ദീപിക ദിനപത്രം സിഎംഐ കാലഘട്ടം
ഫാ. അലക്സാണ്ടർ പൈകട
പേജ്: 520, വില: 595
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
1887 മുതൽ 1989 വരെ ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ ദീപികയുടെ ചരിത്രം ഇതിലുണ്ട്. സിഎംഐ സഭയുടെ പത്രപ്രവർത്തന ചരിത്രംകൂടിയാണ് അത്. 1968-ൽ സബ് എഡിറ്ററായി തുടങ്ങി 2014-ൽ ചീഫ് എഡറ്ററായി വിരമിച്ച ലേഖകൻ അടുത്തറിഞ്ഞ ദീപികയുടെ ചരിത്രമാണ് എഴുതിയിരിക്കുന്നത്. അതാകട്ടെ കേവലം യാന്ത്രികമായ ചരിത്രരചനയല്ല. മലയാളത്തിലെ ആദ്യ ദിനപത്രത്തിന്റെ ഉടമസ്ഥതാ കൈമാറ്റത്തിന്റെ പശ്ചാത്തലവും യാഥാർഥ്യങ്ങളുമെല്ലാം വിശദമാക്കിയിരിക്കുന്നു. ദീപികയുമായി ബന്ധപ്പെട്ടവർക്കു മാത്രമല്ല, മലയാള പത്രങ്ങളുടെ ചരിത്രത്തെ ഗൗരവത്തോടെ സമീപിക്കുന്നവർക്കും ചരിത്രകാരന്മാർക്കും വിലപ്പെട്ട രചന. മലയാള പത്രപ്രവർത്തനത്തിന്റെ ഭാവാത്മകമായ തിരുത്തലുകൾക്കു പ്രചോദനമാകുന്ന വയാണ് ഇതിലെ തുറന്നെഴുത്തുകൾ.
ഒപ്പം സംസ്കാരത്തിന്റെയും ധർമത്തിന്റെയും കൈപിടിക്കുന്ന പത്രപ്രവർത്തനത്തിന്റെ പരിമിതികളെ അക്കമിട്ടു പറയുകയും ചെയ്യുന്നു. ഭാഷയ്ക്കും ചരിത്രത്തിനും വിലപ്പെട്ടത്.
വിശ്വമഹാപ്രതിഭകളും സംഭവങ്ങളും സവിശേഷദിനങ്ങളും ദിനാങ്കിത ശ്രേണിയിൽ
(ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെ)
ജോസ് ചന്ദനപ്പള്ളി
പേജ്: 693, വില: 750
അനശ്വര ബുക്സ്, തിരുവനന്തപുരം
ഫോൺ: 9496196751
ചരിത്രത്തിൽനിന്ന് അതതു ദിവസത്തെ സംഭവങ്ങളെയും വ്യക്തികളെയും ഓർമിച്ചെടുക്കുകയും സംക്ഷിപ്തവിവരണം നല്കുകയും ചെയ്യുന്ന പുസ്തകം. മാധ്യമങ്ങൾക്കും പഠിതാക്കൾക്കും
ചരിത്രകുതുകികൾക്കും റഫൻസിന് ഉപയോഗിക്കാവുന്നത്.
ഓർമകൊണ്ട് തുറക്കാവുന്ന വാതിൽ
കെ.ജി.എസ്
പേജ്: 136, വില: 150
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
ലോകത്തെ കവിതയുടെ കണ്ണിലൂടെ കാണാനും ആസ്വദിക്കാനും അസ്വസ്ഥമാകാനും പ്രേരിപ്പിക്കും ഈ വാക്കുകൾ . പ്രമേയത്തിനും ദേശത്തിനും അതിരുകളില്ലാത്ത കവിതകൾ.
സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം
സന്ദീപ് സലീം
പേജ്: 79, വില: 120
പാപ്പാത്തി പുസ്തകങ്ങൾ, തിരുവനന്തപുരം.
ജീവിതത്തെ നിരീക്ഷിക്കുകയും തിരുത്തുകയും കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കവിതകൾ. സ്വന്തം കവിതകൾ മാത്രമല്ല ഒക്ടോവിയോ പാസിന്റേതുൾപ്പെടെ വിഖ്യാതരുടെ കവിതകളുടെ പരിഭാഷയുമുണ്ട്.
ലോഗോസ് ക്വിസ് പഠനസഹായി 2020
സെബാസ്റ്റ്യൻ തോമസ് മുട്ടാർ
പേജ്: 263, വില: 120
സെന്റ് ജോർജ് പബ്ലിക്കേഷൻസ്,
മുട്ടാർ, ആലപ്പുഴ
ഫോൺ: 9847929526, 8330833526
നിയമാവർത്തനം 22-34 പ്രഭാഷകൻ 18-22, മർക്കേസ് 1-8, 1കോറിന്തോസ് 1-8 എന്നിവയിൽനിന്നുള്ള ചോദ്യോത്തരങ്ങളാ ണ് ഇതിലുള്ളത്. ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഏറ്റവും ലളിതമായി ആശ്രയിക്കാവുന്നത്.
ദേവീനഗരത്തിലെ അഭയാർഥികൾ
കെ.ആർ. സുരേന്ദ്രൻ
പേജ്: 232, വില: 250
കറന്റ് ബുക്സ്, തൃശൂർ
മുംബൈ പശ്ചാത്തലമാക്കി എഴുതിയിരിക്കുന്ന നോവൽ. ആ നഗരത്തിൽ ജീവിക്കുന്ന മലയാളി കളുടെയും അവരുടെ ജീവിതത്തിലൂടെ മഹാനഗരത്തിന്റെ സങ്കീർണതകളെയും തുറന്നുകാട്ടുന്നു.
സീത ജയ്ശ്രീറാം വിളിച്ചിട്ടില്ല
കെ.ഇ.എൻ.
പേജ്: 271, വില: 300
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
ഫാഷിസ്റ്റ് വിരുദ്ധ ലേഖനങ്ങളുടെ സമാഹാരം. രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്ണുത യുടെയും അക്രമപ്രവർത്തനങ്ങളുടെയും അകവേരുകൾ ചികയുന്ന ചിന്തോദ്ദീപക ലേഖനങ്ങൾ. സമകാലിക വാർത്തകളെയും രാഷ്ട്രീയത്തെയും തിരിച്ചറിയാൻ ചരിത്രത്തെയും ഇതിഹാസങ്ങളെയും സാഹിത്യത്തെയും പഠനവിധേയമാക്കുന്നു. ന്യൂനപക്ഷവിരുദ്ധമായ ഭരണകൂട നീക്കങ്ങളെ തുറന്നു കാണിക്കുകയും ചെയ്യുന്നു.
തിരയോര ചരിത്രത്തിലെ തിരുശേഷിപ്പുകൾ
റോബർട്ട് പനിപ്പിള്ള
പേജ്: 196, വില: 200
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
തെക്കൻ തിരുവിതാംകൂറിലെ തീരദേശത്തുനിന്ന് പ്രശസ്തിയിലേക്ക് ഉയർന്ന വ്യക്തികളുടെ ജീവിതം പരിചയപ്പെടുത്തുന്ന പുസ്തകം. അതിശയകരവും അറിയേണ്ടതുമാണ് ഈ ജീവിതകഥകൾ.