മാതാപിതാക്കളും മക്കളും അറിയാൻ
എഡിറ്റർ: ഡോ. തോമസ് കുഴിനാപ്പുറത്ത്
പേജ് 167, വില: 180 രൂപ
ദി കമ്മീഷൻ ഫോർ തിയോളജി & പബ്ലിക്കേഷൻ, മേജർ ആർച്ച്ബിഷപ്സ് ഹൗസ്, പട്ടം, തിരുവനന്തപുരം.
ഫോൺ: 8129482279
കുടുംബജീവിതത്തിന്‍റെ ആത്മീയവും ഭൗതികവുമായ കെട്ടുറപ്പിനു സഹായിക്കുന്ന ലേഖനങ്ങൾ. മാനവികതയിലും ക്രൈസ്തവ മൂല്യങ്ങളിലും അടിയുറച്ച കുടുംബജീവിതത്തിനു സഹായകമായ വിഷയങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 17 ലേഖനങ്ങളാണ് ഉള്ളടക്കം. ജസ്റ്റിസ് ജെ.ബി. കോശിയുടേതാണ് അവതാരിക.
ഓർമകളിൽ ഒരു താവളം
ആകാശങ്ങളിൽ അഭയം
നിശയുടെ സങ്കീർത്തനങ്ങൾ
ജോസ് വട്ടപ്പലം
പേജ് 336, വില: 320 രൂപ
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം
ഫോൺ: 9447536240
മുൂന്നു നോവലുകൾ. വ്യത്യസ്തമായ പ്രമേയങ്ങളും ലളിതമായ ശൈലിയും ഈ നോവലുകളെ വായനാക്ഷമമാക്കിയിരിക്കുന്നു. വ്യക്തിബന്ധങ്ങളുടെ സങ്കീർണത, മനുഷ്യന്‍റെ ഏകാന്തത, നന്മയിലേക്കുള്ള മനഃസാക്ഷിയുടെ വിളി എന്നിവയൊക്കെ ഒരു സങ്കീർത്തനംപോലെ വായനക്കാരനെ ഓർമിപ്പിക്കുന്ന കഥകൾ.
രമേശ് ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങൾ
പേജ് 378, വില: 300 രൂപ
ശ്രേഷ്ഠ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
2011 മുതൽ 2016 വരെ കേരളനിയമസഭയിൽ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് എംഎൽഎ എന്ന നിലയിലും ആഭ്യന്തര-വിജിലൻസ് മന്ത്രി എന്ന നിലയിലും നടത്തിയിട്ടുള്ള പ്രസംഗങ്ങൾ ചരിത്രരേഖകളാണ്. വിദേശമലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ, പാമോലിൻ കേസ് വരെ വിഷയമാകുന്ന 160 പ്രസംഗങ്ങൾ. കേരളരാഷ്‌ട്രീയ ചരിത്രത്തിന്‍റെ ഭാഗമായ വിഷയങ്ങൾ. എ.കെ. ആന്‍റണിയുടേതാണ് അവതാരിക.
യുറോപ്പിന്‍റെ മഹാസംസ്കൃതിയിലൂടെ
ജോയ് പാറയിൽ
പേജ് 160, വില: 150 രൂപ
മോഡേൺ ബുക്സ്, സുൽത്താൻബത്തേരി, വയനാട്.
ലണ്ടൻ, ബെൽജിയം, നെതർലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, വത്തിക്കാൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലൂ ടെയുള്ള യാത്രകളാണ് ഇതിൽ വിവരിക്കുന്നത്. വർത്തമാനകാല വിശേഷങ്ങൾക്കൊപ്പം ഓരോ സ്ഥലത്തെയുംകുറിച്ചും കാഴ്ചകളെക്കുറിച്ചുമുള്ള ലഘുചരിത്രവും നല്കിയിട്ടുണ്ട്. ഫോട്ടോകളും ഉൾപ്പെടുത്തിയിരിക്കുന്നു.