HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സർവോദയം കുര്യൻ
എറണാകുളം ഞാറയ്ക്കൽ സ്വദേശിയായ കുര്യൻ അന്നാട്ടുകാർക്കൊക്കെ കുര്യൻചേട്ടനാണ്. തൂവെള്ള വസ്ത്രം ധരിച്ച് മുഖം നിറയെ പുഞ്ചിരിയുമായി ഒരു സൈക്കിളിൽ ഗ്രാമത്തിന്റെ കോണിലൂടെ സഞ്ചരിച്ചിരുന്ന കുര്യൻചേട്ടനെ അവിടുത്തെ പുൽക്കൊടിക്കുപോലും പരിചയമായിരുന്നു. പ്രസവിച്ചയുടൻ മക്കളെ തെരുവിലെറിഞ്ഞു കടന്നുകളയുന്ന അവിവാഹിതരായ അമ്മമാർ കുര്യൻചേട്ടനോട് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നു. അവരുടെ ചോരക്കുഞ്ഞുങ്ങളെ പാലും സ്നേഹവും നൽകി വളർത്തി വലുതാക്കിയത് സർവോദയം കുര്യൻ എന്ന ഏകാംഗ പ്രസ്ഥാനമായിരുന്നു.
ആയിരത്തിലേറെ ശിശുക്കൾ ആ വൃദ്ധന്റെ കൈകളിൽക്കിടന്നു വളർന്നിട്ടുണ്ട്. എലിയും പുഴുവും തിന്ന് ഓടകളിൽ കിടന്ന് ചീഞ്ഞുനാറേണ്ടിയിരുന്ന അവരിൽ പലരും എൻജിനിയർമാരും ഡോക്ടർമാരുമൊക്കെയായിട്ടുണ്ട്. രാവിലെ സൈക്കിളിൽ ഗ്രാമവീഥിയിലൂടെ ഉൗരുചുറ്റിയിരുന്ന കുര്യൻചേട്ടന്റെ മടക്കയാത്രയിൽ കൈയിൽ ഒരു പൊതി കാണും. ചോരക്കുടം പോലൊരു പിഞ്ചുകുഞ്ഞ്. കുര്യൻചേട്ടന്റെ സഹധർമിണിയും മക്കളും പേരക്കിടാങ്ങളും അനാഥശിശുവിനെ പരിപാലിക്കുന്നതിൽ സഹായിക്കും.
മാതാപിതാക്കളിൽനിന്നു കിട്ടാത്ത സ്നേഹവാത്സല്യങ്ങൾ അനാഥശിശുക്കൾക്ക് കുര്യൻചേട്ടനും കുടുംബാംഗങ്ങളും നൽകും. യേശുക്രിസ്തുവും മദർ തെരേസയും ബാബ ആംതെയും ഫാ.ഡാമിയനുമായിരുന്നു അദ്ദേഹത്തിന്റെ ആരാധനാപാത്രങ്ങൾ. മനുഷ്യസ്നേഹികൾ അയച്ചുകൊടുത്ത ഓരോ പൈസയും അദ്ദേഹം ആവശ്യക്കാരിലേക്ക് ഒഴുക്കി. സത്യസന്ധതയും വിശ്വസ്തതയും വിനയവും മനുഷ്യസ്നേഹവുമായിരുന്നു ആ മനുഷ്യന്റെ മുഖമുദ്രയെന്ന് ഞാറയ്ക്കൽ ഗ്രാമക്കാർ ഒന്നടങ്കം ഏറ്റുപറയുന്നു.
ഇംഗ്ലീഷ് മരുന്നുകട
ഞാറയ്ക്കൽ കവലയിൽ അദ്ദേഹം നടത്തിവന്ന ഇംഗ്ലീഷ് മരുന്നുകട പാവപ്പെട്ട രോഗികളുടെ അഭയസ്ഥാനംകൂടിയായിരുന്നു. കുര്യൻചേട്ടന്റെ സ്നേഹമസൃണമായ ഒരു വാക്ക് മതി, എന്തിന്, വാത്സല്യം കിനിയുന്ന ഒരു കടാക്ഷം മതി രോഗം സൗഖ്യമാകാനെന്ന് അന്നാട്ടുകാർ വിശ്വസിച്ചു. കടലോരനിവാസികൾക്ക് അദ്ദേഹം കാണപ്പെട്ട ദൈവമായിരുന്നു. കടൽ ക്ഷോഭിക്കുന്പോൾ മുക്കുവക്കുടിലുകളിൽ തീ പുകയാതാകുന്പോൾ കുര്യൻചേട്ടൻ അവിടെ പാഞ്ഞെത്തുമായിരുന്നു. മനഷ്യസ്നേഹികളെ സംഘടിപ്പിച്ച് ആ പാവങ്ങളുടെ വിശപ്പ് മാറ്റാനുള്ള പദ്ധതിക്ക് നേതൃത്വം നൽകും.
അനാഥക്കുഞ്ഞുങ്ങളെ വളർത്താൻ മാത്രമല്ല, മക്കളില്ലാത്ത അർഹരായ ദന്പതികൾക്ക് സൗജന്യമായി അവരെ നൽകുന്ന ജോലിയും അദ്ദേഹം നിർവഹിച്ചിരുന്നു. അവരിൽ പലരും ഉന്നതനിലയിൽ എത്തിയശേഷം ആദ്യമായി ലഭിക്കുന്ന ശന്പളം കുര്യൻചേട്ടന് അയച്ചുകൊടുത്തിട്ടുണ്ട്.
അതു കൈപ്പറ്റുന്പോൾ ഉണ്ടാകുന്ന സന്തോഷം അനിർവചനീയമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ പണം അനാഥരായ മറ്റു കുഞ്ഞുങ്ങളുടെ അഹോവൃത്തിക്കായി വിനിയോഗിക്കുകയും ചെയ്തിരുന്നു. സമൂഹം തന്നെ എങ്ങനെ കാണുന്നുവെന്നോ വിലയിരുത്തുന്നുവെന്നോ അദ്ദേഹം ചിന്തിച്ചിരുന്നില്ല.
ദുരന്തസ്ഥലത്തെ ആദ്യത്തെയാൾ
സമൂഹത്തിൽ ഒരു പ്രശ്നമുണ്ടായാൽ അവിടെ ആദ്യം ഓടിയെത്തിയിരുന്നത് കുര്യൻചേട്ടനായിരുന്നു. വൈപ്പിൻ വിഷമദ്യദുരന്തം ഇന്നും നമ്മിൽ നടുക്കുന്ന ഓർമകൾ ഉണർത്തുന്നില്ലേ? ആ സംഭവം നടക്കുന്പോൾ അവിടെ ആദ്യം ഓടിയെത്തി ഒരു വാടകജീപ്പിൽ മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയ വ്യക്തി അദ്ദേഹമായിരുന്നു. മദ്യം കഴിച്ചവർ വേഗം വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്നായിരുന്നു അഭ്യർഥന. ആന്ധ്രയിൽ ജലപ്രളയമുണ്ടായാൽ, ബിഹാറിൽ പട്ടിണി വന്നാൽ കുര്യൻചേട്ടന്റെ മനസും ശരീരവും അവിടെ പാഞ്ഞെത്തിയിരുന്നു.
1952 മുതലാണ് സാമൂഹ്യക്ഷേമരംഗത്ത് ഏകനായി പ്രയാണം ചെയ്യാൻ സർവോദയം കുര്യൻ ആരംഭിച്ചത്. ആതുരശുശ്രൂഷാ രംഗത്തും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചിട്ടുള്ള അദ്ദേഹം ഞാറയ്ക്കൽ ആശുപത്രിയിൽ ഒരു ക്ഷയരോഗ വാർഡും പ്രസവവാർഡും പണിയിച്ചുകൊടുത്തു. ബംഗ്ലാദേശ്, ആസാം, ബിഹാർ, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായപ്പോഴും കുര്യൻചേട്ടൻ അവിടെ പാഞ്ഞെത്തി സന്നദ്ധവേല ചെയ്യാൻ തയാറായി.
മദർ തെരേസയോടൊപ്പവും അല്പകാലം പ്രവർത്തിക്കാൻ ഇദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പഞ്ചനക്ഷത്രഹോട്ടലുകളിൽ സുഖമായി താമസിച്ച് മൃഷ്ടാന്ന ഭോജനവും സുഖസൗകര്യങ്ങളും ആസ്വദിച്ച് എസി വാഹനങ്ങളിൽ സഞ്ചരിച്ച് സാമൂഹ്യക്ഷേമ പ്രവൃത്തികളും ജീവകാരുണ്യവും നടത്തുന്നവർക്കൊന്നും മദർ തെരേസയുടെ അടുത്തുനിൽക്കാനുള്ള അർഹതപോലും ലഭിക്കില്ലെന്ന് കുര്യൻചേട്ടൻ പറയുമായിരുന്നു. 1920 ജനുവരി 11നു ജനിച്ച അദ്ദേഹം 1999 ജൂലൈ 15ന് അന്തരിച്ചു.
ജോർജ് മാത്യു പുതുപ്പള്ളി
ഫോർവേഡാണ് അൾത്താരയിൽ
കളിക്കളത്തിലെ കാൽപ്പന്തു കളി വഴിമാറിയപ്പോൾ പിന്നെ ആതുരസേവനം. അതു വഴിതുറന്നത് അൾത്താരയിലേക്ക്. ഫുട്ബോളിനെ പ്രണ
കൊറോണ സ്മരണയിൽ കൊളോസിയം
വിശുദ്ധ നഗരിയായ റോമിന്റെ അഭിമാനസൗധങ്ങളാണു സെന്റ് പീറ്റേഴ്സ് ബസിലിക്കയും വിശ്വപ്രസിദ്ധമായ കൊളോസിയവും. ഓരോ വർഷവും
ഡാ.., Arjyou നീ പൊളിയാണ് ബ്രോ...
രുചികരമായ ’ടിക് ടോക് റോസ്റ്റു’കളുമായി സൈബർലോകത്തിന്റെ ശ്രദ്ധനേടുകയാണ് അർജുൻ സുന്ദരേശൻ എന്ന ചെറുപ്പക്കാരൻ. ഏ
വരട്ടെ നാട്ടുപച്ച
രണ്ടാംലോകമഹായുദ്ധകാലത്ത് ഒരു നേരത്തെ കഞ്ഞിക്ക് അരിയില്ലാതെ തിരുവിതാകൂറും കൊച്ചിയും മലബാറും മുണ്ടുമുറുക്കിയുടു
ദശപുഷ്പാലംകൃത കുടുംബം
മനുഷ്യർ മുറികളിലൊതുങ്ങിയ ഈ വൈറസ് കാലം മനസിൽ മാറ്റങ്ങൾക്കും അവസരം ഒരുക്കിയിരിക്കുന്നു. കുടുംബത്തിൽ ദശപുഷ്പാലം
ആശുപത്രിയിൽനിന്നിറങ്ങി, ഇനി ജനങ്ങൾക്കിടയിൽ
കൊറോണക്കിടക്കയിൽ ഒൻപതു ദിവസം ചികിത്സയിലായിരുന്ന എനിക്ക് ലോഡി മേജർ ആശുപത്രിയിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഒരു
കോവിഡ് കാലം നൽകുന്ന സന്ദേശം
ലോകം ഒരിക്കലും അനുഭവിക്കാത്ത ഒരു ഭയത്തിലൂടെ കടന്നുപോവുന്ന കാലഘട്ടത്തിലാണ് ക്രൈസ്തവർ ഇക്കുറി ഉയിർപ്പുതിരുനാൾ ആഘോ
കാൽവരിയിലെ കാവ്യനീതി
ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്തുകൊണ്ട് ദൈവപുത്രന് കുരിശില്‍ തന്റെ ജീവിതം ഹോമിച്ചു. പക്ഷെ മരണത്തിന്റെ മ
മുകളിലത്തെ മുറി
ഫെബ്രുവരി മാസത്തിലായിരുന്നു അത്. ജറുസലേമിന്റെ തെരുവുകൾ ശബ്ദയമാനമായിരിക്കുന്നു. പലവിധ ഭാഷകൾ സംസാരിക്കുന്ന വിശു
ജീവിതത്തിലെ ഓശാനകൾ
കഴിഞ്ഞവർഷത്തെ ഓശാനഞായറിന് പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ടു കുരുത്തോലകൾ വാങ്ങിയിരുന്നു. മറ്റൊന്നിനുമായിരുന്നില്
വീട്ടിലേക്കുള്ള വഴികൾ
"മനുഷ്യനെ സന്തോഷമായി കാണാൻ ദൈവം ആഗ്രഹിക്കുന്നു. എവിടെ പ്രത്യാശയുണ്ടോ, അവിടെ ജീവിതമുണ്ട്. അത്തരം നിമിഷങ്ങളിൽ എനിക്
ജീവിക്കുന്ന പ്രതീക്ഷ
നിരാശയിൽ ഞാൻ സ്വർഗത്തിലേക്കു മിഴിയുയർത്തി.. രാത്രിയുടെ ഇരുട്ടിലേക്കു നിന്റെ നാമം വിളിച്ചുപറഞ്ഞു... അപ്പോൾ ഇരുട്ടില
വൈറസ്
ലോകമഹായുദ്ധങ്ങളേക്കാള്‍ ചരിത്രഗതിയെ മാറ്റിമറിക്കുന്ന കൊറോണ വൈറസ് മനുഷ്യന്റെ നിസാരതയും നിസഹായതയും ഓർമിപ്പിക്കു
കണ്ടുപഠിക്കരുതേ, ഈ "മാതൃക'
തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്കു കാണാൻ പോലും സാധിക്കാതെ വിഷമിക്കുന്ന ബന്ധുജനങ്ങൾ.. ഏതാനും ആഴ്ചക
കൊറോണയിൽ കൊഴിയുന്നതല്ല ക്രൈസ്തവ വിശ്വാസം
മതങ്ങൾ അനാവരണം ചെയ്യുന്നത് അതിഭൗതിക ജ്ഞാനവും ശാസ്ത്രം അനാവരണം ചെയ്യുന്നത് പരീക്ഷണ നിരീക്ഷണങ്ങളിലൂന്നിയ സ്വാഭാവി
റേഡിയോയുടെ 100 വർഷങ്ങൾ
ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചിട്ട് നൂറു വർഷം തികയുകയാണ്. പറയുന്നത്, ഓൾ ഇന്ത്യ റേഡിയോയുടെയോ, ആകാശവാണിയുടെയ
ഓണപ്പാട്ടല്ല, കൊറോണപ്പാട്ട്!
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നു പറയാറുണ്ട്. ഇതതല്ല. കൊറോണയ്ക്കിടയ്ക്ക് പാട്ടുകച്ചവടമാണ്. പകുതി തമാശ, ബാക്കി പ
മാനുവലിന്റെ പറുദീസ
കോഴിക്കോട്-മലപ്പുറം ജില്ലകൾ അതിരിടുന്ന കക്കാടംപൊയിലിലെ വാളംതോടിലൊരു "പറുദീസ'യുണ്ട്. മൂന്നേക്കറിൽ വ്യാപിച്ച് കിടക
ചൈനയിലെ ലാസ് വെഗസ്
ചൈനയിലെ മക്കാവുവിൽ ടൂറിസ്റ്റുകൾ പല രാജ്യങ്ങളിൽ നിന്ന് വരാറുണ്ട്. ലോകത്തിലെ പേരുകേട്ട ചൂതാട്ട കേന്ദ്രമായി മാറിയിരി
രോഗം തോൽക്കും, സംഗീതം കൂട്ടുനിന്നാൽ
എഴുപതാം വയസിൽ പിയാനോയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്ന ഒരു ഡോക്ടറുണ്ട് തൃശൂരിൽ. ഒരു നിമിഷംപോലും പാഴാക്കാൻ ഇല്ലാത്തത

"വരാന്ത'യിലെ സാഹിത്യചർച്ചകൾ
2015 സെപ്തംബർ മാസത്തിലെ നല്ല മഴയുള്ള ഒരു ദിവസത്തെ ഉച്ച തിരിഞ്ഞ നേരം. സ്ഥലം, കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂറി
സാഹിത്യ-സിനിമാ നഭസിലെ ഗന്ധർവ്വ സാന്നിധ്യം; പത്മരാജൻ
മലയാള സിനിമയുടെ ഏറ്റവും സുവർണകാലമായിരുന്ന1970 കളിലും 1980കളിലും മലയാളത്തിലെ മുഖ്യധാര സിനിമയിൽ സമാന്തരമായ ഒരു ശാ
സംഗീതമാണ് എന്റെ സ്നേഹം
ഇന്ത്യക്കെതിരേ ബോംബ് വർഷിച്ചയാളുടെ മകൻ- അയാൾക്കുള്ള വിശേഷണം ഒറ്റനാൾകൊണ്ട് അങ്ങനെയായി! അതുവരെ ആ മകൻ വർഷിച്ച സം
നീലാകാശം പച്ചഭൂമി
കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കിയുടെ കാഴ്ചകളെ വായനക്കാർക്കു പരിചയപ്പെടുത്തുന്ന വിവരണത്തിന്റെ അവസാനഭാഗം. ഇ
വർഷം മുഴുവൻ സഞ്ചാരികളെ വരവേറ്റ് മറയൂർ മലനിരകൾ
കേരളത്തിലെ മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽനിന്നും വ്യത്യസ്തമായി വർഷംമുഴുവൻ ആകർഷണീയമാണ് മറയൂർ മലനിരകൾ. പശ്ചി
സ്നേഹത്തിന്റെ പറുദീസ
ആനയെ വാങ്ങാമെങ്കിൽ തോട്ടികൂടി വാങ്ങിക്കൂടേ... ആളുകൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത് സ്വാഭാവികം. വിദേശ മലയാളിയും തൊടുപുഴ
അങ്ങനെ, ഭാസ്കരേട്ടൻ ഡ്രമ്മറായി!
എങ്ങനെയാന്നറിയില്ല, എനിക്ക് താളം ശരീരത്തിലും മനസിലും നല്ലോണം ഉണ്ട്. കൗണ്ട് ഒന്നും വേണ്ട. പാട്ടുകേട്ടാൽ എവിടെനിന്നു വേ
അമൃതംഗമയ
കഴിഞ്ഞ 15 വർഷമായി ഹ്യൂമൻലൈഫ് ഇന്റർനാഷണലിലൂടെ ജീവന്റെ അംബാസഡറായ ഡോ. ലിഗായ അകോസ്റ്റയുടെ നാടകീയമായ ജീവിതം ഇ
ഒരേയൊരു ആബേലച്ചൻ
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ...
ഗാനഗന്ധർവൻ പാടി അനശ്വരമാക്കിയ ഈ പാട്ടുവരികൾ
എന്റെ ഗുരുനാഥൻ!
ഇന്നത്തെ ഹാർമണിയിൽ എത്തുന്നത്
ഒരു അതിഥി എഴുത്തുകാരനാണ്. മഹാനായ
ഗുരുനാഥന് ജന്മദിനവേളയിൽ ആശംസകൾ നേർന
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top