ തുക നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 6.3 ശതമാനത്തിന്‍റെ ചുരുക്കമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. എഴുപതു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ താങ്ങിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂല്യ വർധിത നികുതിയിൽ വരുത്തിയിരിക്കുന്ന താത്കാലിക കുറവും കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ്. ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനുള്ള സർക്കാർ റിബേറ്റ് ഇരട്ടിയുമാക്കിയിട്ടുണ്ട്.
ജനങ്ങളുടെ കൈയിൽ ചെലവാക്കാൻ പണമുണ്ടാകുകയും അവരുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയും മാത്രമാണ് രാജ്യത്തെ സമൃദ്ധിയിലേക്കു തിരിച്ചുകൊണ്ടുപോകുന്നതിനുള്ള മാർഗമെന്ന് ചാൻസലർ ആംഗല മെർക്കൽ മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ലോക്ക്ഡൗണ്‍ കാരണം സാന്പത്തിക മേഖല എത്തിപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 130 ബില്യൺ യൂറോയുടെ ഉത്തേജക പാക്കേജിന് ഭരണ മുന്നണിയിലെ പാർട്ടികൾ അംഗീകാരം നൽകിയത് ഏറെ ഗുണകരമാവുമെന്ന് ജർമനിയിലെ വിവിധ കക്ഷികൾ പ്രതികരിച്ചു.
മൂല്യവർധിത നികുതി 19 ശതമാനത്തിൽനിന്ന് താത്കാലികമായി 16 ശതമാനമാക്കുന്നതും ചൈൽഡ് വെൽഫെയർ 300 യൂറോ വർധിപ്പിക്കുന്നതും ഇലക്ട്രിക് കാറുകൾക്കുള്ള സർക്കാർ റിബേറ്റ് ഇരട്ടിയാക്കുന്നതും ഇതിന്‍റെ ഭാഗമാണ്.
കാലാവസ്ഥാ വ്യതിയാനം തടയുക, രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥ ഡിജിറ്റൈസ് ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അന്പത് ബില്യൺ യൂറോയും വകയിരുത്തുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഒഐസിസി ജര്‍മനിയുടെ ഇടപെടല്‍ മലയാളികള്‍ക്ക് സഹായമായി
പാറ്റ്ന: ലോക്ക് ഡൗണില്‍ ബീഹാറിലെ പാറ്റ്നയില്‍ പെട്ടുപോയ 27 മലയാളികള്‍ക്ക് ഒഐസിസി ജർമനിയുടെ ഇടപെടലിലൂടെ നാട്ടിലെത്താന്‍ സഹായമായി. ഒഐസിസി സംഭവം ഉമ്മന്‍ ചാണ്ടിയുടെയും മകന്‍ ചാണ്ടി ഉമ്മന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് മലയാളികള്‍ക്ക് കേരളത്തിലേയ്ക്കുള്ള യാത്ര എളുപ്പമാക്കിയത്.
വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെടുകയും ഇവരെ പ്രത്യേക ബസില്‍ സുരക്ഷിതമായി കേരളത്തില്‍ എത്തിക്കുകയുമായിരുന്നു. ബസ് യാത്ര തുടങ്ങിയതു മുതല്‍ നാട്ടിലെത്തുംവരെ അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നല്‍കിയത് ചാണ്ടി ഉമ്മന്‍ ആയിരുന്നു.
ഒഐസിസി ജര്‍മനി, മാര്‍ ഇവാനിയോസ് കെഎസ് യു അലൂമിനി യൂണിറ്റ് എന്നിവയുടെ പ്രതിനിധികള്‍ സ്വരൂപിച്ച സാമ്പത്തിക സഹായവും മറ്റാവശ്യങ്ങളും വേണ്ടരീതിയില്‍ ഇവര്‍ക്ക് എത്തിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
"പൊതു വിദ്യാഭ്യാസ തുടർ സംരക്ഷണ' കാമ്പയിനുമായി സമീക്ഷ യുകെ
ലണ്ടൻ: കേരളത്തിൽ ടെലിവിഷൻ / സ്മാർട്ട് ഫോൺ സൗകര്യം ഇല്ലാത്ത ഏതാണ്ട് രണ്ടര ലക്ഷം വരുന്ന വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കുന്നതിനും അവർക്കുവേണ്ട മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിന്, സർക്കാർ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടിവി ചലഞ്ചുമായി കൈകോർക്കുകയാണ് യുകെയിലെ പ്രവാസി സംഘടനയായ സമീക്ഷ യുകെ.
കേരള പുരോഗതിയുടെ നെടും തൂണായ പൊതുവിദ്യാഭ്യാസ മേഖല തകരാതിരിക്കേണ്ടത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന അവകാശം നിലനിൽക്കുന്നതിനു അത്യന്താപേക്ഷിതമാണ് . ഓൺലൈൻ പഠനരീതി എല്ലാവരിലേക്കും എത്തിച്ചേരണം എന്നും മതിയായ സൗകര്യങ്ങളുടെ അഭാവം കാരണം ആരും പിന്തള്ളപ്പെട്ടുപോകരുത് എന്ന നിർബന്ധം ഉള്ള കേരളത്തിലെ സർക്കാർ ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർഥിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായുള്ള ഈ സദുദ്യമത്തിൽ പങ്കാളിയാവാൻ സമീക്ഷ യുകെ തീരുമാനിച്ചത്.
നിങ്ങളാൽ കഴിയുന്ന ചെറുതെങ്കിലും മഹത്തരമായ സംഭാവന സമീക്ഷ യുകെയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു സമീക്ഷ യുകെ നടത്തുന്ന "പൊതു വിദ്യാഭ്യാസ തുടർ സംരക്ഷണ' കാമ്പയിനിൽ അണിചേരാൻ ഭാരവാഹികൾ അഭ്യർഥിക്കുന്നു.
വിവരങ്ങൾക്ക് : 07828659608
വന്ദേഭാരത് മിഷൻ: ലണ്ടനിൽനിന്നു കൊച്ചിയിലേയ്ക്കുള്ള വിമാന സര്‍വീസ് ജൂണ്‍ 21ന്
ലണ്ടന്‍ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളില്‍ രണ്ടാമത്തെ വിമാനം ജൂൺ 21നു (ഞായർ) ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് പുറപ്പെടും.
മേയ് 19നാണ് കൊച്ചിയിലേയ്ക്കുള്ള ആദ്യ ഫ്ലൈറ്റ് സര്‍വീസ് നടത്തിയത്. ഇതിൽ ഏകദേശം ഇരുന്നൂറില്പരം ആളുകള്‍ക്കു മാത്രമേ യാത്ര ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. ആദ്യ ഫ്ലൈറ്റ് സര്‍വീസില്‍ യാത്ര ചെയ്യുന്നതിന് സാധിക്കാതെ വന്നിട്ടുള്ളവരെ പരിഗണിച്ച് മറ്റൊരു ഫ്ലൈറ്റ് സര്‍വീസ് കൂടി അനുവദിക്കണമെന്ന് യുക്മ ദേശീയ നേതൃത്വം കേന്ദ്ര മന്ത്രി വി. മുരളീധരന് വീണ്ടും നിവേദനം നല്‍കുകയും അത് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിക്കുകയും ചെയ്തിരുന്നു. 'വന്ദേ ഭാരത് മിഷന്‍' പ്രകാരമുള്ള വിമാനസര്‍വീസുകള്‍ക്ക് വളരെ മിതമായ നിരക്കിലാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ആദ്യ വിമാനത്തിലെ യാത്രക്കാർ 596 പൗണ്ട് മാത്രമാണ് ടിക്കറ്റിന് നല്കേണ്ടി വന്നത്. സാധാരണക്കാരായ യാത്രക്കാർക്ക് ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുവാൻ പ്രായോഗികമായി ബുദ്ധിമുട്ട് വരുമെന്നുള്ള കാരണത്താലാണ് സര്‍ക്കാരിന്‍റെ വിമാന സര്‍വീസുകള്‍ തന്നെ ലഭ്യമാക്കണമെന്ന് യുക്മ നിവേദനം നല്‍കിയത്.
മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മെഡിക്കല്‍ എമര്‍ജന്‍സിയുള്ളവര്‍, ഉറ്റവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കേണ്ടവര്‍, ടൂറിസ്റ്റുകളായി എത്തിയവര്‍ എന്നിവര്‍ക്കാണ് യാത്രയ്ക്ക് മുന്‍ഗണന നല്കുന്നത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് നല്‍കും. യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുന്നവരെ എയര്‍ ഇന്ത്യ ബന്ധപ്പെടുകയും പേയ്മെന്റ് നല്കുകയും വേണം. യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ മെഡിക്കല്‍ സ്ക്രീനിംഗ് ഉണ്ടാവും. കോവിഡ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. എയര്‍ ഇന്ത്യാ എല്ലാ യാത്രക്കാര്‍ക്കും മാസ്കും ഗ്ലൗസും നല്‍കുന്നതാണ്. ഇന്ത്യയിലെ എയര്‍പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞാല്‍ വീണ്ടും മെഡിക്കല്‍ സ്ക്രീനിംഗിന് വിധേയരാകണം. കൂടാതെ ആരോഗ്യ സൈറ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇതിനു ശേഷം യാത്രക്കാര്‍ എല്ലാവരെയും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി ആശുപത്രികളിലേക്കോ, മറ്റു സ്ഥാപനങ്ങളിലേക്കോ പേയ്മെൻ്റ് അടിസ്ഥാനത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റ് നിയോഗിക്കും. 14 ദിവസങ്ങള്‍ക്കു ശേഷം കോവിഡ് ടെസ്റ്റ് നടത്തും.
യുകെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്‍റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് എന്നിവര്‍ കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നല്‍കുകയുണ്ടായി. യുക്മ ദേശീയ നേതൃത്വത്തിന്‍റെ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങളുടെയും ബന്ധപ്പെടലുകളുടെയും ഫലമായി, രണ്ടാം ഘട്ട വിമാന സര്‍വീസുകളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍ പ്രഖ്യാപിച്ചു. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമായി എടുത്ത് പറയുകയും ചെയ്തു.
നിര്‍ണായക ഘട്ടത്തില്‍ മലയാളികള്‍ക്കായി വീണ്ടും ഫലപ്രദമായ ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് യുക്മ ദേശീയ നേതൃത്വം പ്രത്യേക നന്ദി അറിയിച്ചു.
റിപ്പോർട്ട്: സജീഷ് ടോം
സർക്കാർ സ്കൂളുകൾക്ക് ടാബ്ലറ്റ് നൽകും: ഒഐസിസി അയർലൻഡ്
ഡബ്ലിൻ: ഐഒസി/ ഒ ഐസിസി അയർലൻഡിന്‍റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില സർക്കാർ സ്കൂളുകളിൽ , പാവപ്പെട്ട കുട്ടികളുടെ പഠന സൗകര്യത്തിനായി ടാബ്ലറ്റ് നൽകുമെന്ന് ഐഒസി/ ഒഐസിസി അയർലൻഡ് ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക് : 0851667794 , 0831919038 , 0870566531 , 0899566465, 0894797586
റിപ്പോർട്ട്: റോണി കുരിശിങ്കൽപറമ്പിൽ
വിദേശത്തുനിന്ന് എത്തുന്നവർക്ക് ബ്രിട്ടനിൽ 14 ദിവസം ക്വാറന്‍റെെൻ
ലണ്ടൻ: അടുത്ത തിങ്കളാഴ്ച മുതൽ ബ്രിട്ടനിലേക്ക് എത്തുന്ന എല്ലാ അന്തർദേശീയ യാത്രക്കാർക്കും 14 ദിവസത്തെ നിർബന്ധത ക്വാറന്‍റൈൻ നടപ്പിലാക്കുമെന്നും ലംഘിച്ചാൽ ആയിരം പൗണ്ട് വരെ പിഴയും തടവും ലഭിക്കുമെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പാർലമെന്‍റിൽ പറഞ്ഞു.
ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോടടുക്കുന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, യഥാർഥ മരണസംഖ്യ അൻപതിനായിരം കടന്നിട്ടുണ്ടെന്നാണ് പല ഏജൻസികളും ചൂണ്ടിക്കാട്ടുന്നത്. ലോക്ക് ഡൗൺ നിയന്ത്രണം ലഘൂകരിച്ചതോടെ രാജ്യത്തെ ജനജീവിതം ഏതാണ്ട് സാധാരണഗതിയിലേക്കായിട്ടുണ്ട്.
റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ
ജോർജ് ഫ്ളോയ്ഡിന്‍റെ കൊലപാതകം: യൂറോപ്പിൽ പ്രതിഷേധം
ബർലിൻ: യുഎസിൽ ജോർജ് ഫ്ളോയ്ഡ് എന്ന കറുത്ത വർഗക്കാരനെ വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിൽ യൂറോപ്പിൽ പ്രതിഷേധം രൂക്ഷമാകുന്നു. കൊലപാതകത്തെ അപലപിച്ച ജർമൻ സർക്കാർ അക്രമമാർഗത്തിലുള്ള സമരങ്ങൾ അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. ജർമൻ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ ജർമനി ഉത്ക്കണ്ഠ രേഖപ്പെടുത്തി.
വംശീയതയ്ക്കെതിരേ ലോകം ഒരുമിച്ചു നിൽക്കണം. അക്രമ സമരത്തെ അതിജീവിക്കാൻ യുഎസ് ജനാധിപത്യത്തിനു സാധിക്കുമെന്നും ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ വക്താവ് സ്റെറഫാൻ സൈബർട്ട് അറിയിച്ചു.
അതേസമയം, യുഎസിലെ യൂറോപ്യൻ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുകയും അവരുടെ ജോലി ചെയ്യാൻ അനുവദിയ്ക്കുകയും ചെയ്യണമെന്ന് ജർമൻ സർക്കാർ മുന്നറിയിപ്പ് നൽകി. കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിന് നിർദ്ദിഷ്ട കേസിൽ യുഎസ് അധികൃതരെ സർക്കാർ ചോദ്യം ചെയ്യുമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ ഡെമോക്രാറ്റിക് രാജ്യങ്ങൾ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കണം. ഈ സാഹചര്യത്തിൽ, എല്ലാ അക്രമങ്ങളെയും വിമർശിക്കുകയും വ്യക്തമാക്കുകയും ചെയ്യുക മാത്രമല്ല, മാധ്യമപ്രവർത്തകർക്ക് അവരുടെ ജോലി നിർവഹിക്കുന്പോൾ ഫലപ്രദമായി സംരക്ഷിക്കാൻ കഴിയുകയും വേണം, മാസ് പറഞ്ഞു.
ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തെത്തുടർന്ന് ബുണ്ടസ് ലീഗ കളിക്കാർ വംശീയതയ്ക്കെതിരെ സംസാരിച്ചു. ’ഒരു കുട്ടിയും വംശീയവാദിയായി ജനിക്കുന്നില്ല’ എന്ന് ജർമൻ ദേശീയ താരവും ബയേണ്‍ മ്യൂണിക്കിന്‍റെ കളിക്കാരനുമായ ജെറോം ബോട്ടെംഗ് പറഞ്ഞു.
ജർമനിയിൽ താമസിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിലവിലെ സംഭവങ്ങൾ കാണുന്പോൾ എന്നെ ഞെട്ടിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന ചില കാര്യങ്ങൾ ക്രൂരമാണ്. നിർഭാഗ്യവശാൽ, പ്രതിഷേധവും ബുദ്ധിമുട്ടുള്ള രൂപത്തിലാണ്. എന്നിരുന്നാലും, ജോർജ്ജ് ഫ്ലോയിഡിന്‍റെ കാര്യം അമേരിക്കയിൽ കറുത്തവർഗക്കാർക്കെതിരായ വംശീയത എത്രത്തോളം വ്യാപകമാണെന്നും വംശീയ പ്രൊഫൈലിംഗ് വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നു.
ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണശേഷം ആഗോള പ്രകോപനം വളരുകയാണ്. ഓസ്ട്രേിയിയിലേക്കും യൂറോപ്പിലേയ്ക്കും പ്രതിഷേധം വ്യാപിച്ചു. നയതന്ത്രജ്ഞർ യുഎസിൽ ബലപ്രയോഗം നടത്തുന്നതിനെ ചോദ്യം ചെയ്തു. ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണശേഷം ജൂണ്‍ 1 ന് ലണ്ടനിൽ പ്രതിഷേധ പ്രകടനം നടന്നു.
കൊറോണ വൈറസ് ഇതിനകം തന്നെ ലോകമെന്പാടുമുള്ള വംശീയ ന്യൂനപക്ഷങ്ങളിൽ "വിനാശകരമായ പ്രത്യാഘാതം' സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു സമയത്താണ് യുഎസ് പ്രതിഷേധം പോലീസ് അതിക്രമത്തിന് അടിവരയിടുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ പ്രമുഖ മനുഷ്യാവകാശ ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ ഐക്യനാടുകളിൽ, ജോർജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന് കാരണമായ പ്രതിഷേധം നിറമുള്ള ആളുകൾക്കെതിരായ പോലീസ് അതിക്രമങ്ങൾ മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വംശീയ വിവേചനം എന്നിവയിലെ അസമത്വങ്ങളും ഉയർത്തിക്കാട്ടുന്നു, ഇയു നേതാവ് മിഷേൽ ബാച്ചലെറ്റ് പറഞ്ഞു. ഞങ്ങൾ കാണുന്ന അക്രമം വളരെ ഭയാനകമാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ ആളുകളെ അനുവദിക്കണം. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ജോർജ് ഫ്ലോയിഡിന്‍റെ മരണത്തിൽ യൂറോപ്പ് പരിഭ്രാന്തരായതായി യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി പറഞ്ഞു.
അമിത ബലപ്രയോഗത്തെ ചെറുക്കാൻ യൂറോപ്യൻ യൂണിയന്‍റെ വിദേശകാര്യ മന്ത്രി ജോസെപ് ബോറെൽ എല്ലാ സമൂഹങ്ങളോടും ആഹ്വാനം ചെയ്യുകയും സമാധാനപരമായ പ്രതിഷേധം നടത്താനുള്ള അവകാശത്തിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. യുഎസിലെ പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വീഡനിൽ വംശീയവിരുദ്ധ പ്രകടനം പോലീസ് പിരിച്ചുവിട്ടു
സ്റേറാക്ക്ഹോം: വംശീയതയ്ക്കും വർണവെറിക്കുമെതിരേ സ്റ്റോക്ക്ഹോമിൽ സംഘടിപ്പിക്കപ്പെട്ട പ്രകടനം പോലീസ് പിരിച്ചുവിട്ടു. കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രകടനക്കാർക്കെതിരേ നടപടി സ്വീകരിച്ചത്.
അന്‍പതു പേരിലധികം ഒത്തുചേരുന്നതിന് സ്വീഡനിൽ വിലക്ക് നിലനിൽക്കുന്നുണ്ട്. അന്‍പതു പേർക്കുള്ള പ്രകടനത്തിന് വൈകിട്ട് ആറിനും എട്ടിനും ഇടയിൽ സംഘാടകർ അനുമതി നേടിയിരുന്നതാണ്. എന്നാൽ, സമയമായപ്പോൾ നൂറുകണക്കിനാളുകളാണ് പങ്കെടുക്കാൻ എത്തിച്ചേർന്നത്.അധികൃതർ അനുമതി പിൻവലിച്ചതോടെ പ്രകടനം സംഘാടകർ ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കയിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ളോയ്ഡിനെ പോലീസുകാർ കൊന്നതിൽ പ്രതിഷേധിച്ചാണ് സ്വീഡനും പ്രകടനം ആസൂത്രണം ചെയ്യപ്പെട്ടത്.
ആയിരക്കണക്കിന് സ്വീഡൻകാർ അമേരിക്കയിലെ വംശീയതയ്ക്കും പോലീസ് ക്രൂരതയ്ക്കും എതിരെ പ്രതിഷേധിച്ചു. യുഎസിൽ ആരംഭിച്ച ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന് പിന്തുണ നൽകിയാണ് പ്രതിഷേധക്കാർ സെൻട്രൽ സ്റ്റോക്ക്ഹോമിൽ തടിച്ചുകൂടിയത്. പൊതുസമ്മേളനങ്ങളിൽ കൊറോണ വൈറസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് പോലീസ് പ്രതിഷേധം തകർത്തതിനെത്തുടർന്ന് പലരും നഗരത്തിലൂടെ മാർച്ച് നടത്തി.
സെൻട്രൽ സെർജൽസ് ടോർഗ് സ്ക്വയറിൽ വൈകുന്നേരം 6 മുതൽ 8 വരെ പരിപാടികൾക്ക് പ്രതിഷേധക്കാർക്ക് തുടക്കത്തിൽ പെർമിറ്റ് നൽകിയിരുന്നു, എന്നാൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 കവിഞ്ഞപ്പോൾ പെർമിറ്റ് പിൻവലിച്ചു. ജനക്കൂട്ടം വർദ്ധിച്ചതോടെ സംഘാടകർ പ്രതിഷേധക്കാരോട് സൈറ്റ് വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ മുട്ടുകുത്തി കൊല്ലപ്പെട്ട കറുത്ത അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡിനും ആറ് വർഷം മുന്പ് മരണമടഞ്ഞ എറിക് ഗാർനർ ഉൾപ്പെടെയുള്ള കറുത്ത ക്രൂരതയ്ക്ക് ഇരയായ കറുത്ത അമേരിക്കൻ വംശജനുമായ ജോർജ്ജ് ഫ്ലോയ്ഡിന് ആദരാഞ്ജലി അർപ്പിയ്ക്കുകയും ചെയ്തു. സ്റ്റോക്ക്ഹോമിന്റെ കൊട്ടാരത്തിനും പാർലമെന്‍റ് കെട്ടിടങ്ങൾക്കും സമീപമുള്ള ഒരു പ്രതിഷേധക്കാരോട് പോലീസ് സംസാരിച്ചെങ്കിലും ആരും പരിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.എന്നാൽ പ്രതിഷേധം ശാന്തമായി നടന്നതായി പോലീസ് പറഞ്ഞു.അക്രമത്തിന് രണ്ട് അറസ്റ്റുകൾ നടന്നിട്ടുണ്ട്. ഇതിനിടയിൽ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു.
പോലീസ് വിലക്ക് മറികടന്ന് ഫ്രാൻസിൽ വംശീയ വിരുദ്ധ പ്രകടനം
പാരീസ്: ഫ്രാൻസിൽ പോലീസിന്റെ വിലക്ക് മറികടന്ന് ആയിരക്കണക്കിനാളുകൾ വംശീയ വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്തു. 2016ൽ കറുത്ത വർഗക്കാരൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് യുഎസിലെ ജോർജ് ഫ്ളോയ്ഡ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിലും പ്രക്ഷോഭങ്ങൾക്കും ചൂടു പിടിച്ചിരിക്കുന്നത്.2016 ൽ അദാമ ട്രോവർ എന്ന ഇരുപത്തിനാലുകാരൻ കൊല്ലപ്പെട്ടതും ഇപ്പോൾ ഫ്ളോയ്ഡ് കൊല്ലപ്പെട്ടതും ഒരേ ഗണത്തിൽ വരുന്ന കൊലപാതകങ്ങളാണെന്ന് പ്രക്ഷോഭകർ ആരോപിക്കുന്നു.
പാരീസിന്റെ നഗരപ്രാന്തങ്ങളിൽ പലയിടത്തും പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. ഫ്രഞ്ച് പോലീസിൽ വംശീയത നിലനിൽക്കുന്നു എന്ന ആരോപണം പാരീസ് പോലീസ് മേധാവി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഓണ്‍ലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശിക്കാൻ അവസരം
പ്രെസ്റ്റണ്: ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റ് നടത്തുന്ന ഓണ്‍ലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശിക്കാൻ അവസരം. ബൈബിൾ സംബന്ധമായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത്. പേരുകൾ നിർദേശിക്കേണ്ട അവസാന തീയതി ജൂണ്‍ 10 ആയിരിക്കും. പേര് നിർദേശിക്കുന്നവർ അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം. മത്സരത്തോടൊപ്പം നിങ്ങൾ തെരഞ്ഞെടുത്ത പേരിന്റെ അർത്ഥം തെരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിച്ചിരിക്കണം. കുട്ടികൾക്കും മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം.
നിങ്ങൾ നിർദേശിക്കുന്ന പേരുകൾ
[email protected] എന്ന ഇമെയിലിൽ അയക്കുക ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം. ആദ്യഘട്ട രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ ആയിരത്തിയഞ്ഞൂറോളം കുട്ടികൾ ആറാം തീയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ യോഗ്യത നേടിയത്. ജൂണ്‍ 10 ആണ് ഓണ്‍ലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. ജൂണ്‍ 6ന് മുന്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും.
പതിമൂന്നാം തിയതി മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. അഭിവന്ദ്യ സ്രാന്പിക്കൽ പിതാവിന്റെയും വികാരി ജനറാൾമാരുടെയും മറ്റു വൈദീകരുടെയും അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിൾ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കുള്ള യൂസർ നെയിമും പാസ്‌വേർഡും അവരുടെ രെജിസ്റ്റഡ് ഇമെയിലിൽ ഈ ദിവസങ്ങളിൽ ലഭിക്കും . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റ് http://smegbbiblekalotsavam.com/?page_id=595 സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ്. പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ 88 ദിവസങ്ങൾക്കുശേഷം സ്പെയിനിൽ കോവിഡ് മരണമില്ലാത്ത ദിനം
മാഡ്രിഡ്: ഏതാണ്ട് 88 ദിവസങ്ങൾ മരണത്തിന്റെ ഗന്ധം നിറഞ്ഞു നിന്ന വിനോദസഞ്ചാരികളുടെ പറുദീസയെന്നു വിളിപ്പേരുള്ള സ്പെയിനിൽ ആദ്യമായി കൊറോണയുമായി ബന്ധപ്പെട്ട് മരണമില്ലാത്ത ദിനമായി മാറിയത് ശുഭശൂചകമെന്ന് രാജ്യത്തിന്‍റെ അടിയന്തിര ആരോഗ്യ മേധാവി ഫെർണാണ്ടോ സൈമണ്‍ വിശേഷിപ്പിച്ചു.
കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലമർന്ന സ്പെയിനിൽ മാർച്ച് മൂന്നിനാണ് ആദ്യ മരണം റിപ്പോർട്ടു ചെയ്തത്. അതിനുശേഷം മരണ സംഖ്യ ദിനംപ്രതി മൾട്ടിപ്പിളോ അതിന്‍റെ പതി·ടങ്ങ് സംഖ്യയായി വളർന്ന് രാജ്യം അറ്റ്ലാന്റിക് മെഡിറ്ററേനിയൻ മരണതീരമായി മാറിയപ്പോൾ യൂറോപ്പുതന്നെ വിറങ്ങലിച്ചു പോയിരുന്നു. എന്നാൽ ഏതാണ്ട് മൂന്നു മാസം പിന്നിട്ടപ്പോൾ ജൂണ്‍ ഒന്നിന് രാജ്യത്തെ കോവിഡ് പട്ടികയിൽ മരണ രേഖപ്പെടുത്തേണ്ട കോളത്തിൽ വലിയ പൂജ്യം എഴുതിച്ചേർത്തപ്പോൾ ആഹ്ളാദത്തിന്റെ അലയൊലികൾ രാജ്യമെങ്ങും ഉയർന്നു.
ഏപ്രിൽ രണ്ടിലെ 24 മണിക്കൂറിനുള്ളിൽ 950 മരണങ്ങൾ റിപ്പോർട്ടു ചെയ്തത് രാജ്യത്തെ ഏറെ വേദനിപ്പിയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മരണങ്ങളുടെ പരന്പരയായി മാറുന്പോഴും രാജ്യം നിയന്ത്രണങ്ങളുടെ പിടിയിൽ അമരുകയും ചെയ്തത് ജനജീവിതം നിശ്ചലമാക്കുകയും ചെയ്തു. എങ്കിലും ഭരണാധികാരികൾ നിതാന്ത ജാഗ്രതയോടെ എല്ലാം പഠിച്ചും വീക്ഷിച്ചും രാജ്യത്തെ മുരണവിമുക്തമാക്കാൻ ശ്രമിച്ചത് വലിയൊരു പോരാട്ടത്തിലൂടെയാണ്.
ജൂണ്‍ മാസത്തിലെ രണ്ടാം ദിവസവും മരണപ്പട്ടിക ശൂന്യമായെന്നു അധികാരികൾ പ്രഖ്യാപിച്ചത് തികഞ്ഞ ആത്മവിശ്വാസത്തോടെ ആണെങ്കിലും രാജ്യത്തെ സീരിയസ് കേസുകളായ 617 ആളുകളും വെന്റിലേറ്ററിലാണ് ആരോഗ്യവകുപ്പ് തന്നെ സമ്മതിയ്ക്കുന്നു. ഇനിയുള്ള ദിവസങ്ങൾ കൊറോണ വൈറസിൽ നിന്ന് മരണമൊന്നും രേഖപ്പെടുത്തില്ലെന്ന ശുഭാപ്തിയിലാണ് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം, ദിവസേനയുള്ള കണക്കുകളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന് സമ്മതിച്ചിക്കുകയും ചെയ്തത് പല കോണുകളിൽ നിന്നും വിമർശനത്തിനും കാരണമായി. മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ കഴിഞ്ഞ ആഴ്ചയിൽ 34 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ മരണമൊന്നും ഉണ്ടായിട്ടില്ല.
സ്പെയിനിൽ മൊത്തം 27,127 മരണങ്ങൾ രേഖപ്പെടുത്തി, ഇതാവട്ടെ കൊറോണ ബാധിച്ച ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നും യൂറോപ്പിലെ മൂന്നാമതുമായി മാറി. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണിത്. നിലവിൽ 2,87,012 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ പൊരുത്തക്കേടുകളെക്കുറിച്ച് കോർഡിനേഷൻ സെന്റർ ഫോർ ഹെൽത്ത് അലേർട്ട്സ് ആന്റ് എമർജൻസി മേധാവി ഫെർണാണ്ടോ സിമോണ്‍ പറഞ്ഞത് ഇങ്ങനെയാണ്. ദൈനംദിന പൊരുത്തക്കേടുകളുണ്ടായത് ഡേറ്റാ ശേഖരണത്തിലെ വ്യതിയാനങ്ങൾ എന്നാണ്. എന്തായാലും എല്ലാം പരിശോധിച്ചുറപ്പിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ജാഗ്രത പാലിക്കുക, പുതിയ കേസുകൾ എത്രയും വേഗം കണ്ടെത്തുക എന്നിവയാണ് മുൻഗണനയെന്ന് സൈമണ്‍ പറഞ്ഞു.
കുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അംഗീകാരം രാജ്യത്തെ എല്ലാ പൗരൻമാർക്കും മിനിമം വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്പാനിഷ് സർക്കാർ മൂന്നു ബില്യൻ യൂറോയുടെ പദ്ധതി തയാറാക്കി. ദാരിദ്യ്രം ലഘൂകരിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
![](/nri/spain_2020june03.jpg)
പത്തു ലക്ഷത്തോളം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനകരം ആകുമെന്നാണ് വിലയിരുത്തൽ. സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾക്ക് മിനിമം അടിസ്ഥാന മാസ വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിക്കാണ് സ്പാനിഷ് സർക്കാർ അംഗീകാരം നൽകിയത്. കൊറോണ വൈറസ് ബാധ കാരണം രാജ്യത്ത് ദാരിദ്യ്രം വർധിച്ച സാഹചര്യത്തിലാണ് ഇടതുപക്ഷ സർക്കാരിന്‍റെ നടപടി.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാൻ വലിയ ജനത്തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതോടെ മിനിമം വരുമാനം പൗരൻമാരുടെ സാമൂഹിക അവകാശമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പ്രതിമാസം 464 യൂറോയാണ് ഇത്തരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായപൂർത്തിയായ ഒരാൾക്ക് ഉറപ്പു നൽകുന്നത്. കുടുംബങ്ങളുടെ കാര്യത്തിൽ 139 യൂറോ വീതം ഓരോ അംഗങ്ങൾക്കും അധികമായി അനുവദിക്കും. പരമാവധി 1015 യൂറോ ആയിരിക്കും ഒരു വീട്ടിലേക്ക് ലഭിക്കുക.
ചെറിയ വരുമാനമുള്ള ജോലികൾ ചെയ്യുന്നവർക്ക് ശന്പളം ഈ തുകയിലും കുറവാണെങ്കിൽ, മിനിമം വരുമാനം ഉറപ്പാക്കാനുള്ള തുക മാത്രം അധികമായി നൽകും.രാജ്യത്ത് എട്ടര ലക്ഷം കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇതിൽ 2.3 മില്യൻ ആളുകൾ ഉൾപ്പെടുന്നു. മുപ്പതു ശതമാനവും പ്രായപൂർത്തിയാകാത്തവരാണ്.
ജൂലൈ ഒന്നു മുതൽ രാജ്യത്തെ ടൂറിസം മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ ആയിരങ്ങളുടെ ഹൃദയം കീഴടക്കി ആര്യദാസ് കോഴിപ്പള്ളി; യുക്മ ലെവ് ടാലന്‍റ് ഷോ തരംഗമാകുന്നു
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുടെ ലൈവ് ടാലന്‍റ് ഷോ "LET'S BREAK IT TOGETHER" ൽ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബർമിംഗ്ഹാമിൽ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ചൊവ്വാഴ്ച നടന്നു. ലോകമെന്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ടുള്ള യുക്മ ലൈവ് ഷോയിൽ വ്യാഴാഴ്ച എത്തുന്നത് പൂളിൽ നിന്നുള്ള സഹോദരങ്ങൾ ജെയ്സ് ഇമ്മാനുവലും ഗ്രെയ്സ് ഇമ്മാനുവലുമാണ്.
രണ്ടാം ദിവസമായിരുന്ന ഇന്നലെ ബർമിംഗ്ഹാമിലെ ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ആയിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനോടകം വീക്ഷിച്ചത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ തന്റെ വെസ്റ്റേണ്‍ ഫ്ളൂട്ടിലൂടെ ആലപിച്ച ആര്യ ദാസ് തന്റെ അനുപമ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇടവേളയിൽ ആര്യ ദാസ് ആലപിച്ച, ഡോ. സജി പേരാന്പ്രയുടെ ന്ധആര് ഞാനാകണംന്ധ എന്ന കവിത ഏറെ അർത്ഥവത്തായതും മനോഹരവുമായിരുന്നു.
ലൈവ് ഷോയുടെ മൂന്നാം ദിനമായ ജൂണ്‍ 4 വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് (ഇൻഡ്യൻ സമയം രാത്രി 9.30) ഡോർസെറ്റിലെ പൂളിൽ നിന്നുള്ള സഹോദരങ്ങളായ ജെയ്സ് ഇമ്മാനുവലും ഗ്രെയ്സ് ഇമ്മാനുവലും തങ്ങളുടെ പ്രതിഭ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുവാൻ എത്തുകയാണ്. പൂൾ ഗ്രാമർ സ്കൂൾ ഒൻപതാംവർഷ വിദ്യാർഥിയായ ജെയ്സ് ഇലക്ടിക് ഗിറ്റാർ, വയലിൻ, പിയാനോ എന്നീ സംഗീതോപകരണങ്ങളിൽ നിരവധി വേദികളിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്.
ജെയ്സിന്റെ സഹോദരി 10 വയസുകാരി ഗ്രെയ്സ് ഫ്ളൂട്ട്, റെക്കോർഡർ എന്നീ സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ഒരു കൊച്ചു മിടുക്കിയാണ്. സംഗീതത്തോടൊപ്പം നൃത്തം, നീന്തൽ, ജിംനാസ്റ്റിക്സ് എന്നിവയിലും തൽപരയായ ഈ മിടുക്കി പൂൾ സെന്‍റ് മേരീസ് കാത്തലിക് സ്കൂൾ ഇയർ 5 വിദ്യാർഥിനിയാണ്. സ്കൂൾ കൊയർ ടീമിലെ അംഗമായ ഗ്രെയ്സ് സ്കൂൾ കൊയർ ടീമിനൊപ്പം നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
![](/nri/arydas_2020june03.jpg align=left>)
യുക്മ സൌത്ത് ഈസ്റ്റ് റീജിയണിലെ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി സജീവാംഗങ്ങളായ ഇമ്മാനുവൽ പൂവത്തിങ്കൽ - സിജി ഇമ്മാനുവൽ ദന്പതികളുടെ മക്കളായ ഈ കലാ പ്രതിഭകൾ നാളെ "LET'S BREAK IT TOGETHER" ലൈവ് ഷോയിൽ എത്തുന്പോൾ ലോകമെന്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ആത്മാർത്ഥമായ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കോവിഡ് - 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്‍റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യുകെയിലെ എൻഎച്ച്എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഒൗദ്യോഗീക ഫേസ്ബുക്ക് പേജ് ആയ യുക്മയിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസു മുതൽ 21 വയസു വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നന്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിയന്ത്രണങ്ങൾ പിൻവലിക്കുന്നു; കൊളോസിയം വീണ്ടും തുറന്നു
റോം: ഇറ്റാലിയൻ ടൂറിസത്തിന്റെ ടോപ് ടെന്നിൽ നിൽക്കുന്ന കൊളോസിയം തുറന്നു. കോവിഡ് 19 എന്ന പാൻഡെമിക് ഇറ്റലിയിൽ സംഹാരം തുടങ്ങിയതിനെതിരെ പ്രാബല്യത്തിലാക്കിയ നിയന്ത്രണങ്ങളിൽപ്പെട്ടാണ് കഴിഞ്ഞ മൂന്നുമാസമായി സന്ദർശക രഹിതമായി കിടന്ന ആംഫി തിയേറ്റർ തിങ്കളാഴ്ച വീണ്ടും സന്ദർകർക്കായി അധികാരികൾ തുറന്നുകൊടുത്തത്.
നൂറ്റാണ്ടുകൾക്ക് മുന്പ് ക്രൂരമായ പോരാട്ടങ്ങൾക്കും നിർഭാഗ്യകരമായ ഗ്ലാഡിയേറ്റർമാരുടെയും വന്യമൃഗങ്ങളുടെയും മരണത്തിന് സാക്ഷ്യം വഹിച്ച കൂറ്റൻ ആംഫിതിയേറ്റർ, ഇപ്പോഴത്തെ സ്ഥിതിയിൽ ആദ്യമായി വിനോദ സഞ്ചാരികൾ പുതുനിശ്വാസത്തിൽ പുതിയ ആരോഗ്യ പ്രോട്ടോക്കോളുകളുമായി ഗേറ്റുകളിലൂടെ കടന്നുപോകുന്പോൾ വളരെ നിശബ്ദമായിരുന്നു.
ദിവസവും 300 പേർക്കു മാത്രമേ പ്രവേശനമുള്ളുവെന്ന് അധികൃതർ പറഞ്ഞു. മുൻപ് ഒരു സാധാരണ ദിവസം സ്റ്റേഡിയം നിറയ്ക്കുന്ന ആയിരക്കണക്കിന് സെൽഫി എടുക്കുന്ന സഞ്ചാരികളിൽ നിന്ന് വളരെ ദൂരെയാണ് നിലവിലെ സ്ഥിതി.
ഇന്നത്തെ പുതുതലമുറയിലെ ഗ്ലാഡിയേറ്റർമാർ കൊളോസിയം മതിലിനു പുറത്ത് ഫോട്ടോഗ്രാഫുകൾക്കും നുറുങ്ങുകൾക്കുമായി മത്സരിച്ചാണ് പരേഡ് ചെയ്യുന്നത്. വലിയ ജനക്കൂട്ടത്തിന്റെ അഭാവം ജോലിക്കാർക്കും മടുപ്പുളവാക്കി. കൊളോസിയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പന്തക്കുസ്താ കഴിഞ്ഞുവന്ന തിരക്കൊഴിഞ്ഞ തിങ്കളാഴ്ച.
![](/nri/colosium1_2020june02.jpg)
പുരാതന റോമിലെ ഗവണ്മെന്റിന്റെയും മതക്ഷേത്രങ്ങളുടെയും സ്ഥലമായ ഇംപീരിയൽ ഫോറവും നഗരത്തിലെ വരേണ്യവർഗങ്ങൾ അവരുടെ വില്ലകൾ നിർമ്മിച്ച പാലറ്റൈൻ ഹില്ലും സന്ദർശിയ്ക്കാനുള്ള സംയുക്ത ടിക്കറ്റിൽ കഴിഞ്ഞ വർഷം ശരാശരി 20,000 വിനോദ സഞ്ചാരികളാണ് ദിനംപ്രതി കൊളോസിയം സന്ദർശിച്ചത്.
തിങ്കളാഴ്ച വത്തിക്കാൻ മ്യൂസിയത്തിൽ കാര്യങ്ങൾ വളരെ തിരക്കിലായിരുന്നു, അവിടെ സിസ്റ്റൈൻ ചാപ്പലും മറ്റ് മാർപ്പാപ്പ ഇരിപ്പിടവും കാണാൻ നൂറുകണക്കിന് ആളുകൾ പ്രവേശനത്തിനായി കാത്തു നിന്നിരുന്നു.
ഇറ്റലിയുടെ ടൂറിസം മേഖല സന്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്, വരുമാനത്തിന്റെ 13 ശതമാനം. മെയ് 18 ന് മ്യൂസിയങ്ങൾ നിയമപ്രകാരം തുറക്കാൻ അനുമതിയുണ്ടായിരുന്നുവെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണം കൂടുതലായി ഇല്ലാത്തതിനാൽ അവ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
പോംപെയുടെ അവശിഷ്ടങ്ങളും പിസയുടെ ചായുന്ന ഗോപുരവും ഉൾപ്പെടെ കർശനമായ നിയമങ്ങൾ പാലിച്ച് ഇറ്റലിയിലുടനീളമുള്ള പ്രശസ്ത സൈറ്റുകൾ എല്ലാംതന്നെ ഇപ്പോൾ പ്രവർത്തന നിരതമാണ്.
ചൊവ്വാഴ്ച മുതൽ ഫ്ളോറൻസിന്റെ ഉഫിസി ഗാലറിയും അതിന്‍റെ അക്കാദമിയയും, മൈക്കലാഞ്ചലോയുടെ ഡേവിഡും, സന്ദർശകരെ വീണ്ടും സ്വാഗതം ചെയ്തു തുടങ്ങിയത് ഇറ്റലിയ്ക്ക് പുതുശ്വാസം നൽകിക്കഴിഞ്ഞുവെങ്കിലും കർശനമായ നിയന്ത്രണ ഇളവിലൂടെ എന്നു മാത്രം.
74ാമത് ഫെസ്റ്റ ഡെല്ലാ റിപ്പബ്ലിക്ക ആഘോഷിച്ചു <ശാഴ െൃര=’/ിൃശ/ശേമേഹ്യബ2020ഷൗില02.ഷുഴ’ മഹശഴി=’രലിലേൃ’ രഹമൈ=’രീിലേികോമഴലകിശെറല’ െ്യേഹല=’ുമററശിഴ:6ുഃ;’>പാരന്പര്യ ആഘോഷങ്ങൾ എല്ലാംതന്നെ മാറ്റിവച്ചു ഇറ്റലിയിലെ ദേശീയ ദിനമായ ഫെസ്റ്റ ഡെല്ലാ റിപ്പബ്ലിക്ക വ്യത്യസ്തമായി. രാജ്യത്തിന്‍റെ കോവിഡ് 19 പ്രതിസന്ധിയിൽ റിപ്പബ്ലിക് ദിനത്തിന്റെ 74ാം പതിപ്പ് അനാർഭാടമായി കടന്നുപോയി. ജൂണ്‍ രണ്ടിന് ഇറ്റാലിയൻ പൊതുഅവധി ദിനമായി. രാജ്യത്തിന്‍റെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല അൾത്താരെ ഡെല്ലാ പട്രിയയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു, യുദ്ധവിമാനങ്ങൾ ഉൾക്കൊള്ളുന്ന പ്രശസ്തമായ എയറോനോട്ടിക്കൽ ഡിസ്പ്ലേയായ ഫ്രെസെ ത്രിവർണ്ണ റോമിന്റെ മധ്യഭാഗത്ത് പറന്ന് ഇറ്റാലിയൻ പതാകയിൽ നിന്ന് മൂന്ന് നിറങ്ങളുടെ തൂവലുകൾ പുറപ്പെടുവിച്ചു.
റോമിൽ നടന്ന ചടങ്ങിനെത്തുടർന്ന് പ്രസിഡന്റ് ഇറ്റലിയിലെ ആദ്യത്തെ കൊറോണ വൈറസ് രോഗിയെ കണ്ടെത്തിയ വടക്കൻ ലോഡി പ്രവിശ്യയായ ലോംബാർഡിയിലെ കോഡോഗ്നോ സന്ദർശിച്ചു. കോവിഡ് 19 അടിയന്തരാവസ്ഥ കാരണം റോമിലെ ഫെസ്റ്റ ഡെല്ലാ റിപ്പബ്ലിക്കയെ പരന്പരാഗതമായി നടക്കുന്ന സൈനിക പരേഡ് നേരത്തെ തന്നെ ഇറ്റലി റദ്ദാക്കിയിരുന്നു.
ഇറ്റലിയിലെ കരസേന, നാവികസേന, പോലീസ് സേനയിലെ ആയിരക്കണക്കിന് അംഗങ്ങൾ ഉൾപ്പെടുന്ന പ്രധാന പരേഡ് സാധാരണയായി വിയാ ഡീ ഫോറി ഇംപീരിയലിയിലാണ് നടക്കുന്നത്. ഒപ്പം റോമിലെ പാലാസോ ക്വിരിനാലെയിലെ പ്രസിഡൻറ് ഗാർഡനിലെ പരന്പരാഗത തുറന്ന ഉച്ചഭക്ഷണവും റദ്ദാക്കിയിരുന്നു.
1946 ൽ ഇറ്റലിക്കാർ ഒരു റിപ്പബ്ലിക്കിന് അനുകൂലമായും രണ്ടാം ലോകമഹായുദ്ധസമയത്ത് അപമാനിക്കപ്പെട്ട രാജവാഴ്ചയ്ക്കെതിരെയും വോട്ടുചെയ്ത ദിവസത്തെ അനുസ്മരിപ്പിച്ചാണ് ഫെസ്റ്റ ഡെല്ലാ റിപ്പബ്ലിക്ക നടത്തുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് ഓൺലൈൻ രജിസ്‌ട്രേഷൻ ആയിരത്തോടടുക്കുന്നു
പ്രസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു .ഇതിനോടകം ഏകദേശം ആയിരത്തോളം കുട്ടികൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. . ജൂൺ 3 ന് മുൻപ് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കും ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും. ഇതുവരെ രജിസ്റ്റർ ചെയ്ത മത്സരാത്ഥികൾക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ അയച്ചു കൊടുത്തുകഴിഞ്ഞു . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യൂസർ നൈമും പാസ്‌വേർഡും വരും ദിവസങ്ങളിൽ മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് മെയിലിൽ ലഭിക്കും .
വിശുദ്ധ ഗ്രന്ഥത്തെ കൂടുതലായി പഠിക്കുവാൻ ലഭിക്കുന്ന ഈ അവസരത്തെ എല്ലാ മതപഠന വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തണമെന്നും , മാതാപിതാക്കൾ അതിനുള്ള പ്രോത്സാഹനം കുട്ടികൾക്ക് എല്ലായ്പ്പോഴും നൽകണമെന്നും അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.
മൂന്നു എയ്ജ് ഗ്രൂപ്പുകളിലായി മൂന്ന് റൗണ്ട് മത്സരങ്ങൾ ആണ് നടത്തപ്പെടുന്നത് . ജൂൺ 6 ന് ആരംഭിക്കുന്ന മത്സരങ്ങൾ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത്. നാല് ആഴ്ചകൾ നീളുന്ന ആദ്യ റൗണ്ടിൽ ആദ്യ ആഴ്ചത്തെ മത്സരങ്ങൾ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂൺ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികൾക്ക് നൽകുന്നതായിരിക്കും ജൂൺ 10 ന് രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യും . എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . ആഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും . അഭിവാദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹത്തോടെ ബഹുമാനപ്പെട്ട വികാരി ജനറാൾ അച്ചന്മാരുടെയും മറ്റു വൈദീകരുടെയും നേതൃത്വത്തിൽ കുട്ടികളുടെ ബൈബിൾ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാക്കുവാനും തങ്ങൾക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികൾക്കായി തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ഇത്തരത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .
ഇതിനായി ജോർജ് എട്ടുപറ അച്ചന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ http://smegbbiblekalotsavam.com/?page_id=595 നിന്നും ലഭ്യമാകുമെന്നും ഓൺലൈൻ ബൈബിൾ ക്വിസ് പി .ആർ .ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് :
http://smegbbiblekalotsavam.com/?page_id=595 റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ത്രേസ്യാമ്മ വിൻസന്‍റെ നിര്യാണത്തിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത അനുശോചിച്ചു
പ്രെസ്റ്റൻ: ലണ്ടൻ ബ്രോംലിയിൽ നിര്യാതയായ ത്രേസ്യാമ്മ വിൻസന്‍റെ (71) നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു. ലണ്ടൻ സെന്‍റ് മാർക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്‍റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിനായി പ്രാർഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ രൂപതാകുടുംബം ഒന്നടങ്കം പങ്കുചേരുകയും പരേതയുടെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പരേതയുടെ വേർപാടിൽ വേദനിക്കുന്ന മക്കളെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും സെന്‍റ് മാർക്ക് മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് അറിയിച്ചു.
മാമംഗലം സെന്‍റ് ആന്‍റണീസ് പള്ളി ഇടവകാംഗമായ പരേത, കടമക്കുടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ടയേർഡ് പ്രിൻസിപ്പലായിരുന്നു.
എറണാകുളം എളമക്കര മഠത്തിപ്പറമ്പിൽ ഊക്കൻ കുടുംബാംഗമായ പരേതനായ വിൻസണാണ് ഭർത്താവ്. ലിൻഡയാണ് മറ്റൊരു മകൾ. മരുമക്കൾ: ജേക്കബ് വടക്കേൽ, വിനോ ജോസ് കണംകൊമ്പിൽ.
ഷെങ്കൻ വീസകളുടെ കാലാവധി താൽക്കാലികമായി നീട്ടി
ബർലിൻ: കോവിഡ് 19 എന്ന മാഹാമാരിയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയന്‍റെ പൊതു വീസയായ ഷെങ്കൻ വീസയിൽ ജർമനിയിലെത്തി കുടുങ്ങിപ്പോയ സന്ദർശകരുടെ വീസ കാലാവധി ജൂലൈ 31 വരെ നീട്ടി നൽകിയതായി ആഭ്യരമന്ത്രാലയം അറിയിച്ചു. നിലവിൽ കാലഹരണപ്പെട്ട ഷെങ്കൻ വീസ കൈവശമുള്ളവർക്കാണ് ഈ നിയമം ബാധകമാവുക. (2nd Schengen COVID-19 Pandemic Regulation - 2nd Schengen COVID-19-V)
ഈ വർഷം ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വന്ന ഓർഡിനൻസുള്ള ഷെങ്കൻ വീസകൾക്ക് സാധാരണഗതിയിൽ ജൂണ്‍ 30 വരെയാണ് ജർമനിയിൽ തങ്ങാൻ അനുവാദമുള്ളത്. എന്നാൽ ഈ കാലയളവിൽ വീസ കാലാവധി കഴിഞ്ഞവർക്ക് ജൂലൈ 31 വരെയാണ് ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിയ്ക്കുന്നത്. വീസ കാലാവധി കഴിഞ്ഞവർ അതാതു പ്രദേശത്തെ ഫോറിൻ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കേണ്ടതാണ്. എന്നാൽ ഈ കാലയളവിൽ ജർമനി വിട്ട് മറ്റേതെങ്കിലും ഷെങ്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഇവർക്ക് അനുവാദമില്ല. വീസയുടെ സാധുത ജർമനിയിൽ മാത്രമായിരിയ്ക്കും.
വീസ നൽകുന്ന തീയതി മുതൽ മൂന്നുമാസമാണ് സാധാരണ ഷെങ്കൻ വീസയുടെ കാലാവധി. സിംഗിൾ എൻട്രിയാണങ്കിൽ ജർമനിയിൽ മാത്രവും മൾട്ടിപ്പിൾ എൻട്രിയാണങ്കിൽ മറ്റു ഷെങ്കൻ രാജ്യങ്ങളിലും ഇവർക്ക് സന്ദർശനം നടത്താം.
കൊറോണ പ്രതിസന്ധിയെ തുടർന്നു ജോബ് സീക്കർ വീസയിൽ ജർമനിയിലെത്തി കുടുങ്ങിപ്പോയവർക്ക് വീസ ഒരു കാരണവശാലും അധികാരികൾ നീട്ടി നൽകില്ല. ആറുമാസമാണ് ജോബ് സീക്കർ വീസയുടെ കാലാവധി. ഇതിനോടകം ജർമനിയിൽ ജോലി കണ്ടുപിടിച്ച് വർക്ക് പെർമിറ്റ് ലഭിച്ചാൽ മാത്രമേ ഇവരുടെ വീസ സ്റ്റാറ്റസ് മാറുകയുള്ള. ജോബ് സീക്കർ വീസയിൽ എത്തിയവർക്ക് രാജ്യത്ത് എത്തിയാലുടൻ ജോലി ചെയ്യാൻ അനുവാദമില്ല.എന്നാൽ ലോക്ഡൗണിൽപ്പെട്ട് ഇവരുടെ വീസ കാലാവധി കഴിഞ്ഞിട്ടും തിരികെ മടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർക്ക് താൽക്കാലികമായി രാജ്യത്ത് തങ്ങാനുള്ള അനുവാദം നൽകുന്നുണ്ട്. എന്നാൽ ലോക്ക് ഡൗണ്‍ തീരുന്ന മുറയ്ക്ക് ഇത്തരക്കാർക്ക് രാജ്യം വിടേണ്ടി വരും.
ജോബ് സീക്കർ വീസ ജർമനിയിൽ എത്തി ജോബ് കണ്ടെത്താനുള്ള വീസ സ്റ്റാറ്റസാണ്. ഇവർ ജോലി കണ്ടെത്തി ജോബ് എഗ്രിമെന്‍റും ഉണ്ടാക്കിയാൽ മാത്രമേ വർക്ക് പെർമിറ്റ് നേടാൻ കഴിയൂ.ജോലി കണ്ടെത്തി വർക്ക് പെർമറ്റിന് അപേക്ഷിച്ചാൽ ഇത്തരക്കാർ 6 ആഴ്ച മുതൽ 8 ആഴ്ചവരെ കാത്തിരിയ്ക്കേണ്ടി വരും വർക്ക് പെർമിറ്റ് ലഭിക്കാൻ.
ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരുടെ വീസ കാലാവധി വീണ്ടും നീട്ടി
ലണ്ടൻ: കൊറോണവൈറസ് ബാധ നിയന്ത്രിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാൻ കഴിയാതിരിക്കുകയും വീസ കാലാവധി അവസാനിക്കുകയും ചെയ്ത വിദേശികൾക്ക് ആശ്വാസം. ജനുവരി 24നും ജൂലൈ 31നും ഇടയിൽ കാലാവധി അവസാനിക്കുന്ന എല്ലാ താത്കാലിക വീസക്കും കാലാവധി നീട്ടി കൊടുക്കുമെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു.
കൊറോണവൈറസ് ഇമിഗ്രേഷൻ ടീമിനെയാണ് ഇതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ നിന്നു തന്നെ വീസ നീട്ടുന്നതിന് അപേക്ഷ നൽകാം. യുകെയ്ക്ക് പുറത്തുനിന്ന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തന്നെയാണ് ഇതിനും പാലിക്കേണ്ടത്.
വീസ കാറ്റഗറികൾ മാറ്റുന്നതിനും അർഹരായവർക്ക് സൗകര്യം ലഭിക്കും. എന്നാൽ, കൂളിംഗ് ഓഫ് സമയം നിർബന്ധമായ കാറ്റഗറികളിലേക്കുള്ള മാറ്റം ഈ രീതിയിൽ അനുവദിക്കില്ല.ടയർ 2, 5, 4 കാറ്റഗറിയിൽ സർക്കാർ തീരുമാനം പ്രതീക്ഷിച്ച് രാജ്യത്ത് തുടരുന്നവർക്ക് ജോലിയോ പഠനമോ ആരംഭിക്കാൻ അനുമതിയുണ്ടാകും.
കൊറോണ വൈറസ് കാരണം യുകെയിൽ നിലവിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചത് പ്രയോജനപ്പെട്ടേക്കും. വീസ കാലാവധി 2020 ജൂലൈ 31 നകം അവസാനിക്കുകയും യുകെയിൽ ദീർഘകാലം തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ പല കേസുകളിലും യുകെയിൽ നിന്ന് അപേക്ഷിക്കാം. ഒരു സന്ദർശകൻ ഒരു ടയർ 2 വീസയിലേക്കോ വിവാഹ വീസയിലേക്കോ മാറാൻ ആഗ്രഹിക്കുന്നുവെന്ന് അല്ലെങ്കിൽ ടയർ 5 വീസയിൽ നിന്ന് ടയർ 2 വീസയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന സാഹചര്യങ്ങളിൽ ഇത് സഹായിക്കും.
ടയർ 2 വീസ, ടയർ 5 വീസ അല്ലെങ്കിൽ ടയർ 4 വീസ സംബന്ധിച്ച തീരുമാനങ്ങൾക്കായി നിങ്ങൾ രാജ്യത്ത് കാത്തിരിക്കുന്നവർക്ക് ജോലി ആരംഭിക്കാം അല്ലെങ്കിൽ ടയർ 4 വീസയുടെ കാര്യത്തിൽ വീസ അനുവദിക്കുന്നതിന് മുന്പ് പഠനം ആരംഭിച്ചിരിക്കണം. ടയർ 2 അല്ലെങ്കിൽ ടയർ 5 വീസകൾക്കോ ടയർ 4 വീസകൾക്കോ സർട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സർഷിപ്പ് നൽകിയിട്ടുണ്ടെങ്കിൽ ഇത് ബാധകമാണ്. പഠനത്തിനുള്ള സ്വീകാര്യത (സിഎഎസ്) നൽകിയിട്ടുണ്ട്.
എന്നിരുന്നാലും, സന്ദർശക വീസ പോലുള്ള താൽക്കാലിക വീസയിലുള്ള യുകെയിലുള്ളവർ സുരക്ഷിതമായിരിക്കുകയും എന്നാൽ സാധ്യമാവുന്പോൾ തിരികെ മടങ്ങുകയും വേണം.യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.യുകെയിൽ ദീർഘകാലം തുടരാൻ ആഗ്രഹിക്കുന്നവർക്ക്, 2020 ജൂലൈ 31 വരെ ഇൻകണ്‍ട്രി വീസ സ്വിച്ചിംഗ് വ്യവസ്ഥകളും നീട്ടുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.
അപ്ലിക്കേഷൻ പ്രക്രിയയ്ക്ക് കൂടുതൽ സമയമെടുത്തേക്കാം
യുകെ വീസയും ഇമിഗ്രേഷനും (യുകെവിഐ) എത്രയും വേഗം അപേക്ഷകൾ പ്രോസസ് ചെയ്യുന്നത് തുടരും. എന്നിരുന്നാലും കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവർത്തന സമ്മർദ്ദങ്ങൾ കാരണം ചില ആപ്ലിക്കേഷനുകൾ പതിവിലും കൂടുതൽ സമയമെടുക്കും എന്നും അറിയിപ്പുണ്ട്.വീസ നീട്ടുന്നതിന് കുടിയേറ്റക്കാർ ബന്ധപ്പെടുന്പോൾ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്‍റ് നടപടികളൊന്നും നേരിടേണ്ടിവരില്ലെന്ന് ആഭ്യന്തര ഓഫീസ് വ്യക്തമാക്കി.
വീസ സ്പോണ്‍സർ നിയന്ത്രണങ്ങളും ലഘൂകരിച്ചു.യുകെയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി വീസ നീട്ടുന്നതിനൊപ്പം, വീസ സ്പോണ്‍സർമാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളും ആഭ്യന്തര കാര്യാലയം ലഘൂകരിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനല്ലാത്ത പൗരന്മാർക്ക് യുകെയിൽ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ഉള്ള അനുമതിയുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫേസ് ബുക്ക് ലൈവ് ടാലൻ്റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറിൽ' ആര്യ ദാസ്
ലണ്ടൻ: കോവിഡ് രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്‍റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യുകെയിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ" (LET'S BREAK IT TOGETHER) എന്ന ഫേസ് ബുക്ക് ലൈവ് ടാലന്‍റ് ഷോയുടെ രണ്ടാം ദിവസമായ ജൂൺ 2 നു (ചൊവ്വ) വൈകുന്നേരം 5 നു (ഇന്ത്യൻ സമയം രാത്രി 9.30) (ഇന്ത്യൻ സമയം രാത്രി 9.30) ബർമിംഗ്ഹാമിൽ നിന്നുള്ള 14 കാരി ആര്യ ദാസ് കോഴിപ്പള്ളിയാണ് തന്‍റെ ഫ്ളൂട്ടിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ആനന്ദിപ്പിക്കുവാൻ എത്തുന്നത്.
യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് ലൈവ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.
ബർമിംഗ്ഹാം ക്യാമ്പ് ഹില്ലിലെ കിംഗ് എഡ്വേർഡ് VI സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിനിയായ ആര്യ ദാസ്, ഡോ. മോഹൻദാസ് കോഴിപ്പള്ളിയുടേയും ശോഭ പുഷ്പോത്തിന്‍റേയും മകളാണ്. സഹോദരൻ അഭയ്ദാസ് മെഡിസിൻ വിദ്യാർഥിയാണ്.
മൂന്നാം ഗ്രേഡ് മുതൽ ജോർജീന റോസന്‍റെ കീഴിൽ ആരംഭിച്ച വെസ്റ്റേൺ ഫ്ളൂട്ട് പഠനം ഇപ്പോൾ ഗ്രേഡ് 7 ൽ എത്തി നിൽക്കുമ്പോൾ സ്കൂളിന് അകത്തും പുറത്തുമായി നിരവധി വേദികളിൽ തന്‍റെ പ്രതിഭ തെളിയിച്ച് മുന്നേറുകയാണ് ഈ കൊച്ചു മിടുക്കി.
സംഗീതത്തോടൊപ്പം നൃത്തത്തേയും സ്നേഹിക്കുന്ന ആര്യ, യുക്മ കലാമേളകൾ ഉൾപ്പടെ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഭരതനാട്യം ഗ്രേഡ് 7 ൽ എത്തി നിൽക്കുന്ന ഈ കലാകാരി ഇപ്പോൾ മോഹിനിയാട്ടം പഠനവും ആരംഭിച്ചിട്ടുണ്ട്. സ്കൂൾ പഠനത്തോടൊപ്പം സംഗീതത്തിലും നൃത്തത്തിലും ചിത്രരചനയിലും ഒരു പോലെ മുന്നേറുന്ന ബഹുമുഖ പ്രതിഭയായ ആര്യ ദാസ്. മിഡ് ലാൻഡ്സ് റീജണിലെ ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ (BCMC) സജീവാംഗം കൂടിയാണ്.
പരിപാടിയുടെ ഉദ്ഘാടന ദിനം നോട്ടിംഗ്ഹാമിൽ നിന്നുള്ള ജോർജ് ഡിക്സും ആഷിൻ ടോമിയും ചേർന്ന് നടത്തിയ ഉജ്വല പ്രകടനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. 8 വയസു മുതൽ 21 വയസു വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യുകെയുടെ റെക്സ് ജോസും ജെജെ ഓഡിയോസിന്‍റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ 21 വയസുവരെവരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ് ദേശീയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
വിവരങ്ങൾക്ക്: സി.എ. ജോസഫ് 07846747602, യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് 07877348602.
മികച്ച ലോക്ക് ഡൗൺ അപരാതയുമായി യുകെയിൽ നിന്ന് ഒരു മലയാളി കുടുംബം
സ്റ്റോക്ക് ഓൺ ട്രെന്‍റ്: ടിക്ക് ടോക്കുകളും സംഗീത നൃത്ത പരിപാടികളും ലൈവ് ഷോകളും കൊണ്ട് നിറഞ്ഞതാണ് മലയാളികളുടെ ലോക്ക് ഡൗണ്‍. ഈ ലോക്ക് ഡൗണ്‍ അപരാതകള്‍ക്കിടയില്‍ വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്‍റിലെ മലയാളി കുടുംബം. അറിവും വിജ്ഞാനവും പകരുന്ന ഈ വീഡിയോ മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. പതിനൊന്നാം ക്ലാസുകാരിയായ സിജിന്‍ ജോസും സഹോദരന്‍ മൂന്നാം ക്ലാസുകാരനായ ജെറിന്‍ ജോസും ചേര്‍ന്നാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.
യുകെയിലെ ക്നാനയകരുടെ ഇടയിൽ സുപരിചിതനാണ് ജോസ് ആകാശാലയും കുടുംബവും നിരവധി വർഷങ്ങൾ യുകെസിസി നാഷണൽ കൗൺസിൽ മെമ്പറായിരുന്നു .യുകെസിസി കൺവൻഷനുകളിൽ വിവിധയിനം കലാരൂപങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ച ജോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കൊണ്ട് ശ്രദ്ധ നേടിയിരിക്കുയാണ്
ലോകത്ത് എത്ര ഭൂഖണ്ഡങ്ങള്‍, എത്ര രാജ്യങ്ങള്‍, ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍, ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി, ആദ്യത്തെ കേരള മന്ത്രിസഭ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ വെളുത്തുള്ളി കൃഷി എവിടെ, കേരളത്തിലെ ഏറ്റവും വലിയ യേശുവിന്‍റെ പ്രതിമ എവിടെ ഇങ്ങനെ ഒരുപക്ഷെ, മുതിര്‍ന്നവര്‍ക്കു പോലും അറിയില്ലാത്ത നിരവധി അറിവുകളാണ് ഈ കുട്ടികള്‍ പങ്കുവയ്ക്കുന്നത്. വിജ്ഞാനം നിറഞ്ഞ ഈ വീഡിയോയിലൂടെ കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും സംസ്‌കാരത്തെയും ഒക്കെ പരാമര്‍ശിച്ചു കടന്നു പോകുന്നു.
ഈ കുട്ടികളുടെ കഠിനമായ ശ്രമത്തിനൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനവും ശ്രദ്ധയും കൂടിചേര്‍ന്നപ്പോഴാണ് ഈ വീഡിയോ പുറത്തിറങ്ങിയത്. പതിനൊന്നാം ക്ലാസുകാരിയായ ചേച്ചിയുടെയും കുഞ്ഞനിയന്‍റെ മറുപടിയുമൊക്കെയായാണ് വീഡിയോ മുന്നേറുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കേട്ടിരുന്നാലും യാതൊരു മടുപ്പും തോന്നാത്ത വിധത്തില്‍ അസാധാരണമായ ഒരു അവതരണ ശൈലി കൂടിയാണ് ഈ കുട്ടികള്‍ പങ്കുവയ്ക്കുന്നത്.
സിജിന്‍ ജോസ് തന്നെയാണ് വീഡിയോ എഡിറ്റ് ചെയ്തതും യു ട്യൂബില്‍ വീഡിയോ അപ് ലോഡ് ലോഡ് ചെയ്തതും.
നാട്ടിലെ സാധാരണ കുടുംബജീവിതത്തില്‍നിന്നും യുകെയില്‍ എത്തപ്പെടുന്ന മലയാളികളെ പോലെ തന്നെയാണ് ജോസ് ആകശാലയും ഭാര്യ സിനിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. 2003ലാണ് യുകെയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജോസും സിനിയും 2009 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസോസിയേഷനുകളിലെ പരിപാടികളില്‍ സജീവ സാന്നിധ്യമാണ്. ആത്മീയ പ്രവർത്തനങ്ങളിലും ഈ കുടുംബം സജീവമാണ്.
കോട്ടയം മുട്ടുച്ചിറയില്‍ നിന്നുള്ള ഈ കുടുംബം സ്റ്റോക് ഓണ്‍ ട്രെന്‍റിലെ ഹാന്‍ഡ്ഫോര്‍ഡിലാണ് താമസിക്കുന്നത്.
സന്ദർശക വീസയിലെത്തിയ മലയാളി വീട്ടമ്മ യുകെയിൽ മരിച്ചു
ലണ്ടൻ: ബ്രോംലിയിലെ ഷോർട്ട് ലാൻഡിൽ താമസിക്കുന്ന മകൾ ജൂലി വിനോയെയും കുടുംബത്തെയും സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ മാതാവ് ത്രേസ്യാമ്മ വിൻസൺ (71) നിര്യാതയായി. മെനിഞ്ചൈറ്റിസ് രോഗബാധയെത്തുടർന്നു ബ്രോംലിയിൽ ഓർപിംഗ്ടണിലെ ഫാൺബറോ പ്രിൻസസ് റോയൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഏപ്രിൽ രണ്ടാം വാരത്തിലാണ് കടുത്ത പനിയെത്തുടർന്നു ത്രേസ്യാമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊറോണ വൈറസിനായി രണ്ടുതവണ ടെസ്റ്റ് ചെയ്‌തെങ്കിലും രണ്ട് തവണയും നെഗറ്റീവ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് രോഗം മെനിഞ്ചൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗം മൂർച്ചിച്ചിതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള സംരക്ഷണ ചർമത്തിലെ കടുത്ത അണുബാധ ആരോഗ്യം കൂടുതൽ വഷളാക്കി. 35 ദിവസത്തിലധികം വെന്‍റിലേറ്ററുപയോഗിച്ച് ചികിത്സതേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
എറണാകുളം മഠത്തിപ്പറമ്പിൽ ഊക്കൻ വീട്ടിൽ പരേതനായ എം.സി. വിൻസന്‍റിന്‍റെ ഭാര്യയാണ് മരിച്ച ത്രേസ്യാമ്മ. പരേതയുടെ യുകെ യിലുള്ള മകൾ ജൂലിയെക്കൂടാതെ മറ്റൊരു മകൾ ലിൻഡാ ജേക്കബ് കേരളത്തിലാണു താമസിക്കുന്നത്. ജേക്കബ് വടക്കേൽ (കേരളം),വിനോ ജോസ് കണംകൊമ്പിൽ (യുകെ) എന്നിവർ മരുമക്കളാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾമാരായ ഫാ.ആന്‍റണി ചുണ്ടെലിക്കാട്ട്, ഫാ.ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട്, ഫാ.ടോമി എടാട്ട്, യുക്മ പ്രസിഡന്‍റ് മനോജ് പിള്ള, വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, ബ്രോംലി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് അനു കെ.ജോസഫ് എന്നിവർ അനുശോചിച്ചു.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ
എം.പി.വീരേന്ദ്രകുമാർ കാലുറച്ച കാഴ്ചപ്പാടുള്ള വ്യക്തിത്വം: ലണ്ടൻ മലയാളി കൗൺസിൽ
ഗ്ലാസ്‌ഗോ : പ്രമുഖ എഴുത്തുകാരനും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയും എം.പിയുമായിരുന്ന വീരേന്ദ്രകുമാറിന്റ നിര്യാണത്തിൽ ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ വിഭാഗം അനുശോചനം വിഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തി.
ഇന്ത്യൻ രാഷ്ട്രീയ രംഗത്തിന് മാത്രമല്ല മലയാള ഭാഷക്കും തീരാനഷ്ടമാണ് എംപിവിയുടെ മരണമെന്ന് ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു. ജീവിതത്തിന്റ അവസാന നാളുകൾ വരെ സാമുഹ്യ തിന്മകൾക്കെതിരെ അദ്ദേഹം ലേഖനങ്ങൾ എഴുതിക്കൊണ്ടിരിന്നു. വിഡിയോ കോൺഫ്രൻസിൽ പങ്കെടുത്ത സാഹിത്യകാരൻ കാരൂർ സോമൻ, ലണ്ടൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. 1987 ൽ കേരള മന്ത്രി സഭയിൽ അംഗമായിരുന്ന എം.പി.വി. മനുഷ്യനെപ്പോലെ മരങ്ങളെയും സ്‌നേഹിച്ച മഹൽ വ്യക്തിത്വമായിരുന്നു. അതുകൊണ്ടാണ് മരം മുറിക്കരുതെന്ന് കർശന നിയമം മുന്നോട്ട് വെച്ചത്. അത് മരത്തിന് കോടാലികൈയ് കാലനായി പലർക്കും തോന്നി. മരത്തിന്റ ചുവട് മുറിക്കാൻ കാട്ടുകള്ളന്മാർ തറയിൽ നിൽക്കുമ്പോൾ അധികാര മരത്തിന്റ മുകളിലിരിക്കുന്ന മന്ത്രിക്കത് മനസ്സിലായില്ല. ചുരുക്കത്തിൽ മരത്തിന്റ ചുവട് മുകളിലിരിന്നു മുറിക്കുംപോലെയായി കാര്യങ്ങൾ. രാഷ്ട്രീയം എന്തായിരുന്നാലും പാവം മരത്തിനെ രക്ഷിക്കാൻ ഒറ്റ ദിവസം കൊണ്ട് രാജിവെച്ചു പുറത്തുപോയ അടിയുറച്ച കാഴ്ചപ്പാടുള്ള, കാലുറപ്പിച്ചു നിന്ന വ്യക്തിത്വമായിരുന്നു. ഇന്നുവരെ കേരള മന്ത്രിസഭയിൽ ഇതുപോലൊരാൾ കടന്നു വന്നിട്ടില്ല. പിന്നീട് കണ്ടത് ശ്രീ.എം.എ. ബേബി മന്ത്രിയായിരിക്കുമ്പോൾ മരം മുറിക്കുന്നവരെ താഴെയിറക്കിയ അനുഭവമാണ്. പ്രകൃതിയെ മാറോട് ചേർത്ത് പിടിക്കുന്നവർ ഭരണകേന്ദ്രങ്ങളിൽ ഇല്ലെന്നുള്ളതാണ് വാസ്തവം. അതിന്റ ദുരന്തങ്ങൾ നമ്മൾ പല വിധത്തിൽ അനുഭവിക്കുന്നു.
സാഹിത്യ ലോകത്തു് ചെറുതും വലുതുമായ ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള എം.പി.വി. ചിറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിപി ഫൗണ്ടേഷന്റെ രാഷ്ട്രവിജ്ഞാനി പുരസ്‌കാരത്തിന് 1998 കൾക്ക് മുൻപ് അദ്ദേഹത്തിന്റ "രാമന്റെ ദുഃഖ൦" തിരെഞ്ഞെടുത്തു. ആ കുട്ടത്തിൽ വിക്ടർ ലീനസ് സ്മാരക പുരസ്‌കാരത്തിന് എന്റെ "കദന മഴ നനഞ്ഞപ്പോൾ" എന്ന നോവലും തെരെഞ്ഞെടുത്തു. സർഗാന്വഷണ പ്രതിഭ പുരസ്‌കാരം "കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾ" എന്ന കൃതിക്ക് ഡോ.പോൾ മണലിലിനും, കാവ്യ രത്ന പുരസ്‌കാരം പ്രൊഫ.വി.ജി തമ്പിക്കും ലഭിച്ചു. അദ്ദേഹത്തിന്റ ബുദ്ധന്റെ ചിരി, ഹൈമവതഭൂവിൽ, രാമന്റെ ദുഃഖ൦ തുടങ്ങിയ കൃതികൾ മലയാള ഭാഷക്ക് ലഭിച്ച ഏറ്റവും നല്ല കൃതികളാണ്.
രാഷ്ട്രീയ സാംസ്കാരിക സാഹിത്യ ആത്മീയ മേഖലകളിൽ ഇതുപോലെ നിറഞ്ഞ കാഴ്‌ചപ്പാടുള്ളവർ ചുരുക്കമാണ്. അദ്ദേഹത്തിന്റ രചനകൾ ചരിത്രത്തിൽ നിന്നോ പുരാണേതിഹാസങ്ങളിൽ നിന്നോ ഹിമാലയൻ യാത്രകളിൽ നിന്നോ എവിടെ നിന്നായാലും ആ രചനചാരുതയാൽ മലയാള ഭാഷ ചൈതന്യപൂർണ്ണമായെന്ന് കാരൂർ സോമൻ അഭിപ്രായപ്പെട്ടു. സെക്രട്ടറി ശശി ചെറായിയും അനുശോചനം രേഖപ്പെടുത്തി.
ഓസ്ട്രിയ ഉത്തരവാദിത്വത്തോടെ മുന്നോട്ട്: മാസ്ക് ധരിക്കുന്നതിൽ ഇളവ്
വിയന്ന: ജൂൺ പകുതി മുതൽ ഓസ്ട്രിയയിലെ ഷോപ്പുകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്‍റെ പിടിയിൽ നിന്നും വിമുക്തമാകുന്ന രാജ്യം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ “കുറച്ച് നിയമങ്ങൾ, കൂടുതൽ സ്വയം ഉത്തരവാദിത്വം” എന്ന പാത പിന്തുടരും.
പൊതുഗതാഗതം, ഫാർമസികൾ ഉൾപ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങൾ, മുടിവെട്ടുന്ന കടകൾ തുടങ്ങി സാമൂഹിക അകലം പാലിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കും. വായും മൂക്കും മൂടുന്ന മാസ്കുകൾ ധരിക്കേണ്ടതെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം നിയമങ്ങളുടെ ലഘൂകരണം സ്വന്തമായുള്ള ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും വൈറസിന്‍റെ വ്യാപനം വീണ്ടും ഉണ്ടാകാൻ ഇടയുണ്ടെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ പൗരന്മാർ "സാമാന്യബുദ്ധി" ഉപയോഗികാണാമെന്നും കുർസ് അഭ്യർഥിച്ചു.
ജൂൺ 15 മുതൽ റസ്റ്ററന്‍റുകൾക്കും പുലർച്ചെ ഒന്നു വരെ തുറന്നിരിക്കാൻ അനുവദിക്കും. റസ്റ്ററന്‍റുകളും കഫേകളും ഈ മാസം ആദ്യം തുറന്നപ്പോൾ രാത്രി 11ന് അടയ്‌ക്കേണ്ടി വന്നു. ഒരു ടേബിളിന് നാല് പേർ എന്നുള്ള നിലവിലെ പരിധി ഇല്ലാതാക്കും.
രണ്ടു ദശലക്ഷം ആളുകളുള്ള രാജ്യത്ത് വെള്ളിയാഴ്ച വരെ 1,473 കേസുകളും 108 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് - കഴിഞ്ഞ ദിവസം മാറ്റമില്ല.
അതേസമയം, ഒന്പത് ദശലക്ഷം ജനസംഖ്യയുള്ള ഓസ്ട്രിയയിൽ കഴിഞ്ഞ വെള്ളിയാഴ്ച പുതിയ കൊറോണ അനുബന്ധ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ കണക്കനുസരിച്ചു 16,571 കേസുകളിൽ 668 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റിപ്പോർട്ട്: ജോബി ആന്‍റണി
യുക്മ Y6 ചലഞ്ച് 2020: ഗ്രാമർ-സ്വകാര്യ സ്കൂൾ പ്രവേശനത്തിന് തയാറെടുക്കുന്ന മലയാളി കുട്ടികൾക്കായി മത്സര പരീക്ഷകൾ
ലണ്ടൻ: ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുംവിധം കുടിയേറ്റ മലയാളി വിദ്യാർഥികളെ സമർഥരാക്കുന്ന പരിശീലന സമ്പ്രദായം എന്നനിലയിൽ വിഖ്യാതമാണ് യുകെയിലെ ഗ്രാമർ സ്കൂൾ പഠനം. അതുകൊണ്ടുതന്നെ, ജീവിതത്തിന്‍റെ ഉന്നത ശ്രേണികളിൽ വ്യാപരിക്കുന്ന വലിയൊരു സുഹൃത്ത് വലയം സൃഷ്ടിച്ചെടുക്കാനും ഗ്രാമർ സ്കൂൾ വിദ്യാഭ്യാസത്തിനു കഴിയുന്നു. ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെയാണ് മലയാളികൾ തങ്ങളുടെ കുട്ടികളെ ധാരാളമായി ഗ്രാമർസ്കൂൾ പ്രവേശനത്തിന് ചിട്ടയായി ഒരുക്കുന്നതും.
2021 ലെ ഗ്രാമർ സ്കൂൾ പ്രവേശനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി യുക്മ ജൂണിൽ രണ്ട് സൗജന്യ ഓൺലൈൻ പരിശീലന പരീക്ഷകൾ (mock tests) സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്, കണക്ക് പരീക്ഷകൾ ഉൾപ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകൾ വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ തലത്തിലും റീജണൽ തലങ്ങളിലും വിജയികളാകുന്ന വിദ്യാർഥികൾക്ക് യുക്മ സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നൽകുന്നതാണ്.
ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും തങ്ങളുടെ മാർക്കുകളും ഓരോ വിഭാഗങ്ങളിലും ലഭിച്ച മാർക്കിന്‍റെ വിശകലനവും ലഭ്യമാക്കുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാൻ ഇത് സഹായകരമായിരിക്കും.
സൗജന്യ മത്സര പരീക്ഷകൾക്ക് മുന്നോടിയായി മാതാപിതാക്കൾക്കായി ഒരു വെബ് മീറ്റിംഗ് സംഘടിപ്പിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, യുക്മ യൂത്തിന്‍റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്‍റ് ലിറ്റി ജിജോ എന്നിവർ അറിയിച്ചു.
ജൂൺ 6 നു (ശനി) നടക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ www.uukma11plus.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വർഷങ്ങളുടെ പാരമ്പര്യമുള്ള, ട്യൂട്ടർ വേവ്സിന്‍റെ ബിജു ആർ. പിള്ളയാണ് വെബ് സെമിനാർ നയിക്കുന്നത്.
തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് യുക്മ ദേശീയ നേതൃത്വം അഭ്യർഥിച്ചു.
റിപ്പോർട്ട്: സജീഷ് ടോം
ജര്‍മനിയിൽ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
ബര്‍ലിന്‍: സെമിറ്റിക് വിരുദ്ധ കുറ്റകൃത്യങ്ങളിലും തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മറ്റു കുറ്റകൃത്യങ്ങളിലും രാജ്യത്ത് കഴിഞ്ഞ വര്‍ഷം വര്‍ധന രേഖപ്പെടുത്തിയത് ആശങ്കാജനകമായ സ്ഥിതിവിശേഷമാണെന്ന് ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍.
രാഷ്ട്രീയപ്രേരിതമായ 41,000 കുറ്റകൃത്യങ്ങളാണ് 2019ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്വേഷ പ്രസംഗം മുതല്‍ ശാരീരിക ആക്രമണവും കൊലപാതകവും വരെ ഇതില്‍ ഉള്‍പ്പെടുന്നു.
2018 ലേതിനെ അപേക്ഷിച്ച് ഇത്തരം കുറ്റകൃത്യങ്ങളില്‍ 14.2 ശതമാനം വര്‍ധനവാണ് 2019ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കണക്കുകള്‍ സൂക്ഷിച്ചു തുടങ്ങിയ 2001നു ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന വര്‍ധനവുമാണിത്.
ഈ കുറ്റകൃത്യങ്ങളില്‍ തീവ്ര വലതുപക്ഷക്കാര്‍ പ്രതിസ്ഥാനത്തുള്ളവയില്‍ മാത്രം 9.4 ശതമാനത്തിന്‍റെ വര്‍ധനയാണുള്ളത്. രാജ്യത്തെ ആകെ രാഷ്ട്രീയപ്രേരിത അക്രമങ്ങളുടെ പകുതിക്കും മുകളില്‍ വരും ഇത്.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ
എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ അനുശോചിച്ചു
വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും, നിലവിൽ രാജ്യസഭ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ അനുശോചിച്ചു. വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ പേട്രണ്‍ കൂടിയായ വീരേന്ദ്ര കുമാറിന്റെ വേർപാടിൽ സംഘടനയുടെ ഭാരവാഹികൾ അഗാധ ദുഃഖം രേഖപ്പെടുത്തി.
പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രാസംഗികൻ, പാർലമെന്േററിയൻ എന്നിങ്ങനെ കഴിഞ്ഞ അരനൂറ്റാണ്ടായി കേരള രാഷ്ട്രീയത്തിന്റെ മുൻനിരയിൽ നിന്നരുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാളകരയ്ക്കു തീരാനഷ്ടമാണെന്ന് സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലും ഗ്ലോബൽ കോർഡിനേറ്റർ ഡോ.ജെ. രത്നകുമാറും വാർത്തക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: ജോബി ആന്‍റണി
ജർമനിയിൽ കൊറോണവൈറസ് നിയന്ത്രണ വിധേയം: ചാൻസലർ മെർക്കൽ
ബർലിൻ: ജർമനിയിൽ കൊറോണവൈറസ് വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്ന് ചാൻസലർ ആംഗല മെർക്കൽ. രോഗവ്യാപനം കുറയുന്നുവെന്ന കണക്കുകൾ ആശ്വാസകരമാണെങ്കിലും മഹാമാരിയുടെ തുടക്കം മാത്രമാണ് ഇപ്പോഴുള്ളതെന്നും അവർ മുന്നറിയിപ്പും നൽകി. പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും മെർക്കൽ കൂട്ടിച്ചേർത്തു.
യൂറോപ്പിലെ പ്രമുഖ വൈറോളജി ലാബായ ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വിവരം അനുസരിച്ച് നിലവിൽ അണുബാധ നിരക്ക് 0.78 എന്ന അനുപാതത്തിൽ എത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ പുതിയ അണുബാധകളുടെ എണ്ണം ശരാശരി കണക്കാക്കിയാണ് പുതിയ ആർ വേരിയന്‍റ് കണക്കാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമനിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 600 ഓളം പേർക്ക് മാത്രമാണ്.ഇതുവരെ ജർമനിയിലെ കോവിഡ് ബാധിതർ 1,82,452 പേരാണ്. ആകെ മരണം 8,570. നാളിതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1,64,100 ആണ്. ആക്ടീവ് കേസുകളുടെ എണ്ണം 10,000 ൽ (9782) ഉം സീരിയസ് കേസുകൾ 744 ഉം, ടെസ്റ്റുകൾക്ക് വിധേയമായവരുടെ എണ്ണം 39,52,971 ഉം ആണ്. വെസ്റ്റ്ഫാളിയ, ബവേറിയ, ബാഡൻവുർട്ടെംബർഗ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഹോട്ട്സ്പോട്ടുകളുള്ളത്.
ഇതിനിടെ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണങ്ങൾ ജൂലൈ അഞ്ച് വരെ നീട്ടിയതായി ജർമൻ ഫെഡറൽ സർക്കാർ അറിയിച്ചു.
വിവിധ സംസ്ഥാന സർക്കാരുകളുടെ എതിർപ്പ് അവഗണിച്ചാണ് ഫെഡറൽ സർക്കാർ മുന്നോട്ടു പോകുന്നത്. ഇതു പ്രകാരം പൊതു സ്ഥലങ്ങളിൽ ആളുകൾ പരസ്പരം ഒന്നര മീറ്റർ അകലം പാലിക്കണം. വിവിധ ഇടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധിതമാക്കിയിട്ടുള്ള നിർദേശവും തുടരും. പൊതു സ്ഥലങ്ങളിൽ പത്തു പേർക്കു വരെയേ ഒരുമിച്ചു കൂടാൻ അനുവാദമുണ്ടാകൂ. രണ്ടു കുടുംബങ്ങൾക്കു വരെ ഒത്തുചേരാനും അനുമതി തുടരും. എന്നാൽ 16 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് ഉചിതമെന്നു തോന്നുന്ന സുരക്ഷാ ഇളവുകൾ പ്രാദേശികമായി തീരുമാനിക്കാമെന്നും ചാൻസലർ മെർക്കൽ അറിയിച്ചിട്ടുണ്ട്.
രോഗബാധയുടെ നിരക്ക് കൂടുന്നതിൽ ആശങ്കയില്ല: ജർമൻ വിദഗ്ധർ ജർമനിയിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച ശേഷം കൊറോണവൈറസ് ബാധയുടെ നിരക്ക് വർധിച്ചത് ആശങ്കപ്പെടാൻ മാത്രമില്ലെന്ന് വിദഗ്ധർ. വൈറസിന്‍റെ പ്രത്യുത്പാദന നിരക്ക് (ആർ റേറ്റ്) തുടരെ മൂന്നു ദിവസങ്ങളിൽ ഒന്നിനു മുകളിലെത്തിയതാണ് പൊതുജനങ്ങൾക്കിടയിൽ ആശങ്കയ്ക്കു കാരണമായത്. നിരക്ക് ഒന്നിനു മുകളിലെത്തുക എന്നാൽ, രോഗബാധിതനായ ഒരാൾ ശരാശരി ഒന്നിലധികം പേർക്ക് രോഗം പടർത്തുന്നു എന്നാണ് അർഥം. എന്നാൽ, 1.2-1.3 നിരക്കിലുള്ള രോഗവ്യാപനം ഒറ്റപ്പെട്ട ദിവസങ്ങളിൽ സംഭവിക്കുന്നത് ആശങ്കപ്പെടാനുള്ള സ്ഥിതിവിശേഷമല്ലെന്നും നിരന്തരം ഈ നിരക്ക് ഉയരുന്ന പ്രവണതയുണ്ടായാൽ മാത്രമേ ആശങ്കയ്ക്ക് അടിസ്ഥാനമുള്ളൂ എന്നുമാണ് സർക്കാരിന്‍റെ ശാസ്ത്ര ഉപദേഷ്ടാക്കൾ പറയുന്നത്.
ജർമനിയിൽ ഐകിയ കാർ പാർക്ക് ഈദ് നമസ്കാരത്തിനു വിട്ടുനൽകി ![](/nri/Germany3052020.jpg)
ഫ്രാങ്ക്ഫർട്ടിലുള്ള ഐകിയ സ്റ്റോറിന്‍റെ കാർ പാർക്ക് ഈദ് നമസ്കാരത്തിനായി വിശ്വാസികൾക്കു വിട്ടു നൽകി.സമീപത്തുള്ള മോസ്കിൽ സാമൂഹിക അകലം പാലിച്ച് എല്ലാ വിശ്വാസികൾക്കും നിസ്കരിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് കാർ പാർക്കിംഗ് ഏരിയ കൂടി ഉപയോഗിക്കാൻ നൽകിയത്. എണ്ണൂറോളം വിശ്വാസികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു.ജർമനിയിൽ ആരാധനാലയങ്ങൾ വീണ്ടും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം കർക്കശമായി പാലിച്ചിരിക്കണമെന്നാണ് നിബന്ധന.
മാസങ്ങൾ നീണ്ട പോരാട്ടത്തിൽ കോവിഡിനെ കീഴടക്കി എഴുപത്തൊന്നുകാരി ![](/nri/rosa3052020.jpg)
മാഡ്രിഡ്(സ്പെയിൻ): കൊറോണവൈറസ് ബാധയ്ക്കെതിരേ മാർച്ച് ആദ്യം ആരംഭിച്ച പോരാട്ടം എഴുപത്തൊന്നുകാരി രണ്ടര മാസത്തിനുശേഷം വിജയകരമായി പൂർത്തിയാക്കി.
റോസ മരിയ ഫെർണാണ്ടസ് എന്ന സ്പെയിൻകാരി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്പോൾ പലവട്ടമാണ് മരണം മുഖാമുഖം വന്നത്. ആഴ്ചകളോളം വെന്‍റിലേറ്ററിലായിരുന്നു.
സ്പെയിനിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 2,35,000 പേരിൽ ഒരാളായിരുന്നു റോസയും. ഓരോ തവണ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്പോഴും മരിക്കുകയാണെന്നു തന്നെ ഉറപ്പിച്ചു. ഒരാളോട് പോലും എന്‍റെ അവസ്ഥയെ കുറിച്ച് പറയാൻ പറ്റിയില്ല. ഭയാനകമായ ആ ദിനങ്ങൾ കടന്നുപോയിരിക്കുന്നു. മരണത്തിൻ മാലാഖ എന്നെ വിട്ടുപോയി. ദൈവം എനിക്ക് കുറച്ചുകൂടി സമയം നൽകിയിരിക്കുന്നു’’, അവർ പറയുന്നു.
എല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാൻ പദ്ധതിയുമായി സ്പെയ്ൻ മാഡ്രിഡ്: കോവിഡിൽ തകർന്ന കുടുംബങ്ങളെ രക്ഷിക്കാൻ രാജ്യത്തെ എല്ലാ പൗരൻമാർക്കും മിനിമം വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്പാനിഷ് സർക്കാർ മൂന്നു ബില്യൺ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. ദാരിദ്യ്രം ലഘൂകരിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. പത്തു ലക്ഷത്തോളം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. ജൂലൈ മുതൽ രാജ്യത്തെ ടൂറിസം മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും അനുമതി നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ രാജ്യത്തെ മുന്തിയ ഉയർന്ന ഹോട്ടൽ ശൃംഖലയായ പാരഡോർ ഹോട്ടലുകൾ ജൂണ്‍ 25 ന് വീണ്ടും തുറക്കും. സ്പെയിനിനുള്ളിൽ ടൂറിസം ത്വരിതമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം കാണപ്പെടുന്നത്.
ഫ്രാൻസിലെ ആരോഗ്യരംഗം പുനഃസംഘടിപ്പിക്കാൻ പദ്ധതി ![](/nri/France3052020.jpg)
പാരീസ്: ഫ്രാൻസിലെ ആരോഗ്യ രംഗത്ത് സമൂല പരിഷ്കരണങ്ങൾ നടപ്പാക്കാൻ സർക്കാർ പദ്ധതി തയാറാക്കി. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഗണ്യമായ ശന്പള വർധനയുണ്ടാകുമെന്നും പദ്ധതി അവതരിപ്പിക്കവെ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ് വ്യക്തമാക്കി.
ആരോഗ്യ മേഖലയുടെ രീതികളല്ല, വേഗമാണ് വർധിപ്പിക്കേണ്ടത് എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പരിഷ്കരണങ്ങൾ. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി രണ്ടു മാസമായി നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.
മാസ്ക് വഴിയിൽ ഉപേക്ഷിക്കുന്നവർക്ക് ഫ്രാൻസ് പിഴ ചുമത്തുന്നു പാരീസ്: ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി റോഡിലോ മറ്റു പൊതു സ്ഥലങ്ങളിലോ വലിച്ചെറിയുന്നവർക്ക് മുന്നൂറു യൂറോ വീതം പിഴ ചുമത്താനുള്ള നിർദേശം ഫ്രഞ്ച് സർക്കാരിന്‍റെ സജീവ പരിഗണനയിൽ.
കൊറോണവൈറസ് ബാധ കാരണം രാജ്യത്ത് മാസ്ക് ഉപയോഗം വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ നിരത്തുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട മാസ്കുകളും ധാരാളമായി കാണപ്പെടുന്നുണ്ട്. സർജിക്കൽ മാസ്കുകളും ഇത്തരത്തിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത് പതിവായി.പുതിയ തരത്തിലുള്ള ഈ മലിനീകരണം പരിസ്ഥിതിക്ക് പുതിയ തരം ഭീഷണിയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം
ഇറ്റലിയിൽ പ്രദേശിക മുന്നറിപ്പു ശക്തമാവുന്നു ![](/nri/Italy3052020.jpg)
റോം: വടക്കൻ ഇറ്റാലിയൻ പ്രദേശങ്ങളായ ലോംബാർഡി, ലിഗുറിയ, പീഡ്മോണ്ട് എന്നിവ ജൂണ്‍ 3 ന് യാത്രാ നിയന്ത്രണങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാൻ തയാറല്ലെന്ന് ഇറ്റലിയിലെ ഗ്രൂപ്പ് ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിൻ ജിംബി നടത്തിയ പുതിയ പഠനത്തിൽ പറയുന്നു.അതേ സമയം, ഈ പ്രദേശങ്ങളിൽ പുതിയ കേസുകളിൽ ഏറ്റവും വലിയ വർധനവുമുണ്ട്, കൂടാതെ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താനുള്ള പരിമിതമായ സാഹചര്യവുമാണ്.
ജൂണ്‍ ആദ്യം ഇറ്റലിയിലേക്കും പുറത്തേക്കും യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിന് മുന്നോടിയായി ഇറ്റലിയിലെ ഉന്നത ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഐഎസ്എസിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്താൻ ഇറ്റലി ആരോഗ്യമന്ത്രി റോബർട്ടോ സ്പെറാൻസ തയാറായപ്പോഴാണ് പ്രാദേശിക മുന്നറിയിപ്പ്.
എന്നാൽ ജൂണ്‍ 3 മുതൽ പ്രദേശങ്ങൾക്കിടയിലുള്ള യാത്രകൾ വീണ്ടും അനുവദിക്കുന്നതിനുള്ള ഇറ്റാലിയൻ ഗവണ്‍മെന്‍റിന്‍റെ താൽക്കാലിക പദ്ധതിക്കും ചില അന്താരാഷ്ട്ര യാത്രകൾക്കും സർക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
മേയ് മാസത്തിലുടനീളം മറ്റു മിക്ക നിയമങ്ങളും ഒഴിവാക്കി രാജ്യത്തെ ലോക്ക്ഡൗണിൽ നിന്ന് പുറത്തുകൊണ്ടുവരുന്നതിന്‍റെ അടുത്ത ഘട്ടമാണിത്.
ഇറ്റലി അടക്കം കൊറോണബാധിതമായ പ്രദേശങ്ങളിലേക്ക് ജൂലൈ ഒന്നിന് സർവീസുകൾ പുനരാരംഭിക്കുമെന്ന് റിയാൻഎയർ അറിയിച്ചു. സ്പെയ്ൻ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനരാരംഭിക്കാൻ തീരുമാനമായിട്ടുണ്ട്.
അയർലൻഡ്, ബെൽജിയം, ജർമനി, നെതർലൻഡ്സ്, യുകെ എന്നിവിടങ്ങളിൽ നിന്ന് അതേ ദിവസം വിമാനങ്ങൾ പുറപ്പെടും. യൂറോപ്പിലെ ചെലവു കുറഞ്ഞ എയർലൈനുകളിൽ ഏറ്റവും വലുതാണ് റിയാൻഎയർ.
കൊറോണ പാൻഡെമിക് മൂലം ഇറ്റലിയിലേക്കുള്ള അതിർത്തി തുറക്കലിനെ ഓസ്ട്രിയയിലെ ആരോഗ്യമന്ത്രി റുഡോൾഫ് അൻഷോബർ എതിർത്തു. ഇറ്റലി ഇപ്പോഴും ഒരു ഹോട്ട്സ്പോട്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്വിറ്റ്സർലൻഡ് ജൂണിൽ ലോക്ക്ഡൗണ്‍ ഏറെക്കുറെ പൂർണമായി പിൻവലിക്കും ![](/nri/Switzerland3052020.jpg)
സൂറിച്ച്: ജൂണിൽ രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായി പിൻവലിക്കുമെന്ന് സ്വിറ്റ്സർലൻഡ് സർക്കാർ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി അലെയ്ൻ ബെർസെറ്റാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സ്വിറ്റ്സർലൻഡ് പുനർജനിച്ചിരിക്കുകയാണെന്നും വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് നമുക്കിപ്പോൾ ബോധ്യമുണ്ടെ ന്നും സ്വിസ് പ്രസിഡന്‍റ് സിമോണെറ്റ സോമാരുഗ. ഇപ്പോൾ ആഴ്ചകളായി പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞ നിരക്കിൽ തുടരുകയാണെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ.
മാർച്ച് 16 മുതൽ തുടരുന്ന അടിയന്തരാവസ്ഥയുടെ ഏറ്റവും പുതിയ കാലാവധി ജൂണ്‍ 19ന് അവസാനിക്കുകയാണ്. അതു നീട്ടാൻ സാധ്യതയില്ലെന്ന് ബെർസെറ്റ് സൂചന നൽകി. അതേസമയം, സാധ്യമായ സ്ഥാപനങ്ങളെല്ലാം വർക്ക് ഫ്രം ഹോം സന്പ്രദായം തുടരണം എന്നാണ് സർക്കാർ അനൗപചാരികമായി നൽകിയിരിക്കുന്ന ഉപദേശം. യാത്രകൾ ഒഴിവാക്കാൻ സാധിക്കാത്തവർ തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ, രാജ്യത്തു തളർച്ചയിലായ ടൂറിസം വ്യവസായത്തെ കരകയറ്റാൻ നവീനമായൊരു നിർദേശം നാഷണൽ കൗണ്‍സിലിനു മുന്നിൽ വന്നിട്ടുണ്ട്. രാജ്യത്തെ എല്ലാ പൗരൻമാർക്കും ആഭ്യന്തര വിനോദ സഞ്ചാരം നടത്തുന്നതിന് 200 ഫ്രാങ്കിന്‍റെ വൗച്ചറുകൾ നൽകുക എന്നതാണിത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ 750 ബില്യൺ യൂറോയുടെ രക്ഷാ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ യൂറോപ്യന്‍ കമ്മിഷന്‍ 750 ബില്യൺ യൂറോയുടെ രക്ഷാ പാക്കേജ് മുന്നോട്ടുവച്ചു.
എല്ലാ അംഗരാജ്യങ്ങള്‍ക്കും സന്തുലിതമായി സഹായം ലഭിക്കുന്ന വിധത്തിലാണ് പാക്കേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്മീഷന്‍ അവകാശപ്പെടുന്നു.
ഈ പാക്കേജും 2021~2027 കാലത്തേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ ബജറ്റിലെ അധിക നിര്‍ദേശങ്ങളും സഹിതം ആകെ 1.85 ട്രില്യന്‍ യൂറോയാണ് കൊറോണ കാരണമുണ്ടായ പ്രതിസന്ധി നേരിടാന്‍ കമ്മീഷന്‍ ആകെ നീക്കി വയ്ക്കുന്നതെന്നും വക്താക്കള്‍.
യൂറോപ്പിന്‍റെ ചരിത്ര മുഹൂര്‍ത്തമെന്നാണ് രക്ഷാ പാക്കേജ് പ്രഖ്യാപനത്തെ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ് ഡെര്‍ ലെയന്‍ വിശേഷിപ്പിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇംഗ്ലീഷ് ഓൺലൈൻ ധ്യാന ശുശ്രൂഷ "ഹോളി ഫയർ' 30 നു സമാപിക്കും
ലണ്ടൻ: ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ നിത്യ രക്ഷകനായ യേശുവിൽ ഐക്യപ്പെടുത്തി, പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ച് പുതിയൊരു പന്തക്കുസ്ത അനുഭവത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യവുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മേയ് 21 മുതൽ നടന്നുവരുന്ന ഇംഗ്ലീഷ് ഓൺലൈൻ ധ്യാന ശുശ്രൂഷ "ഹോളി ഫയർ' 30 നു സമാപിക്കും.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദർ ജോസ് കുര്യാക്കോസ്, സെബാസ്റ്റ്യൻ സെയിൽസ് തുടങ്ങിയവർ നയിക്കുന്ന ഇംഗ്ലീഷ് ശുശ്രൂഷ
AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും ഫേസ് ബുക്ക് പേജിലും ലൈവ് ആയി കാണാവുന്നതാണ്.
യുകെ സമയം വൈകുന്നേരം 7 മുതൽ രാത്രി 9 വരെയാണ് ധ്യാനം. രോഗ പീഡകൾക്കെതിരെ പ്രാർഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് അദ്ഭുത അടയാളങ്ങളും രോഗശാന്തിയും ജീവിത നവീകരണവും വഴിയായി ഒരു പുതിയ പന്തക്കുസ്താനുഭവം സാധ്യമാക്കുന്ന ,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഏവരെയും സ്വാഗതം ചെയ്തു.
വിവരങ്ങൾക്ക്: WWW.AFCMUK.ORG
റിപ്പോർട്ട്: ബാബു ജോസഫ്
വന്ദേ ഭാരത് മിഷൻ: ആദ്യ വിമാന യാത്രക്കാർ ഒഐസിസി / ഐഒസി അയർലൻഡിന് നന്ദി പറഞ്ഞു
ഡബ്ലിൻ : ഡബ്ലിനിൽ നിന്നുള്ള വന്ദേഭാരത് മിഷന്‍റെ ആദ്യ വിമാന യാത്രക്കാർ ഒഐസിസി / ഐ ഒസി അയർലൻഡിനു നന്ദി പറഞ്ഞു. വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു അടിയന്തരമായി നാട്ടിൽ എത്തിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഒഐസിസി അയർലൻഡാണ്. ആദ്യ കട്ടത്തിൽ ആവശ്യത്തിന് ഫലം ഉണ്ടായില്ലെങ്കിലും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഈ ആവശ്യം ഏറ്റെടുത്തപ്പോൾ ഇതു നടപ്പിലാക്കേണ്ടി വന്നു.
ആദ്യ വിമാന യാത്രക്കാർക്ക് ഒഐസിസി/ഐഒസി ഭാരവാഹികളായ എം എം ലിങ്ക്വിൻസ്റ്റർ, സാൻജോ മുളവരികൽ, പി.എം ജോർജുകുട്ടി, റോണി കുരിശിങ്കൽപറമ്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ഇടണ്ടറി , ദീനോ ജേക്കബ്,സുബിൻ ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി വിദ്യാർഥികളുടെ ലൈവ് ടാലന്‍റ് ഷോ മേയ് 28 ന്
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ" (LET'S BREAK IT TOGETHER) എന്ന ലൈവ് ടാലന്‍റ് ഷോ മേയ് 28 നു (വ്യാഴം) വൈകുന്നേരം 5നു (ഇന്ത്യൻ സമയം രാത്രി 9:30) ആരംഭിക്കും. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് ലൈവ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസു മുതൽ 21 വയസുവരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളോടെയാണ് ഈ ലൈവ് ഷോയ്ക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം20 മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ആദ്യ ദിവസമായ മേയ് 28 ന് നോട്ടിംഗ്ഹാമിൽനിന്നുള്ള രണ്ട് കൊച്ചു പ്രതിഭാശാലികളാണ് UUKMA ഫേസ്ബുക്ക് പേജിൽ ലൈവിൽ എത്തുന്നത്. ഡ്രമ്മിൽ വിരിയുന്ന കരവിരുതുമായി ജോർജ് ഡിക്സ്, കീ ബോർഡിൽ പ്രതിഭ തെളിയിച്ചുകൊണ്ട് ആഷിൻ ടോംസ് എന്നീ കൊച്ചു മിടുക്കന്മാർ യുകെ യിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമിരുന്ന് വീക്ഷിക്കുന്ന മലയാളിസമൂഹത്തിന്റെ ആശീർവാദത്തിനായി കടന്നു വരുന്നു.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർഥിച്ചു.
വിവരങ്ങൾക്ക്: സി.എ. ജോസഫ് 07846747602 , കുര്യൻ ജോർജ് 07877348602.
റിപ്പോർട്ട്: സജീഷ് ടോം
കൊറോണയിൽ തട്ടി യൂറോപ്യൻ തൊഴിൽ മേഖല ; ഇറ്റലിയിൽ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും
ബ്രസൽസ്: കോവിഡ് 19 എന്ന മഹാമാരി യൂറോ സോണിൽ തൊഴിൽമേഖലയെ ആകമാനം തകിടം മറിച്ചുവെന്നു മാത്രമല്ല ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തത് കുടുംബങ്ങളെയും രാജ്യങ്ങളെയും നയിക്കുന്നത് കടുത്ത ദാരിദ്യ്രത്തിലേയ്ക്കും പട്ടിണിയിലേയ്ക്കുമാണ്. യൂറോ സോണിലെ വൻ സാന്പത്തിക ശക്തികളായ ജർമനി, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെ തൊഴിലില്ലായ്മ ഏറെ പിടിച്ചുകുലുക്കിയ സാഹചര്യമാണ് നിലവിലുണ്ടായിരിയ്ക്കുന്നത്.32,000 കടന്ന കൊറോണ മരണങ്ങൾക്കൊപ്പം ഇറ്റലിയിലെ തൊഴിലില്ലായ്മയും ഉയർന്നിരിയ്ക്കയാണ്.
ഇറ്റലി റോം:കൊറോണ വൈറസിനെ തുടർന്ന് 2020 മാർച്ച് മുതൽ ഇറ്റലിയിലെ തൊഴിലില്ലായ്മാ നിരക്ക് 11.2 ശതമാനത്തിലെത്തി. 2021 ൽ ഇത് 9.6 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇത് തകിടം മിറഞ്ഞത്. ഇറ്റലിയുടെ തൊഴിലില്ലായ്മാ നിരക്ക് 2019 ൽ ഏകദേശം 9.9 ശതമാനത്തിലെത്തിയിരുന്നു. 2008 ലെ സാന്പത്തിക പ്രതിസന്ധിക്കുശേഷം ഇറ്റലിയിലെ തൊഴിലില്ലായ്മ വർദ്ധിച്ചുതുടങ്ങിയതും 2014 ൽ ഇത് 12.7 ശതമാനമായി ഉയർന്നിരുന്നു. 2020 ലെ കണക്കനുസരിച്ച് കൊറോണ വൈറസ് പൊട്ടിത്തെറി ഇറ്റലിയിലെ നിരവധി വ്യാവസായിക മേഖലകളെ പ്രതികൂലമായി ബാധിച്ചു. പ്രത്യേകിച്ചും, ഉപഭോഗ മൂല്യത്തിന്‍റെ കാര്യത്തിൽ ഹോട്ടൽ, കാറ്ററിംഗ് മേഖലയ്ക്ക് ഏറ്റവും വലിയ കുറവുണ്ട ായതായി കണക്കാക്കപ്പെടുന്നു. നിലവിൽ ആറ് ഭൂഖണ്ഡങ്ങളിലായി കൊറോണ ആളുകളെ ബാധിച്ചിട്ടുണ്ട ്.ലോകമെന്പാടും ഏറ്റവുമധികം കേസുകൾ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇറ്റലി.
കൊറോണവൈറസ് കാരണമുണ്ട ായ പ്രതിസന്ധി ഇറ്റലിയിൽ ഈ വർഷം അഞ്ച് ലക്ഷം പേരുടെ ജോലിയെ ബാധിക്കുമെന്ന് സർക്കാരിന്‍റെ എംപ്ളോയ്മെന്‍റ് പോളിസി ഏജൻസിയായ അൻപൽ കണക്കാക്കുന്നു.
രാജ്യത്തിന്‍റെ മുഖ്യവരുമാന സ്രോതസുകളിലൊന്നായ ടൂറിസം മേഖലയെ കൊറോണ പകർച്ച ഏറ്റവും കൂടുതൽ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയെ ആശ്രയിച്ചു ജോലി ചെയ്യുന്ന ഭൂരിഭാഗം ജനങ്ങൾക്കും ജോലി പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടും. റസ്റ്ററന്‍റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലായി നിരവധി മലയാളികൾ ജോലിചെയ്തിരുന്നതിൽ ജോലി നഷ്ടപ്പെട്ടവരോ ഭാവിയിൽ ജോലിയ്ക്ക് ഇളക്കം തട്ടുന്നവേരാ ആവുന്നത് ടൂറിസം മേഖല അപ്പാടെ തകർന്നതിന്‍റെ പേരിലാണ്. മാസങ്ങൾ നീണ്ട ലോക്ഡൗണിൽ നിന്നും രാജ്യം സാവധാനം പുറത്തുവരുന്പോൾ ആശങ്കമാത്രമാണ് എല്ലാവർക്കും മിച്ചമായുള്ളത്. തൊഴിലിടങ്ങൾ സജ്ജമായാൽതന്നെ ടൂറിസ്റ്റുകൾ വേണ്ടത്ര എത്തുന്നില്ലെങ്കിൽ അതും വേനൽക്കാലമായതിനാൽ പഴയപടിയിലുള്ള ബൂമിംഗ് നേടിയെടുക്കണമെങ്കിൽ ഏറെ സമയം വേണ്ടിവരും. അപ്പോഴേയ്ക്കും വിന്‍റർ പടികടന്നെത്തുകയും ചെയ്യും. ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്താൻ കോന്തെ സർക്കാർ ആവുന്നത്ര സഹായം നൽകാൻ ശ്രമിയ്ക്കുന്നുണ്ടെങ്കിലും എത്രമാത്രം ടൂറിസ്റ്റുകളെ, സന്ദർശകരെ രാജ്യത്തേയ്ക്ക് ആകർഷിയ്ക്കാൻ കഴിയും എന്ന ചിന്ത സർക്കാരിനെയും അലട്ടുന്നുണ്ട്.
കഴിഞ്ഞ മാസം കോന്തെ സർക്കാർ ഇറ്റലിയിൽ കുടിയേറിയ അനധികൃത ആളുകൾക്ക് ശരിയായ രേഖകളും വിസാ മസ്റ്റാറ്റസും ഒക്കെ മാറ്റി നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി പാർലമെന്‍റിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ സഹകരണത്തോടെയാണ് പാസാക്കിയത്. ഈ നിയമം ഉടൻതന്നെ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഇത്തരക്കാരുടെ എണ്ണം രണ്ടുലക്ഷത്തിനും ആറുലക്ഷത്തിനും ഇടയിൽ വരുമെന്നാണ് കണക്ക്. ഇവരിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടും. കഴിഞ്ഞ പത്തുകൊല്ലത്തോളം ഇറ്റലിയിൽ ജീവിച്ചിട്ടും ശരിയായ രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ നാട്ടിൽ പോകാനോ നല്ലൊരു ജോലിയിൽ കയറാനോ കഴിയാത്ത മലയാളികൾ വരെ ഉണ്ടെന്നാണ് വസ്തുത. ഇവർക്ക് പുതിയ വിസാ ലഭിയ്ക്കാൻ സർക്കാ സമയവും നൽകിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതൽ ജൂലൈ 15 വരെയാണ് വിസാ അപേക്ഷിയ്ക്കാനുള്ള സമയം. ഇതിനിടയിൽ ഒരു ജോലി സന്പാദിച്ചാൽ മാത്രമേ ഇത്തരക്കാർക്ക് പുതിയ നിയമത്തിന്‍റെ വ്യവസ്ഥയിൽ വിസ നൽകുകയുള്ളു. അതേ സമയം ഈ വിസകൾക്ക് ആറുമാസം കാലാവധിയാണ് സർക്കാർ നൽകുന്നത്. അഗ്രികൾച്ചറൽ, ഫാമിംഗ് തുടങ്ങിയ സീസണൽ ജോലികൾക്കുള്ള വിസായായിരിയ്ക്കും നൽകുന്നതെങ്കിലും ഇത്തരമൊരു രേഖ ലഭിച്ചുകഴിഞ്ഞാൽ ഭാവിയിൽ ഇത് ഏറെ ഗുണം ചെയ്യും.
രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ എട്ടു ശതമാനത്തിന്‍റെ കുറവ് വരും. വരുന്ന ഏതാനും വർഷങ്ങൾ കൂടി പ്രതിസന്ധി തുടരുമെന്നും മുന്നറിയിപ്പുണ്ട്.
![](/nri/Germanyy2752020.jpg)
കടുത്ത തൊഴിലില്ലായ്മയും വർധിച്ച ദാരിദ്യ്രവുമാണ് രാജ്യത്തെ കാത്തിരിക്കുന്നത്. അടുത്ത വർഷം ഭാഗികമായി തിരിച്ചുവരാൻ രാജ്യത്തിനു സാധിക്കുമെന്നാണ് കണക്കാക്കുന്നത്. അപ്പോഴും രണ്ട ര ലക്ഷംപേരുടെ തൊഴിൽ നഷ്ടത്തിനു പരിഹാരം കാണുന്നില്ലന്നും അൻപാൽ പ്രസിഡന്‍റ് മിമ്മോ പാരിസി ഇറ്റാലിയൻ സെനറ്റിന്‍റെ ലേബർ കമ്മീഷനെ അറിയിച്ചു. മന്ദഗതിയിലായ തുടക്കങ്ങൾ പ്രതിസന്ധിക്ക് മുന്പുള്ള നിലയിലേക്ക് മടങ്ങാൻ ചിലപ്പോൾ 2023 ൽ മാത്രമേ കഴിയൂ എന്നും അദ്ദേഹം പ്രവചിയ്ക്കുന്നു.
ഇറ്റാലിയൻ സർക്കാരിന്‍റെ നാഷണൽ ഏജൻസി ഫോർ ആക്റ്റീവ് ലേബർ പോളിസീസ് അൻപാൽ ഈ വർഷം രാജ്യത്ത് അരലക്ഷം തൊഴിലുകൾ നഷ്ടപ്പെടുമെന്ന് കണക്കാക്കുന്നു.
കൊറോണ വൈറസ് പ്രതിസന്ധിക്ക് മുന്പ്, 2008 ലെ സാന്പത്തിക തകർച്ചയുടെ ആഘാതം ഇറ്റലിക്ക് കനത്ത വീഴ്ചയാണ് നൽകിയത്.
ദേശീയ തൊഴിലില്ലായ്മാ നിരക്ക് ഏകദേശം ഒൻപത് ശതമാനമായി ഉയർന്നിരുന്നു.ഇറ്റലിയിലെ തകർന്നുകിടക്കുന്ന റോഡുകളും പാലങ്ങളും പുനർനിർമ്മിക്കുന്നത് ലോക്ക്ഡൗണിനു ശേഷമുള്ള സന്പദ്വ്യവസ്ഥയെ വീണ്ടും ഭാരിച്ചതാക്കും.
അടച്ചുപൂട്ടലിനുള്ള ജോലി നഷ്ടപ്പെട്ടതിന്‍റെ ഫലമായി മറ്റൊരു ദശലക്ഷം ആളുകൾ സഹായത്തിനായി ഭക്ഷ്യ ബാങ്കുകളിലേക്കും ചാരിറ്റികളിലേക്കും തിരിയേണ്ട ിവരുമെന്ന് കാർഷിക ഗ്രൂപ്പായ കോൾഡിറെറ്റി കണക്കാക്കി.
മാർച്ചിൽ ഇറ്റലിയിൽ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോൾ, ഏകദേശം 11.5 ദശലക്ഷം ആളുകൾക്ക് ഇറ്റാലിയൻ ഒൗദ്യോഗിക തൊഴിലാളികളിൽ പകുതിയോളം പേർക്കും ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയ്ക്കുകയോ ചെയ്തതിരുന്നു. ഇവർ സർക്കാർ സഹായത്തിനായി അപേക്ഷിക്കേണ്ട ിയും വന്നു.
ഇറ്റലിയിലെ വലിയ അനൗദ്യോഗിക തൊഴിലാളികളെയും കൊറോണ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഏകദേശം 3.5 ദശലക്ഷം ആളുകൾ രാജ്യത്തെ ഷാഡോ സന്പദ്വ്യവസ്ഥയിൽ ജോലി ചെയ്യുന്നുണ്ടെ ന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ കണക്കാക്കുന്നത്. ഇവർക്ക് ഒൗദ്യോഗിക സഹായത്തിന് അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും ബ്യൂറോ പറയുന്നു.
തൊഴിൽ പ്രതിസന്ധി നേരിടാൻ ജർമനി ![](/nri/Germanyyy2752020.jpg)
ബർലിൻ: കൊറോണവൈറസ് ബാധ നേരിടാൻ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരുന്പോൾ തൊഴിൽ നഷ്ടത്തിന്‍റെ ആശങ്കയിലാണ് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ. ഈ ആശങ്ക ഒരു പരിധി വരെ പരിഹരിക്കാൻ പഴയൊരു രീതി പൊടിതട്ടിയെടുത്തിരിക്കുന്നു പല മാനേജ്മെന്‍റുകളും.
ജർമനിയിൽ ഇതിന് കുർസാബീറ്റ് എന്നു പറയും. ഷോർട്ടർ അവേഴ്സ് എന്ന് ഇംഗ്ളീഷ്. ജോലി സമയത്തിൽ കുറവ് വരുത്തി കരാർ തൊഴിലാളികളുമായുള്ള ബന്ധം നിലനിർത്തുന്ന രീതിയാണിത്. പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കുന്ന സമയത്ത് ഇവർക്ക് അതതു സ്ഥാപനങ്ങളിൽ പഴയ രീതിയിൽ വീണ്ട ും ജോലിയുണ്ട ാകും.
തൊഴിലാളികളുടെ ശന്പളം പൂർണമായി മുടങ്ങാതിരിക്കുന്നതിന് സർക്കാരും കന്പനികൾക്ക് സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനായി നാലര ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് ഇതിനകം അപേക്ഷ നൽകിയിട്ടുള്ളത്.
2009 ലെ ആഗോള സാന്പത്തിക മാന്ദ്യം ഒന്നര ദശലക്ഷം തൊഴിലാളികളെയാണ് ബാധിച്ചതെങ്കിൽ കൊറോണ പ്രതിസന്ധി അതിലധികം പേരെ ബാധിക്കുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്.
ജർമനിയിൽ കാലാനുസൃതമായി ക്രമീകരിച്ച തൊഴിലില്ലാത്തവരുടെ എണ്ണം 2020 ഏപ്രിലിൽ 373 ആയിരം കടന്ന് 2.639 ദശലക്ഷമായി ഉയർന്നു, 1992 ൽ ശേഷം ഉണ്ട ായ ഏറ്റവും വലിയ വർധനയാണിത്. 76,000 വർദ്ധനവിന്‍റെ വിപണി താരതമ്യം ചെയ്യുന്പോൾ. തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയർന്നു, കഴിഞ്ഞ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.0 ശതമാനത്തിൽ നിന്ന് ഇത് ഉയരുകയും ചെയ്തു.2019 ൽ വാർഷിക ശരാശരി തൊഴിലില്ലായ്മാ നിരക്ക് 5 ശതമാനമായിരുന്നു.
തൊഴിൽ വിപണിയിൽ ലഭ്യമായ സാധ്യതയുള്ള ജീവനക്കാർക്കിടയിൽ തൊഴിലില്ലാത്തവരുടെ നിരക്ക് കാണിക്കുന്നത് ഇപ്രകാരമാണ്. തൊഴിലില്ലാത്തവരുടെ എണ്ണം + ജോലി ചെയ്യുന്നവരുടെ എണ്ണം = തൊഴിലില്ലായ്മ നിരക്ക് (ശതമാനത്തിൽ).
ജോലിയില്ലാത്ത ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്പോഴും ജോലി അന്വേഷിക്കുന്പോഴാണ് തൊഴിലില്ലാത്ത അവസ്ഥയെ നിർവചിക്കുന്നത്. ആരോഗ്യകരമായ സന്പദ്വ്യവസ്ഥയിൽ പോലും തൊഴിലില്ലായ്മ സംഭവിക്കുന്നു. യന്ത്രങ്ങൾ തൊഴിലാളി ജോലികൾ മാറ്റിസ്ഥാപിക്കുന്പോൾ നൂതന സാങ്കേതികവിദ്യയുടെ ഫലമായി തൊഴിലില്ലായ്മ ഉണ്ട ാകുന്നുണ്ട്. ഒരു കന്പനി പാപ്പരാകാതിരിക്കുന്പോൾ ചിലപ്പോൾ ജോലി ഒൗട്ട്സോഴ്സിംഗ് മൂലമാണ് തൊഴിലില്ലായ്മ ഉണ്ട ാകുന്നത്. ഉപഭോക്തൃ ആവശ്യങ്ങൾ കുറയുകയും കന്പനികൾ ലാഭം നഷ്ടപ്പെടുകയും ചെയ്യുന്പോൾ വലിയ തോതിലുള്ള തൊഴിലില്ലായ്മയും സംഭവിക്കുന്നു.
നിങ്ങൾ തൊഴിലില്ലാത്തവരും കഴിഞ്ഞ 12 മാസമായി ജോലി ചെയ്യുന്നവരുമാണെങ്കിൽ മാത്രമേ ജർമനിയിലെ തൊഴിലില്ലായ്മ ആനുകൂല്യ പേയ്മെന്‍റുകൾ നൽകൂ. അല്ലാത്തപക്ഷം ആനുകൂല്യങ്ങൾ തൊഴിൽരഹിത ചുരുക്ക വേതന രൂപത്തിൽ ലഭിക്കുന്നു, ഇതിനെ ഹാർട്ട്സ് ഫോർ എന്നും വിളിക്കുന്നു. ഇതാവട്ടെ വരുമാനമില്ലാത്ത ആളുകൾക്ക് സാമൂഹ്യ പേയ്മെന്‍റുകൾ വിതരണം ചെയ്യുന്ന തരത്തിലാണ് നൽകുന്നത്.തൊഴിൽരഹിതരെ കഴിവതും തീറ്റിപ്പോറ്റാൻ സർക്കാർ എന്നും കൂടയുണ്ട്.
ജർമനിയിൽ സന്പദ് വ്യവസ്ഥയുടെ ചുരുക്കം ഇതര രാജ്യങ്ങളെ അപേക്ഷിച്ച് രൂക്ഷണല്ലെങ്കിലും തൊഴില്ലായ്മാ നിരക്ക് കുതിച്ചുയർന്നു.
ഒറ്റ മാസത്തിൽ 13.2 ശതമാനത്തിന്‍റെ വർധനയാണ് ജർമനിയിലെ തൊഴിലില്ലായ്മാ നിരക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ തൊഴിൽരഹിതരുടെ എണ്ണം 2.6 മില്യനായി വർധിച്ചെന്നും കണക്കാക്കുന്നു. മാർച്ചിൽ ഇത് 2.3 മില്യൻ മാത്രമായിരുന്നു.
ജർമനിയിൽ റെഡ്യൂസ്ഡ് അവേഴ്സിലേക്ക് മാറാൻ പോകുന്ന തൊഴിലാളികളുടെ എണ്ണവും പുതിയ റെക്കോഡ് സൃഷ്ടിക്കും. 10.1 മില്യൻ തൊഴിലാളികളെ ഇത്തരത്തിൽ മാറ്റാനാണ് വിവിധ സ്ഥാപനങ്ങൾ അപേക്ഷ നൽകിയിരിക്കുന്നത്.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവകാശമായി പ്രഖ്യാപിക്കാൻ ജർമനി വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള സൗകര്യം അവകാശമായി പ്രഖ്യാപിക്കുന്നത് ജർമൻ സർക്കാരിന്‍റെ പരിഗണനയിൽ. കൊറോണവൈറസ് കാരണമുള്ള നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം ഇത് ആവശ്യമാണെന്ന് രാജ്യത്തിന്‍റെ തൊഴിൽ മന്ത്രി ഹ്യൂബർട്ടസ് ഹീൽ അഭിപ്രായപ്പെട്ടു.
ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽ ജർമനിയെ ജീവനക്കാരിൽ 25 ശതമാനം പേരും വർക്ക് ഫ്രം ഹോം സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. കടുത്ത നിയന്ത്രണങ്ങൾ വരുന്നതിനു മുൻപുള്ള സമയത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.
ജോലിയുടെ സ്വഭാവം അനുസരിച്ച് മുഴുവൻ സമയമോ ആഴ്ചയിൽ ഏതെങ്കിലും ദിവസങ്ങളിലോ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് തീരുമാനമെടുക്കുന്നതിനുള്ള അവകാശം നൽകുന്നതാണ് പരിഗണനയിലുള്ളത്. ഓഫീസിൽ പോയി ജോലി ചെയ്യാൻ തീരുമാനിക്കുന്നവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടാകും.
സ്പെയിൻ മാഡ്രിഡ്: 2019 നാലാം പാദം വരെയും നടപ്പുവർഷം തുടങ്ങിയപ്പോഴും സ്പെയിനിലെ തൊഴിലില്ലായ്മാ തൊഴിലില്ലായ്മാ നിരക്ക് ഏകദേശം 8.4 ശതമാനമായിരുന്നു, 2012 ന്‍റെ അതേ പാദത്തിൽ ഇത് വർദ്ധിച്ച് ഏകദേശം 24.8 നിരക്കിലെത്തി. 2017 ലെ രണ്ട ാം പാദത്തിലെ തൊഴിലില്ലായ്മാ നിരക്ക് അതിന്‍റെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 9.72 ശതമാനം കുറവായിരുന്നു, 2013 ന് ശേഷമുള്ള ഓരോ വർഷവും ആദ്യ പാദത്തിൽ തൊഴിലില്ലായ്മയിൽ നേരിയ വർധനയുണ്ട ായി.
ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ വിതരണം ചെയ്യുന്ന പ്രായപരിധി കൗമാരക്കാർക്കിടയിലാണ് (16 മുതൽ 19 വയസ്‌സ് വരെ).
ആദ്യ പാദത്തിൽ തൊഴിലില്ലായ്മ ഉയർന്നതായി, ഏകദേശം 6.28 ദശലക്ഷം ആളുകൾ തൊഴിലില്ലാത്തവരായി.. എന്നാൽ പിന്നീട് തൊഴിലില്ലായ്മ 2 ദശലക്ഷത്തിലധികം കുറഞ്ഞു.
സ്പെയിനിൽ തൊഴിലില്ലായ്മ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി.
അതേസമയം, രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും കുത്തനെയുള്ള ഇടിവാണ് സ്പാനിഷ് സന്പദ് വ്യവസ്ഥയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ പാദത്തിൽ കാണുന്ന 5.2 ശതമാനം ഇടിവ് വരുന്ന പാദങ്ങളിൽ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.
എല്ലാ രാജ്യങ്ങളെയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കാര്യമായി തന്നെ ബാധിക്കുന്നതിന്‍റെ കണക്കുകൾ പുറത്തു വന്നു തുടങ്ങി. സ്പെയ്നിൽ തൊഴിലില്ലായ്മാ നിരക്ക് 14.4 ശതമാനത്തിലേക്ക് ഉയർന്നതാണ് ഇക്കൂട്ടത്തിലുള്ള മറ്റൊരു പ്രധാന വെളിപ്പെടുത്തൽ.
കഴിഞ്ഞ വർഷത്തിന്‍റെ അവസാന പാദത്തിൽ 13.8 ആയിരുന്ന തൊഴില്ലായ്മാ നിരക്കാണ് ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഇത്രയും വർധന രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലെ നാലാമത്തെ വലിയ സന്പദ് വ്യവസ്ഥയാണ് സ്പെയ്ൻ.
ഫ്രാൻസ് കൊറോണയിൽപ്പെട്ടു ഫ്രാൻസിൽ 28,000 അധികം ആളുകളാണ് മരിച്ചത്. ഇതോടൊപ്പം 2010 ൽ ഫ്രാൻസിലെ തൊഴിലില്ലായ്മാ നിരക്ക് 10.4 ശതമാനത്തിലെത്തി. 2008 ലെ സാന്പത്തിക, സാന്പത്തിക പ്രതിസന്ധിക്ക് ശേഷം വർഷം തോറും സ്തംഭനാവസ്ഥയിലായിരുന്ന ഫ്രഞ്ച് സന്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്നമായി തുടരുന്നു. 2018 ന്‍റെ ആദ്യ പാദത്തിൽ 25 നും 49 നും ഇടയിൽ പ്രായമുള്ള 1.4 ദശലക്ഷത്തിലധികം ആളുകൾ ഫ്രാൻസിൽ തൊഴിലില്ലാത്തവരായിരുന്നു.
2008 മുതൽ തൊഴിലില്ലായ്മയിലെ മാറ്റം ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇതാവട്ടെ തൊഴിലില്ലായ്മാ നിരക്ക് 7.4 ശതമാനമായിരുന്നു, പിന്നീട് 8.8 ശതമാനത്തിലെത്തി. തൊഴിലില്ലായ്മ എന്നത് ഒരു രാജ്യത്തിന്‍റെ ഒരു പ്രധാന സാന്പത്തിക ഘടകമാണ്, കൂടാതെ ഒരു പ്രദേശത്തിന്‍റെ സാന്പത്തിക ആരോഗ്യത്തിന്‍റെ അളവുകോലാണ്. 2015 ൽ, 2000 കളുടെ പകുതി മുതൽ ഏറ്റവും ഉയർന്ന നിലയിലെത്തി. ഫ്രഞ്ച് ജനസംഖ്യയിൽ തൊഴിലില്ലാത്തവരുടെ ശതമാനം 10.4 ശതമാനമായിരുന്നു. പിന്നീട് രാജ്യത്തെ ജനസംഖ്യയുടെ 11.5 ശതമാനം ആയിരുന്നു.
ഫ്രാൻസിലെയും യൂറോപ്യൻ യൂണിയനിലെയും തൊഴിലില്ലായ്മ 2008 ലെ ആഗോള സാന്പത്തിക പ്രതിസന്ധിയും തുടർന്നുണ്ട ായ സാന്പത്തിക മാന്ദ്യവും യൂറോപ്യൻ വിപണികളെ ബാധിച്ചു. എന്നിരുന്നാലും, യൂറോപ്യൻ യൂണിയനിലെ തൊഴിലില്ലായ്മാ നിരക്ക് 2019 ജനുവരിയിൽ 6.5 ശതമാനത്തിലെത്തിയത് ഒരു വർഷം മുന്പുള്ള 7.2 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ യൂറോപ്യൻ യൂണിയനിലും യൂറോ പ്രദേശത്തും തൊഴിലില്ലാത്തവരുടെ എണ്ണം 2018 മുതൽ കുറയുന്ന പ്രവണതയാണ് ഉണ്ടായത്. 2019 ൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് ഉള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ഒന്നാണ് ഫ്രാൻസ്, യുവജന തൊഴിലില്ലായ്മ ഇപ്പോഴും രാജ്യത്ത് റെക്കോർഡ് നന്പറിലെത്തിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ സ്പെയ്നിലെ ടൂറിസം മേഖല ജൂലൈയിൽ തുറന്നു കൊടുക്കും
മാഡ്രിഡ്: സ്പെയ്നിലെ ടൂറിസം മേഖലയുടെ പ്രവർത്തനങ്ങൾ ജൂലൈ മുതൽ പുനരാരംഭിക്കാൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. വിദേശ ടൂറിസ്റ്റുകൾക്കും ഉപാധികളോടെ രാജ്യത്ത് പ്രവേശനാനുമതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയിൽ ടൂറിസം മേഖലയ്ക്കുള്ള പ്രസക്തി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രതിവർഷം എണ്പതു മില്യൻ വിദേശ വിനോദസഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. അതിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന സമയമാണ് ജൂലൈ ഉൾപ്പെടുന്ന സമ്മർ സീസണ്.
ടൂറിസം സ്പെയ്ന്‍ ആവശ്യമുണ്ട്. ടൂറിസത്തിൽ സുരക്ഷയും അനിവാര്യമാണ്. അക്കാര്യം ഉറപ്പാക്കിയായിരിക്കും മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കുക എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ടൂറിസ്ററുകൾക്കുള്ള ക്വാറന്ൈറൻ നിബന്ധന സ്പെയ്ൻ ജൂലൈയിൽ പിൻവലിക്കും
മാഡ്രിഡ്: വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് പതിനാല് ദിവസത്തെ ക്വാറന്ൈറൻ നിർബന്ധിതമാക്കിയ തീരുമാനം ജൂലൈയിൽ പിൻവലിക്കുമെന്ന് സ്പാനിഷ് സർക്കാർ വ്യക്തമാക്കി.
പ്രധാനമായും വിനോദസഞ്ചാരികളെ ഉദ്ദേശിച്ചാണ് ഈ ഇളവ്. ജൂലൈയിൽ രാജ്യത്തിന്‍റെ ടൂറിസം മേഖല വീണ്ടും അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിർബന്ധിത ക്വാറന്ൈറൻ തുടരുന്പോൾ വിദേശ സഞ്ചാരികളെത്താൻ സാധ്യത തീരെയില്ലാത്ത സാഹചര്യത്തിലാണ് നിബന്ധനകൾ മിക്കതും നീക്കുന്നത്.
മേയ് പതിനഞ്ചിനാണ് വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും ക്വാറന്ൈറൻ നിർബന്ധിതമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ടെക്സ്ററ് മെസേജുകളോ വ്യക്തിഗതമായ വിവരങ്ങളോ ഒക്കെ തെളിവായി സ്വീകരിച്ചാലും ഓണ്‍ലൈൻ പ്രണയങ്ങൾക്ക് ഡാനിഷ് പോലീസ് ’നിയമ’സാധുത നൽകിയിട്ടില്ല. ലോക്ക്ഡൗണ്‍ വരും മുൻപ് ഇരുവരും നേരിൽ കണ്ടിട്ടുണ്ടായിരിക്കണം എന്നതു നിർബന്ധമാണ്.
ഫ്രാൻസിലെ ആരോഗ്യരംഗം പുനഃസംഘടിപ്പിക്കാൻ പദ്ധതി
പാരീസ്: ഫ്രാൻസിലെ ആരോഗ്യ രംഗത്ത് സമൂല പരിഷ്കരണങ്ങൾ നടപ്പാക്കാൻ സർക്കാർ പദ്ധതി തയാറാക്കി. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഗണ്യമായ ശന്പള വർധനയുണ്ടാകുമെന്നും പദ്ധതി അവതരിപ്പിക്കവെ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ് വ്യക്തമാക്കി.
ആരോഗ്യ മേഖലയുടെ രീതികളല്ല, വേഗമാണ് വർധിപ്പിക്കേണ്ടത് എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പരിഷ്കരണങ്ങൾ. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി രണ്ടു മാസമായി നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജൂണ്‍ 15 യൂറോപ്പിലെ ടൂറിസ്റ്റ് ഡേ
റോം: യൂറോപ്യൻ ടൂറിസത്തിനായി ജൂണ്‍ പകുതിയോടെ കേളീകൊട്ടുയരുമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോ പറഞ്ഞു. ജൂണ്‍ 15 യൂറോപ്പിന്‍റെ ടൂറിസ്റ്റ് ഡേ ആയിരിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.
ജൂണ്‍ 15 ന് ജർമനി വീണ്ടും തുറക്കുന്നതോടെ ഓസ്ട്രിയയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും ഇറ്റലിയ്ക്ക് പ്രവർത്തിക്കാനാവുമെന്ന് ഡി മായോ പറഞ്ഞു.
ജൂണ്‍ 3 മുതൽ വിനോദസഞ്ചാരികൾക്കായി ഇറ്റലി അതിർത്തി തുറക്കും.
കൊറോണ പാൻഡെമിക്കിൽ വടക്കൻ ഇറ്റലിയെ പ്രത്യേകിച്ച് ബാധിച്ചിരുന്നു. ഇറ്റലിയിലുടനീളം ഇതുവരെ 33,000 കൊറോണ മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
കൊറൊണവൈറസ് നിബന്ധനകൾ നടപ്പാക്കാൻ ഇറ്റലി വോളന്റിയർമാരെ തേടുന്നു
റോം: രാജ്യത്ത് കൊറോണവൈറസ് ബാധ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കാൻ ഇറ്റാലിയൻ സർക്കാർ വോളന്റിയർമാരുടെ സഹായം തേടുന്നു. ഇതിനായി അറുപതിനായിരം പേരെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
പെൻഷനർമാരിൽനിന്നും തൊഴിൽരഹിതരായ ചെറുപ്പക്കാരിൽനിന്നുമായിരിക്കും ഇതിനുള്ള ആളുകളെ തെരഞ്ഞെടുക്കുക. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച ശേഷം ആളുകൾ നിയന്ത്രണമില്ലാതെ പെരുമാറുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
മന്ത്രി ഫ്രാൻസിസ്കോ ബോച്ചിയയുടെ ആശയമാണ് സർക്കാർ സ്വീകരിച്ച് നടപ്പാക്കുന്നത്. ഇതിന് ആവശ്യമായ വോളന്റിയർമാരെ റിക്രൂട്ട് ചെയ്യാൻ സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മിലാനിൽ മദ്യ നിരോധനം മെയ് 26 മുതൽ പ്രാബല്യത്തിൽ വരും
കോവിഡ് 19 കേസുകളിൽ പുതിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന ഭയത്തിനിടയിൽ മിലാനിൽ മദ്യ നിരോധനം മെയ് 26 മുതൽ പ്രാബല്യത്തിൽ വരും.മിലാൻ മേയർ ബെപ്പെ സാല ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.പബ്ബുകൾ, ബാറുകൾ, ഷോപ്പുകൾ, മിനി മാർക്കറ്റുകൾ എന്നിവയിൽ നിന്ന് മദ്യം വിളന്പുന്നതിനെ നിരോധനം ബാധിക്കുമെങ്കിലും സൂപ്പർമാർക്കറ്റുകൾ ഒഴിവാക്കുമെന്ന് സാല പറഞ്ഞു.മെയ് 26 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ്, മിലാന്റെ ബാറുകൾ തുറക്കുന്ന സമയങ്ങളിൽ ഒരു മാറ്റത്തിനും ഇടയാക്കില്ല.
പ്രണയത്തിനു തെളിവ് ചോദിച്ച് ഡാനിഷ് പോലീസ്
കോപ്പൻഹേഗൻ: ജീവിതപങ്കാളിയോ പ്രണയിതാവോ ഡെൻമാർക്കിലുണ്ടെങ്കിൽ വിദേശികൾക്ക് ഇവിടേക്കു വരാൻ ഇപ്പോൾ അനുമതിയുണ്ട്. എന്നാൽ, പോലീസിനു മുന്നിൽ പ്രണയത്തിന്റെ തെളിവ് ഹാജരാക്കേണ്ടിവരുമെന്നു മാത്രം!
ജർമനിയിൽ നിന്നും സ്കാൻഡിനേവിയൻ രാജ്യങ്ങളിൽനിന്നുമുള്ളവർക്കായാണ് പ്രിയപ്പെട്ടവരെ കാണാൻ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
ആറു മാസമെങ്കിലും പഴക്കമുള്ള ബന്ധമായിരിക്കണം എന്നതാണ് ഒരു നിബന്ധന. ഇതിനും തെളിവ് ആവശ്യമാണ്. ഒരുമിച്ചുള്ള ഫോട്ടോയും പ്രണയലേഖനവുമൊക്കെ തെളിവായി പരിഗണിക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലോക്ഡൗണിൽപ്പെട്ടു മലയാളികൾ ജർമനിയിൽ കുടുങ്ങി
ബർലിൻ: കോവിഡ് ലോക്ഡൗണിൽപ്പെട്ടു ജർമനിയിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് നാട്ടിൽ തിരികെപ്പോകാൻ പറ്റാത്ത സഹാചര്യമാണ് ഇവിടെയുള്ളതെന്നു മലയാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സർക്കാർ വ്യവസ്ഥചെയ്യുന്ന രീതിയിൽതന്നെ കാര്യങ്ങൾ ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിൽ എത്തിച്ചിട്ടും 120ൽ അധികം വരുന്ന മലയാളികൾക്ക് ഇതുവരെയായി
നാട്ടിലേക്കു തിരികെ മടങ്ങാനാവാത്ത അവസ്ഥയിലാണ്.
ഇവരിൽ 70 മേൽ പ്രായമുള്ള അമ്മമാരും, വിസാ തീർന്നവരും, വിദ്യാർഥികളും, ജോലി നഷ്ടപ്പെട്ടവരും, ജോബ് സീക്കർ വിസക്കാരും, ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളവരും, ഗർഭിണികളും സന്ദർശകരും, അമ്മ മരിച്ചിട്ട് ഒരു നോക്കു കാണാൻ ആഗ്രഹിയ്ക്കുന്ന ഒരു വിദ്യാർഥിയും, ഒക്കെയുണ്ട്. ബർലിൻ, ഹാംബുർഗ്, കൊളോണ്‍, മ്യൂണിക്, സ്ററുട്ട്ഗാർട്ട്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിലാണ് ഇവർ പെട്ടു പോയിരിയ്ക്കുന്നത്. ഇത്രയും പേരുടെ ലിസ്റ്റ് ബർലിനിലെ ഇന്ത്യൻ എംബസിയിൽ കൊടുക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടും മുൻഗണനാ ക്രമത്തിൽ പരിഗണിയ്ക്കുക ചെയ്തിട്ടില്ലന്നാണ് ഇവർ പറയുന്നത്. കേന്ദ്ര സർക്കാരിലും, നോർക്കയിലും, മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടുവന്നിട്ടുണ്ടെന്ന് കുടുങ്ങിക്കിടക്കുന്നവർ അറിയിച്ചെങ്കിലും ഇതുവരെയായി ആശ്വാസകരമായ ഒരു സമീപനവും എങ്ങുനിന്നും കിട്ടിയിട്ടില്ലെന്നും ഇവർ പറയുന്നു.
ഈ മാസം 28 നും 29 നും ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യയുടെ രണ്ടു ഫ്ളൈറ്റുകൾ ഡൽഹി, ബംഗളുരു എന്നിവിടങ്ങളിലേയ്ക്ക് സർവീസ് നടത്താനിരിയ്ക്കെയാണ് മലയാളികൾക്ക് പറക്കാൻ ഇടം കിട്ടാതെ പോയത്. ഇവരെ കഴിവതും വേഗം നാട്ടിലെത്തിയ്ക്കാൻ ലേഖകനും, മലയാളി സംഘടനയും ഉൾപ്പടെയുള്ളവർ ശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്.ഴലൃാമി്യബ2020ാമ്യ27.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫോക്സ് വാഗൻ നഷ്ടപരിഹാരം നൽകണം
ബർലിൻ: ഡീസൽ മലിനീകരണ തട്ടിപ്പ് വിവാദത്തിൽ ജർമൻ കാർ നിർമാതാക്കളായ ഫോക്സ് വാഗന് വീണ്ടും തിരിച്ചടി. മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയർ ഘടിപ്പിച്ച കാറുകൾ വാങ്ങി കബളിപ്പിക്കപ്പെട്ട ഉപയോക്താക്കൾ നഷ്ടപരിഹാരത്തിന് അർഹരാണെന്നും ആവശ്യപ്പെട്ടാൽ അതു നൽകാൻ കന്പനിക്കു ബാധ്യതയുണ്ടെന്നും കോടതി വിധി.
പരാതിയുള്ള ഉപയോക്താക്കൾക്ക് കാർ തിരികെ ഏൽപ്പിച്ച് നഷ്ടപരിഹാരം വാങ്ങാവുന്നതാണെന്നും ഫെഡറൽ കോർട്ട് ഓഫ് ജസ്ററിസ് വ്യക്തമാക്കി. ഫോക്സ് വാഗൻ ഷരൻ കാർ വാങ്ങിയ ആൾ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി.
ഏറ്റവും കുറഞ്ഞ മലിനീകരണമുണ്ടാക്കുന്ന കാർ എന്ന പരസ്യത്തിൽ വിശ്വസിച്ചാണു താനിതു വാങ്ങിയതെന്നും കബളിപ്പിക്കപ്പെട്ടു എന്നുമുള്ള ഉപയോക്താവിന്റെ വാദം കോടതി അംഗീകരിച്ചു. കാർ തിരിച്ചെടുത്ത് 25,600 യൂറോയും പലിശയും നൽകാനും കോടതി നിർദേശിച്ചു. 31,500 യൂറോയ്ക്കാണ് 2014ൽ ഈ കാർ വാങ്ങിയത്.
സമാനമായ അറുപതിനായിരത്തിലധികം കേസുകൾ രാജ്യത്തെ വിവിധ കോടതികളുടെ പരിഗണനയിലാണ്. വിവിധ കോടതികൾ വിവിധ രീതിയിൽ നിരീക്ഷണങ്ങൾ നടത്തിവരുന്ന വിഷയത്തിൽ ഫെഡറൽ കോടതി വിധി പൊതുവായൊരു മാർഗനിർദേശം പോലെ പ്രവർത്തിക്കാനിടയുണ്ടെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുക്മ ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി
ലണ്ടൻ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. പ്രസിഡന്‍റ് മനോജ് കുമാർ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യുക്മ ദേശീയ നിർവാഹക സമിതിയുടേതാണ് തീരുമാനം.
യുക്മ യൂത്ത്, യുക്മ നഴ്സസ് ഫോറം, മറ്റ് യുക്മ പോഷക സംഘടനകൾ എന്നിവയുടെയും യുക്മ ദേശീയ സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്താനിരുന്ന പൊതു പരിപാടികളാണ് റദ്ദാക്കിയത്.
ജൂലൈ 31 നു ശേഷം സർക്കാർ തീരുമാനമനുസരിച്ച് ലോക്ഡൗൺ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയാണെങ്കിൽ ഭാവി പരിപാടികൾ ആലോചിച്ച് തീരുമാനിക്കുന്നതായിരിക്കും.
ഹലോ ഫ്രണ്ട്സ് സ്വിറ്റ്‌സർലൻഡ് ഓൺലൈൻ ഡാൻസ് ഫെസ്റ്റ്
സൂറിച്ച്: ഹലോ ഫ്രണ്ട്സ് സ്വിറ്റ്‌സർലൻഡ് ഓണലൈൻ ഡാൻസ് ഫെസ്റ്റിവൽ ഒരുക്കുന്നു. പ്രായ ഭാഷ ലിംഗ വ്യത്യാസമില്ലാതെ ലോകത്തിന്‍റെ ഏതു ഭാഗങ്ങലിലുള്ള
വർക്കും പങ്കെടുക്കാം. ഏത് കാറ്റഗറിയിലുള്ള നൃത്തവും സ്വീകാര്യമാണ്. ഗ്രൂപ്പ് ഡാൻസ് ആണെങ്കിൽ അതാത് രാജ്യത്തെ കോവിഡ് നിയമങ്ങൾക്ക് വിധേയമായി ആയിരിക്കണം ചിത്രീകരിക്കേണ്ടത്. ഒന്നര മിനിറ്റ് മുതൽ 5 മിനിറ്റ് വരെ ദൈർഘ്യമുള്ള ഒറ്റക്കോ ഗ്രൂപ്പായോ ഉള്ള നൃത്തങ്ങൾ വാട്ട്സ് ആപ്പ് നമ്പറിൽ അയക്കുക. 0041763432862, 0041788729140,0041764290220,0041767112345.
ഡാൻസുകൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളിൽ എത്തിക്കുന്നതാണ്. www.hetheygrocery.ch എന്ന ഓണലൈൻ ഷോപ്‌സ് ആണ് പ്രായോജകർ.
കോവിഡ് മഹാമാരിയിൽ മാതൃകാപരമായ സാന്ത്വനവുമായി സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിച്ച ഹലോ ഫ്രണ്ട്സ് സംഗീത സമർപ്പണത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികളാണ് പങ്കെടുത്തത്. ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവർക്കും വിവിധ ദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കുമായി കലാപ്രതിഭകൾ കൈകോർത്ത സാന്ത്വന സംഗീത സമർപ്പണമായിരുന്നു ഹലോ ഫ്രണ്ട്സ് സ്വിറ്റ്‌സർലാൻഡ് ഒരുക്കിയത്.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
മുഴുവൻ പേർക്കും ടെസ്റ്റ് നടത്താൻ ജർമനി
ബർലിൻ: ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും അഡ്മിറ്റായിട്ടുള്ള മുഴുവൻ ആളുകൾക്കും കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ ജർമൻ സർക്കാർ മുന്നിട്ടിറങ്ങി.ഏത് അസുഖത്തിനായാലും അഡ്മിറ്റാകുന്ന സമയത്തു തന്നെ കൊറോണ വൈറസിനു ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൊറോണവൈറസ് ബാധിച്ചതിന്‍റെ ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ ടെസ്റ്റ് നടത്തും.
ഈ മാസം തന്നെ ഇതു സംബന്ധിച്ച നിയമ നിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാൻ അറിയിച്ചു. കൊറോണ വൈറസ് ഉണ്ടോയെന്നു നേരത്തെയറിയാൻ എല്ലാവരെയും പരീക്ഷിക്കാനാണ് ലക്ഷ്യം. അതായത് രാജ്യത്തെ ജനങ്ങളുടെ പരിശോധന സംവിധാനം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെപ്പോലും പരിശോധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. കൊറോണ വൈറസിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിലും ആശുപത്രിയിലോ നഴ്സിംഗ് ഹോമിലോ പ്രവേശിപ്പിക്കപ്പെടുന്ന എല്ലാവർക്കും ഇത് ബാധകമായിരിയ്ക്കും.
നഴ്സിംഗ് ഹോമുകൾ, ആശുപത്രികൾ, പരിചരണ സൗകര്യങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം പരിശോധിക്കുന്നതിന്‍റെ പുതിയ ’മാനദണ്ഡം’ ആയിരിക്കും ഇതെന്നും ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു.
ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും പ്രിവന്‍റീവ് ടെസ്റ്റുകൾ സാധ്യമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം, മന്ത്രി സ്പാൻ പറഞ്ഞു.
നഴ്സിംഗ് ഹോമുകളിലും പരിചരണ സൗകര്യങ്ങളിലും അണുബാധയുണ്ട ായാൽ എല്ലാ സ്റ്റാഫുകൾക്കും താമസക്കാർക്കും രോഗികൾക്കും മുൻകരുതൽ നടപടിയായി പരിശോധനകൾ നടത്തുമെന്നും സ്പാൻ പറഞ്ഞു.അധിക പരിശോധനകൾ നടത്താൻ ജർമനിക്ക് മതിയായ ശേഷിയുണ്ടെ ന്നും ഇതിന് സ്റ്റാറ്റുട്ടറി ആരോഗ്യ ഇൻഷുറൻസ് കന്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകുമെന്നും സ്പാൻ പറഞ്ഞു.കഴിഞ്ഞയാഴ്ച ജർമനിയിലുടനീളം 4,25,000 പരിശോധനകൾ നടത്തി. എന്നാൽ പരീക്ഷണ ശേഷി ഇരട്ടിയിലധികം വലുതാണ്. എന്നാൽ പരിശോധന ശേഷി ആഴ്ചയിൽ 900,000 ആയി വർദ്ധിപ്പിക്കാൻ നടപടിയെടുത്തിട്ടുണ്ട്.ആരോഗ്യ ഇൻഷുറൻസ് കന്പനികൾക്ക് കൊറോണ വൈറസ് പരിശോധനകൾക്കായി പണം നൽകുന്ന ബില്ലിന് ജർമൻ പാർലമെന്‍റ് മെയ് ആദ്യം നിയമം പാസാക്കിയിരുന്നു.
കൊറോണ കാരണം ശസ്ത്രക്രിയകൾ മാറ്റിയത് അരലക്ഷത്തിലധികം കൊറോണ പ്രതിസന്ധികാരണം ജർമനിയിൽ മാറ്റിവച്ചത് 52,000 കാൻസർ രോസികളുടെ ശസ്ത്രക്രിയകളാണ്. വരും വർഷങ്ങളിലും വൈറസ് പ്രതിസന്ധിയുടെ പാർശ്വഫലങ്ങൾ അനുഭവപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ആശുപത്രിയിലെത്തിയാൽ കൊറോബാധിക്കുമെന്ന ഭയപ്പാടുകൊണ്ട് രോഗികൾ സ്വമേധയായും ഡോക്ടർമാരുടെ അഭ്യർത്ഥന മാനിച്ചുമാണ് ശസ്ത്രക്രിയകൾ മാറ്റിയതെന്നാണ് പറയപ്പെടുന്നത്.കൊറോണ പ്രതിസന്ധി മൂലമുണ്ടായ ജീവഹാനികൾ കാരണം ഡോക്ടർമാർ ആരോഗ്യ പരിരക്ഷാ സംവിധാനത്തെക്കുറിച്ച് തെല്ല് ആശങ്കയിലാണ്. എന്നിരുന്നാലും 359 ക്ലിനിക്കുകളിലായി 5000 ശസ്ത്രക്രിയാ വിദഗ്ധരിൽ നടത്തിയ സർവേയിൽ, കഴിഞ്ഞ പാൻഡെമിക് നാളുകളുടെ കാലഘട്ടത്തിൽ ഒട്ടനവധി ശസ്ത്രക്രിയകൾ നടത്താൻ കഴിയാതെ പോയെന്നാണ് ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചവർക്കു ലഭിച്ച മറുപടി.
ജർമനിയിലെ ശരാശരി മരണസംഖ്യയിൽ വർധന ബർലിൻ: ജർമനിയിൽ ഏപ്രിലിൽ രേഖപ്പെടുത്തിയ മരണസംഖ്യയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധന. കൊറോണവൈറസ് ബാധ തന്നെയാണ് ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും ശരാശരി മരണ നിരക്കിൽ ഇതിലും വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2016 മുതൽ 2019 വരെയുള്ള കണക്കുകളാണ് ഈ വർഷം ഏപ്രിലിലേതുമായി താരതമ്യം ചെയ്തിരിക്കുന്നത്.
ഇറ്റലിയിൽ 49 ശതമാനമാണ് മാർച്ചിൽ മരണ നിരക്ക് വർധിച്ചിരിക്കുന്നത്. സ്വീഡനിൽ ചില മേഖലകളിൽ ഇരട്ടിയാണ് നിരക്ക്. ബെൽജിയം, ഫ്രാൻസ്, യുകെ, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, സ്പെയ്ൻ എന്നിവിടങ്ങളിലും ജർമനിയിലേതിനെക്കാൾ കൂടുതലാണ് മരണ നിരക്കിലെ വർധന.അതേസമയം, നോർവേ, ചെക്ക് റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളിൽ മാരണ നിരക്ക് വ്യത്യാസമില്ലാതെ തുടരുകയാണ്. ഇരു രാജ്യങ്ങളിലും നാമമാത്രമായ മരണനിരക്കാണ് കൊറോണവൈറസ് ബാധ കാരണം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ജർമനിയിൽ ആരാധനാലയങ്ങൾ തുറന്നതോടെ വൈറസ് വ്യാപനം വർദ്ധിച്ചുവരുന്നതായി മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പറയുന്നു.
കോവിഡ് തിരിച്ചറിയാൻ ഉമിനീർ പരിശോധനയുമായി നോർവേ ഓസ്ളോ: കൊറോണവൈറസ് ബാധ തിരിച്ചറിയാൻ കൂടുതൽ ലളിതമായ ഉമിനീർ പരിശോധന നോർവേ പരീക്ഷിക്കുന്നു. മൂക്കിൽ നിന്നോ തൊണ്ട യിനിന്നോ ഒക്കെ സ്രവം എടുക്കുന്നതിന്‍റെ അസ്വസ്ഥത ഒഴിവാക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
ഇതു വ്യാപകമാകുന്നതോടെ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. രോഗികൾക്ക് സ്വന്തമായി ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ഇതിനുള്ള കിറ്റുകൾ തയാറാക്കുന്നത്.
സ്വിറ്റ്സർലൻഡിൽ പുതിയ കൊറോണവൈറസ് ട്രാക്കിംഗ് ആപ്പിന് അനുമതി ബേണ്‍: കൊറോണവൈറസ് ബാധിതരുമായി അടുത്തിടപഴകിയോ അവർ അടുത്തെവിടെയെങ്കിലുമുണ്ടേ ാ എന്നെല്ലാം മനസിലാക്കാൻ ഉപയോക്താവിനെ സഹായിക്കുന്ന ട്രാക്കിങ് ആപ്ളിക്കേഷന് സ്വിസ് സർക്കാർ അംഗീകാരം നൽകി.
രോഗികളെയും രോഗബാധ സംശയിക്കപ്പെടുന്നവരെയും നിരീക്ഷിക്കാൻ അധികൃതർക്കു സൗകര്യം നൽകുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. കൂടുതൽ പരീക്ഷണങ്ങൾക്കു ശേഷം രാജ്യത്താകമാനം ഇതിനു പ്രചാരം നൽകും.
അതേസമയം, ആപ്പ് നിർബന്ധിതമാക്കാൻ ഉദ്ദേശിക്കുന്നില്ല. സൗജന്യമായിരിക്കും. വൈറസ് വ്യാപനം തടയാൻ സഹായിക്കും എന്നു മനസിലാക്കി നിരവധി പേർ ഇതുപയോഗിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഡെൻമാർക്കിൽ ഇനി ആർക്കും കോവിഡ് ടെസ്റ്റ് നടത്താം കോപ്പൻഹേഗൻ: ഡെൻമാർക്കിൽ കോവിഡ് ബാധ സംശയിക്കുന്ന ആർക്കും ടെസ്റ്റ് ആവശ്യപ്പെടാനും നടത്തിക്കൊടുക്കാനുമുള്ള സൗകര്യം തയാറായി. രോഗലക്ഷണങ്ങളില്ലാത്തവരായാലും ടെസ്റ്റ് ആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്നാണ് പുതിയ നിർദേശം. രണ്ടു മാസത്തിനിടെ രോഗവ്യാപനത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. 41 പുതിയ കേസുകളാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
മുൻപ് കൃത്യമായ പ്രോട്ടോകോളുകൾ അനുസരിച്ചു മാത്രമാണ് ടെസ്റ്റ് ആവശ്യമുള്ളവരെ തെരഞ്ഞെടുത്തിരുന്നത്. വെബ്സൈറ്റ് വഴി ബുക്ക് ചെയ്താണ് ഇപ്പോൾ ടെസ്റ്റ് സൗകര്യം നൽകുന്നത്.
ചട്ടം തെറ്റിക്കുന്നതിനെതിരെ ഇറ്റാലിയൻ മേയർമാർ ![](/nri/italy2652020.jpg)
റോം: ഇറ്റലിയിലെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്ന് മേയർമാർ രംഗത്തിറങ്ങി. മിലാനിലെ നാവിഗ്ലിയോ ഗ്രാൻഡെ കനാലിലൂടെ ആളുകൾ കൂട്ടംകൂടി നടന്നതിനെതിരെയാണ് മിലാൻ മേയർ ഗ്യൂസെപ്പെ സാലെ രംഗത്തുവന്നത്.
ലോക്ക്ഡൗണ്‍ കൂടുതൽ ലഘൂകരിച്ചതിനുശേഷം ഇറ്റലിക്കാർ ക്രമേണ പഴയ ശീലങ്ങളിലേക്ക് മടങ്ങുകയാണ്, ഇത് കൂടുതൽ ഭവിഷ്യത്തുകൾ വരുന്നുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.രണ്ടു മാസത്തിലേറെയായി അടഞ്ഞുകിടന്ന ബാറുകളും കഫേകളും റസ്റ്ററന്‍റുകളും ആദ്യമായി തുറക്കുന്നത് ആളുകൾക്ക് കൂടുതൽ ഹരമായി. മിലാൻ പോലുള്ള സ്ഥലങ്ങളിലും ഇറ്റലിയിലെ ഏറ്റവും മോശം പ്രദേശമായ ലോംബാർഡിയിലും ധാരാളം ആളുകൾ തെരുവുകളിൽ ചട്ടങ്ങൾ ലംഘിക്കുന്നത് സർക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
സാമൂഹിക അകൽച്ചയെ മാനിക്കാതെും മാസ്ക് ധരിക്കാതെയും തെരുവിലിറങ്ങിയ ജനങ്ങളുടെ ജീവന് അണുബാധയുടെ ഒരു പുതിയ വർദ്ധനവ് ആശങ്ക ഉയർത്തുന്നുവെന്ന് മിലാൻ മേധാവി പറഞ്ഞു. ആഘോഷിക്കാനോ പാർട്ടി നടത്താനോ ഉള്ള സമയമല്ലന്ന് ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ മുന്നറിയിപ്പു നൽകി.
ഇറ്റലിയിലെ ഏറ്റവും മോശമായ പട്ടണങ്ങളിലൊന്നായ ബെർഗാമോ മേയർ ആശങ്ക പ്രകടിപ്പിച്ചു. മാസ്ക്കില്ലാതെ നിരവധി ആളുകളെ കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നതായി അദ്ദേഹം പറഞ്ഞു.പോലീസ് സേനയെ മൂന്നിരട്ടിയാക്കിയാലും എല്ലാവരേയും നിയന്ത്രിക്കുന്നത് അസാധ്യമാണെന്നും ജനങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വെനെറ്റോ മേഖലയിലെ ഗവർണർ ലൂക്കാ സായയും ഇതേ മുന്നറിയിപ്പു നൽകി, അണുബാധകൾ വർധിക്കുന്നതിനുള്ള യഥാർത്ഥ അപകടസാധ്യതയുണ്ട്, എല്ലാ ബാറുകളും റസ്റ്റോറന്‍റുകളും ബീച്ചുകളും അടയ്ക്കുമെന്നും പ്രദേശം വീണ്ടും ലോക്ക്അപ്പ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
നഗരത്തിന്‍റെ രാത്രി ജീവിത ഹോട്ട്സ്പോട്ടുകളിൽ പട്രോളിംഗ് നടത്താനും ബഹുജന സമ്മേളനങ്ങൾ തടയാനും റോം ഈ വാരാന്ത്യത്തിൽ നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
പ്രാദേശിക പാർക്കുകളിലും തലസ്ഥാനത്തിനടുത്തുള്ള ബീച്ചുകളിലും പരിശോധന നടത്തും.
എന്നാൽ ടൂറിനിൽ, പോലീസുകാരുടെ ദൗത്യം വളരെ കഠിനമാണെന്ന് അധികൃതർ പറഞ്ഞു. പരിശോധനയുടെ ഉദ്ദേശ്യം "അടിച്ചമർത്തലായി' മാറുന്നതിനുപകരം പ്രതിരോധമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിൻ പോലീസ് അധികൃതർ പറഞ്ഞു.
ഇറ്റലിയിൽ ഇതുവരെ 228,000 കോവിഡ് 19 കേസുകളും 32,400 ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനു പിന്നാലെ യൂറോപ്പിലെ ഏറ്റവും കൂടുതൽ മരണം സംഭവിച്ച രണ്ടാമത്തെ രാജ്യമാണ് ഇറ്റലി. ജൂണ്‍ മൂന്നിന് വിനോദസഞ്ചാരികൾക്കായി അതിർത്തി വീണ്ടും തുറക്കാൻ രാജ്യം ഒരുങ്ങുകയുമാണ്.
സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നതിന് ഓസ്ട്രിയ വിയന്ന: കൊറോണ വൈറസ് ലോക്ക്ഡൗണിൽ നിന്ന് രാജ്യം മുക്തി നേടുന്നതിനാൽ മാസാവസാനം മുതൽ 100 കാണികൾക്ക് സാംസ്കാരിക പരിപാടികൾ അനുവദിക്കുമെന്ന് ഓസ്ട്രിയ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു.
രാജ്യത്തെ സുപ്രധാന സാംസ്കാരിക മേഖല വീണ്ടും തുറക്കുന്നതിനുള്ള പദ്ധതി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന്‍റെ പേരിൽ സർക്കാർ പ്രതിക്കൂട്ടിലാവുകയും ഉന്നത സാംസ്കാരിക ഉദ്യോഗസ്ഥനായ അൾറിക് ലുനാസെക്ക് വെള്ളിയാഴ്ച രാജിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ലുനസെക്കിന്‍റെ രാജിക്ക് തൊട്ടുപിന്നാലെ, ആരോഗ്യമന്ത്രി റുഡോൾഫ് അൻഷോബർ തിടുക്കത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ 100 പേർക്ക് ഇരിക്കാവുന്ന പരിപാടികൾ മേയ് 29 മുതൽ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.
അനുവദനീയമായ കാണികളുടെ എണ്ണം ജൂലൈ 1 മുതൽ 250 ആളുകൾ വരെ ഉയരുമെന്നും സിനിമാശാലകൾക്കും വീണ്ടും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഓഗസ്റ്റ് ഒന്നു മുതൽ 500 പേർക്ക് ഇവന്‍റുകൾ അനുവദിക്കുമെന്ന് അൻഷോബർ കൂട്ടിച്ചേർത്തു.
സർക്കാരിന്‍റെ അംഗീകാരത്തിന് അനുസൃതമായി സുരക്ഷാ നടപടികൾ സംഘാടകർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിൽ ഓഗസ്റ്റ് ഒന്നു മുതൽ ആയിരം വരെ ആളുകളുടെ വലിയ തോതിലുള്ള ഇവന്‍റുകൾ അനുവദിക്കാം.
പ്രശസ്തമായ സാൽസ്ബുർഗ് സംഗീതനാടക ഉത്സവം ഈ ഓഗസ്റ്റിൽ നടത്തും. ഫെസ്റ്റിന്‍റെ ഫോർമാറ്റിലും നിരവധി ആഘോഷങ്ങളില്ലാതെ അതിന്‍റെ നൂറാം വാർഷികം ആഘോഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെ ന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.കൊറോണ വൈറസ് പടരുന്നതിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രകടന റിഹേഴ്സലുകൾക്കും ഫിലിം പ്രൊഡക്ഷനുകൾക്കുമായി ഒരു ചട്ടക്കൂട് പ്രസിദ്ധീകരിക്കുമെന്നും സർക്കാർ പറഞ്ഞു.
ടിക്കറ്റ് നഷ്ടത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ വ്യവസായത്തിന് രക്ഷാപ്രവർത്തനം നടത്തണമെന്ന് സാംസ്കാരിക മേഖല ഈ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
ഗ്രീൻ പാർട്ടി അംഗവും യൂറോപ്യൻ പാർലമെന്‍റ് മുൻ വൈസ് പ്രസിഡന്‍റുമായ ലുനസെക് വേദികൾക്കും കലാകാര·ാർക്കും സർക്കാർ വേണ്ട ത്ര പിന്തുണ നൽകുന്നില്ലെന്ന് പറഞ്ഞതിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
ലോക്ക്ഡൗണ്‍ സുഗമമാക്കുന്നതിന് ഏപ്രിൽ പകുതി മുതൽ സ്വീകരിച്ച നടപടികളിൽ വെള്ളിയാഴ്ച മുതൽ മ്യൂസിയങ്ങളും ലൈബ്രറികളും വീണ്ട ും തുറന്നു.8.8 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 16,000 ലധികം കൊറോണ വൈറസ് കേസുകളും 639 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭത്തിൽ ആയിരങ്ങൾ കാറുമായെത്തി ![](/nri/madrid2652020.jpg)
മാഡ്രിഡ്: സ്പെയ്നിൽ സംഘടിപ്പിച്ച ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭത്തിൽ ആയിരക്കണക്കിനാളുകൾ കാറുകളുമായി പങ്കെടുത്തു. കൊറോണവൈറസ് ബാധയെ സർക്കാർ നേരിടുന്ന രീതിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
തീവ്ര വലതുപക്ഷക്കാരായ വോക്സ് പാർട്ടിയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. സാമൂഹിക അകലം പാലിക്കാനായി എല്ലാവരും പ്രകടനത്തിൽ ഉടനീളം കാറുകൾക്കുള്ളിൽ തന്നെ ഇരിക്കാനായിരുന്നു നിർദേശം.
സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജിവയ്ക്കണമെന്ന പ്രകടനക്കാർ ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവു നൽകിയിട്ടുണ്ടെ ങ്കിലും മാഡ്രിഡും ബാഴ്സലോണയും രോഗം നിയന്ത്രണവിധേയമാകാത്തതിനാൽ കടുത്ത ലോക്ക്ഡൗണിൽ തുടരുകയാണ്.
രാജി ആവശ്യം തള്ളി ഡൊമിനിക് കമ്മിങ്സ് ലണ്ടൻ: രാജിവയ്ക്കണമെന്ന ആവശ്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഡൊമിനിക് കമ്മിങ്സ് തള്ളി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളെത്തുടർന്നാണ് രാജി ആവശ്യം.
ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ 260 കിലോമീറ്റർ അകലെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് യാത്ര ചെയ്തു എന്നതാണ് കമ്മിങ്സിനെതിരായ ആരോപണം. എന്നാൽ, തനിക്കു കൂടി രോഗം ബാധിച്ചാൽ കുട്ടികളെ നോക്കാൻ സൗകര്യം ഉറപ്പിക്കുന്നതിനായിരുന്നു യാത്ര എന്ന കമ്മിങ്സിന്‍റെ വിശദീകരണം പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിക്കുകയായിരുന്നു.
അതേസമയം, സർക്കാർ നിർദേശം പരസ്യമായി ലംഘിച്ച കമ്മിങ്സിനെതിരേ അന്വേഷണം വേണമെന്നാണ് ലേബർ പാർട്ടിയും എസ്എൻപിയും ആവശ്യപ്പെടുന്നത്. നീതിയുക്തമായും നിയമപരമായും മാത്രമാണ് താൻ പ്രവർത്തിച്ചിട്ടുള്ളതെന്ന് മാധ്യമങ്ങളോട് കമ്മിങ്സിന്‍റെ പ്രതികരണം.
പകരത്തിനുപകരം പാരീസ്: ഫ്രാൻസിലെത്തുന്ന ബ്രിട്ടീഷുകാർ ജൂണ്‍ എട്ടുമുതൽ 14 ദിവസം ക്വാറന്‍റൈനിൽ പോകണമെന്ന് ഫ്രാൻസ് ചട്ടം കൊണ്ടുവന്നത് ബ്രിട്ടനോടുള്ള പകരംവീട്ടലായി.ഫ്രാൻസിൽ നിന്നും ഉൾപ്പെടെ വിദേശത്തുനിന്നും എത്തുന്നവർക്ക് ജൂണ്‍ എട്ടുമുതൽ 14 ദിവസത്തെ ക്വാറന്‍റൈൻ വേണമെന്ന ആവശ്യം ബ്രിട്ടൻ പ്രഖ്യാപിച്ചതിന്‍റെ പിന്നാലെയാണ് ഫ്രാൻസിന്‍റെ അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകിയിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിനു യാത്രക്കാരുടെ ഇരു രാജ്യങ്ങളിലേക്കുമുള്ള ലക്ഷ്യസ്ഥാനങ്ങൾ ആളില്ലാതെയാവും.
യൂറോസ്റ്റാർ സർവീസും ഇംഗ്ലീഷ് ചാനലിലെ ഫെറി സർവീസും ഒക്കെയാണ് യാത്രക്കാർ ഇതിനായി ഉപയോഗിച്ചുവരുന്നത്.
ഫ്രാങ്ക്ഫർട്ടിൽ പള്ളിയിലെത്തിയവർക്ക് രോഗബാധ ഈ മാസം ആദ്യം ഫ്രാങ്ക്ഫർട്ടിൽ നടന്ന ഒരു കൂട്ടായ്മയിൽ പങ്കെടുത്ത ശേഷമാണ് 40 ലധികം പേർക്ക് പുതിയ കൊറോണ വൈറസ് ബാധിച്ചത്. ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജർമനിയിലെ ആരാധനാലയങ്ങൾ വീണ്ടും തുറന്ന് ഏതാനും ദിവസങ്ങൾക്കുശേഷം മേയ് 10 നാണ് ഈ സേവനം നടന്നത്. ഫ്രാങ്ക്ഫർട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത 16 പേർക്ക് രോഗം ബാധിച്ചതായി ജില്ലാധികൃതർ വെള്ളിയാഴ്ച അറിയിച്ചിരുന്നു. പുതിയ കേസുകളിൽ ശക്തമായ ഇടിവുണ്ടായതിനാൽ മേയ് തുടക്കത്തിൽ ജർമനിയിൽ വൈറസ് പടരുന്നത് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ തുടങ്ങിയിരുന്നു. ലിയർ നഗരത്തിലെ ഒരു റസ്റ്ററന്‍റിൽ ഏഴ് പേർക്ക് രോഗം ബാധിച്ചതായി ശനിയാഴ്ച ലോവർ സാക്സോണിയിലെ അധികൃതർ അറിയിച്ചിരുന്നു.
ആകെ 50 ഓളം പേരെ ക്വാറന്‍റൈനിൽ ആക്കി. മതപരമായ സേവനങ്ങൾ അനുവദിക്കുന്നതിനുള്ള ചോദ്യം ജർമനിയിലും പ്രത്യേകിച്ചും സെൻസിറ്റീവായിരിക്കുകയാണ്.
ഫ്രാൻസിൽ, ഫെബ്രുവരി അവസാനം ഒരു ഇവാഞ്ചലിക്കൽ ചർച്ച് സംഘടിപ്പിച്ച രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത ഒത്തുചേരൽ രാജ്യത്തുടനീളം ഡസൻ കണക്കിന് പകർച്ചയുടെ ഉറവിടമായിരുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്കെതിരേ ജർമനിയിൽ വ്യാപക പ്രതിഷേധം ![](/nri/raid2652020.jpg)
ബർലിൻ: കൊറോണവൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗണിന്‍റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കെതിരേ ജർമനിയിൽ ആകമാനം പ്രതിഷേധം വ്യാപിക്കുന്നു. ഡസൻ കണക്കിനു പ്രക്ഷോഭങ്ങളാണ് രാജ്യത്താകമാനം ഒറ്റ ദിവസം അരങ്ങേറിയത്.
ഏപ്രിൽ മുതൽ ആഴ്ചയിലൊരിക്കൽ നടത്തി വരുന്ന പ്രക്ഷോഭത്തിന് ആഴ്ച തോറും ജനപിന്തുണ വർധിച്ചു വരുകയാണ്. പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്നു.
വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമായും ഏകാധിപത്യ പ്രവണതകളുടെ തുടക്കമായുമൊക്കെ ഇവർ നിയന്ത്രണങ്ങളെ വിലയിരുത്തുന്നു. ബർലിനിൽ മാത്രം ഇത്തരം ആരോപണങ്ങളുമായി മുപ്പതോളം റാലികൾ സംഘടിപ്പിക്കപ്പെട്ടു.
പ്രതിഷേധ റാലികൾക്കെതിരായ സന്ദേശവുമായി മറ്റു റാലികളും സംഘടിപ്പിക്കപ്പെടുന്നതോടെ നഗരങ്ങളിൽ സംഘർഷ സാധ്യതയും വർധിക്കുന്നു. ഇതു പോലീസിനും തലവേദനയാകുകയാണ്.
ന്യൂറംബർഗ്, മ്യൂണിക്ക്, സ്റ്റുട്ട്ഗാർട്ട്, ഹാംബുർഗ് എന്നിവിടങ്ങളിലെല്ലാം പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ ഏറെയാണ്.കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനക്കാർക്ക് സർക്കാർ മുന്നറിയിപ്പു നൽകിയെങ്കിലും ഓരോ ദിവസവം ശക്തിയാർജിക്കുകയാണ് ഇക്കൂട്ടർ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ കേളി ഓൺലൈൻ കഥാ സംഗീത മേള ജൂണിൽ
സൂറിച്ച്: കേളി ഓൺലൈൻ കഥാ സംഗീത മേള ജൂൺ 13 മുതൽ 30 വരെ സൂറിച്ചിൽ നടക്കും. ഭാരതീയ കലകൾക്ക് കഴിഞ്ഞ 17 വർഷങ്ങളായി മത്സരത്തിലൂടെ സ്വിറ്റ്‌സർലൻഡിൽ അന്താരാഷ്ട്ര വേദി ഒരുക്കുന്ന പ്രമുഖ സാംസ്‌കാരിക സംഘടനയാണ് കേളി. അപ്രതീക്ഷിതമായി വന്നെത്തിയ മഹാമാരി ഈ വർഷത്തെ കലാമേളയെ അസാധ്യമാക്കിയ പശ്ചാത്തലത്തിലാണ് രണ്ടിനങ്ങളിൽ മാത്രം കേളി ഓൺലൈൻ പരിപാടി സംഘടിപ്പിക്കുന്നത്.
കുരുന്നുകളുടെ വാസനകളെ പോഷിപ്പിക്കുവാൻ സ്റ്റോറി ടെല്ലിംഗും കുട്ടികൾക്ക് പാട്ടുമത്സരവും കേളി സംഘടിപ്പിക്കുന്നു. സ്റ്റോറി ടെല്ലിംഗ് 4 മുതൽ 9 വയസുള്ളവർക്കും പാട്ട് 9 മുതൽ 16 വയസുള്ളവർക്കും ആയിരിക്കും.
ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നുമുള്ളവർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. 10,000 രൂപ വീതമാണ് ഒന്നാം സമ്മാനം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആസ്വാദകർ വീക്ഷിക്കുന്ന വിധം കേളി ഫേസ് ബുക്കിൽ പ്രോഗ്രാം കാഴ്ച വയ്ക്കും.
കൂടുതൽ വിവരങ്ങൾ കേളി സ്വിസ് ഫേസ് ബുക്കിലും വെബ് സൈറ്റിലും ലഭ്യമാണ്.
രജിസ്‌ട്രേഷൻ 0041 77417 6554 എന്ന വാട്ട്സ് ആപ് നമ്പറിൽ ചെയ്യാവുന്നതാണ്.
റിപ്പോർട്ട്: ജേക്കബ് മാളേയ്ക്കൽ
കോവിഡ്: ജീവിതത്തിനും മരണത്തിനും ഇടയിൽ 25 ദിവസം; അബർഡീനിലെ മലയാളി നഴ്സിന്‍റെ ദരനുഭവം പങ്കിട്ട് ഭർത്താവ്
അബർഡീൻ: പലവിധ അസുഖ ബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസോടെയാണ് ഓരോ നഴ്സും ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ കോവിഡ് -19 എന്ന ഈ മഹാവിപത്ത് നാം കരുതിയതിലും എത്രയോ വലുതാണ് .
എന്‍റെ ഭാര്യ സാറ, സ്കോട്‌ലൻഡിൽ അബർഡീനിലുള്ള എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സ് ആയി കഴിഞ്ഞ 16 വർഷമായി ജോലി ചെയ്യുന്നു. നഴ്സിംഗ് രംഗത്തു കഴിഞ്ഞ 34 വർഷത്തെ പ്രവർത്തി പരിചയം .കോവിഡ് പോസിറ്റീവ് ആയവരും റിസൾട്ട് പോസിറ്റീവ് ആകാൻ സാധ്യതയുള്ളവരുമായ രോഗികളായിരുന്നു അവരുടെ യൂണിറ്റിൽ ഉള്ളത്. അവർക്കാർക്കും തന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല. എന്നാൽ എല്ലാവരും തന്നെ ഏറെ ജാഗ്രതയോടെ ആണ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്. എന്‍റെ ഭാര്യ ആ സമയങ്ങളിൽ അവധിയിൽ ആയിരുന്നു. എങ്കിൽ തന്നെ അന്നുമുതൽ രണ്ടുപേരും രണ്ടു മുറികളിലും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും മാക്സിമം ശാരീരിക അകലം പാലിച്ചു കഴിയുകയുമായിരുന്നു. അവൾ തിരികെ ജോലിക്കു പ്രവേശിക്കുമ്പോൾ വാർഡിലുള്ള എല്ലാവരും തന്നെ കോവിഡ് പോസിറ്റിവ് ആയിരുന്നു. അതിനാൽ ജോലിയിൽ തിരികെ പ്രവേശിക്കണ്ട സമയം ആയപ്പോൾ ഞാൻ വളരെ നിർബന്ധമായി പറഞ്ഞിരുന്നു ജോലിക്കു പോകണ്ട എന്ന്. നീണ്ട 14 വർഷം ഗൾഫിൽ ജോലി ചെയ്തിട്ട് ഒരിക്കൽ പോലും സിക്ക് ലീവ് എടുക്കാത്തവളോട് ജോലിക്കു പോകണ്ട എന്നു പറഞ്ഞാൽ കേൾക്കുമോ? എങ്കിലും ഒരു നഴ്സിന്‍റെ ഉത്തരവാദിത്തം ,ഭയം അല്ല കരുതൽ ആണ് വേണ്ടത് എന്നു പറഞ്ഞു അവൾ ജോലിയിൽ പ്രവേശിച്ചു . ജോലി കഴിഞ്ഞു വരുമ്പോൾ കുളിച്ചിട്ടല്ലാതെ ഒരിടത്തും പ്രവേശിച്ചിരുന്നില്ല. ധരിച്ചിരുന്ന ഡ്രസും മറ്റും പ്ലാസ്റ്റിക് കവറിൽ കെട്ടി വേറെ മാറ്റി വയ്ക്കും. ടോയ്‌ലറ്റ് ,ഹാൻഡ് ടവൽ, ബാത്ത് ടവൽ, കപ്പ്, പ്ലേറ്റ് എന്നിങ്ങനെ എല്ലാം വേറെയായിരുന്നു. വാർഡിലുള്ള എല്ലാവർക്കും കോവിഡ് പോസിറ്റിവ് ആയതിനാൽ ഒന്നു ചെക്ക് ചെയ്യാം എന്നു പറഞ്ഞു ചെക്ക് ചെയ്തു. റിസൾട്ട് വന്നപ്പോൾ നെഗറ്റിവ് .അങ്ങനെ സമാധാനമായി ഇരിക്കുമ്പോൾ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആകപ്പാടെ ഒരു അസ്വസ്ഥത. പതിയെ പതിയെ കോവിഡിന്‍റെ സൂചനകൾ തലപൊക്കിത്തുടങ്ങി. പനിയും ശ്വാസതടസവും ചുമയും തൊണ്ടവേദനയും മാത്രമല്ല കോവിഡിന്‍റെ ലക്ഷണങ്ങൾ എന്ന് എല്ലാവർക്കും അറിവുള്ളതാണ്. ചിലപ്പോൾ നെഞ്ചിനു ഭാരവും അസ്വസ്ഥതയും ഒക്കെയുണ്ടാകും. എന്നാൽ ഇതൊരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. നമ്മുടെ ശരീരത്തിന്‍റെ അവസ്ഥയെക്കുറിച്ചു ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് തന്നെയാണ്.
യുകെയിലെ ആശുപത്രിയിലെ രീതികൾ നാട്ടിലെ പോലെയല്ല വളരെ വ്യത്യസ്തമാണ്.അവൾ രാവിലെ എണീറ്റപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത. ജിപിയിൽ വിളിച്ചു ജിപി പറഞ്ഞതനുസരിച്ചു 111 വിളിച്ചു ഈ വയ്യാത്ത അവസ്ഥയിലും ഒരു മണിക്കൂർ സമയം സംസാരിച്ചതിന് ശേഷം വീട്ടിലുള്ള എല്ലാവരും 14 ദിവസം ഹോം ക്വാറന്റീൻ നിർദേശിക്കുകയും വീണ്ടും രാത്രി 10 മണി ആയപ്പോൾ തീർത്തും വയ്യാതെ ആയപ്പോൾ 111 വിളിക്കുകയും ഒന്നര മണിക്കൂർ സംസാരിച്ചതിനുശേഷം ഒരു വാഹനം വരുകയും അതിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടർ തെർമോമീറ്റർ ശരീരത്തു തൊടാതെ ടെംപറേച്ചർ നോക്കുകയും ബിപിയും നോക്കിയതിനു ശേഷം വീട്ടിൽ പറഞ്ഞു വിടുകയുമാണ് ഉണ്ടായത്. തിരികെ പോരുന്നതിനു പുറത്തിറങ്ങി അരമണിക്കൂർ നിന്നതിനു ശേഷമാണു ഒരു വാഹനം കിട്ടിയത് അതുവരെയും തണുത്തു വിറച്ചു പുറത്തു നിക്കേണ്ടിവന്നു.
സ്കോട് ലൻഡിലെ എൻഎച്ച്എസ് ഹോസ്പിറ്റൽ ഡയറക്ടറായി ദുബായിൽ നിന്നും സെലക്ട് ചെയ്തു കൊണ്ടുവന്നതും അബർഡീനിലെ ആദ്യ മലയാളി നഴ്സുമാരിൽ ഒരാളുമാണ് സാറ.
കോവിഡ് 19 എന്ന യുദ്ധ മുഖത്തു ഒരു പട്ടാളക്കാരനെ പോലെ നിന്നു പോരാടിയ ഒരു പടയാളിക്കു അപകടം ഉണ്ടായാൽ അവരെ പരിചരിക്കേണ്ടതും അനിവാര്യമാണ്. ഭൂമിയിലെ മാലാഖമാർ എന്നു പറഞ്ഞു വിശേഷിപ്പിക്കുന്ന ഇവരെ പോലെയുള്ളവരോട് ഒരു ഡോക്ടറിന്‍റെ മനോഭാവം ഇതാണെങ്കിൽ മറ്റുള്ളവരോട് എന്തായിരിക്കും. ഇത് എൻഎച്ച്എസ് ചെയ്യുന്ന സ്തുത്യർഹമായ സേവനങ്ങളെ ചെറുതാക്കാനോ , കുറച്ചു കാണാനോ ഒന്നും അല്ല എല്ലാ വ്യാഴാഴ്ചയും ഇവിടെയുള്ള എല്ലാവരും കൈകൾ കൊട്ടി ആദരിക്കുന്ന ജനവിഭാഗത്തെ ഇതിലെ തന്നെ ചില പുഴു കുത്തുകൾ ഉണ്ട് എന്നു തുറന്നു കാണിക്കാനാണ് .
പിറ്റേ ദിവസം വൈകിട്ട് വീണ്ടും 111 വിളിക്കുകയും ഈ വിവരം അധികാരികളെ അറിയിക്കുകയും അതനുസരിച്ചു ഒരു മണിക്കൂർ സംസാരിച്ചതിനു ശേഷം രാത്രിയിൽ ആംബുലൻസ് വന്നു എമർജൻസി ഡിപ്പാർട്മെന്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വച്ചും ടെംപറേച്ചർ 38.8 ആയിരുന്നു എങ്കിലും ഒരു മണിക്കൂർ കൊണ്ട് ചെസ്റ്റ് എക്സ് റേ മുതൽ മിക്കവാറും എല്ലാ ടെസ്റ്റുകളും ചെയ്തു. എന്നാലും ടെംപറേച്ചർ വീണ്ടും മുകളിലോട്ടു തന്നെ അവർ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിൽ കാര്യങ്ങൾ കുറച്ചു കൂടി മോശമായതിനെ തുടർന്നു എക്സ് റേയും സിടി സ്കാൻ എടുക്കുകയും അവിടെ നിന്ന് ഉടനെ ഐസിയുവിലേക്ക് മാറ്റുകയും അവിടെ നീണ്ട 15 ദിവസം വെന്റിലേറ്റർ സപ്പോർട്ടോടു കൂടി കഴിയുകയും ചെയ്തു. അതിൽ നാലു ദിവസം അവളെ ശ്രുശൂഷിക്കുന്ന ഡോക്ടർമാർക്കു പോലും ഞങ്ങളെ ആശ്വസിപ്പിക്കാൻ പറ്റാതെ അവസ്ഥ ആയിരുന്നു. ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങൾ, അവിടെനിന്നു സാറ ഐസിയുവിൽ നിന്ന് റെസ്പിറേറ്ററി വാർഡിലേക്ക് മാറ്റി, ദൈവത്തിന്‍റെ കൃപയാൽ അവൾ സുഖം പ്രാപിച്ചു.
കൊറോണയുടെ വിലക്ക് മൂലം എനിക്കോ കുടുംബ അംഗങ്ങൾക്കോ ഹോസ്പിറ്റലിലേക്ക് പോകാൻ സാധിച്ചില്ല . എങ്കിലും ഈ കൊറോണ കാലത്തു പതിവായി ചെയ്യാറുള്ളതുപോലെ ഈ മഹാമാരിയിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ചെറിയ ഇടവകയിലെ എല്ലാവരെയും ഞങ്ങളുടെ ദേശത്തെയും ലോകത്തുള്ള എല്ലാവരെയും സമർപ്പിച്ചു ദൈവ സന്നിധിയിൽ മുട്ടുമടക്കി കണ്ണീരോടെ പ്രാർഥിച്ചു. തുടർന്നു 25 ദിവസത്തെ ഹോസ്പിറ്റൽ ജീവിതത്തിനു ശേഷം വീട്ടിൽ വരികയും ഇപ്പോൾ ഫിസിയോ വീട്ടിൽ വന്നു നോക്കുകയും ജീവിതവും ആയി മുമ്പോട്ടു പോകുകയും ചെയ്യുന്നു. വീണ്ടും പഴയതു പോലെ ആകുവാൻ പരിശ്രമിക്കുന്നു. ഈ സമയങ്ങളിൽ ഞങ്ങളെ ഓർത്തു പ്രാർഥിച്ച ആയിരക്കണക്കിന് ചെറുതും വലുതുമായ ഗ്രുപ്പുകളോടും മത പുരോഹിതരോടും പാസ്റ്ററന്മാരോടും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നാനാ ജാതി മതത്തിൽ പെട്ട എല്ലാവരോടും എന്നും നന്ദി മാത്രമേ ഉള്ളു. കോവിഡ് പോസിറ്റീവ് ആയിട്ട് ക്വാറന്‍റൈനിൽ ഇരിക്കുന്ന സമയത്തു നെഞ്ചു വേദന, രക്തസമ്മർദ്ദ ഹൃദയമിടിപ്പു, പനി, ശരീരവേദന, നെഞ്ചിനു വല്ലാത്ത ഭാരം, വിവിധ പ്രായക്കാർക്കും വിവിധ ലക്ഷണങ്ങൾ ആയിരിക്കാം. എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ, യാതൊരു മടിയും വിചാരിക്കാതെ ഉടൻ 111 വിളിച്ചു ജീവൻ രക്ഷിക്കുക.
റിപ്പോർട്ട്: രാജു വേലംകാലാ
ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് യുക്മ; "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ' മേയ് 28ന്
ലണ്ടൻ: കോവിഡ് രോഗബാധിതരായവർക്കുവേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്‍റെ സ്നേഹസ്പർശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യുകെയിലെ എൻഎച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തർക്കും ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്കും ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ" (LET'S BREAK IT TOGETHER) എന്ന ലൈവ് ഷോ സംഘടിപ്പിക്കുന്നു.
മേയ് 28 നു (വ്യാഴം) വൈകുന്നേരം 5 നാണ് ഷോ. എട്ടു വയസു മുതൽ 21 വയസുവരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് സ്വാന്ത്വനമായിട്ടാണ് സമർപ്പിക്കുന്നത്.
വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളോടെയാണ് ഈ ലൈവ് ഷോയ്ക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷകങ്ങളായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.
യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പരിപാടികൾ ലൈവ് ആയി അവതരിപ്പിക്കുന്നത്. യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്കുവേണ്ട സാങ്കേതിക സഹായങ്ങൾ നൽകും.
കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. എന്നാൽ അവതരിപ്പിക്കുന്നവരുടെ ആവശ്യാനുസരണം കൂടുതൽ സമയം അനുവദിക്കും. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ 21 വയസു പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് എങ്കിലും ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി.എ. ജോസഫ് 07846747602 , യുക്മ സാംസ്കാരിക വേദി നാഷണൽ കോഓർഡിനേറ്റർ കുര്യൻ ജോർജ് 07877348602.
പരിപാടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹായം യുക്മ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർഥിച്ചു.
റിപ്പോർട്ട്: സജീഷ് ടോം
ആരോഗ്യപ്രവർത്തർക്കു ആദരവുമായി സമീക്ഷ യുകെ
ബെഡ്ഫോർഡ്, ലണ്ടൻ: കോവിഡ് ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പോരാടുകയാണ് NHS സ്റ്റാഫ് . ഇവർക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി സമീക്ഷ യുകെ ബെഡ്ഫോർഡ് ബ്രാഞ്ച് മാതൃകയായി.
![](/nri/sameeshaa2452020.jpg)
അൻപതോളം വരുന്ന സ്റ്റാഫിനു വീട്ടിൽ പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം ആണ് ഒരുക്കിയത്. സമീക്ഷയുടെ മാതൃകാപരമായ പ്രവർത്തനത്തിന് സാബു , മിഥുൻ ,സന്തോഷ് , സ്മിത , റിജു ,വിനോദ് , ജോമോൻ , അജീഷ് , നോബിൾ , ജൂബി , ഗ്ലാഡ്‌വിൻ , അനുപ് എന്നിവർ നേതൃത്വം നൽകി .
ലോക്ക് ഡൗൺ കാലത്തു നിരവധി പ്രവർത്തനങ്ങളാണ് സമീക്ഷയുടെ ബ്രാഞ്ചുകൾ നടത്തി ക്കൊണ്ടിരിക്കുന്നത് . സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും ഇതുപോലുള്ള മാതൃകാപരമായ പ്രവർത്തികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികൾ അറിയിച്ചു .
റിപ്പോർട്ട്: ബിജു ഗോപിനാഥ് വന്ദേ ഭാരത് മിഷൻ: വിമാന ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തതെന്ന് ഒഐസിസി അയര്‍ലൻഡ്
ഡബ്ലിന്‍: കോവിഡ് ഭീതിയില്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സർക്കാർ നടത്തുന്ന ദൗത്യമായ വന്ദേ ഭാരത് മിഷന്‍റെ ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തതെന്ന് ഒഐസിസി അയര്‍ലൻഡ്.
ഈ ദൗത്യത്തിന് ടിക്കറ്റ് നിരക്കായ് ഗള്‍ഫില്‍ നിന്നും 12000 രൂപ മുതല്‍ 15000 രൂപ വരെയാണെങ്കിൽ യൂറോപ്പില്‍ നിന്നും 50000 രൂപക്ക് മുകളിലും അമേരിക്കയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
30 വര്‍ഷം മുമ്പ് 1990 ല്‍ ഗള്‍ഫ് യുദ്ധം നടന്നപ്പോള്‍ അന്നത്തെ ഇന്ത്യൻ സർക്കാർ 1,70,000 പേരെ സൗജന്യമായ് 68 ദിവസം കൊണ്ട് ഇന്ത്യയിലെത്തിച്ചതാണ്. ലോകത്തിലുള്ള എല്ലാ ഇന്ത്യന്‍ എംബസികള്‍ക്കും അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ICWF (Indian Community Welfare Fund) ഉണ്ട്. അതില്‍ നിന്നെങ്കിലും കുറച്ച് പണം ചെലവഴിക്കാമായിരുന്നു. ഒഐസിസി അയര്‍ലൻഡ് ഈ നടപടിയില്‍ പ്രതിഷേധിക്കുന്നതായ് ഭാരവാഹികളായ എം.എം.ലിങ്ക്വിന്‍സ്റ്റാര്‍, സാന്‍ജോ മുളവരിക്കല്‍, പി.എം.ജോര്‍ജ്കുട്ടി, റോണി കുരിശിങ്കല്‍പറമ്പില്‍, പ്രശാന്ത് മാത്യു, ഡിനോ ജേക്കബ്, സുനില്‍ ഫിലിപ്പ്, ഫ്രാന്‍സിസ് ഇടണ്ട്രി, ജിംസണ്‍ ജയിംസ്, വിന്‍സെന്‍റ് നിരപ്പേല്‍,ഏബ്രഹാം തുടങ്ങിയവര്‍ അറിയിച്ചു.
റിപ്പോർട്ട്: റോണി കുരിശിങ്കൽപറന്പിൽ
മുഴുവൻ പേർക്കും കോവിഡ് ടെസ്റ്റ് നടത്താൻ ജർമനി
ബർലിൻ: ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും അഡ്മിറ്റായിട്ടുള്ള മുഴുവൻ ആളുകൾക്കും കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ ജർമൻ സർക്കാർ മുന്നിട്ടിറങ്ങി.ഏത് അസുഖത്തിനായാലും അഡ്മിറ്റാകുന്ന സമയത്തു തന്നെ കൊറോണവൈറസിനു ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൊറോണവൈറസ് ബാധിച്ചതിന്‍റെ ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ ടെസ്റ്റ് നടത്തും.
ഈ മാസം തന്നെ ഇതു സംബന്ധിച്ച നിയമ നിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി ആരോഗ്യ മന്ത്രി യെൻസ് സ്പാൻ അറിയിച്ചു. കൊറോണ വൈറസ് ഉണ്ടോയെന്നു നേരത്തെയറിയാൻ എല്ലാവരെയും പരീക്ഷിക്കാനാണ് ലക്ഷ്യം. അതായത് രാജ്യത്തെ ജനങ്ങളുടെ പരിശോധന സംവിധാനം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെപ്പോലും പരിശോധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. കൊറോണ വൈറസിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിലും ആശുപത്രിയിലോ നഴ്സിംഗ് ഹോമിലോ പ്രവേശിപ്പിക്കപ്പെടുന്ന എല്ലാവർക്കും ഇത് ബാധകമായിരിക്കും.
നഴ്സിംഗ് ഹോമുകൾ, ആശുപത്രികൾ, പരിചരണ സൗകര്യങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം പരിശോധിക്കുന്നതിന്‍റെ പുതിയ ’മാനദണ്ഡം’ ആയിരിക്കും ഇതെന്നും ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു.
![](https://www.deepika.com/nri/covidtestnew2352020.jpg)
ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും പ്രിവന്‍റീവ് ടെസ്റ്റുകൾ സാധ്യമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം - മന്ത്രി സ്പാൻ പറഞ്ഞു.
നഴ്സിംഗ് ഹോമുകളിലും പരിചരണ സൗകര്യങ്ങളിലും അണുബാധയുണ്ടായാൽ എല്ലാ സ്റ്റാഫുകൾക്കും താമസക്കാർക്കും രോഗികൾക്കും മുൻകരുതൽ നടപടിയായി പരിശോധനകൾ നടത്തുമെന്നും സ്പാൻ പറഞ്ഞു.അധിക പരിശോധനകൾ നടത്താൻ ജർമനിക്ക് മതിയായ ശേഷിയുണ്ടെ ന്നും ഇതിന് സ്റ്റാറ്റുട്ടറി ആരോഗ്യ ഇൻഷ്വറൻസ് കന്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകുമെന്നും സ്പാൻ പറഞ്ഞു.കഴിഞ്ഞയാഴ്ച ജർമനിയിലുടനീളം 4,25,000 പരിശോധനകൾ നടത്തി. എന്നാൽ പരീക്ഷണ ശേഷി ഇരട്ടിയിലധികം വലുതാണ്. എന്നാൽ പരിശോധന ശേഷി ആഴ്ചയിൽ 900,000 ആയി വർദ്ധിപ്പിക്കാൻ നടപടിയെടുത്തിട്ടുണ്ട്.ആരോഗ്യ ഇൻഷ്വറൻസ് കന്പനികൾക്ക് കൊറോണ വൈറസ് പരിശോധനകൾക്കായി പണം നൽകുന്ന ബില്ലിന് ജർമൻ പാർലമെന്‍റ് മേയ് ആദ്യം നിയമം പാസാക്കിയിരുന്നു.
കൊറോണ കാരണം ശസ്ത്രക്രിയകൾ മാറ്റിയത് അരലക്ഷത്തിലധികം കൊറോണ പ്രതിസന്ധികാരണം ജർമനിയിൽ മാറ്റിവച്ചത് 52,000 കാൻസർ രോസികളുടെ ശസ്ത്രക്രിയകളാണ്.വരും വർഷങ്ങളിലും വൈറസ് പ്രതിസന്ധിയുടെ പാർശ്വഫലങ്ങൾ അനുഭവപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ആശുപത്രിയിലെത്തിയാൽ കൊറോബാധിയ്ക്കുമെന്ന ഭയപ്പാടുകൊണ്ട് രോഗികൾ സ്വമേധയായും ഡോക്ടർമാരുടെ അഭ്യർത്ഥന മാനിച്ചുമാണ് ശസ്ത്രക്രിയകൾ മാറ്റിയതെന്നാണ് പറയപ്പെടുന്നത്.കൊറോണ പ്രതിസന്ധി മൂലമുണ്ടായ ജീവഹാനികൾ കാരണം ഡോക്ടർമാർ ആരോഗ്യ പരിരക്ഷാ സംവിധാനത്തെക്കുറിച്ച് തെല്ല് ആശങ്കയിലാണ്. എന്നിരുന്നാലും 359 ക്ലിനിക്കുകളിലായി 5000 ശസ്ത്രക്രിയാ വിദഗ്ധരിൽ നടത്തിയ സർവേയിൽ, കഴിഞ്ഞ പാൻഡെമിക് നാളുകളുടെ കാലഘട്ടത്തിൽ ഒട്ടനവധി ശസ്ത്രക്രിയകൾ നടത്താൻ കഴിയാതെ പോയെന്നാണ് ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചവർക്കു ലഭിച്ച മറുപടി.
ജർമനിയിലെ ശരാശരി മരണസംഖ്യയിൽ വർധന ബർലിൻ: ജർമനിയിൽ ഏപ്രിലിൽ രേഖപ്പെടുത്തിയ മരണസംഖ്യയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധന. കൊറോണവൈറസ് ബാധ തന്നെയാണ് ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും ശരാശരി മരണ നിരക്കിൽ ഇതിലും വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2016 മുതൽ 2019 വരെയുള്ള കണക്കുകളാണ് ഈ വർഷം ഏപ്രിലിലേതുമായി താരതമ്യം ചെയ്തിരിക്കുന്നത്.
ഇറ്റലിയിൽ 49 ശതമാനമാണ് മാർച്ചിൽ മരണ നിരക്ക് വർധിച്ചിരിക്കുന്നത്. സ്വീഡനിൽ ചില മേഖലകളിൽ ഇരട്ടിയാണ് നിരക്ക്. ബെൽജിയം, ഫ്രാൻസ്, യുകെ, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, സ്പെയിൻ എന്നിവിടങ്ങളിലും ജർമനിയിലേതിനെക്കാൾ കൂടുതലാണ് മരണ നിരക്കിലെ വർധന.അതേസമയം, നോർവേ, ചെക്ക് റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളിൽ മാരണ നിരക്ക് വ്യത്യാസമില്ലാതെ തുടരുകയാണ്. ഇരു രാജ്യങ്ങളിലും നാമമാത്രമായ മരണനിരക്കാണ് കൊറോണവൈറസ് ബാധ കാരണം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ജർമനിയിൽ ആരാധനാലയങ്ങൾ തുറന്നതോടെ വൈറസ് വ്യാപനം വർധിച്ചുവരുന്നതായി മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പറയുന്നു.
കോവിഡ് തിരിച്ചറിയാൻ ഉമിനീർ പരിശോധനയുമായി നോർവേ ഓസ് ലോ: കൊറോണവൈറസ് ബാധ തിരിച്ചറിയാൻ കൂടുതൽ ലളിതമായ ഉമിനീർ പരിശോധന നോർവേ പരീക്ഷിക്കുന്നു. മൂക്കിൽ നിന്നോ തൊണ്ടയിൽനിന്നോ ഒക്കെ സ്രവം എടുക്കുന്നതിന്‍റെ അസ്വസ്ഥത ഒഴിവാക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
ഇതു വ്യാപകമാകുന്നതോടെ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. രോഗികൾക്ക് സ്വന്തമായി ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ഇതിനുള്ള കിറ്റുകൾ തയാറാക്കുന്നത്.
സ്വിറ്റ്സർലൻഡിൽ പുതിയ കൊറോണവൈറസ് ട്രാക്കിംഗ് ആപ്പിന് അനുമതി ബേണ്‍: കൊറോണവൈറസ് ബാധിതരുമായി അടുത്തിടപഴകിയോ അവർ അടുത്തെവിടെയെങ്കിലുമുണ്ടോ എന്നെല്ലാം മനസിലാക്കാൻ ഉപയോക്താവിനെ സഹായിക്കുന്ന ട്രാക്കിംഗ് ആപ്ളിക്കേഷന് സ്വിസ് സർക്കാർ അംഗീകാരം നൽകി.
രോഗികളെയും രോഗബാധ സംശയിക്കപ്പെടുന്നവരെയും നിരീക്ഷിക്കാൻ അധികൃതർക്കു സൗകര്യം നൽകുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. കൂടുതൽ പരീക്ഷണങ്ങൾക്കു ശേഷം രാജ്യത്താകമാനം ഇതിനു പ്രചാരം നൽകും.
അതേസമയം, ആപ്പ് നിർബന്ധിതമാക്കാൻ ഉദ്ദേശിക്കുന്നില്ല. സൗജന്യമായിരിക്കും. വൈറസ് വ്യാപനം തടയാൻ സഹായിക്കും എന്നു മനസിലാക്കി നിരവധി പേർ ഇതുപയോഗിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഡെൻമാർക്കിൽ ഇനി ആർക്കും കോവിഡ് ടെസ്റ്റ് നടത്താം കോപ്പൻഹേഗൻ: ഡെൻമാർക്കിൽ കോവിഡ് 19 ബാധ സംശയിക്കുന്ന ആർക്കും ടെസ്റ്റ് ആവശ്യപ്പെടാനും നടത്തിക്കൊടുക്കാനുമുള്ള സൗകര്യം തയാറായി. രോഗലക്ഷണങ്ങളില്ലാത്തവരായാലും ടെസ്റ്റ് ആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്നാണ് പുതിയ നിർദേശം.
രണ്ടു മാസത്തിനിടെ രോഗവ്യാപനത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. 41 പുതിയ കേസുകളാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
മുന്പു കൃത്യമായ പ്രോട്ടോകോളുകൾ അനുസരിച്ചു മാത്രമാണ് ടെസ്റ്റ് ആവശ്യമുള്ളവരെ തിരഞ്ഞെടുത്തിരുന്നത്. വെബ്സൈറ്റ് വഴി ബുക്ക് ചെയ്താണ് ഇപ്പോൾ ടെസ്റ്റ് സൗകര്യം നൽകുന്നത്.
ചട്ടം തെറ്റിക്കുന്നതിനെതിരെ ഇറ്റാലിയൻ മേയർമാർ ![](https://www.deepika.com/nri/Italy2352020.jpg)
റോം: ഇറ്റലിയിലെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്ന് മേയർമാർ രംഗത്തിറങ്ങി.
മിലാനിലെ നാവിഗ്ലിയോ ഗ്രാൻഡെ കനാലിലൂടെ ആളുകൾ കൂട്ടംകൂടി നടന്നതിനെതിരെയാണ് മിലാൻ മേയർ ഗ്യൂസെപ്പെ സാലെ രംഗത്തുവന്നത്.
ലോക്ക്ഡൗണ്‍ കൂടുതൽ ലഘൂകരിച്ചതിനുശേഷം ഇറ്റലിക്കാർ ക്രമേണ പഴയ ശീലങ്ങളിലേക്ക് മടങ്ങുകയാണ്, ഇത് കൂടുതൽ ഭവിഷ്യത്തുകൾ വരുന്നുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.രണ്ട ് മാസത്തിലേറെയായി അടഞ്ഞുകിടന്ന ബാറുകളും കഫേകളും റെസ്റ്റോറന്‍റുകളും ആദ്യമായി തുറക്കുന്നത് ആളുകൾക്ക് കൂടുതൽ ഹരമായി.
മിലാൻ പോലുള്ള സ്ഥലങ്ങളിലും ഇറ്റലിയിലെ ഏറ്റവും മോശം പ്രദേശമായ ലോംബാർഡിയിലും ധാരാളം ആളുകൾ തെരുവുകളിൽ ചട്ടങ്ങൾ ലംഘിയ്ക്കുന്നത് സർക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
സാമൂഹിക അകൽച്ചയെ മാനിക്കാതെും മാസ്ക് ധരിക്കാതെയും തെരുവിലിറങ്ങിയ ജനങ്ങളുടെ ജീവന് അണുബാധയുടെ ഒരു പുതിയ വർദ്ധനവ് ആശങ്ക ഉയർത്തുന്നുവെന്ന് മിലാൻ മേധാവി പറഞ്ഞു.ആഘോഷിക്കാനോ പാർട്ടി നടത്താനോ ഉള്ള സമയമല്ലന്ന് ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ മുന്നറിയിപ്പ് നൽകി.
ഇറ്റലിയിലെ ഏറ്റവും മോശമായ പട്ടണങ്ങളിലൊന്നായ ബെർഗാമോ മേയർ ആശങ്ക പ്രകടിപ്പിച്ചു. മാസ്ക്കില്ലാതെ നിരവധി ആളുകളെ കണ്ട പ്പോൾ തനിക്ക് ദേഷ്യം വന്നതായി അദ്ദേഹം പറഞ്ഞു.പോലീസ് സേനയെ മൂന്നിരട്ടിയാക്കിയാലും എല്ലാവരേയും നിയന്ത്രിക്കുന്നത് അസാധ്യമാണെന്നും ജനങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വെനെറ്റോ മേഖലയിലെ ഗവർണർ ലൂക്കാ സായയും ഇതേ മുന്നറിയിപ്പ് നൽകി, അണുബാധകൾ വർദ്ധിക്കുന്നതിനുള്ള യഥാർത്ഥ അപകടസാധ്യതയുണ്ട ്, എല്ലാ ബാറുകളും റെസ്റ്റോറന്‍റുകളും ബീച്ചുകളും അടയ്ക്കുമെന്നും പ്രദേശം വീണ്ട ും ലോക്ക്അപ്പ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
നഗരത്തിന്‍റെ രാത്രി ജീവിത ഹോട്ട്സ്പോട്ടുകളിൽ പട്രോളിംഗ് നടത്താനും ബഹുജന സമ്മേളനങ്ങൾ തടയാനും റോം ഈ വാരാന്ത്യത്തിൽ നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
പ്രാദേശിക പാർക്കുകളിലും തലസ്ഥാനത്തിനടുത്തുള്ള ബീച്ചുകളിലും പരിശോധന നടത്തും.
എന്നാൽ ടൂറിനിൽ, പോലീസുകാരുടെ ദൗത്യം വളരെ കഠിനമാണെന്ന് അധികൃതർ പറഞ്ഞു.പരിശോധനയുടെ ഉദ്ദേശ്യം ന്ധഅടിച്ചമർത്തലായിന്ധ മാറുന്നതിനുപകരം പ്രതിരോധമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിൻ പോലീസ് അധികൃതർ പറഞ്ഞു.
ഇറ്റലിയിൽ ഇതുവരെ 228,000 കോവിഡ് 19 കേസുകളും 32,400 ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനു പിന്നാലെ യൂറോപ്പിലെ ഏറ്റവും കൂടുതൽ മരണം സംഭവിച്ച രണ്ടാമത്തെ രാജ്യമാണ് ഇറ്റലി.ജൂണ്‍ മൂന്നിന് വിനോദസഞ്ചാരികൾക്കായി അതിർത്തി വീണ്ടും തുറക്കാൻ രാജ്യം ഒരുങ്ങുകയുമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നതിന് ഓസ്ട്രിയ
വിയന്ന: കൊറോണ വൈറസ് ലോക്ക്ഡൗണിൽ നിന്ന് രാജ്യം മുക്തി നേടുന്നതിനാൽ മാസാവസാനം മുതൽ 100 കാണികൾക്ക് സാംസ്കാരിക പരിപാടികൾ അനുവദിക്കുമെന്ന് ഓസ്ട്രിയ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു.
രാജ്യത്തെ സുപ്രധാന സാംസ്കാരിക മേഖല വീണ്ടും തുറക്കുന്നതിനുള്ള പദ്ധതി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന്‍റെ പേരിൽ സർക്കാർ പ്രതിക്കൂട്ടിലാവുകയും ഉന്നത സാംസ്കാരിക ഉദ്യോഗസ്ഥനായ അൾറിക് ലുനാസെക്ക് വെള്ളിയാഴ്ച രാജിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ലുനസെക്കിന്‍റെ രാജിക്ക് തൊട്ടുപിന്നാലെ, ആരോഗ്യമന്ത്രി റുഡോൾഫ് അൻഷോബർ തിടുക്കത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ 100 പേർക്ക് ഇരിക്കാവുന്ന പരിപാടികൾ മേയ് 29 മുതൽ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.
അനുവദനീയമായ കാണികളുടെ എണ്ണം ജൂലൈ 1 മുതൽ 250 ആളുകൾ വരെ ഉയരുമെന്നും സിനിമാശാലകൾക്കും വീണ്ടും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഓഗസ്റ്റ് ഒന്നു മുതൽ 500 പേർക്ക് ഇവന്‍റുകൾ അനുവദിക്കുമെന്ന് അൻഷോബർ കൂട്ടിച്ചേർത്തു.
സർക്കാരിന്‍റെ അംഗീകാരത്തിന് അനുസൃതമായി സുരക്ഷാ നടപടികൾ സംഘാടകർ ആവിഷ്കരിച്ചിട്ടുണ്ടെ ങ്കിൽ ഓഗസ്റ്റ് ഒന്നു മുതൽ ആയിരം വരെ ആളുകളുടെ വലിയ തോതിലുള്ള ഇവന്‍റുകൾ അനുവദിക്കാം.
പ്രശസ്തമായ സാൽസ്ബുർഗ് സംഗീതനാടക ഉത്സവം ഈ ഓഗസ്റ്റിൽ നടത്തും. ഫെസ്റ്റിന്‍റെ ഫോർമാറ്റിലും നിരവധി ആഘോഷങ്ങളില്ലാതെ അതിന്‍റെ നൂറാം വാർഷികം ആഘോഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെ ന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.കൊറോണ വൈറസ് പടരുന്നതിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രകടന റിഹേഴ്സലുകൾക്കും ഫിലിം പ്രൊഡക്ഷനുകൾക്കുമായി ഒരു ചട്ടക്കൂട് പ്രസിദ്ധീകരിക്കുമെന്നും സർക്കാർ പറഞ്ഞു.
ടിക്കറ്റ് നഷ്ടത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ വ്യവസായത്തിന് രക്ഷാപ്രവർത്തനം നടത്തണമെന്ന് സാംസ്കാരിക മേഖല ഈ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
ഗ്രീൻ പാർട്ടി അംഗവും യൂറോപ്യൻ പാർലമെന്‍റ് മുൻ വൈസ് പ്രസിഡന്‍റുമായ ലുനസെക് വേദികൾക്കും കലാകാരന്മാർക്കും സർക്കാർ വേണ്ട ത്ര പിന്തുണ നൽകുന്നില്ലെന്ന് പറഞ്ഞതിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
ലോക്ക്ഡൗണ്‍ സുഗമമാക്കുന്നതിന് ഏപ്രിൽ പകുതി മുതൽ സ്വീകരിച്ച നടപടികളിൽ വെള്ളിയാഴ്ച മുതൽ മ്യൂസിയങ്ങളും ലൈബ്രറികളും വീണ്ടും തുറന്നു.8.8 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 16,000 ലധികം കൊറോണ വൈറസ് കേസുകളും 639 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുകെയിലെത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്‍റൈൻ: മാർഗനിർദേശങ്ങളായി
ലണ്ടൻ: വിദേശ രാജ്യങ്ങളിൽനിന്ന് യുകെയിലെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജൂണ്‍ എട്ടിനാണ് ഇതു നിലവിൽ വരുന്നത്.
ക്വാറന്‍റൈൻ എവിടെയാണെന്ന് യാത്രക്കാർക്ക് തീരുമാനിക്കാം. അതു സർക്കാരിനെ കൃത്യമായി അറിയിക്കണമെന്നു മാത്രം. ഇവിടെ സർക്കാർ ഏജൻസികൾ ഇടയ്ക്കിടെ പരിശോധന നടത്തും. ക്വാറന്‍റൈൻ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആയിരം പൗണ്ടു വരെ പിഴ ചുമത്താം.വിദേശരാജ്യങ്ങളിൽനിന്ന് കൊറോണവൈറസ് ബാധയുണ്ടാകുന്നതു തടയാൻ ഈ നടപടികൾ സഹായിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.
ലോറി ഡ്രൈവർമാർ, സീസണൽ ഫാം ജോലിക്കാർ, കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ എന്നിവരെ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
യുകെയിലാകമാനം നിർദേശങ്ങൾ ബാധകമായിരിക്കും. എന്നാൽ, സ്കോട്ട്ലൻഡ്, നോർത്തേണ്‍ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഏതു വിധത്തിൽ നടപ്പാക്കണമെന്ന് അതതു സർക്കാരുകൾക്കു തീരുമാനിക്കാം.
ഇതിനിടയിൽ കൊറോണ പ്രതിസന്ധിയിൽ ബ്രിട്ടനിലെ മോർട്ട്്ഗേജ് തിരിച്ചടവുകൾക്ക് പ്രഖ്യാപിച്ചിരുന്ന മൂന്നുമാസത്തെ മൊറട്ടോറിയം മൂന്നുമാസം കൂടി നീട്ടിയിട്ടുണ്ട്. മാർച്ചിൽ തിരിച്ചടവുകൾ മൂന്നുമാസത്തേക്ക് സർക്കാർ മരവിപ്പിച്ചിരുന്നു. ഇതു ജൂണിൽ അവസാനിക്കേണ്ടതാണ് ഇപ്പോൾ നീട്ടിയത്.ഒപ്പം സാന്പത്തിക പ്രശ്നം പരിഹരിക്കാൻ സർക്കാർ 62.1 ബില്യണ്‍ പൗണ്ട് ഈമാസം കടമെടുത്തിരുന്നു. ലോക്ക്ഡൗണിന്‍റെ ഭാഗമായി ജോലി നഷ്ടപ്പെട്ടവർക്ക് ശന്പളത്തിന്‍റെ 80 ശതമാനം നൽകുന്ന പദ്ധതിയാണ് സർക്കാരിന് വലിയ സാന്പത്തിക തലവേദന സൃഷ്ടിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മലയാളം ഗാനവുമായി ഉക്രൈനിലെ സന്യാസിനികളുടെ ബാൻഡ് (വീഡിയോ)
ഉക്രൈയിനിൽ നിന്നുള്ള എസ്ജെഎസ്എം സന്യാസിനികളുടെ മലയാള ഭകതിഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മ്യൂസിക് ശുശ്രൂഷയുടെ ഭാഗമായി മലയാളികളായ ഏതാനും സന്യാസിനികളുടെ സഹായത്തോടെയാണ് ഉക്രൈന്‍ സ്വദേശിനികളായ ഈ കന്യാസ്ത്രികള്‍ മലയാള ഗാനം ആലപിച്ചിരിക്കുന്നത്.
ഹിബ്രു, ഇറ്റാലിയന്‍, പോളിഷ്, ഫ്രഞ്ച്, മലയാളം, ഉക്രെയിന്‍, റഷ്യന്‍, ഭാഷകളില്‍ സംഗീത ശുശ്രൂഷ നടത്താനുള്ള കഴിവ് ഈ സന്യാസിനികള്‍ ഇതിനോടകം സ്വായത്തമാക്കി. മലയാളിയായ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി പയ്യപ്പള്ളിയുടെ ശ്രമങ്ങളാണ് മലയാളം ഗാനം കൂടി ഇവരുടെ ശുശ്രൂഷകളില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണയായത്. 20 അംഗങ്ങളുള്ള കോണ്‍വെന്‍റില്‍ സിസ്റ്റർ ലിജിക്കൊപ്പം സിസ്റ്റർ ജയന്തി മല്‍പ്പാനും മലയാളികളാണ്.
1845 ഫ്രാന്‍സിൽ രൂപം കൊണ്ട ഈ സഭാസമൂഹം 1998 മുതല്‍ ഉക്രൈയിനില്‍ പ്രവര്‍ത്തിക്കുന്നു.
ഗോൾവേയിലെ ഷാഹിൻ ഷാഹുലിന്‍റെ പിതാവ് നിര്യാതനായി
ഗോൾവേ, അയർലൻഡ്: യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി (ജിഐസിസി) വർക്കിംഗ് കമ്മിറ്റി അംഗവുമായ ഷാഹിൻ ഷാഹുലിന്‍റെ പിതാവ് ഷാഹുൽ ഹമീദ് (74 ) തിരുവനന്തപുരത്തു നിര്യാതനായി. സംസ്കാരം നടത്തി.
മറ്റു മക്കൾ : ഷാനിഫ , മുഹമ്മദ് അമീൻ ( ദുബായ് ), ഷമീൻ ഷാഹുൽ ഹമീദ് ( ദുബായ് ). മരുമക്കൾ: ഡോ. ഷിബു ഷറഫുദീൻ (തിരുവനന്തപുരം), ഫൈസി (സ്റ്റാഫ് നഴ്സ് ഗോൾവെ)
പരേതന്‍റെ നിര്യാണത്തിൽ ഗോൾവേ മലയാളി സമൂഹം അനുശോചിച്ചു.
റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ
കൊറോണയുടെ രക്തസാക്ഷികൾക്കായി ദിവസേന 8000 മെഴുകുതിരി തെളിച്ച് ജർമൻ വനിത
ബർലിൻ: കൊറോണവൈറസ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവർത്തകരെയും മറ്റു രോഗികളെയും അനുസ്മരിച്ച് എല്ലാ രാത്രികളിലും എണ്ണായിരം മെഴുകുതിരികൾ കത്തിക്കുന്ന ജെർട്രൂഡ് ഷോപ്പ് എന്ന അറുപതുകാരി. രോഗത്തിനെതിരേ വാക്സിൻ കണ്ടെത്തുന്നതു വരെ ഇതു തുടരാനാണ് തീരുമാനം.
തുരിംഗിയയിലെ സെല്ല മെഹ്ളിസിലാണ് കുരിശ് രൂപത്തിൽ ദിവസവും മെഴുകുതിരികൾ തെളിക്കുന്നത്. മാർച്ച് മുതൽ ജർമനിയിൽ മരിച്ച എണ്ണായിരം പേരെ അനുസ്മരിച്ചാണ് എണ്ണായിരം മെഴുകുതിരികൾ.
രോഗബാധിതരുടെ എണ്ണത്തിനനുസരിച്ച് മെഴുകുതിരികൾ തെളിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. അതു ക്രമാതീതമായി പെരുകിയതോടെയാണ് മരിച്ചവരുടെ എണ്ണത്തിലേക്കു മാറിയത്.
കടലാസിൽ എഴുതുന്ന അക്കങ്ങളെക്കാൾ ആളുകളുടെ മനസിൽ പതിയുന്നത് ഇങ്ങനെ തെളിക്കുന്ന ദീപങ്ങളായിരിക്കുമെന്നാണ് ജെർട്രൂഡിന്റെ അഭിപ്രായം.
ജർമനിയിൽ റെസ്റററന്റുകൾ തുറന്നു; തിരക്ക് ഇനിയും അകലെ
ബർലിൻ: രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന ജർമൻ റെസ്റററന്റുകൾ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു. രാവിലെ ആറു മുതൽ രാത്രി പത്തു വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ, പല റെസ്റററന്റുകൾക്കും ഇപ്പോഴും തുറക്കാനുള്ള സാഹചര്യമായിട്ടില്ല. തുറന്ന പലരും നിർദിഷ്ട സമയം മുഴുവൻ പ്രവർത്തിക്കുന്നുമില്ല. സന്ദർശകർ വളരെ കുറവാണെന്നാണ് മിക്കവരും പറുന്നത്.
180 മീലുകൾ വരെ വിറ്റുപോയിരുന്ന ഒരു റെസ്റ്ററന്റിന് ഇപ്പോൾ ഏകദേശം 30 മീൽ മാത്രമാണ് ഒരു ദിവസം വിൽക്കാനായത്. ലോക്ക്ഡൗണിൽ വ്യാപകമായി ഇളവുകൾ ലഭിച്ചാലല്ലാതെ റെസ്റററന്റുകളിൽ വീണ്ടും പഴയതു പോലെ സന്ദർശകർ എത്തിത്തുടങ്ങൂ. അപ്പോഴേക്കും തുറന്നാൽ മതിയെന്ന തീരുമാനത്തിൽ പല ഉടമകളും എത്തിച്ചേരുകയും ചെയ്തിരിക്കുന്നു.
പഴയപടിയിലേയ്ക്ക് മാഡ്രിഡ്
കൊറോണ നിയന്ത്രണങ്ങൾ മാഡ്രിഡും അഴിക്കുന്നു.തിങ്കളാഴ്ച മുതൽ, മാഡ്രിഡിലെ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും അവരുടെ ടെറസുകൾ വീണ്ടും തുറക്കാൻ അനുവാദമായി. കൊറോണ വൈറസിന്‍റെ വ്യാപനം മന്ദഗതിയിലായി, സ്പാനിഷ് തലസ്ഥാനത്തെ പ്രാദേശിക ആരോഗ്യ അതോറിറ്റി തീരുമാനം പ്രഖ്യാപിച്ചു.പത്ത് ആളുകൾ ഗ്രൂപ്പുകളായി ചേരുന്നത് അനുവദനീയമാണ്. മാഡ്രിഡിൽ അവശേഷിക്കുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും സമാനമാണ്. സർക്കാർ മെയ് തുടക്കത്തിൽ പൊതുനിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തുടങ്ങിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വിദേശ ആരോഗ്യ പ്രവർത്തകരെ ബ്രിട്ടൻ ഹെൽത്ത് സർചാർജിൽ നിന്ന് ഒഴിവാക്കി
ലണ്ടൻ: ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ പൗരൻമാരെ ഹെൽത്ത് സർചാർജ് അടയ്ക്കുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കി. മലയാളി നഴ്സുമാർ അടക്കം ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലിയുള്ളവർക്ക് പ്രതിവർഷം 624 പൗണ്ടാണ് ഇതുവഴി ലാഭിക്കാൻ കഴിയുക.
പെർമനന്റ് റെസിഡൻസി ഇല്ലാത്ത എല്ലാ വിദേശികൾക്കും ബാധകമായ സർചാർജിൽ നിന്നാണ് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും ഇളവ് ബാധകമായതിനാൽ രണ്്ടു കുട്ടികളുള്ള കുടുംബത്തിന് ഇതുവഴി പ്രതിവർഷം ഏകദേശം 2500 പൗണ്ട് ലാഭിക്കാം.
അതേസമയം, നിലവിൽ വിസയെടുക്കുന്നതിന് മുൻകൂറായി സർചാർജ് അടച്ചിരുന്നവർക്ക് പണം തിരികെ ലഭിക്കുമോ എന്നു വ്യക്തമല്ല. ഇതുവരെ 400 പൗണ്ട് ആയിരുന്ന പ്രതിവർഷം സർജാർജ് ഒക്ടോബർ മുതലാണ് 624 പൗണ്്ട് ആകുന്നത്. രാജ്യത്ത് ആറു മാസത്തിലധികം തങ്ങുന്നവർക്കാണ് ഇതു ബാധകമാകുക.
നിലവിൽ കൊറോണവൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിൽ വിദേശികളായ ആരോഗ്യ പ്രവർത്തകർ രാജ്യത്തിനു നൽകിയ അമൂല്യ സേവനം കൂടി കണക്കിലെടുത്താണ് സർചാർജ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം
യുകെയിൽ ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നവരെ സോഷ്യൽ ഡിസ്റ്റൻസിങ്ങിൽ നിന്ന് ഒഴിവാക്കും
ലണ്ടൻ: യുകെയിൽ കൊറോണവൈറസ് ബാധിക്കുകയും സ്വാഭാവിക പ്രതിരോധ ശേഷി ആർജിക്കുകയും ചെയ്തവരെ തിരിച്ചറിയാൻ പത്തു മില്യൻ ആന്റിബോഡി ടെസ്റ്റുകൾ നടത്തുന്നു.
ശരീരത്തിൽ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിക്കുന്നവർക്ക് ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകി സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.
മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്ന പദ്ധതിക്ക് അന്തിമ രൂപമായിട്ടില്ല. അതേസമയം, ഇങ്ങനെയൊരു പദ്ധതി സജീവ പരിഗണനയിലാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.
എന്നാൽ, കൊറോണവൈറസിനെതിരായ സ്വാഭാവിക പ്രതിരോധം ശരീരത്തിൽ ഉണ്ടായാൽ അത് എല്ലാ കാലത്തേക്കും നിലനിൽക്കുന്നതാണോ എന്ന് ഇപ്പോഴും ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ബ്രിട്ടനിൽ ക്വാറെറന്റൻ ലംഘിച്ചാൽ 1,000 പൗണ്ട് പിഴ
ലണ്ടൻ: വിദേശത്ത് നിന്ന് യുകെയിൽ എത്തുന്ന ആർക്കും 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടാൻ കഴിയുന്നില്ലെങ്കിൽ 1,000 പൗണ്ട് പിഴ ഈടാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കും.പദ്ധതികൾ പ്രകാരം ആളുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് സ്പോട്ട് പരിശോധന നടത്താൻ അനുവാദം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങുന്ന ബ്രിട്ടീഷുകാർക്ക് മാത്രമല്ല പുതിയ നിയമങ്ങൾ എല്ലാവർക്കും ബാധകമായിരിയ്ക്കും.
വിമാനത്തിലോ കപ്പൽവഴിയോ ട്രെയിനിലോ യുകെയിൽ എത്തുന്ന ഏതൊരു യാത്രക്കാരോടും അവരുടെ കോണ്ടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് ഒരു ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെടും.അവർക്ക് യുകെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് സ്വയം ഒറ്റപ്പെടാനുള്ള ഒരു വിലാസം നൽകേണ്ടതുണ്ട്, അല്ലാത്തപക്ഷം സർക്കാർ താമസ സൗകര്യം ഒരുക്കും.റോഡ് ഹാലിയർമാരെയും മെഡിക്കൽ ഓഫീസർമാരെയും അയർലണ്ട് റിപ്പബ്ലിക്കിൽ നിന്ന് വരുന്നവരെയും ഒഴിവാക്കും.ഫ്രാൻസിൽ നിന്ന് യാത്ര ചെയ്യുന്നവരെ ഒഴിവാക്കില്ല, തുടക്കത്തിൽ ഇത് നിർദ്ദേശിച്ച ശേഷം സർക്കാർ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാഡോ ആരോഗ്യ സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് അറിയിച്ചതാണിക്കാര്യം.
കൊറോണ ബോണസ് ജർമനിയിലെ കുടുംബങ്ങൾക്കും
ബർലിൻ: കൊറോണ ബോണസായി ജർമനിയിലെ കുടുംബങ്ങൾക്ക് സഹായധനമായി ഒരു കുട്ടിക്ക് 300 യൂറോ പ്രീമിയം നൽകാൻ ജർമൻ ഉപചാൻസലറും ഫെഡറൽ ധനമന്ത്രിയുമായ ഒലാഫ് ഷോൾസ് പദ്ധതിയിടുന്നു. ഒറ്റത്തവണ കുടുംബ ബോണസ് എന്ന രീതിയാണ് ആസൂത്രണം ചെയ്യുന്നത്. ഓരോ കുട്ടിക്കും 300 യൂറോയാണ് ലക്ഷ്യമിടുന്നത്. കൊറോണ മൂലം കുടുംബങ്ങളുടെ സന്പദ്വ്യവസ്ഥ അവസ്ഥയിൽ വാങ്ങൽ ശേഷി(പർച്ചെസിംങ് പവർ) ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്പെടുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
ഇതിനായി അഞ്ച് മുതൽ ആറ് ബില്യണ്‍ യൂറോ വരെ ഈ ചെലവ് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ജൂണിൽ ഇത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഫെഡറൽ ഗവണ്‍മെന്‍റിന്‍റെ ഉത്തേജക പാക്കേജായ 150 ബില്ല്യണ്‍ യൂറോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ നോർത്ത് റൈൻവെസ്റ്റ്ഫാലിയ സംസ്ഥാനം ഒരു കുട്ടിക്ക് 600 യൂറോ നൽകാനാണ് പദ്ധതിയിടുന്നത്.കൊറോണ പ്രതിസന്ധിയിലുള്ള കുടുംബങ്ങൾക്ക് ഒരു കുട്ടിക്ക് 600 യൂറോ എന്ന കുടുംബ ബോണസ് നൽകി കുട്ടികളുടെ ആനുകൂല്യം വർദ്ധിപ്പിക്കണമന്ന്െ മുഖ്യമന്ത്രി അർമിൻ ലാഷെറ്റും,സാന്പത്തിക ശാസ്ത്രമന്ത്രി ആൻഡ്രിയാസ് പിങ്ക്വാർട്ടും വെള്ളിയാഴ്ച നിർദ്ദേശിച്ചു.അത്തരമൊരു ബോണസ് ഒരു ദ്രുതപ്രവർത്തന ഉപകരണമാണന്നും നേതാക്കൾ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ