ലണ്ടൻ: ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ പൗരൻമാരെ ഹെൽത്ത് സർചാർജ് അടയ്ക്കുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കി. മലയാളി നഴ്സുമാർ അടക്കം ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലിയുള്ളവർക്ക് പ്രതിവർഷം 624 പൗണ്ടാണ് ഇതുവഴി ലാഭിക്കാൻ കഴിയുക.
പെർമനന്റ് റെസിഡൻസി ഇല്ലാത്ത എല്ലാ വിദേശികൾക്കും ബാധകമായ സർചാർജിൽ നിന്നാണ് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും ഇളവ് ബാധകമായതിനാൽ രണ്്ടു കുട്ടികളുള്ള കുടുംബത്തിന് ഇതുവഴി പ്രതിവർഷം ഏകദേശം 2500 പൗണ്ട് ലാഭിക്കാം.
അതേസമയം, നിലവിൽ വിസയെടുക്കുന്നതിന് മുൻകൂറായി സർചാർജ് അടച്ചിരുന്നവർക്ക് പണം തിരികെ ലഭിക്കുമോ എന്നു വ്യക്തമല്ല. ഇതുവരെ 400 പൗണ്ട് ആയിരുന്ന പ്രതിവർഷം സർജാർജ് ഒക്ടോബർ മുതലാണ് 624 പൗണ്്ട് ആകുന്നത്. രാജ്യത്ത് ആറു മാസത്തിലധികം തങ്ങുന്നവർക്കാണ് ഇതു ബാധകമാകുക.
നിലവിൽ കൊറോണവൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിൽ വിദേശികളായ ആരോഗ്യ പ്രവർത്തകർ രാജ്യത്തിനു നൽകിയ അമൂല്യ സേവനം കൂടി കണക്കിലെടുത്താണ് സർചാർജ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം
യുകെയിൽ ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നവരെ സോഷ്യൽ ഡിസ്റ്റൻസിങ്ങിൽ നിന്ന് ഒഴിവാക്കും
ലണ്ടൻ: യുകെയിൽ കൊറോണവൈറസ് ബാധിക്കുകയും സ്വാഭാവിക പ്രതിരോധ ശേഷി ആർജിക്കുകയും ചെയ്തവരെ തിരിച്ചറിയാൻ പത്തു മില്യൻ ആന്റിബോഡി ടെസ്റ്റുകൾ നടത്തുന്നു.
ശരീരത്തിൽ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിക്കുന്നവർക്ക് ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകി സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.
മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്ന പദ്ധതിക്ക് അന്തിമ രൂപമായിട്ടില്ല. അതേസമയം, ഇങ്ങനെയൊരു പദ്ധതി സജീവ പരിഗണനയിലാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.
എന്നാൽ, കൊറോണവൈറസിനെതിരായ സ്വാഭാവിക പ്രതിരോധം ശരീരത്തിൽ ഉണ്ടായാൽ അത് എല്ലാ കാലത്തേക്കും നിലനിൽക്കുന്നതാണോ എന്ന് ഇപ്പോഴും ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ബ്രിട്ടനിൽ ക്വാറെറന്റൻ ലംഘിച്ചാൽ 1,000 പൗണ്ട് പിഴ
ലണ്ടൻ: വിദേശത്ത് നിന്ന് യുകെയിൽ എത്തുന്ന ആർക്കും 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടാൻ കഴിയുന്നില്ലെങ്കിൽ 1,000 പൗണ്ട് പിഴ ഈടാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കും.പദ്ധതികൾ പ്രകാരം ആളുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് സ്പോട്ട് പരിശോധന നടത്താൻ അനുവാദം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങുന്ന ബ്രിട്ടീഷുകാർക്ക് മാത്രമല്ല പുതിയ നിയമങ്ങൾ എല്ലാവർക്കും ബാധകമായിരിയ്ക്കും.
വിമാനത്തിലോ കപ്പൽവഴിയോ ട്രെയിനിലോ യുകെയിൽ എത്തുന്ന ഏതൊരു യാത്രക്കാരോടും അവരുടെ കോണ്ടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് ഒരു ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെടും.അവർക്ക് യുകെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് സ്വയം ഒറ്റപ്പെടാനുള്ള ഒരു വിലാസം നൽകേണ്ടതുണ്ട്, അല്ലാത്തപക്ഷം സർക്കാർ താമസ സൗകര്യം ഒരുക്കും.റോഡ് ഹാലിയർമാരെയും മെഡിക്കൽ ഓഫീസർമാരെയും അയർലണ്ട് റിപ്പബ്ലിക്കിൽ നിന്ന് വരുന്നവരെയും ഒഴിവാക്കും.ഫ്രാൻസിൽ നിന്ന് യാത്ര ചെയ്യുന്നവരെ ഒഴിവാക്കില്ല, തുടക്കത്തിൽ ഇത് നിർദ്ദേശിച്ച ശേഷം സർക്കാർ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാഡോ ആരോഗ്യ സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് അറിയിച്ചതാണിക്കാര്യം.
കൊറോണ ബോണസ് ജർമനിയിലെ കുടുംബങ്ങൾക്കും
ബർലിൻ: കൊറോണ ബോണസായി ജർമനിയിലെ കുടുംബങ്ങൾക്ക് സഹായധനമായി ഒരു കുട്ടിക്ക് 300 യൂറോ പ്രീമിയം നൽകാൻ ജർമൻ ഉപചാൻസലറും ഫെഡറൽ ധനമന്ത്രിയുമായ ഒലാഫ് ഷോൾസ് പദ്ധതിയിടുന്നു. ഒറ്റത്തവണ കുടുംബ ബോണസ് എന്ന രീതിയാണ് ആസൂത്രണം ചെയ്യുന്നത്. ഓരോ കുട്ടിക്കും 300 യൂറോയാണ് ലക്ഷ്യമിടുന്നത്. കൊറോണ മൂലം കുടുംബങ്ങളുടെ സന്പദ്വ്യവസ്ഥ അവസ്ഥയിൽ വാങ്ങൽ ശേഷി(പർച്ചെസിംങ് പവർ) ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്പെടുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
ഇതിനായി അഞ്ച് മുതൽ ആറ് ബില്യണ് യൂറോ വരെ ഈ ചെലവ് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ജൂണിൽ ഇത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഫെഡറൽ ഗവണ്മെന്റിന്റെ ഉത്തേജക പാക്കേജായ 150 ബില്ല്യണ് യൂറോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ നോർത്ത് റൈൻവെസ്റ്റ്ഫാലിയ സംസ്ഥാനം ഒരു കുട്ടിക്ക് 600 യൂറോ നൽകാനാണ് പദ്ധതിയിടുന്നത്.കൊറോണ പ്രതിസന്ധിയിലുള്ള കുടുംബങ്ങൾക്ക് ഒരു കുട്ടിക്ക് 600 യൂറോ എന്ന കുടുംബ ബോണസ് നൽകി കുട്ടികളുടെ ആനുകൂല്യം വർദ്ധിപ്പിക്കണമന്ന്െ മുഖ്യമന്ത്രി അർമിൻ ലാഷെറ്റും,സാന്പത്തിക ശാസ്ത്രമന്ത്രി ആൻഡ്രിയാസ് പിങ്ക്വാർട്ടും വെള്ളിയാഴ്ച നിർദ്ദേശിച്ചു.അത്തരമൊരു ബോണസ് ഒരു ദ്രുതപ്രവർത്തന ഉപകരണമാണന്നും നേതാക്കൾ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ