ബർലിൻ: കൊറോണവൈറസ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവർത്തകരെയും മറ്റു രോഗികളെയും അനുസ്മരിച്ച് എല്ലാ രാത്രികളിലും എണ്ണായിരം മെഴുകുതിരികൾ കത്തിക്കുന്ന ജെർട്രൂഡ് ഷോപ്പ് എന്ന അറുപതുകാരി. രോഗത്തിനെതിരേ വാക്സിൻ കണ്ടെത്തുന്നതു വരെ ഇതു തുടരാനാണ് തീരുമാനം.
തുരിംഗിയയിലെ സെല്ല മെഹ്ളിസിലാണ് കുരിശ് രൂപത്തിൽ ദിവസവും മെഴുകുതിരികൾ തെളിക്കുന്നത്. മാർച്ച് മുതൽ ജർമനിയിൽ മരിച്ച എണ്ണായിരം പേരെ അനുസ്മരിച്ചാണ് എണ്ണായിരം മെഴുകുതിരികൾ.
രോഗബാധിതരുടെ എണ്ണത്തിനനുസരിച്ച് മെഴുകുതിരികൾ തെളിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. അതു ക്രമാതീതമായി പെരുകിയതോടെയാണ് മരിച്ചവരുടെ എണ്ണത്തിലേക്കു മാറിയത്.
കടലാസിൽ എഴുതുന്ന അക്കങ്ങളെക്കാൾ ആളുകളുടെ മനസിൽ പതിയുന്നത് ഇങ്ങനെ തെളിക്കുന്ന ദീപങ്ങളായിരിക്കുമെന്നാണ് ജെർട്രൂഡിന്റെ അഭിപ്രായം.
ജർമനിയിൽ റെസ്റററന്റുകൾ തുറന്നു; തിരക്ക് ഇനിയും അകലെ
ബർലിൻ: രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന ജർമൻ റെസ്റററന്റുകൾ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു. രാവിലെ ആറു മുതൽ രാത്രി പത്തു വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ, പല റെസ്റററന്റുകൾക്കും ഇപ്പോഴും തുറക്കാനുള്ള സാഹചര്യമായിട്ടില്ല. തുറന്ന പലരും നിർദിഷ്ട സമയം മുഴുവൻ പ്രവർത്തിക്കുന്നുമില്ല. സന്ദർശകർ വളരെ കുറവാണെന്നാണ് മിക്കവരും പറുന്നത്.
180 മീലുകൾ വരെ വിറ്റുപോയിരുന്ന ഒരു റെസ്റ്ററന്റിന് ഇപ്പോൾ ഏകദേശം 30 മീൽ മാത്രമാണ് ഒരു ദിവസം വിൽക്കാനായത്. ലോക്ക്ഡൗണിൽ വ്യാപകമായി ഇളവുകൾ ലഭിച്ചാലല്ലാതെ റെസ്റററന്റുകളിൽ വീണ്ടും പഴയതു പോലെ സന്ദർശകർ എത്തിത്തുടങ്ങൂ. അപ്പോഴേക്കും തുറന്നാൽ മതിയെന്ന തീരുമാനത്തിൽ പല ഉടമകളും എത്തിച്ചേരുകയും ചെയ്തിരിക്കുന്നു.
പഴയപടിയിലേയ്ക്ക് മാഡ്രിഡ്
കൊറോണ നിയന്ത്രണങ്ങൾ മാഡ്രിഡും അഴിക്കുന്നു.തിങ്കളാഴ്ച മുതൽ, മാഡ്രിഡിലെ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും അവരുടെ ടെറസുകൾ വീണ്ടും തുറക്കാൻ അനുവാദമായി. കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലായി, സ്പാനിഷ് തലസ്ഥാനത്തെ പ്രാദേശിക ആരോഗ്യ അതോറിറ്റി തീരുമാനം പ്രഖ്യാപിച്ചു.പത്ത് ആളുകൾ ഗ്രൂപ്പുകളായി ചേരുന്നത് അനുവദനീയമാണ്. മാഡ്രിഡിൽ അവശേഷിക്കുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സമാനമാണ്. സർക്കാർ മെയ് തുടക്കത്തിൽ പൊതുനിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തുടങ്ങിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ