HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാട്ടിൻപുറത്തുനിന്നു അധ്വാനിക്കാൻ മടിയില്ലാത്ത മനുഷ്യർ മലകയറി വന്ന ആദ്യ കുടിയേറ്റ മേഖലയായ അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ ആസ്ഥാനം. രണ്ടു വർഷം മുൻപ് കടൽ കടന്നെത്തിയ ഒരു സംഘം വിദേശികൾ കുടിയേറ്റത്തിന്റെ ത്രസിപ്പിക്കുന്ന ചരിത്രമുള്ള മേരികുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെ പടി കയറി വന്നു.
ഫുട്ബോൾ തങ്ങളുടെ വികാരവും ജീവിതത്തിന്റെ ഭാഗവുമെന്ന പോലെ ഏറ്റെടുത്തിരിക്കുന്ന സ്പെയിനിലെ വിഖ്യാത ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡിന്റെ സാരഥികളായിരുന്നു അവർ. ഇവർ എത്തിയതിനു പിന്നാലെ ഈ മലയോരഗ്രാമത്തിൽ ഉയർന്നു കേട്ടു തുടങ്ങിയതാകട്ടെ കാൽപ്പന്തുകളിയുടെ ആരവം. അതു വരെ ഫുട്ബോളിന്റെ പെരുമ കാര്യമായി എത്തിയിട്ടില്ലാത്ത മലയോര ഗ്രാമത്തിലേക്ക് സ്പെയിനിൽ നിന്നും ഒരു നീണ്ട വിസിൽ മുഴങ്ങി.
കളിയെഴുത്ത് പേജുകളിലൂടെ കേട്ടറിഞ്ഞിരുന്ന ലോകോത്തര ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡ് ക്ലബ് മേരികുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ ചെമ്മണ് മൈതാനത്തേക്ക് അവരുടെ ഫുട്ബോളിനെ പറിച്ചു നടുകയായിരുന്നു. റയൽ മാഡ്രിഡ് എന്ന വന്‍പന്റെ പിൻബലത്തോടെ ക്രിക്കറ്റു പോലുള്ള കളികളിൽ നിന്നും മാറി സ്കൂളിലെ കുട്ടിക്കൂട്ടങ്ങൾ ഇവിടെ ആവേശത്തോടെ ഫുട്ബോൾ തട്ടാൻ തുടങ്ങി. അഞ്ചു വയസുകാരൻ മുതൽ 18 വയസു വരെ പ്രായമുള്ള കുട്ടികൾ സ്പാനിഷ് ക്ലബിന്റെ പിൻബലത്തോടെ പന്തുമായി മൈതാനം നിറയുന്നു. റയൽമാഡ്രിഡിനൊപ്പം പിന്തുണയുമായി സ്കൂൾ മാനേജ്മെന്റും നാട്ടുകാരും ഒത്തുപിടിച്ചതോടെ പുതിയൊരു കായികമുന്നേറ്റത്തിനു തുടക്കമിടുകയായിരുന്നു മേരികുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ.
സ്വപ്നത്തിലേക്കുള്ള ലോംഗ്പാസ്
മണ്ണിൽ പണിതു പൊന്നുവിളയിച്ച മേരികുളത്തെ കർഷകർക്ക് ഒരു പക്ഷെ സ്പാനിഷ് ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡിനെ കുറിച്ച് കാര്യമായറിയില്ലായിരുന്നു. എന്നാൽ സ്പെയിനിലെ റയൽമാഡ്രിഡ് ഫുട്ബോൾ അക്കാദമി അധികൃതർ ഇവരുടെ കുട്ടികളുടെ മുന്നിലേക്കാണ് നീട്ടിയൊരു പാസ് നൽകിയത്. ഈ പാസിന്റെ പിൻബലത്തിലാണ് മേരികുളത്തെ കുട്ടികൾ ഇപ്പോൾ ഗോളടിച്ചു കയറുന്നത്. എല്ലാ ദിവസവും വൈകുന്നേരം മേരികുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ മൈതാനത്ത് കാൽപ്പന്തു കളിക്കുന്ന കുട്ടികളുടെ ഓരോ കാലടിപ്പാടുകളിലും റയൽമാഡ്രിഡ് എന്ന വിഖ്യാത ഫുട്ബോൾ ക്ലബിന്റെ പേരു പതിഞ്ഞിരിക്കുന്നു. ഇവിടെ പന്തു തട്ടുന്ന കളിക്കൂട്ടത്തിൽ നിന്നും ഒരു രാജ്യാന്തര ഫുട്ബോൾതാരം പിറവിയെടുക്കുമോയെന്നറിയാനാണ് ഇവിടത്തെ നാട്ടുകാരുടെ കാത്തിരിപ്പ്.
ആ സ്വപ്നത്തിലേക്കുള്ള മുന്നൊരുക്കമാണ് മേരികുളം സെന്റ് മേരീസ് സ്കൂൾ സ്റ്റേഡിയത്തിൽ ദിവസവും നടക്കുന്നത്. ഓട്ടവും ചാട്ടവും ചെറിയ ക്രിക്കറ്റ് മൽസരവും മാത്രമായി കുട്ടികൾ നിറഞ്ഞിരുന്ന മൈതാനത്ത് ഇപ്പോൾ എല്ലാ ദിവസവും പതിവായി വൈകുന്നേരങ്ങളിൽ പന്തു തട്ടുന്നത് 120 ജോടി ബൂട്ടുകളാണ്. റയൽ മാഡ്രിഡ് ഫുട്ബോൾ അക്കാദമിയുടെ കീഴിൽ പരിശീലനം നടത്തുന്ന കേരളത്തിലെ ഭാവി ഫുട്ബോൾ താരങ്ങളാണ് ഈ ബുട്ടുകളുടെ ഉടമകൾ. മേരികുളത്തെ കുട്ടികളുടെ മനസിലേക്ക് ഫുട്ബോൾ കളിയുടെ ആവേശം നിറയ്ക്കാനും റയൽ മാഡ്രിഡെന്ന ലോക പ്രശസ്ത ഫുട്ബോൾ ക്ലബിനായി. കാരണം വെറും നേരന്പോക്കല്ല മറിച്ച് ഫുട്ബോൾ ഇവരുടെ വിദ്യാലയ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു എന്നതാണ് സത്യം.
വിസിലടിച്ചു തുടങ്ങിയിട്ട് രണ്ടു വർഷം
ഗ്രാമീണ മേഖലകളിൽ ഫുട്ബോളിനു കൂടുതൽ വേരോട്ടമുണ്ടാക്കുന്നതിനും മിടുക്കരായ കുട്ടികളെ ഭാവി താരങ്ങളായി വാർത്തെടുക്കുന്നതിനുമുള്ള സംരംഭമെന്ന നിലയ്ക്കാണ് ലോക പ്രശസ്ത ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡിന്റെ നേതൃത്വത്തിൽ രണ്ടു വർഷം മുൻപ് രാജ്യത്ത് മൂന്നു ഫുട്ബോൾ ട്രെയിനിംഗ് സെന്ററുകൾ ആരംഭിച്ചത്. ഒന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലും മറ്റൊന്ന് കൊൽക്കൊത്തയിലും കേരളത്തിലെ ഏക സെന്റർ മേരികുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ചുമാണ് പ്രവർത്തനമാരംഭിച്ചത്. സോഷ്യൽ സ്പോർട്സ് സ്കൂൾ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതി കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന വി.കെയർ സെന്ററിന്റെ സഹകരണത്തോടെയാണ് മേരികുളത്ത് ആരംഭിച്ചത്.
സ്പെയിനിലെ സന്നദ്ധ സംഘടനയായ ഹോപ്പ് ആൻഡ് ജോയ് ഫൗണ്ടേഷൻ ആണ് പദ്ധതിയുടെ പ്രധാന പ്രായോജകർ. വി.കെയർ സെന്ററിന്റെ ഡയറക്ടറും കേരള ഓർഫനേജ് കണ്ട്രോൾ ബോർഡ് ചെയർമാനുമായ ഫാ. റോയി വടക്കേൽ ആണ് റയൽ മാഡ്രിഡ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ഇതിനായി മുൻകൈയെടുത്തത്. കാഞ്ഞിരപ്പള്ളി രൂപത എഡ്യുക്കേഷൻ കോർപ്പറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ പൂർണ പിന്തുണ നൽകിയതോടെ പദ്ധതി മേരികുളമെന്ന തട്ടകത്തിലേക്കെത്തി.
ആറു വർഷമായി മേരികുളം സെന്റ് ജോർജ് ഇടവകയുടെ സാരഥിയും സ്കൂൾ മാനേജരുമായ ഫാ. ഫിലിപ്പ് തടത്തിലിന്റെയും പ്രിൻസിപ്പൽ പി.ജെ.സെൻ, ഹെഡ്മിസ്ട്രസ് സെലിൻ തോമസ് എന്നിവരുടെയും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും പിന്തുണ കൂടിയായതോടെ കാര്യങ്ങൾ വേഗത്തിലായി.
സെലക്ഷനിലൂടെ കളിയും കരിയറും
സോഷ്യൽ സ്പോർട്സ് സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പും വേറിട്ടതായിരുന്നു. കുട്ടികൾക്ക് ഫുട്ബോളിനോടുള്ള താൽപര്യം മാത്രമല്ല റയൽമാഡ്രിഡ് മാനദണ്ഡമാക്കിയത്. ഭാവിയിൽ ഫുട്ബോൾ എന്ന തട്ടകത്തിലൂടെ കുട്ടികളുടെ കരിയർ മെച്ചപ്പെടുത്തുക എന്നതും പ്രധാന ലക്ഷ്യമായി. പ്രവേശനം നേടാനാഗ്രഹിക്കുന്ന കുട്ടികളുടെ പട്ടിക തയാറാക്കി ഇവരുടെ കുടുംബപശ്ചാത്തലം മനസിലാക്കുകയായിരുന്നു ഇതിൽ പ്രധാനം. പിന്നീടാണ് ഫുട്ബോൾ കോച്ചുമാരുടെ പ്രത്യേക പാനൽ താരങ്ങളെ തെരഞ്ഞെടുക്കുന്നത്. ഫുട്ബോളിനോടുള്ള ആഭിമുഖ്യവും കായികമായ മികവും പ്രധാനമായി പരിഗണിച്ചു. എല്ലാം തന്നെ റയൽ മാഡ്രിഡിൽ നിന്നുള്ള വിദഗ്ധരുടെ നിർദേശം അനുസരിച്ചു മാത്രം. പരിശീലനം നൽകുന്ന ഫുട്ബോൾ കോച്ചുമാർക്ക് ട്രിച്ചിയിലും കേരളത്തിലും റയൽമാഡ്രിൽ നിന്നുള്ള സംഘം പ്രത്യേക പരിശീലനം നൽകി.
ആദ്യഘട്ടത്തിൽ സ്കൂളിലെ കായികാധ്യാപകർക്കും പുറമെ നിന്നു സ്കൂളിൽ ഫുട്ബോൾ പരിശീലനം നൽകാനെത്തുന്ന കോച്ചുമാർക്കും വിദഗ്ധ പരിശീലനം നൽകി. പിന്നീട് 2018-ജനുവരി 12ന് സ്കൂളിൽ സോഷ്യൽ സ്പോർട്സ് സ്കൂളിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ജനപങ്കാളിത്തത്തോടെ നടത്തി. ആദ്യവർഷത്തിൽ പരിശീലനം നേടാനെത്തിയത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉൾപ്പെടെ 100 വിദ്യാർഥികൾ. തുടർന്ന് ജനുവരി 29ന് റയൽമാഡ്രിഡ് ഫൗണ്ടേഷൻ ഇന്റർനാഷണൽ മാനേജർ റോസ റോണ്കാൾ ജിമെനെസ് , പ്രോജക്ട് ഓഫീസർ ലക്ടീസിയ ഒളവരിയ എന്നിവർ സ്കൂളിൽ സന്ദർശനം നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.
സ്കൂളിലെത്തുക മാത്രമല്ല പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി ഇവരുടെ സാഹചര്യങ്ങൾ മനസിലാക്കുകയും ചെയ്തു ഇവർ. ഇതിനു പുറമെ പദ്ധതിക്കു ചുക്കാൻ പിടിക്കുന്ന ഹോപ്പ് ആൻഡ് ജോയ് ഫൗണ്ടേഷൻ പ്രസിഡന്റ് മരിയ മൊറോണയുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ അംഗങ്ങൾ ഇതേ വർഷം ഫെബ്രുവരി ഒൻപതിന് സ്കൂളിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ആവേശകരമായിരുന്നു ഇവർക്കായി സ്കൂളിൽ ഒരുക്കിയ വരവേൽപ്പ്.
പരിശീലനം വിവിധ തലത്തിൽ
കുറഞ്ഞ പ്രായത്തിൽ തന്നെ ഫുട്ബോളിന്റെ ബാല പാഠങ്ങൾ അറിഞ്ഞു തുടങ്ങണമെന്ന ക്ലബ് അധികൃതരുടെ നിർദേശം മൂലം ഇവിടെ പന്തു തട്ടുന്നത് അഞ്ചു വയസ് മുതലുള്ള വിദ്യാർഥികളാണ്. ഒൻപതു വയസിൽ താഴെ, 13 വയസിൽ താഴെ, 17 വയസിൽ താഴെ എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് പരിശീലനം. ഈ വർഷം ആണ്, പെണ് വിഭാഗങ്ങളിലായി 120 കുട്ടികളാണ് പരിശീലനം നേടുന്നത്. സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിനു പുറമെ ഹൈസ്കൂൾ, യുപി, എൽപി വിഭാഗങ്ങളിലെ കുട്ടികളും മാനേജ്മെന്റിനു കീഴിലുള്ള മരിയൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും ഇവിടെ പരിശീലനം നേടുന്നുണ്ട്.
ഓരോ കാറ്റഗറിക്കും ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് പരിശീലനം നൽകുന്നത്. ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിലാണ് പരിശീലന ക്യാന്പ് തുടങ്ങുക. വ്യത്യസ്ത കാറ്റഗറിയിൽപ്പെട്ടവർക്ക് വെവ്വേറെ സമയങ്ങളിലാണ് പരിശീലനം. സ്കൂളിലെ കായികാധ്യാപകനായ ബിനു തോമസ്, ഫുട്ബോൾ കോച്ച് എസ്.സ്റ്റാൻലി എന്നിവരാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. സിബി സെബാസ്റ്റ്യൻ, തോമസ് സി.എബ്രഹാം, എമിലി വർഗീസ് എന്നിവരായിരുന്നു നേരത്തെ പരിശീലകരായിരുന്നത്.
വേറിട്ട പ്രവർത്തനങ്ങൾ
മൈതാനത്ത് പന്തു തട്ടി കുട്ടികളെ ഫുട്ബോളിന്റെ ബാല പാഠങ്ങൾ അഭ്യസിപ്പിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല സോഷ്യൽ സ്പോർട്സ് സ്കൂളിന്റെ പ്രവർത്തനം. വർഷത്തിൽ നാലു പ്രാവശ്യം ഫുട്ബോൾ അവയർനസ് ക്ലാസും കൗണ്‍സിലിംഗും നൽകും. ഇതിനു പുറമെ രണ്ടു തവണ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. വർഷത്തിൽ നാലു തവണ കോച്ചുമാരുൾപ്പെടുന്ന സംഘം കുട്ടികളുടെ രക്ഷിതാക്കളെ സന്ദർശിച്ച് വിവരശേഖരണം നടത്തും.
ഇതു വരെ നടത്തിയ സന്ദർശനങ്ങളിൽ നിന്നും രക്ഷിതാക്കളുടെ താത്പര്യം പതിൻമടങ്ങ് വർധിക്കുന്നതിൽ സംഘാടകർ സംതൃപ്തരാണ്. ഇതിനു പുറമെ പരിസ്ഥിതി സൗഹൃദ ക്ലിനിക്കുകളും സംഘടിപ്പിക്കുന്നുണ്ട്. ശുചീകരണ പരിപാടികളും മറ്റുമാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക് പരിശീലനം നൽകുന്ന കോച്ചുമാർക്കുള്ള വിദഗ്ദ്ധ പരിശീലനവും റയൽമാഡ്രിഡിലിൽ നിന്നുള്ളവർ നൽകും. അതാതു സ്ഥലത്ത് നൽകുന്ന പരിശീലനത്തിനു പുറമെ ട്രിച്ചിയിലും കോച്ചുമാർക്ക് പരിശീലനവും ആവശ്യമായ സഹായങ്ങളും നൽകി വരുന്നുണ്ട്.
മികച്ച പിന്തുണ
റയൽമാഡ്രിഡിന്റെ പിൻബലത്തിൽ കളിക്കാർക്ക് ഫുട്ബോൾ പരിശീലനം മാത്രമല്ല നൽകുന്നത്. കുട്ടികൾക്കാവശ്യമായ ജഴ്സി, ബൂട്ട്, ബോളുകൾ എന്നിവയെല്ലാം ഫുട്ബോൾ അക്കാദമി നൽകും. കൂടാതെ പരിശീലനത്തിനു ശേഷം ഇവർക്കാവശ്യമായ ചായയും സ്നാക്സും എല്ലാം ക്ലബിന്റെ വക തന്നെ. കളി പരിശീലനം നൽകുന്ന കോച്ചുമാർക്കുള്ള ഓണറേറിയവും ക്ലബാണ് നൽകുന്നത്. ഇതിനെല്ലാം പുറമെ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടോയെന്നറിയാൻ ഫുട്ബോൾ അക്കാദമി പ്രതിനിധികളുടെ സന്ദർശനവും ഓരോ വർഷവും ഉണ്ടാകും.
മുന്നോട്ടുള്ള കാൽവയ്പ്
ഫുട്ബോളിൽ മികച്ച താരങ്ങളെ വാർത്തെടുക്കുകയും ഇവരുടെ കരിയർ മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെങ്കിലും കൂടുതൽ കുട്ടികളെ ഫുട്ബോളിലേക്ക് അടുപ്പിക്കുകയെന്നതും പരിശീലനത്തിലൂടെ റയൽമാഡ്രിഡ് സാരഥികൾ ഉന്നം വയ്ക്കുന്നു. രണ്ടു വർഷം പിന്നിട്ടപ്പോൾ തന്നെ ഇതിന് രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്ന പിന്തുണ ഇവരുടെ ലക്ഷ്യത്തെ അരക്കിട്ടുറപ്പിക്കുന്നു. പരിശീലനത്തിനിടെ വിവിധ ക്ലബുകളും സ്കൂളുകളും സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.
ഏതാനും മാസം മുൻപ് ട്രിച്ചിയിൽ നടന്ന ടൂർണമെന്റിൽ മേരികുളത്തു നിന്നുള്ള കുട്ടികൾ പങ്കെടുത്തിരുന്നു. സ്കൂൾ തലത്തിൽ വരെയുള്ള പരിശീലനമാണ് റയൽമാഡ്രിഡിന്റെ നേതൃത്വത്തിൽ നൽകുന്നത്. ഉപരി പഠനത്തിനു പോകുന്നവർക്ക് കരിയർ തുടരാം. പക്ഷെ റയൽമാഡ്രിഡെന്ന് കേട്ടുകേൾവി മാത്രമുള്ള ലോകോത്തര ഫുട്ബോൾ ക്ലബിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനം കാൽപ്പന്തുകളിയിൽ വലിയ അവസരങ്ങളിലേക്കുള്ള വാതായനങ്ങളാണ് ഇവർക്കായി തുറക്കുന്നത്.
ഇടുക്കിക്കും നേട്ടമാകും
മലയോര ജില്ലയായ ഇടുക്കി ഫുട്ബോളിനു കാര്യമായി വേരോട്ടമുള്ള മണ്ണല്ല. ജില്ലയിൽ സ്കൂൾ തലങ്ങളിൽ അത്ലറ്റിക്സിനും വോളിബോളിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അത്ലറ്റിക്സിലും മറ്റും ഇടുക്കിക്കാർ ഒളിന്പിക്സിൽ വരെ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയപ്പോൾ ജില്ലയിൽ നിന്നും രാജ്യാന്തര തലത്തിൽ ഫുട്ബോളിലുള്ള മേൽവിലാസം മൂലമറ്റത്തുകാരനായ എൻ.പി.പ്രദീപിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞ ഇടുക്കിക്കാർ പി.എ.സലിംകുട്ടി, സജേഷ് രാജ്, സി.എസ്.മാമൻ തുടങ്ങി ചിലർ മാത്രം.
ഹൈറേഞ്ച് മേഖലയിലെ ഗ്രാമീണ പ്രദേശങ്ങളിലെ മൈതാനങ്ങളിൽ പന്തു തട്ടിക്കളിച്ച ചിലർക്കാകട്ടെ കാര്യമായ നേട്ടം കൈവരിക്കാനുമായില്ല. പരിശീലന സൗകര്യങ്ങളുടെ പരിമിതികളും കാര്യമായി പിന്തുണ ലഭിക്കാത്തതുമാണ് ഇവിടെ നിന്നും പുതിയ ഫുട്ബോൾ താരങ്ങൾ പിറവിയെടുക്കാതിരിക്കാൻ കാരണം. മൂന്നാർ പോലെ ചില തോട്ടം മേഖലകളിൽ ഫുട്ബോൾ കളി ഏറ്റെടുത്തിരിക്കുന്ന ചില ക്ലബുകളുണ്ടെങ്കിലും കളിക്കാരുടെ പ്രതിഭ തേച്ചുമിനുക്കാതെ ഇവിടെ തന്നെ നിറം മങ്ങിപ്പോകുന്ന അവസ്ഥയാണ്.
സ്കൂൾ തലത്തിൽ തന്നെ ഫുട്ബോൾ പരിശീലനം നൽകിത്തുടങ്ങിയാൽ പുതിയ താരോദയങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ് സോഷ്യൽ സ്പോർട്സ് സ്കൂൾ സംഘാടകരുടെ പ്രതീക്ഷ. തികച്ചും മലയോര മേഖലയായ മേരികുളത്തെ സ്കൂൾ തന്നെ തങ്ങളുടെ കേരളത്തിലെ പരിശീലനക്കളരിയായി റയൽമാഡ്രിഡ് തെരഞ്ഞെടുത്തതോടെ ഇവിടെ നിന്നും രാജ്യാന്തര താരങ്ങൾ പിറവിയെടുക്കുമെന്നതിൽ സംശയമില്ല.
ടി.പി. സന്തോഷ്കുമാർ
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
മുത്താണ് ഈ മിടുക്കി
പുരാതനകാലം മുതൽ വിദേശികളുടെ മനം കവർന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയായിരുന്നു ഇടുക്കി. മഞ്ഞണിഞ്ഞ മലനിരകളിൽ സ
അൻപ് ഒരു ഔഷധമാണ്
അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവ
ഓര്‍മകളിലെ നക്ഷത്രം
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തി, കലാഭവൻ സ്ഥാപകനായ ഫാ. ആബേൽ സിഎംഐ. മലയാള
ജയേഷ് ഹാപ്പിയാണ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ജയേഷ് ഒറ്റയ്ക്ക് കാറോടിച്ചെത്തിയതു ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരു
സമരങ്ങളിലെ സുരേന്ദ്രനാഥം
ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ
നവോത്ഥാന നായകർക്കു വഴികാട്ടി വിശുദ്ധ ചാവറയച്ചൻ
വിശുദ്ധനായ ചാവറയച്ചന്റെ ആത്മാർഥ സുഹൃത്തായിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാർ എന്ന ഈശ്വരന് നായര്‍. അ
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവ
മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭ
CAPTAIN കുര്യാക്കോസ്
വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതി
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top