HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അൻപ് ഒരു ഔഷധമാണ്
അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവസം അച്ചനെത്തി അവരോടു പറഞ്ഞു, നമുക്കു പോകാം..
ഒരു മനുഷ്യനെയും അടുത്തേക്ക് അടുപ്പിക്കാതെ അക്രമാസക്തയായി നിന്നിരുന്ന സ്ത്രീ,
അച്ചൻ വിളിച്ചപ്പോൾ ശാന്തയായി അൻപ് ഇല്ലത്തിന്റെ വണ്ടിയിൽ കയറി...
ആരാരോ.. ആരിരാരോ അച്ഛന്റെ മോൾ ആരാരോ... അമ്മയ്ക്കു നീ തേനല്ലേ ആയിരവല്ലി പൂവല്ലേ... കൊല്ലം സ്വദേശിനി സുധ പാടുകയാണ്. പാട്ടിന്റെ സന്തോഷത്തിൽ ചുറ്റും ഇളകിയാടുന്ന മുഖങ്ങളും താളമിടുന്ന കൈകളും അവൾക്ക് ആവേശമാണ്. ഒരു പാട്ടു തീരുന്പോൾ അടുത്തതിലേക്ക്... ഒരു വരി പോലും പിഴയ്ക്കാതെ പഴയ മലയാള സിനിമാഗാനങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി ഒഴുകിയെത്തുന്പോൾ കേട്ടിരിക്കുന്നവർ ആകാംക്ഷയോടെ ചോദിക്കും, എങ്ങനെയാണ് സുധ ഈ പാട്ടെല്ലാം പഠിച്ചത്? സംഗീതം നിറഞ്ഞ ആ ജീവിതത്തിന്റെ താളം എപ്പഴോ തെറ്റിയെങ്കിലും ഇന്നും അവളുടെ പാട്ടിന്റെ താളം തെറ്റിയിട്ടില്ല.. തമിഴ്നാട് ചെങ്കോട്ട വടകരൈയിലുള്ള അൻപ് ഇല്ലത്തിന്റെ മുറ്റത്തെ സായാഹ്ന സദസിൽ അവൾ പാട്ടു തുടരുകയാണ്. മനസിന്റെ താളം തെറ്റിയവരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ നൂറിലേറെ ജീവിതങ്ങളുടെ നടുവിലിരുന്ന് ആ മക്കളുടെ "അപ്പാ’ ഫാ.രാജേഷ് വയലുങ്കൽ എംസിബിഎസ് ഓരോരുത്തരുടെയും കഥ പറയും.
ചെങ്കോട്ടയിലെ തെരുവിൽ ഇങ്ങനെ നിലയ്ക്കാത്ത പാട്ടുകളുമായി നടക്കുന്ന അവസ്ഥയിലാണ് സുധയെ കണ്ടെത്തിയത്. തികച്ചും അരക്ഷിതമായ ആ തെരുവിൽനിന്ന് അവൾ ഇപ്പോൾ അൻപ് ഇല്ലത്തിന്റെ സ്നേഹക്കൂടാരത്തിൽ സുരക്ഷിതയാണ്. അവളെ സ്നേഹത്തോടെ ചേർത്തുപിടിച്ചു വിശേഷങ്ങൾ തിരക്കാൻ അവിടെ ഡൊറോത്തിയൻ സന്യാസിനി സമൂഹത്തിലെ മദർ സുപ്പീരിയർ ഗ്രേയ്സിന്റെ നേതൃത്വത്തിലുള്ള സന്യാസിനികളുമുണ്ട്.. അവളുടെ പാട്ടിനു കൈയടിക്കാൻ അൻപ് ഇല്ലത്തിന്റെ നൂറിലേറെ മക്കളുണ്ട്.
ചെങ്കോട്ടയിലെ മധു!
പാലക്കാട് അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റം ചുമത്തി മധു എന്ന ആദിവാസി യുവാവിനെ കുറെപ്പേർ ചേർന്ന് അടിച്ചുകൊന്ന വാർത്തയുടെ നടുക്കത്തിൽ നിൽക്കുന്പോഴാണ് "അൻപ് ഇല്ല’ത്തിലേക്ക് ഫാ.രാജേഷിനെ തേടി ഒരു ഫോണ്‍കോൾ എത്തുന്നത്. വണ്ടിയുമായി ചെങ്കോട്ട അൻപൊളിയിലേക്കു ചെന്നു. തെരുവിൽ ചുരുണ്ടുകൂടി ഒരു രൂപം.. മുടിയും ജടയും വളർന്നിറങ്ങിയിരിക്കുന്നു. ചെളിപുരണ്ടു കറുത്ത തുണിക്കഷണങ്ങൾക്ക് നാണം മറയ്ക്കാനാവുന്നില്ല. കുറെ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാൽ എഴുന്നേറ്റു നിൽക്കാനാവാത്ത അവസ്ഥ. പോലീസുംകൂടി ചേർന്ന് എടുത്താണ് മനുഷ്യക്കോലത്തെ വണ്ടിയിലേക്കു കയറ്റിയത്. നേരേ അൻപ് ഇല്ലം... ആദ്യം മുടിയും ജടയും വെട്ടി, പിന്നെ കുളിപ്പിച്ചു വൃത്തിയാക്കി, നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചു... കണ്ടു നിന്നവർ പോലും അന്പരന്നുപോയി, യോഗ്യനായ ഒരു ചെറുപ്പക്കാരൻ! അവന്റെ ചുണ്ടിൽ ഒരു ചിരിവിടർന്നു, തടവിൽനിന്നു സ്വാതന്ത്ര്യം കിട്ടിയതുപോലെ.
ഭാര്യയെ കാണണം!
അവന്റെ മാറ്റം അതിവേഗത്തിലായിരുന്നു, മരുന്നും പരിചരണവും കൃത്യമായി കിട്ടിയപ്പോൾ അവൻ പേരു പറഞ്ഞു, ലക്ഷ്മണ്. സ്ഥലം പറഞ്ഞു, കർണാടക റായ്ച്ചൂർ തുകൽദിന്നയ്. പിന്നൊരു ദിവസം പറഞ്ഞു ഭാര്യയും മൂന്നു മക്കളുമുണ്ട്. മറ്റൊരു ദിവസം നിറഞ്ഞ കണ്ണുകളോടെ അവൻ ഫാ.രാജേഷിനു മുന്നിലെത്തി... വീട്ടിൽ പോകണം, ഭാര്യയെയും മക്കളെയും കാണണം... അവന്റെ സങ്കടവും ആഗ്രഹവും കണ്ടപ്പോൾ അന്വേഷിച്ചു പോകാൻതന്നെ തീരുമാനിച്ചു. അങ്ങനെ ഒരു പരിചയവുമില്ലാത്ത റായ്ച്ചൂരിലെ തുകൽദിന്നയിലേക്കു തിരിച്ചു. എങ്ങോട്ടു പോയി അന്വേഷിക്കണമെന്നറിയാതെ ചുറ്റിത്തിരിയുന്നതിനിടയിൽ റായ്ച്ചൂരിൽ ഒരു കോൺവന്റ് ഉണ്ടെന്ന് അറിഞ്ഞു അവിടെ എത്തി. സംഭവങ്ങളറിഞ്ഞപ്പോൾ അവർ സഹായിക്കാൻ തയാറായി. അന്വേഷിച്ചു നോക്കാമെന്നു പറഞ്ഞ് അവിടത്തെ വാഹനത്തിൽ തുകൽദിന്നയിലേക്ക്.
നന്മ ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന വഴികളിൽ ദൈവം കാവൽനിൽക്കും.. ജീപ്പ് വരുന്നതു കണ്ടപ്പോൾ രണ്ട് സത്രീകൾ കൈനീട്ടി. ആശാവർക്കർമാർ ആണ്. അവർക്കും ഈ ഗോത്രഗ്രാമത്തിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. യാത്ര മുന്നോട്ടുപോകവേ വിശേഷങ്ങൾ പറയുന്നതിനിടെ ലക്ഷ്മണിന്റെ കാര്യം അവരോടു പറഞ്ഞു. രാജേഷച്ചൻ പറയുന്നു: ഞങ്ങൾ പോലും അന്പരന്നുപോയി, ആ ആശാവർക്കർമാരിൽ ഒരാൾ ലക്ഷ്മണിന്റെ ബന്ധു ആയിരുന്നു. ലക്ഷ്മണ് സുഖമായി ജീവിച്ചിരിക്കുന്നുവെന്നു കേട്ടപ്പോൾ അവരുടെ സന്തോഷം കാണേണ്ടതായിരുന്നു. ലക്ഷ്മണിന്റെ അമ്മ മകൻ തിരിച്ചെത്താനായി 300 കിലോമീറ്റർ നടന്നു തിരുപ്പതിയിൽ പോയിട്ടു മടങ്ങിയെത്തിയതേയുള്ളെന്ന് അവർ പറഞ്ഞു. ആ അമ്മയുടെ ത്യാഗവും പ്രാർഥനയും കാത്തിരിപ്പും വെറുതെയായില്ല. സാധാരണ അവരുടെ ഗോത്രസംസ്കാരത്തിൽ ജീവിതപങ്കാളി പോയാൽ ആറു മാസം കഴിയുന്പോൾ അടുത്തയാളെ വിവാഹം കഴിക്കുന്നതാണ് രീതി. എന്നാൽ, ലക്ഷ്മണിന്റെ ഭാര്യയും മക്കളും അവൻ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. ലക്ഷ്മണും കുടുംബവും തമ്മിലുള്ള പുനർസമാഗമ നിമിഷം താൻ കണ്ടിട്ടുള്ള ഏറ്റവും ഹൃദയസ്പർശിയായ കാഴ്ചകളിലൊന്നായിരുന്നെന്ന് ഈ വൈദികൻ പറയുന്നു.
ചൂടു ചായ മുഖത്ത്!
തമിഴ്നാട്ടിലെ ചെങ്കോട്ട മുതൽ തിരുനെൽവേലി വരെയുള്ള തെരുവുകളിൽ ചെളിപുരണ്ട് ആർക്കും വേണ്ടാതെ കിടക്കുന്ന ജീവിതങ്ങൾക്കു നിറം പകരുകയാണ് 2007 ജനുവരി ഏഴിനു ദിവ്യകാരുണ്യമിഷനറി സഭ (എംസിബിഎസ്) തുടക്കമിട്ട അൻപ്ഇല്ലം. ഒന്നുകിൽ പോലീസ് എത്തിക്കും അല്ലെങ്കിൽ നാട്ടുകാർ വിളിച്ചറിയിക്കും... ഒരിക്കൽ ചെങ്കോട്ടയിലെ റെയിൽവേ ട്രാക്കിനു സമീപം അക്രമാസക്തയായി ഒരു സ്ത്രീ അലയുന്നതായി വിവരം കിട്ടി. അടുത്തേക്കു ചെല്ലുന്നവരെ അവർ കല്ലുകൾ പെറുക്കി എറിയുമായിരുന്നു. രാജേഷച്ചൻ അവരുടെ അടുത്തു ചെന്നു. അടുത്ത ഹോട്ടലിൽനിന്ന് ഒരു ഗ്ലാസ് ചായയുമായിട്ടാണ് സമീപം എത്തിയത്. നീട്ടിയ ചായ അവർ വാങ്ങി, അടുത്ത നിമിഷം അത് അച്ചന്റെ മുഖത്തേക്ക് ഒഴിച്ചു ചീത്ത വിളിച്ചു. അച്ചൻ അവരെ നോക്കി പുഞ്ചിരിച്ചിട്ടു തിരിച്ചുനടന്നു. അടുത്ത ദിവസം വീണ്ടും അവരുടെ അടുത്തെത്തി. അന്നും അവർ പ്രകോപിതയായി. അവർ ആക്രമിക്കാനൊരുങ്ങിയിട്ടും ചീത്തവിളിച്ചിട്ടും പിന്മാറാതെ അടുത്ത ദിവസങ്ങളിലും അച്ചനെത്തി. അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു. അതിന്റെ അടുത്ത ദിവസം അച്ചനെത്തി അവരോടു പറഞ്ഞു, നമുക്കു പോകാം.. ഒരു മനുഷ്യനെയും അടുത്തേക്ക് അടുപ്പിക്കാതെ അക്രമാസക്തയായി നിന്നിരുന്ന സ്ത്രീ, അച്ചൻ വിളിച്ചപ്പോൾ ശാന്തയായി അൻപ് ഇല്ലത്തിന്റെവണ്ടിയിൽ കയറി. അൻപ് ഇല്ലത്തിന്റെ പരിചരണത്തിൽ ഇപ്പോൾ അവർ ഏറെ മാറിയിരിക്കുന്നു. തെരുവിൽ കഴിഞ്ഞ അവരെ നിരവധിപേർ ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു... അതിൽനിന്നു രക്ഷ നേടാനാണ് അവർ അക്രമാസക്തയായി പെരുമാറിയിരുന്നതെന്നു പിന്നീടു മനസിലായി.
ഊരുകളിലെ നീറ്റൽ
കാൻവാസിൽ കോറിയിട്ട ചിത്രം പോലെ ഏതൊരു യാത്രികന്റെയും മനംകവരും ചെങ്കോട്ടയിലെ വടകരൈ പ്രദേശം. മാനസികദൗർബല്യമുള്ളവർക്കുള്ള ഈ റീഹാബിലിറ്റേഷൻ സെന്റർ ശുശ്രൂഷകളുടെ മഹത്വംകൊണ്ട് ആ നാടിന്റെ മനംകവർന്നിരിക്കുന്നു. നൂറിലേറെപ്പേരെ ഇവിടെ സംരക്ഷിക്കുന്നതു കൂടാതെ ദിവസം ഇരുനൂറോളം പേർക്കു വീടുകളിലും തെരുവുകളിലും ഭക്ഷണമെത്തിച്ചുകൊടുക്കുന്നുമുണ്ട് അൻപ്ഇല്ലം. രോഗവും പട്ടിണിയുമായി എഴുന്നേൽക്കാൻ പോലും വയ്യാതെ കിടക്കുന്ന നൂറുകണക്കിനാളുകൾ സമീപത്തെ ഉൗരുകളിലും ഗ്രാമങ്ങളിലുമുണ്ടെന്നു രാജേഷച്ചൻ പറയുന്നു. കേരളത്തിലെ പോലെ അല്ല ഇവിടത്തെ സ്ഥിതി. ഇങ്ങനെയുള്ളവരുടെ എണ്ണം കൂടുതൽ ആയതിനാൽ ഗ്രാമവാസികളും ഇവരെക്കുറിച്ചു കൂടുതൽ ആകുലപ്പെടാറില്ല. അൻപ് ഇല്ലം കൊടുക്കുന്ന ഭക്ഷണംകൊണ്ടു മാത്രം ദിവസം തള്ളിനീക്കുന്നവരും ഉൗരുകളിലുണ്ട്.
"മക്കൾക്ക്’ ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കിനൽകുന്നു എന്നതു അൻപ് ഇല്ലത്തെ വേറിട്ടു നിർത്തുന്ന കാഴ്ചകളിലൊന്നാണ്. നല്ല ഭക്ഷണവും പരിചരണസംവിധാനങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്. മാനസികോല്ലാസത്തിനും തെറാപ്പിക്കുമായി പക്ഷികളെയും വളർത്തുമൃഗങ്ങളെയുമൊക്കെ ഇവിടെ പരിപാലിക്കുന്നുണ്ട്. ഫാ.ജിപ്സൻ എംസിബിഎസ്, ഡൊറോത്തിയൻ സന്യാസിനിമാരായ മദർ ഗ്രേയ്സ്, സിസ്റ്റർ സുജ, സിസ്റ്റർ ക്രിസ്റ്റി തുടങ്ങിയവരാണ് അൻപ്ഇല്ലത്തിന്റെ ശുശ്രൂഷകളെ ഫാ.രാജേഷിനൊപ്പം മുന്നോട്ടുനയിക്കുന്നത്. തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രന്റെ മാർഗനിർദേശങ്ങൾ ഏറെ സഹായകമാകുന്നുണ്ടെന്നും ഇവർ ഓർമിക്കുന്നു.
വേറിട്ട വഴി
ചെരിപ്പ് പോലും ധരിക്കാതെ സ്നേഹത്തിന്റെ മണ്ണിലൂടെ ചുവടുവയ്ക്കുന്ന ഫാ.രാജേഷ് വയലുങ്കലിന്റെ ജീവിതവും ഒരു സിനിമാക്കഥ പോലെ വിസ്മയകരമാണ്. ഭേദപ്പെട്ട ജീവിത സാഹചര്യങ്ങളുണ്ടായിരുന്ന ചങ്ങനാശേരി വയലുങ്കൽ കുടുംബത്തിലെ ഏക പുത്രനായിരുന്നു രാജേഷ്. ജീസസ് യൂത്ത് പ്രവർത്തനങ്ങൾ ജീവിതത്തിൽ പുതിയ കാഴ്ചപ്പാടുകൾ നൽകി. ഇതിനിടയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം നേടി. ടെക്സ്റ്റൈൽ, ഇവന്റ് എക്സിക്യൂട്ടീവ് ആയി ഭേദപ്പെട്ട ശന്പളത്തിൽ ജോലി. പക്ഷേ, തന്റെ വഴി ഇതല്ലെന്നു തിരിച്ചറിഞ്ഞ ഈ യുവാവ് 29-ാം വയസിൽ വൈദികനാകാൻ തീരുമാനമെടുത്തു. അങ്ങനെ ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേർന്നു. ഇപ്പോൾ ഏറ്റവുമധികം ആഗ്രഹിച്ച ശുശ്രൂഷ സഭ ഈ സന്യാസിയെ ഏല്പിച്ചുകൊടുത്തിരിക്കുന്നു. തെരുവുകളിൽ അലയുന്ന, ഉപേക്ഷിക്കപ്പെടുന്ന യേശുവിനെ തേടിയാണ് ഇപ്പോൾ ഈ സന്യാസിയുടെ യാത്രകൾ.
ഒരു ഔഷധമാണ്!
നാനാജാതി മതസ്ഥരായവരുടെ സഹായംകൊണ്ടാണ് അൻപ് ഇല്ലം ഇത്തരം ശുശ്രൂഷകൾ നടത്തുന്നത്. കേരളത്തിൽനിന്നു പോലും ഇവിടെ എത്തി ഒന്നോ രണ്ടോ ദിവസമൊക്കെ ശുശ്രൂഷകൾ ചെയ്യുന്നവരുണ്ട്. കരുതൽ ആവശ്യമുള്ള ഏറെപ്പേർ ചുറ്റുപാട് ഇനിയും ഒരുപാടുണ്ട്. നന്മയുള്ളവർ കൈത്താങ്ങ് നൽകിയാൽ ഇതെല്ലാം സാധ്യമാകുകതന്നെ ചെയ്യുമെന്ന് അച്ചൻ കരുതുന്നു. ഈ സേവനങ്ങൾ നാടിനെ എത്രയധികം സ്പർശിച്ചിട്ടുണ്ട് എന്നറിയണമെങ്കിൽ ഇവിടത്തെ വാഹനത്തിൽ ഒന്നു നാടുചുറ്റിയാൽ മതി. അൻപ് ഇല്ലം എന്ന ബോർഡ് കാണുന്പോൾതന്നെ അവർ സ്നേഹത്തോടെ അടുത്തെത്തും, ബഹുമാനത്തോടെ നോക്കും. ചെങ്കോട്ടയിൽ ഇടയ്ക്കെങ്കിലും അല്പം സാമുദായിക പ്രശ്നങ്ങളൊക്കെ പൊട്ടിപ്പുറപ്പെടുന്പോൾ പോലീസ് തന്നെ പറയും.. അൻപ് ഇല്ലത്തിന്റെ വണ്ടി സംഘർഷമേഖലയിൽ കൊണ്ടിടണം.. കാരണം, ആ പേരു തന്നെ ഒരു ഔഷധമാണ്, സംഘർഷഭരിതമാവുന്ന മനസുകൾക്കുള്ള സമാധാനത്തിന്റെ ഔഷധം!
ജോൺസൺ പൂവന്തുരുത്ത്
ഫോൺ: ഫാ. രാജേഷ് വയലുങ്കൽ - 9744503066.
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല

കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
മുത്താണ് ഈ മിടുക്കി
പുരാതനകാലം മുതൽ വിദേശികളുടെ മനം കവർന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയായിരുന്നു ഇടുക്കി. മഞ്ഞണിഞ്ഞ മലനിരകളിൽ സ
ഓര്‍മകളിലെ നക്ഷത്രം
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തി, കലാഭവൻ സ്ഥാപകനായ ഫാ. ആബേൽ സിഎംഐ. മലയാള
ജയേഷ് ഹാപ്പിയാണ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ജയേഷ് ഒറ്റയ്ക്ക് കാറോടിച്ചെത്തിയതു ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരു
സമരങ്ങളിലെ സുരേന്ദ്രനാഥം
ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ
നവോത്ഥാന നായകർക്കു വഴികാട്ടി വിശുദ്ധ ചാവറയച്ചൻ
വിശുദ്ധനായ ചാവറയച്ചന്റെ ആത്മാർഥ സുഹൃത്തായിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാർ എന്ന ഈശ്വരന് നായര്‍. അ
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവ
മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭ
CAPTAIN കുര്യാക്കോസ്
വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതി
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top