HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നവോത്ഥാന നായകർക്കു വഴികാട്ടി വിശുദ്ധ ചാവറയച്ചൻ
വിശുദ്ധനായ ചാവറയച്ചന്റെ ആത്മാർഥ സുഹൃത്തായിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാർ എന്ന ഈശ്വരന് നായര്‍. അദ്ദേഹത്തിന്റെ കൊച്ചുമകനായ സി.വി. ആനന്ദബോസ് ഐഎഎസിന്റെ ഓർമക്കുറിപ്പുകളാണ് ഇത്. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനു തുടക്കം കുറിച്ച വിശുദ്ധ ചാവറയച്ചനെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, വക്കം മൗലവി, വി.ടി. ഭട്ടതിരിപ്പാട്, മന്നത്തു പത്മനാഭന് എന്നിവർക്കൊക്കെ എത്രയോ സംവത്സരങ്ങൾക്കു മുമ്പാണു ചരിത്രപരമായ നവോത്ഥാന നടപടികള്‍ ചാവറയച്ചന് പ്രയോഗത്തില്‍ വരുത്തിയതെന്ന് ലേഖകൻ അനുസ്മരിക്കുന്നു. ചാവറപ്പിതാവിന്റെ ഒരു വർഷം നീണ്ടുനില്‍ക്കുന്ന 150-ാം ഒാർമത്തിരുന്നാളിന് ജനുവരി മൂന്നിന് തുടക്കമാകും.
'വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന് പുണ്യാളന് തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നയാളാണ് എന്റെ മുത്തശി. മുത്തശിയില്‍ നിന്നു ഞങ്ങൾക്കു പകർന്നു കിട്ടിയ വായ്മൊഴികളാണു ചാവറയച്ചനെക്കുറിച്ചുള്ള ചരിത്രത്തിലെ അതീവ സമ്പന്നമായ അറിവുകൾ. അമൂല്യമായ ആ അറിവുകളില്‍ ചിലത് ദീപിക വായനക്കാര്‍ക്കായി പങ്കുവയ്ക്കാന്‍ അവസരം കിട്ടിയതില്‍ ദൈവത്തിനു നന്ദി പറയുന്നു.'-
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സി.വി. ആനന്ദബോസ് വിശുദ്ധ ചാവറയച്ചനെക്കുറിച്ചു ലോകം അധികമറിയാത്ത അറിവുകള്‍ പങ്കുവയ്ക്കുന്നു. ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിലുമായി നടത്തിയ അഭിമുഖത്തിൽനിന്ന്...
‘
ചാ
വറയച്ചന്റെ വിശുദ്ധിയെക്കുറിച്ചു മുത്തശി എപ്പോഴും പറയുമായിരുന്നു. പല സംഭവങ്ങളിലും ചാവറയച്ചനിലെ പുണ്യാളനെ മുത്തശി അക്കാലത്തെ തിരിച്ചറിഞ്ഞു. മുത്തശി പറയുന്നതു പലതും കേട്ട് അന്നു ചിരിക്കുമായിരുന്നു. അതിന്റെ നിഗൂഢമായ പുതിയ അർഥങ്ങള്‍ ഇന്നു ബോധ്യമുണ്ട്. മുത്തശിയുടെ വായ്മൊഴികള്‍ ചരിത്രരേഖകള്‍ പോലെ വ്യക്തമായിരുന്നു. ജ്യേഷ്ഠന് മോഹന്‍ ബോസിനാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ അറിയാവുന്നത്.' ചാവറയച്ചനെക്കുറിച്ച് ഇംഗ്ലീഷിലുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണ് ആനന്ദബോസ്്. വലിയൊരു പുസ്തകം എഴുതിയാല്‍ പോലും ചാവറയച്ചനെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ലോകത്തെ അറിയിക്കുക പ്രയാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉറ്റതോഴന്‍ ഈച്ചരച്ചാര്
വിശുദ്ധനായ ചാവറയച്ചന്റെ സമകാലീനന്‍ ആയിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാര്. ഇപ്പോഴത്തെ രീതിയില്‍ ഈശ്വരന് നായര്‍ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, അന്നു ബഹുമാനത്തോടെ വിളിച്ചിരുന്നത് ഈച്ചരച്ചാര് എന്നായിരുന്നു. സാത്വികനും സംസ്കൃതത്തില്‍ പ്രാവീണ്യം ഉള്ള വ്യക്തിയുമായിരുന്നു. ചാവറയച്ചനേക്കാള്‍ നാലു വയസിനു മൂപ്പുണ്ടായിരുന്നു. എങ്കിലും സമകാലീനരും അടുത്ത സുഹൃത്തുക്കളുമായിരുന്നു കുലീനരായ കൂട്ടുകാര്‍. ഏറ്റുമാനൂരില്‍ നിന്നു ചാവറയച്ചന്റെ ചങ്ങാതിയായ ഹുസൈനാര് റാവുത്തര്‍ എന്നയാളും അക്കാലത്ത് ഇടയ്ക്കൊക്കെ ചാവറയച്ചനുമായി ചർച്ചകൾക്കായി ചിറ്റേഴം തറവാട്ടിലെത്തുമായിരുന്നു. അതായിരുന്നു അന്നത്തെ മതേതര കൂട്ടായ്മ.
പുതിയ പള്ളി പണിയാന്‍ മാന്നാനം ആയിരുന്നില്ല ചാവറയച്ചന് ആദ്യം തെരഞ്ഞെടുത്തത്. സമീപപ്രദേശത്തെ പുല്ലരിക്കുന്നായിരുന്നു. തഹസീൽദാരുടേതടക്കം പള്ളിക്കു വേണ്ട അനുമതികളെല്ലാം ശരിയാകുകയും ചെയ്തു. പക്ഷേ നാട്ടുകാരില്‍ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി. കുമാരനല്ലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിന്റെ അടുത്തു മറ്റൊരു ദേവാലയം അവിടെ വേണ്ടെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. അനുമതിയെല്ലാം കിട്ടിയ സ്ഥിതിക്കു പള്ളി പണിതേ പറ്റൂ എന്നായി മറുവിഭാഗം. പള്ളി നിര്‍മാണത്തെ അനുകൂലിച്ചും എതിർത്തും ജനങ്ങള്‍ രണ്ടു വിഭാഗങ്ങളായി ചേരിതിരിഞ്ഞു.
ഇതിനിടയില്‍ അതിരമ്പുഴയിലെ മറ്റു മതസ്ഥരായ ചിലര്‍ കൂടി ഈ പ്രശ്നത്തില്‍ കയറി ഇടപെട്ടു. പള്ളി പണിയാന്‍ എന്തു തരത്തിലുള്ള പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു. പല്ലിനു പല്ല് എന്ന നിലയിലേക്കു രംഗം മാറി. പള്ളി വേണമെന്നു വാദിക്കുന്നവര്‍ അതിനായി ചാവറയച്ചനു മേല്‍ സമ്മർദ്ദം ശക്തമാക്കി. എന്തു വന്നാലും പള്ളി പണിതേ പറ്റൂ എന്ന വാശിയിലായിരുന്നു ഇക്കൂട്ടര്‍.
പക്ഷേ ചാവറയച്ചന് എല്ലാം കര്‍ത്താവില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ച ശേഷം ഒരു തീരുമാനമെടുത്തു. പള്ളിയുടെ പേരില്‍ സഹോദരന്മാര് തമ്മില്‍ സംഘട്ടനം വേണ്ടെന്ന ഉറച്ച തീരുമാനം ആയിരുന്നു അച്ചന്റേത്. സഹോദരരില്‍ ചിലരെ വിഷമിപ്പിച്ച് പുല്ലരിക്കുന്നില്‍ പള്ളി പണിയില്ലെന്ന ശക്തമായ തീരുമാനം. ആ നിമിഷം ചാവറയച്ചന് പുണ്യാളന് ആയെന്നാണു ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം.
ബൈബിളില്‍ പറഞ്ഞതാണു ചാവറയച്ചന് അന്ന് പ്രാവര്‍ത്തികമാക്കിയത്. സങ്കീര്‍ത്തനങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്- 'Unless the Lord builds the house, they labour in vain who build it'. ഈ സംഭവത്തോടെ ചാവറയച്ചനിലെ മഹത്വവും കുലീനതയും വലിയ ചര്‍ച്ചാവിഷയമായി.
പുല്ലരിക്കുന്നിലെ സ്ഥലത്തു പള്ളി പണിയേണ്ടെന്നു തീരുമാനിച്ചതോടെ, പകരം സ്ഥലം അന്വേഷിക്കാന്‍ തുടങ്ങി. ആ സമയത്താണ് ഈച്ചരച്ചാരുമായി ചാവറയച്ചന് ബന്ധപ്പെടുന്നത്. മാന്നാനത്തു പള്ളിക്കായി സ്ഥലം തേടി. കൊട്ടാരം ദേവീക്ഷേത്രം മാന്നാനത്തുണ്ടായിരുന്നു. പക്ഷേ അവിടെയടുത്തു കത്തോലിക്കാ പള്ളി പണിയുന്നതിനെ അവിടത്തുകാര്‍ സ്വാഗതം ചെയ്തു. ദേവാലയങ്ങള്‍ വരുന്നതു നാടിന് ഐശ്വര്യമാണെന്ന ചിന്താഗതിയാണ് ഈച്ചരച്ചാര്ക്ക് ഉണ്ടായിരുന്നത്. അങ്ങനെ അതിരമ്പുഴയില്‍ താമസിച്ചിരുന്ന ചാവറയച്ചന് മാന്നാനത്തു വന്നു സ്ഥലം നോക്കി.
മാന്നാനം പള്ളിക്ക് ഒരു പിടി അരി
മൂന്നു പ്രബല കുടുംബങ്ങളായിരുന്നു അക്കാലത്ത് മാന്നാനത്ത് ഉണ്ടായിരുന്നത്. ക്രൈസ്തവ കുടുംബമായ തയ്യില്‍, നായര്‍ കുടുംബങ്ങളായിരുന്ന കളമ്പാട്ട്, ഈച്ചരച്ചാരുടെ ചിറ്റേഴം എന്നിവ. ഇവരെയെല്ലാം ചാവറയച്ചന് കൂടെ നിര്‍ത്തി. പള്ളിക്കു സ്ഥലം കൊടുക്കാന്‍ മൂന്നു പേരും തയാറായി. ഉയര്‍ന്ന സ്ഥലത്തു വേണം പള്ളി പണിയാനെന്നായിരുന്നു ചാവറയച്ചന്റെ ചിന്ത. അങ്ങനെയാണ് മാന്നാനത്തെ കുന്നിന്‍പുറത്ത്, ഇപ്പോള്‍ പള്ളി നില്ക്കുന്ന സ്ഥലത്ത് അന്നു പള്ളിക്കായി സ്ഥലം കണ്ടെത്തിയത്. പുല്ലരിക്കുന്നിലും കുന്നിന്‍പുറത്തായിരുന്നു ആദ്യം പള്ളിക്കായി സ്ഥലം തെരഞ്ഞെടുത്തത്.
ചാവറയച്ചനു താമസിക്കാനും പള്ളി പണിക്കാവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാനും ഈച്ചരച്ചാര് കളപ്പുര വിട്ടു നല്കി. പള്ളി പണിക്ക് പണം ആവശ്യമായിരുന്നെങ്കിലും വിദേശത്തു നിന്ന് ആയിരുന്നില്ല ചാവറയച്ചന് പണം കൊണ്ടുവന്നത്. പിടി അരി എന്ന സങ്കല്പം ചാവറയച്ചനും ഈച്ചരച്ചാരും തമ്മിലുള്ള ചര്‍ച്ചകളിലാണ് ഉടലെടുത്തത്.
വീട്ടില്‍ ഉച്ചയൂണിനായി അരി ഇടുമ്പോള്‍ എല്ലാ വീട്ടുകാരും ഒരു പിടി അരി പള്ളിക്കു കൂടി മാറ്റി വയ്ക്കുകയായിരുന്നു രീതി. ഇതിനു പുറമേ കാര്‍ഷികോത്പന്ന പിരിവും നടത്തി. കാച്ചില്, ചേമ്പ്, കപ്പ, തേങ്ങ, വാഴക്കുല തുടങ്ങിയവ മിക്ക വീട്ടുകാരും പള്ളിക്കായി നല്കി. ഇതു ലേലം ചെയ്തോ, വിറ്റോ പണം കണ്ടെത്തി. പക്ഷേ ചാവറയച്ചന് നേരിട്ടായിരുന്നില്ല പണപ്പിരിവു നടത്തിയത്. മുതിര്‍ന്ന പോരൂക്കര തോമസ് കത്തനാരും പാലയ്ക്കല്‍ മൽപാന് അച്ചനുമായിരുന്നു പിരിവിന്റെ ചുമതലക്കാര്‍.
മാന്നാനത്തെ പള്ളി പണിയുമായി ബന്ധപ്പെട്ടു ധാരാളം പ്രശ്നങ്ങളുണ്ടായി. പല പ്രശ്നങ്ങളും സ്വന്തം സമുദായത്തിനുള്ളില്‍ നിന്നു തന്നെയായിരുന്നു. ഇതൊക്കെ ഈച്ചരച്ചാരോടായിരുന്നു ചാവറയച്ചന് മനസു തുറന്നിരുന്നത്. സ്വന്തം സമുദായക്കാരന് അല്ലാതിരുന്നതിനാലും വിശ്വസ്ത ചങ്ങാതിയായിരുന്നതിനാലുമാണിത്.
പുണ്യവാന്റെ സൃഷ്ടി
ചിറ്റേഴം തറവാട്ടിലെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലായിരുന്നു മിക്ക ദിവസങ്ങളിലും ചാവറയച്ചനും ഈച്ചരച്ചാരും തമ്മില്‍ സംസാരിച്ചിരുന്നത്. ചാവറയച്ചന് ഇരിക്കാന്‍ ഒരു പ്രത്യേക കസേര ഉണ്ടായിരുന്നു. ഈട്ടിത്തടിയില്‍ തീര്‍ത്ത പിച്ചള കെട്ടിയ കൈകളുള്ള തലയെടുപ്പുള്ള ഒരു കസേരയാണത്. "ചാവറ ചെയര്‍' എന്നാണു പിന്നീട് ഞങ്ങളെല്ലാം വിളിച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ചാവറ ചെയറിന്റെ ചെയര്‍മാനായതു നിയോഗമാകും. ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ പല ചെയര്മാന് പദവികളും വഹിച്ചിട്ടുണ്ടെങ്കിലും അതിലേറ്റവും വിലപ്പെട്ടതായി കണക്കാക്കുന്നത് ചാവറ ചെയര്‍ ആണ്. ചാവറയച്ചന്റെ സംഭാവനകളെക്കുറിച്ച് ആദ്യമായി ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനും എനിക്ക് അവസരം ലഭിച്ചത് അദ്ദേഹത്തിന്റെ പുണ്യം മൂലമാകും.
തറവാട്ടിലെ സര്പക്കാവിനടുത്തായിരുന്നു ചാവറയച്ചനും ഈച്ചരച്ചാരും സംസാരിച്ചിരുന്ന മാവിന് ചുവട്. ഇരുവരും സംസാരിച്ചിരിക്കുമ്പോള്‍ ഒരു ദിവസം ഒരു വലിയ സര്‍പം വന്നു. ഈച്ചരച്ചാര് പരിഭ്രമിച്ചുപോയി. ചാവറയച്ചനാകട്ടെ ഒട്ടും പരിഭ്രാന്തി ഉണ്ടായില്ല.
കൈവിരിച്ച് അച്ചന് പ്രാര്‍ഥിച്ചു. പിന്നെ നോക്കുമ്പോള്‍ പാമ്പ് എവിടെപ്പോയെന്നു കണ്ടില്ല. ഉഗ്രനായ വിഷസര്പം വരുമ്പോള്‍ എങ്ങനെയാണ് ചാവറയച്ചന് ശാന്തനായി പ്രാര്‍ഥിക്കാന്‍ സാധിച്ചത്. അതൊരദ്ഭുതം തന്നെ.
ദൈവത്തിലുള്ള സമ്പൂര്‍ണമായ സമര്‍പ്പണം ഒന്നുകൊണ്ടു മാത്രമാണു ചാവറയച്ചന് ഒരു ഭയപ്പാടും അന്നു തോന്നാതിരുന്നത്. ഒരു പുണ്യവാന്റെ സൃഷ്ടിയുടെ തുടക്കമാണു കാണാനായത്. പരിശുദ്ധാരൂപിയുടെ കൈയൊപ്പു ചാവറയച്ചനു ലഭിച്ചിരുന്നു. സമാനമായ പല സംഭവങ്ങളും യേശുക്രിസ്തുവിന്റെ ജീവിതത്തിലും വിശ്വ സാഹിത്യത്തിലും കാണാനാകും. അതീന്ദ്രിയമെന്നോ, മായികമെന്നോ (മെറ്റഫിസിക്കല്‍) പറയാവുന്ന ഒരു ബന്ധം.
കാറും കോളും നോക്കാതെ
ഗലീലിയക്കടലില്‍ കാറിലും കോളിലും പെട്ടു ഭയന്ന ശിഷ്യരെ കടലിനു മുകളിലൂടെ നടന്നുചെന്നു ശാന്തമാക്കിയ യേശുവിനെയാണ് ആദ്യം ഓര്‍മയില്‍ വരുക. ജെറാര്‍ഡ് മാന്‍ലി ഹോപ്കിന്‍സ് എന്ന കത്തോലിക്കനായി മാറിയ പഴയൊരു ആംഗ്ലിക്കന്‍ വൈദികന്റെ "ദി റെക് ഓഫ് ദി ഡോയിഷ്ലാന്ഡ്' എന്ന കവിതയില്‍ സമാനമായൊരു കഥയുണ്ട്.
ജര്‍മനിയിലെ ബ്രെമന് തുറമുഖത്തു നിന്ന് ഒരു കപ്പല്‍ പുറപ്പെട്ടു. കാറ്റിലും കോളിലും പെട്ട് കപ്പല്‍ മുങ്ങുമെന്ന ഘട്ടം വന്നു. യാത്രക്കാരെല്ലാം ഭയചകിതരായി നാലുപാടും ഓടി. ഇതിനിടയില്‍ അഞ്ചു കന്യാസ്ത്രീകള്‍ മാത്രം ഒന്നും സംഭവിക്കാത്തതു പോലെ ശാന്തചിത്തരായി എല്ലാവരെയും സമാധാനപ്പെടുത്തി. ദൈവത്തിലുള്ള പൂര്‍ണമായ സമര്‍പണവും വിശ്വാസവുമാണ് അഞ്ചു കന്യാസ്ത്രീകളെ ശാന്തമായി വര്‍ത്തിക്കാന്‍ സഹായിച്ചത്. യേശുക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകള്‍ പോലെയാണ് ഈ അഞ്ചു കന്യാസ്ത്രീമാരെന്നു പറയുന്നവരുണ്ട്.
ഫ്രാന്‍സിസ് തോംസന്റെ "ദ ഹൗണ്ട് ഓഫ് ഹെവന്‍' എന്ന രചനയില്‍ ഒരു വേട്ടനായ ഉണ്ട്. വേട്ടനായ ആക്രമിക്കുമ്പോള്‍ അതിലെ കഥാപാത്രം ഭയന്നു വിറയ്ക്കുന്നു. ഒടുവില്‍ വേട്ടനായയ്ക്കു മുന്നില്‍ അടിയറവു പറയുമ്പോള്‍ വേട്ടനായ ശാന്തനാകുന്നു. ദൈവത്തിനു മുന്നില്‍ സമ്പൂര്‍ണമായി കീഴടങ്ങുന്നതിന്റെ ശക്തിയാണത്. അതുപോലെ സര്പത്തെ കണ്ടു ഭയക്കാതെ ശാന്തനായി പ്രാര്ഥിക്കാനായ ചാവറയച്ചനും സര്‍ഗസൃഷ്ടികള്‍ക്കു പാത്രമാകേണ്ടതാണ്.
പൊറുക്കുന്ന മനസിനുടമ
ചാവറയച്ചനു മനഃപ്രയാസം ഉണ്ടാക്കിയ പലതും അക്കാലത്തുണ്ടായിട്ടുണ്ട്. പക്ഷേ തനിക്കെതിരേ പ്രവര്‍ത്തിക്കുന്നവരോടെല്ലാം പൊറുക്കാനും പിന്നീട് അവരെ സഹായിക്കാനും ചാവറയച്ചന് പ്രത്യേകമായൊരു മഹത്വം ഉണ്ടായിരുന്നു. റോക്കോസ് എന്ന ഒരു വിദേശി വൈദികന്റെ വരവാണ് അതിലൊന്ന്. കേരളത്തിലെത്തിയ റോക്കോസച്ചന് സ്വയം മെത്രാനായി അവരോധിക്കുകയും പള്ളികളുടെ നിയന്ത്രണം ഓരോന്നായി കൈക്കലാക്കുകയും ചെയ്തു. ചാവറയച്ചന് ഇതിനെ എതിര്‍ത്തു.
എഴുപുന്ന പാറായില്‍ തരകന് അന്നു കത്തോലിക്കാ സഭയിലെ പ്രമാണിയായിരുന്നു. പക്ഷേ തരകന് റോക്കോസ് മെത്രാന്റെ കൂടെയായിരുന്നു. ഇതു ചാവറയച്ചനു വിഷമമായി. തരകനെ കൂടെ നിര്‍ത്തണമെന്ന് ഈച്ചരച്ചാര് ചാവറയച്ചനോടു പറഞ്ഞു. പക്ഷേ തരകനുമായി സംസാരിക്കാന്‍ ചാവറയച്ചന് തയാറായിരുന്നില്ല. മഹാഭാരതത്തിലേതു പോലെ യുദ്ധത്തിലും തര്‍ക്കത്തിലും സാമ, ദാന, ഭേദ, ദണ്ഡങ്ങളെല്ലാം ഉപയോഗിക്കണമെന്ന് ഈച്ചരച്ചാര് വീണ്ടും ഓര്‍മിപ്പിച്ചു. തുടര്‍ന്നു തരകനുമായി സംസാരിക്കാന്‍ ദൂതന്മാരെ അച്ചന് അയച്ചു. റോക്കോസിനെ കൈവിട്ടില്ലെങ്കിലും തരകന് അയഞ്ഞു.
അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി റോമില്‍ നിന്നു ചാവറയച്ചനൊരു കത്തുകിട്ടി. റോക്കോസിനെ മാർപാപ്പ അയച്ചിട്ടില്ലെന്നായിരുന്നു ഉള്ളടക്കം. പിന്നീട് റോക്കോസിന് യൂറോപ്പിലേക്കു മടങ്ങിപ്പോകാന്‍ പണം വരെ കൊടുത്തത് ചാവറയച്ചനാണ്. മറക്കാനും ക്ഷമിക്കാനുമുള്ള വലിയ പാഠമാണു ചാവറയച്ചന് കാണിച്ചുതന്നത്.
നവോത്ഥാന വിപ്ലവനായകന്
ലോകം കണ്ട അറിയപ്പെടുന്ന നവോത്ഥാന നായകരില്‍ പലരേക്കാളും മുമ്പേയെത്തിയ ധിഷണാശാലിയായ വലിയ നവോത്ഥാന നായകനായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസച്ചന്. രാജാറാം മോഹന്‍ റോയ്, മഹാദേവ് ഗോവിന്ദ് റാനഡെ, ദേവേന്ദ്രനാഥ ടാഗോര്‍, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയവരുടെ സമകാലികനോ മുമ്പനോ ആയിരുന്നു ചാവറയച്ചന്. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, വക്കം മൗലവി, വി.ടി. ഭട്ടതിരിപ്പാട്, മന്നത്തു പത്മനാഭന് എന്നിവർക്കൊക്കെ എത്രയോ മുമ്പാണു ചരിത്രപരമായ നവോത്ഥാന നടപടികള്‍ ചാവറയച്ചന് പ്രയോഗത്തില്‍ വരുത്തിയത്.
1805ല്‍ ജനിച്ച് 1871ല്‍ ലോകത്തോടു വിടപറഞ്ഞ ചാവറയച്ചന്റെ കാലഘട്ടത്തിനു ശേഷമാണ് സോവ്യറ്റ് യൂണിയനിലെ ലെനിന് അടക്കമുള്ളവര്‍ നവോത്ഥാനത്തിനു തുടക്കമിട്ടത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിലൂടെ കുതിപ്പു നേടുന്നതിനു തുടക്കമായതിനും 70 വര്‍ഷം മുമ്പാണു ചാവറയച്ചന് ഇതിനു കേരളത്തില്‍ തുടക്കമിട്ടത്. വിദ്യാഭ്യാസത്തിലൂടെ വിമോചനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ലാറ്റിന്‍ അമേരിക്കന്‍ ചിന്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ പൗലോ ഫ്രയറിന്റെ "പെഡഗോഗി ഓഫ് ദി ഒപ്രെസ്ഡ്' പ്രസിദ്ധീകരിച്ചതു പോലും ചാവറയച്ചന് മരിച്ച് 97 വർഷങ്ങൾക്കു ശേഷം 1968ലാണ്.
കീഴ്ജാതിക്കാര്‍ക്കും സ്കൂളുകളില്‍ മറ്റുള്ളവരോടൊപ്പം പ്രവേശനം നല്കിയതും ഓരോ പള്ളിയോടും ചേര്‍ന്നു പള്ളിക്കൂടം നിര്‍ബന്ധമാക്കുകയും അക്രൈസ്തവര്‍ക്കു കൂടി വിദ്യാഭ്യാസം നല്‍കുകയും സംസ്കൃത സ്കൂള്‍ തുടങ്ങിയതും ഉച്ചഭക്ഷണ പദ്ധതിയും പ്രിന്റിംഗ് പ്രസ് സ്ഥാപിച്ചതും അഗതിമന്ദിരവും അടക്കം നൂറ്റാണ്ടിനു മുമ്പു ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന നവോത്ഥാന വിപ്ലവമാണ് ചാവറയച്ചന് ലോകത്തിനു മുന്നില്‍ നടപ്പാക്കിയത്.
എല്ലാവരുടേയും പുണ്യാളന്
കേവലം കത്തോലിക്കാ സഭയുടെയോ, ക്രൈസ്തവരുടെയോ മാത്രമല്ല, മനുഷ്യകുലത്തിന്റെയും ഭൂലോകത്തിന്റെയും ആകെ പുണ്യാളനാണ് ചാവറയച്ചന്. അസാധാരണവും അത്യപൂര്‍വവും അതിവിശിഷ്ടവുമായ ഒട്ടേറെ കാര്യങ്ങളാണു ചാവറയച്ചനില്‍ നിന്നു കേരളീയ സമൂഹത്തിനും ലോകത്തിനാകെയും കിട്ടിയത്. ചാവറയച്ചന്റെ വിശുദ്ധിയും കഴിവും മികവും ദര്‍ശനവും ദീര്‍ഘവീക്ഷണവും മറ്റും വെളിവാക്കുന്ന ചെറുതും വലുതുമായ 15 കാര്യങ്ങള്‍ പരിശോധിക്കാം.
1. എല്ലാ മതങ്ങളോടും ബഹുമാനം
തികഞ്ഞ ക്രൈസ്തവ വിശ്വാസിയായി തുടര്‍ന്നുകൊണ്ടു തന്നെ മറ്റു മതസ്ഥരെയും മതഗ്രന്ഥങ്ങളെയും ബഹുമാനിക്കാനും ആദരിക്കാനും ചാവറയച്ചനു കഴിഞ്ഞു. മതേതരത്വം ആയിരുന്നു ചാവറയച്ചന്റെ വിലപ്പെട്ട മുഖം. എല്ലാ മതങ്ങളെയും ബഹുമാനിക്കാനും എല്ലാ സംസ്കാരങ്ങളെയും ഉള്‍ക്കൊള്ളാനും എല്ലാ നന്മകളെയും സ്വാംശീകരിക്കാനും ദീര്‍ഘദര്‍ശികള്‍ക്കും വിശുദ്ധന്മാര്ക്കുമേ കഴിയൂ.
2. അടിയുറച്ച ദൈവവിശ്വാസം
മുമ്പു ചൂണ്ടിക്കാട്ടിയതു പോലെ, ദൈവത്തിലുള്ള സമ്പൂര്‍ണ സമര്‍പ്പണവും വിശ്വാസവും ചാവറയച്ചന് നമുക്കു കാട്ടിത്തന്നു. ദൈവവിശ്വാസത്തിലായിരുന്നു ചാവറയച്ചന്റെ ശക്തിയും പ്രചോദനവും.
3. പ്രാര്‍ഥനയുടെ പ്രാധാന്യം
പ്രാര്‍ഥനയുടെ, പ്രത്യേകിച്ചു ഭക്ഷണത്തിനു തൊട്ടുമുമ്പുള്ളതിന്റെ പ്രാധാന്യം അച്ചന് പരിശീലിപ്പിച്ചു. ഭക്ഷണത്തിനു തൊട്ടു മുമ്പ് പ്രാര്‍ഥിക്കുന്ന (ഗ്രേസ് ബിഫോര്‍ മീറ്റ്) രീതി ചിറ്റേഴം തറവാട്ടിലും നടപ്പായി. ചാവറയച്ചനില്‍ നിന്നാണ് ഈ രീതി മുത്തശിയും അമ്മയും പതിവാക്കിയത്. സാധാരണ നായര്‍ തറവാടുകളില്‍ കാലും കൈയും കഴുകി സന്ധ്യാനാമം ചൊല്ലിക്കഴിഞ്ഞിട്ടാണ് അത്താഴം കഴിക്കുക. പക്ഷേ ചാവറയച്ചന് ഓരോ ഭക്ഷണത്തിനു മുമ്പും പ്രാര്‍ഥിച്ചിരുന്നു. മുത്തശിയും അമ്മയും ഇതാവര്‍ത്തിച്ചു.
4. പെൺകുട്ടികളുടെ വിദ്യാഭ്യാസം
ചാവറയച്ചന്റെ മറ്റു ചില വലിയ സംഭാവനകളാണിത്. പെൺകുട്ടികളെ പഠിപ്പിക്കണമെന്നു ചാവറയച്ചന് എപ്പോഴും പറയുമായിരുന്നു. അതു കേട്ടാണു മുത്തശി വളര്‍ന്നത്. പെൺകുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നതു ശരിയല്ലെന്നായിരുന്നു അക്കാലത്തെ ചിന്ത. പഠിച്ചാല്‍ വിദേശ നോവലുകള്‍ വായിക്കും. അതു ശരിയല്ലെന്നായിരുന്നു ധാരണ. പക്ഷേ ചാവറയച്ചന്റെ സ്വാധീനത്തില്‍ എന്റെ അമ്മ പത്മാവതി അമ്മയെ സെന്റ് ഫിലോമിനാസ് സ്കൂളില്‍ ഇംഗ്ലീഷ് പഠിക്കാനയച്ചു.
5. സംസ്കൃത സ്കൂളുകള്‍
ചാവറയച്ചന്റെ കാലത്ത് സംസ്കൃതം ഒരു സജീവ ഭാഷയായിരുന്നില്ല. പക്ഷേ മഹാഭാരതവും രാമായണവും അടക്കമുള്ള ഇതിഹാസങ്ങളും ഹൈന്ദവ പുരാണങ്ങളും വേദങ്ങളും മറ്റും സംസ്കൃതത്തിലായിരുന്നു. ഇവയൊക്കെ അവഗാഹത്തോടെ പഠിക്കാന്‍ ചാവറയച്ചന് പ്രത്യേക താത്പര്യമെടുത്തു. അടുത്ത തലമുറയ്ക്കു കൂടി ഇതിന്റെ പ്രയോജനം കിട്ടണമെന്ന കാഴ്ചപ്പാടിലായിരുന്നു ചാവറയച്ചന് സംസ്കൃത സ്കൂള്‍ തുടങ്ങിയത്.
6. എല്ലാവര്ക്കും വിദ്യാഭ്യാസം
ജാതി, മത ഭേദമില്ലാതെ ശരിയായ നവോത്ഥാനം പ്രയോഗത്തിലാക്കി. അന്നു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കീഴ് ജാതിക്കാര്‍ക്കും താന്‍ സ്ഥാപിച്ച സ്കൂളുകളില്‍ പ്രവേശനം നല്കാന് ചാവറയച്ചന് തയാറായി. അക്കാലത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ പോലും പ്രവേശനമില്ലാതിരുന്ന കീഴാളന്മാർക്കാണ് ചാവറയച്ചന് തന്റെ യൊപ്പം സ്ഥാനം നല്‍കിയത്. സാമൂഹ്യ തിന്മകള്ക്കെതിരേയും ചാവറയച്ചന് വിദ്യാഭ്യാസവും ദളിത്, സ്ത്രീ ശക്തീകരണവും ഉപയോഗപ്പെടുത്തി. വിദ്യാഭ്യാസം ക്രൈസ്തവര്‍ക്കു മാത്രമല്ല, എല്ലാവര്ക്കും കൊടുക്കാന്‍ അദ്ദേഹം തയാറായി. സമൂഹത്തിലാകെ തന്നെ നവോത്ഥാനത്തിന്റെ വിത്തു പാകിയത് ചാവറയച്ചനാണെന്നു കാണാനാകും.
7. പള്ളിക്കൊരു പള്ളിക്കൂടം
ഓരോ പള്ളി പണിയുമ്പോഴും ഒരു പള്ളിക്കൂടം കൂടി സ്ഥാപിക്കണമെന്നതു ചാവറയച്ചന് കല്പനയായി ഇറക്കി നിര്ബന്ധമാക്കിയെന്നതിനു വലിയ ദര്‍ശനമുണ്ട്. പള്ളിക്കൂടങ്ങളില്‍ നാനാജാതി മതസ്ഥര്‍ക്കും പ്രവേശനം നല്‍കാനും ശ്രദ്ധിച്ചു.
1917ല്‍ എല്ലാവര്ക്കും വിഭ്യാഭ്യാസം എന്നതു നടപ്പാക്കിയതാണു സോവ്യറ്റ് യൂണിയന്റെ ഉയര്‍ച്ചയുടെ തുടക്കം. ക്യൂബയില്‍ ഫിഡല്‍ കാസ്ട്രോ കൊണ്ടുവന്ന "യോ സി പ്യൂഡോ' (യെസ് ഐ ക്യാന്‍ എന്നാണ് ഈ സ്പാനീഷ് വാചകത്തിന്റെ ഇംഗ്ലീഷ്) പുതിയ വിദ്യാഭ്യാസ വിപ്ലവത്തിനു വഴിതെളിച്ചു. വയോജന വിദ്യാഭ്യാസത്തിനായിരുന്നു കാസ്ട്രോ ഊന്നല്‍ നല്‍കിയത്. യുനെസ്കോ അംഗീകരിച്ച ഈ പദ്ധതി 29 രാജ്യങ്ങളില്‍ നടപ്പാക്കി.
പക്ഷേ ചാവറയച്ചന് ഇതൊക്കെ കേരളത്തില്‍ നടപ്പാക്കിയത് ലെനിനേക്കാളും ഫിഡല്‍ കാസ്ട്രോയേക്കാളും ഒക്കെ എത്രയോ മുമ്പാണ്. ദേശീയ തലത്തില്‍ ബൃഹത്തായ സമഗ്ര വിദ്യാഭ്യാസ പദ്ധതി വിശുദ്ധ ചാവറയച്ചന്റെ പേരില്‍ തുടങ്ങേണ്ടതാണ്.
8. ഉച്ചഭക്ഷണ പദ്ധതി
നൂറ്റാണ്ടിനു മുമ്പേ കേരളത്തില്‍ ആദ്യമായി ദളിതരും പാവപ്പെട്ടവരുമായവര്‍ക്ക് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാന്‍ ചാവറയച്ചനു കഴിഞ്ഞു. ക്രിസ്ത്യന്‍ മിഷണറിമാരുടെ ഉച്ചഭക്ഷണ പദ്ധതി മാതൃകയാക്കിയാണ് പിന്നീട് തിരുവിതാംകൂറില്‍ നൂണ്മീല് പദ്ധതി നടപ്പാക്കിയതെന്ന് അന്നത്തെ സര്‍ക്കാര്‍ ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. ചാവറയച്ചനോടാണ് ഇതിനു നാം കടപ്പെട്ടിരിക്കുന്നത്.
9. സ്ത്രീ സമത്വം, ശക്തീകരണം
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും ശക്തീകരണത്തിനും ചാവറയച്ചന് മുൻകൈയെടുത്തു. പ്രശസ്തമായ സിഎംഐ സന്യാസ സഭയ്ക്കു പുറമേ സന്യാനികള്ക്കായി സിഎംസി സഭ കൂടി സ്ഥാപിച്ചതു സ്ത്രീശക്തീകരണം കൂടി ലക്ഷ്യമിട്ടായിരുന്നു.
10. വിനോദത്തിലൂടെ വിദ്യാഭ്യാസം
ആധുനിക കാലത്തു സ്കൂളുകളിലൂടെയും ടെലിവിഷനിലൂടെയും പ്രചാരത്തിലുള്ള എജ്യൂക്കേഷന്‍ ത്രൂ എന്റര്‍ടെയിന്‍മെന്റ് (വിനോദത്തിലൂടെ വിദ്യാഭ്യാസം) ചാവറയച്ചന് അക്കാലത്തു നടപ്പാക്കിയെന്നതും അതിനുള്ള ഉള്‍ക്കാഴ്ച അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നതും അദ്ഭുതകരമാണ്. 10 ഇടയനാടകങ്ങളാണ് ചാവറയച്ചന് അന്ന് എഴുതി സെമിനാരി വിദ്യാര്‍ഥികളെ കൊണ്ട് അവതരിപ്പിച്ചത്. ഇതില്‍ അഞ്ചെണ്ണം അദ്ദേഹത്തിന്റെ തന്നെ കൈപ്പടയില്‍ ലഭിച്ചിട്ടുണ്ട്.
11. പ്രിന്റിംഗ് പ്രസിന്റെ സ്ഥാപനം
1846ല്‍ മാന്നാനം ആശ്രമത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ്് പ്രസ് സ്ഥാപിച്ചത് ചാവറയച്ചന്റെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും വ്യക്തമാക്കുന്നതാണ്. നിധീരിക്കല്‍ മാണിക്കത്തനാരുടെ നേതൃത്വത്തില്‍ പിന്നീട് 1887ല്‍ മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയുടെ പിറവിക്കു കാരണമായതും ഇതേ മരപ്രസിന്റെ സ്ഥാപനമാണ്. കോട്ടയത്ത് സിഎംഎസ് പ്രസ് അക്കാലത്ത് ഉണ്ടായിരുന്നെങ്കിലും അതു കാണാന്‍ പോലും ചാവറയച്ചനെ അനുവദിച്ചില്ല. തിരുവനന്തപുരത്തു പോയി സര്‍ക്കാര്‍ പ്രസ് കണ്ടാണു പ്രസിന്റെ ഒരു മാതൃക വാഴപ്പിണ്ടിയില്‍ തീര്‍ത്തത്. പിന്നീട് ആശാരിയെ വിളിച്ചു തടിയില്‍ ഉണ്ടാക്കി. തട്ടാനെ വിളിച്ച് അക്ഷരങ്ങളും ഉണ്ടാക്കിയെടുത്തു.
12. ഖണ്ഡകാവ്യങ്ങളുടെ പിതാവ്
ഖണ്ഡകാവ്യങ്ങളില്‍ മലയാളത്തില്‍ ആദ്യത്തേത് ചാവറയച്ചന്റേതാണ്. ഖണ്ഡകാവ്യ പ്രസ്ഥാനത്തിന്റെ പിതാവാണ് ചാവറയച്ചനെന്നു മുണ്ടശേരി മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. ചാവറയച്ചന്റെ നിരവധിയായ സാഹിത്യ സംഭാവനകള്‍ വിലപ്പെട്ടതാണ്. സുകുമാര്‍ അഴീക്കോട് മുതല്‍ കാവാലം നാരായണപ്പണിക്കര്‍ വരെയുള്ളവര്‍ ചാവറയച്ചന്റെ സംഭാവനകളെ പ്രശംസിച്ചിട്ടുണ്ട്.
13. പ്രകൃതിയുടെ തോഴന്
ഈച്ചരച്ചാരോടൊപ്പം പാടവരമ്പത്തു കൂടി നടക്കുന്നതു ചാവറയച്ചനു വലിയ ഇഷ്ടമായിരുന്നു. നടക്കുന്ന വഴികളിലുള്ള ഔഷധച്ചെടികളെക്കുറിച്ചും മറ്റും വിശദമായി അറിയാന്‍ ഒരു വൈദ്യനെയും കൂടെ കൊണ്ടുപോകുമായിരുന്നു. പ്രകൃതിയുടെ എല്ലാക്കാര്യങ്ങളും ചാവറയച്ചന് ഇഷ്ടമായിരുന്നു. സര്‍വ ചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടിയാണെന്നതായിരുന്നു ദര്‍ശനം. ചാവറയച്ചന്റെ ഓര്‍മയായി പ്രിയോര്‍ മാങ്ങ എന്ന പേരില്‍ സ്വാദിഷ്ടമായ മാങ്ങ പോലും ഉണ്ടായത് പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന്റെ ബാക്കിപത്രമാണ്.
14. പരിശ്രമശാലിയും സംരംഭകനും
നൂറ്റാണ്ടിനു മുമ്പ് ഇന്ത്യ കണ്ട ഏറ്റവും നല്ലയൊരു കഠിനാധ്വാനിയും പരിശ്രമശാലിയും സംരംഭകനുമായിരുന്നു ചാവറയച്ചന്. ഒരു സമയത്തു നൂറു കാര്യം ഏറ്റെടുക്കാനും അവയെല്ലാം വിജയകരമായി പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പള്ളികളും സ്കൂളുകളും മുതല്‍ പ്രിന്റിംഗ് പ്രസ് വരെ അമൂല്യങ്ങളായ ഒട്ടനവധി കാര്യങ്ങളാണു ചാവറയച്ചന്റെ മികവില്‍ ലോകത്തിനു കിട്ടിയത്. അക്കാലത്തു സഹകരണ സംഘം തുടങ്ങാനും ചാവറയച്ചനു ദീര്‍ഘവീക്ഷണമുണ്ടായി.
15. നിഷ്കാമകർമി
ഭഗവത് ഗീതയില്‍ പറയുന്നതു പോലെയായിരുന്നു ചാവറയച്ചന്.
'കർമണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന
മാ കർമ ഫലഹേതുര്‍ ഭൂഃ
മാ തേ സംഗോസ്ത്വകർമണി'
കർമം ചെയ്യുന്നതിനു മാത്രമേ നിനക്ക് അധികാരമുള്ളൂ. ഒരിക്കലും നീ ഫലത്തെ ഉദ്ദേശിക്കരുത് എന്നതായിരുന്നു ചാവറയച്ചന്റെ നിലപാട്. തന്നെ ദ്രോഹിച്ചവരോടു മറക്കാനും പൊറുക്കാനും പ്രതിഫലം നോക്കാതെ, നിലപാടുകളില്‍ പിന്നോക്കം പോകാതെ, നിശ്ചയദാര്‍ഢ്യത്തോടെ തന്റെ കടമകളും ബോധ്യങ്ങളും നിര്‍വഹിച്ച മഹാനായിരുന്നു ചാവറയച്ചന്. സുസ്ഥിര വികസനത്തിനു ചാവറയച്ചന് നല്കിയ സംഭാവനകള്‍ വലുതാണ്. എറണാകുളത്തെ ചാവറ കള്‍ചറല്‍ സെന്ററിന് ഐക്യരാഷ്ട്രസഭയുടെ അക്രഡിറ്റേഷന് (കൺസള്ട്ടേഷന് സ്റ്റാറ്റസ്) കിട്ടിയത് അംഗീകാരത്തിന്റെ തുടക്കമാണ്.
ലാളിത്യമുള്ള അടുത്ത വീട്ടിലെ പുണ്യാളനായിരുന്നു ചാവറയച്ചന്. 'God next door' എന്ന പ്രയോഗം പോലെ. സാധാരണക്കാരനെ പോലെ ജീവിച്ച് അസാധാരണമായ കാര്യങ്ങള്‍ വിശുദ്ധിയോടെ ചെയ്തയാള്‍.
ഡോ. സി.വി. ആനന്ദബോസ്
ആശയങ്ങളുടെ മനുഷ്യന് (Man of ideas) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചോദിതനായ ഉദ്യോഗസ്ഥന് (Inspired civil servant) എന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗും ആശയങ്ങളുടെ തമ്പുരാന് (Lord of ideas) എന്നു കേരള സര്‍ക്കാരും വിശേഷിപ്പിച്ച മുതിര്‍ന്ന ഐഎഎസുകാരനാണ് ഡോ. സി.വി. ആനന്ദബോസ്. കേന്ദ്രസര്‍ക്കാരിന്റെ ഡിബിഎല്‍ പൈതൃക പദ്ധതിയുടെ ഉപദേഷ്ടാവായ ഡോ. ആനന്ദബോസ് ശ്രേഷ്ഠനായ ഉദ്യോഗസ്ഥന്, മാനേജ്മെന്റ് ഗുരു, എഴുത്തുകാരന്, വാഗ്മി എന്നീ നിലകളിലെല്ലാം തിളങ്ങുന്നു. മേഘാലയ സര്‍ക്കാരിന്റെ കാബിനറ്റ് പദവിയുള്ള ഉപദേശകനുമാണ്.
ഐക്യരാഷ്ട്രസഭയുടെ കണ്‍സള്‍ട്ടേറ്റീവ് പദവിയുള്ള ഹാബിറ്റാറ്റ് അലയന്‍സിന്റെ ചെയര്‍മാനാണ്. കേന്ദ്ര സെക്രട്ടറി, ചീഫ് സെക്രട്ടറി റാങ്കില്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷവും ബോസ് പൊതുജീവിതത്തില്‍ സജീവമാണ്. കളക്ടറും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതല്‍ വൈസ് ചാന്‍സലര്‍ വരെയുള്ള പദവികളിലും ബോസിന്റെ മുദ്രകള്‍ പതിഞ്ഞു. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധികളെക്കുറിച്ചു പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ചെയര്‍മാനുമായിരുന്നു ബോസ്.
പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു ഫെലോഷിപ്പ് ബോസ് നേടിയിട്ടുണ്ട്. മസൂറിയിലെ സിവില്‍ സര്‍വീസസ് അക്കാഡമിയുടെ പ്രഥമ ഫെലോയുമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 40 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
നിര്‍മിതി കേന്ദ്ര, ജില്ലാ ടൂറിസം കൗണ്‍സില്‍, ഹാബിറ്റാറ്റ് അലയന്‍സ് തുടങ്ങിയവ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വ്യാപിപ്പിക്കുന്നതിലും വലിയ പങ്കു വഹിച്ചു. ആറ്റമിക് എനര്‍ജി എജ്യൂക്കേഷന്‍ സൊസൈറ്റി ചെയര്‍മാനുമായിരുന്നു.
ദേശീയവും അന്തര്‍ദേശീയവുമായ 26 പുരസ്കാരങ്ങള്‍ ബോസ് നേടിയിട്ടുണ്ട്. ഭവനനിര്‍മാണ രംഗത്തെ ബോസിന്റെ നൂതന ശ്രമങ്ങള്‍ നാലു തവണ യുഎന്‍ ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് ആയി തെരഞ്ഞെടുത്തു.കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹാബിറ്റാറ്റ് സ്പെഷല്‍ അവാര്‍ഡും നല്കി. സാഹിത്യ രംഗത്തെ മികവിന് അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ലിറ്റററി അവാര്‍ഡ്, ഷാര്‍ജ ബുക് ഫെയറില്‍ ഓവര്‍സീസ് ലിറ്റററി ക്രിറ്റിക്സ് അവാര്‍ഡ് എന്നിവയും നേടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജന്‍ഡകള്‍ തയാറാക്കിയ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു ബോസ്. കോട്ടയം മാന്നാനത്തെ പുരാതന നായര്‍ കുടുംബത്തിലെ അംഗമാണ്. ആനന്ദ ബോസിന്റെ മുത്തച്ഛന് ഈച്ചരച്ചാര് (ഈശ്വരന് നായര്‍) വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. പരേതനായ പി.കെ. വാസുദേവന്‍ നായരുടെയും പത്മാവതിയമ്മയുടെയും മകനായ ബോസും നാലു സഹോദരന്മാരും മൂന്നു സഹോദരിമാരും സിഎംഐ സ്കൂളുകളിലും കോളജുകളിലുമാണ് വിദ്യാഭ്യാസം നേടിയത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ചാവറ ചെയറിന്റെ ചെയര്‍മാനുമായി.
ദീപിക ബാലസഖ്യം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആനന്ദ ബോസ് ദീപികയുമായുള്ള ബന്ധം എപ്പോഴും സജീവമായി നിലനിര്‍ത്തി. മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍. രാധാകൃഷ്ണന് ഐഎഎസിന്റെ സഹോദരി ലക്ഷ്മിയാണു ഭാര്യ. മകന് വാസുദേവ ബോസ് ന്യൂയോര്‍ക്കില്‍ നടനകലയില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നു.
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ നാഴികക്കല്ലുകൾ
1805 ഫെബ്രുവരി 10: കുട്ടനാട്ടിലെ കൈനകരിയിൽ ജനനം.
1817: വൈദിക പരിശീലനത്തിനായി ആസ്തപ്പാട് പട്ടം സ്വീകരിക്കുന്നു.
1827: ഡീക്കൻ പട്ടം
1829 നവംബർ 29: വൈദികപട്ടം.
1831 മേയ് 11 : മാന്നാനത്ത് ആദ്യ ഭവനം സ്ഥാപിച്ചുകൊണ്ട് സിഎംഐ സഭയ്ക്കു തുടക്കം. ആശ്രമശിലാസ്ഥാപനം പോരൂക്കര തോമ്മാ മല്പാൻ. ഇന്ത്യയിലെ ആദ്യ സ്വദേശസന്യാസസമൂഹം രൂപമെടുത്തു.
1833: മാന്നാനത്തു സെമിനാരി സ്ഥാപിക്കുന്നു.
1846 സെപ്റ്റംബർ 30: മാന്നാനം സെന്റ് ജോസഫ്സ് പ്രസ് ആരംഭിക്കുന്നു.
1846: മാന്നാനത്തു സംസ്കൃത വിദ്യാലയം തുടങ്ങുന്നു.
1855 ഡിസംബർ 8: എഴുതപ്പെട്ട നിയമാവലി സ്വീകരിച്ച് ഔദ്യോഗിക സന്യാസജീവിതം ആരംഭിക്കുന്നു.
ചാവറയച്ചനടക്കം 11 വൈദികർ വ്രതാർപ്പണം നടത്തി. സഭയുടെ പ്രിയോരായി ചാവറയച്ചനെ നിയോഗിച്ചു.
1860 ഒക്ടോബർ 1: അമലോത്ഭവ മാതാവിന്റെ ദാസർ എന്നറിയപ്പെട്ടിരുന്ന സന്യാസസഭയെ നിഷ്പാദുക കർമലീത്താസഭ(ഒസിഡി)യോട് ബന്ധപ്പെടുത്തി നിഷ്പാദുക കർമലീത്ത മൂന്നാംസഭ (ടിഒസിഡി) എന്ന പേരിലാക്കി.
1861: സുറിയാനിക്കാരുടെ വികാരി ജനറാളായി നിയമിക്കപ്പെട്ടു. പള്ളിക്കൊപ്പം പള്ളിക്കൂടം വേണമെന്ന നിർദേശം പുറപ്പെടുവിച്ചു. റോക്കോസ് ശീശ്മയെ തുരത്തി.
1866 ഫെബ്രുവരി 13: ആദ്യ സുറിയാനി സന്യാസിനീ സമൂഹമായ സിഎംസിക്കു കൂനമ്മാവിൽ തുടക്കം.
1871 ജനുവരി 3: കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആശ്രമത്തിൽ ചാവറയച്ചന്റെ അന്ത്യം. അവിടെ സംസ്കരിച്ചു.
1889 മേയ് 24: ചാവറയച്ചന്റെ ഭൗതികാവശിഷ്ടങ്ങൾ കൂനമ്മാവിൽനിന്നു മാന്നാനം ആശ്രമദേവാലയത്തിൽ കൊണ്ടുവന്നു പുനഃസംസ്കരിച്ചു.
1955: ചാവറയച്ചന്റെ നാമകരണ നടപടികൾ തുടങ്ങാൻ റീത്തുകൾക്കായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അനുമതി. ഫാ. പ്ലാസിഡ് പൊടിപാറ സിഎംഐയെ പോസ്റ്റുലേറ്ററായി നിയമിച്ചു; ഫാ. കുര്യൻ വഞ്ചിപ്പുരയ്ക്കൽ അധ്യക്ഷനായി ചരിത്രകമ്മീഷനെയും.
1983: ചാവറയച്ചന്റെ വീരോചിത പുണ്യങ്ങളെപ്പറ്റിയുള്ള രേഖ വത്തിക്കാൻ അംഗീകരിച്ചു.
1984 ഏപ്രിൽ 7: ചാവറയച്ചനെ ധന്യനായി പ്രഖ്യാപിച്ചു.
1986 ഫെബ്രുവരി 8: ചാവറയച്ചനെ കോട്ടയത്തെ ചടങ്ങിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
2014 നവംബർ 23: കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെ വിശുദ്ധനായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
മുത്താണ് ഈ മിടുക്കി
പുരാതനകാലം മുതൽ വിദേശികളുടെ മനം കവർന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയായിരുന്നു ഇടുക്കി. മഞ്ഞണിഞ്ഞ മലനിരകളിൽ സ
അൻപ് ഒരു ഔഷധമാണ്
അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവ
ഓര്‍മകളിലെ നക്ഷത്രം
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തി, കലാഭവൻ സ്ഥാപകനായ ഫാ. ആബേൽ സിഎംഐ. മലയാള
ജയേഷ് ഹാപ്പിയാണ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ജയേഷ് ഒറ്റയ്ക്ക് കാറോടിച്ചെത്തിയതു ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരു
സമരങ്ങളിലെ സുരേന്ദ്രനാഥം
ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവ
മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭ
CAPTAIN കുര്യാക്കോസ്
വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതി
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top