അന്വേഷിയുടെ മതം
ഫാ. റാഫേൽ നീലങ്കാവിൽ
പേജ് 200, വില: 200 രൂപ
ആത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
സാർവത്രിക സ്നേഹമതത്തിനും ദൈവ- മനുഷ്യ ഐക്യത്തിനും മതാത്മക നിരൂപണത്തിനും സഹായഗ്രന്ഥം. വിശ്വാസികളുടെ എണ്ണം എന്തുകൊണ്ട് കുറയുന്നു? മെത്രാന്മാരെയും പുരോഹിതരെയും സന്ന്യസ്തരെയും നിശിതമായി വിമർശിക്കേണ്ടതെങ്ങനെ? വിശ്വാസികൾക്കും അവിശ്വാസികൾക്കും വേണ്ടി അപഗ്രഥനങ്ങൾ. ദൈവം, ആത്മാവ്, കുടുംബം, മതങ്ങൾ, സ്നേഹം, മരണാനന്തര ജീവിതം, പുനർജന്മം, പൗരോഹിത്യം, സന്ന്യാസം, വിവാഹം, കുമ്പസാരം … എന്നിവയെക്കുറിച്ചുള്ള ചിന്തകൾ. മാധ്യമങ്ങളിൽ മതങ്ങളെ അപ്പാടെ വിമർശിക്കുന്നവരും സഭ മുഴുവൻ നന്മകൾ നിറഞ്ഞിരിക്കുന്നു എന്ന് വാദിക്കുന്നവരും അറിയേണ്ട നിരവധി കാര്യങ്ങൾ. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അവതാരിക. ബിഷപ് മാർ റാഫേൽ തട്ടിലിന്റെ ആശംസ.
ആകാശഗംഗ
ഉല്ലല ബാബു
പേജ് 43, വില: 40 രൂപ
ആത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
കുട്ടികൾക്കുവേണ്ടിയുള്ള ചെറു നോവൽ. ഒറ്റയിരിപ്പിനു വായിച്ചുരസിക്കാൻ തക്കവിധം കഥയിലുടനീളം ആകാംക്ഷ നിലനിർത്തുന്നു. കഥയോടൊപ്പം ചിത്രങ്ങളും നല്കിയത് ആകർഷണീയം.
INDIA@ 2070
Getting the Jugaads to fly
Jose Puttanani
Page 173, Price: 200
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
രാജ്യത്തെയും അടിസ്ഥാന പ്രശ്നങ്ങളെയും വിലയിരുത്താൻ സഹായിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുന്ന വിവരങ്ങളും നിരീക്ഷണങ്ങളുമാണ് ലേഖകൻ നടത്തിയിരിക്കുന്നത്. ഇതിലേക്ക് ആവശ്യമായ വിവരങ്ങൾക്ക് കൂടതലും ആശ്രയിച്ചിട്ടുള്ളത് ഇന്റർനെറ്റിനെയാണ്.
ഇന്ത്യയെ വികസിതരാജ്യമാക്കാം
ജോസ് പുറ്റനാനി
പേജ് 173, വില: 200 രൂപ
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
മേൽപ്പറഞ്ഞിരിക്കുന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ.
മൺചിരാത്
സിസ്റ്റർ ശോഭ സിഎസ്എൻ
പേജ് 144, വില: 130 രൂപ
ആത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
ധ്യാനത്തിനു സമാനമായ വായനയ്ക്ക് തെരഞ്ഞെടുക്കാവുന്ന പുസ്തകം. ജീവിതത്തിന്റെ വ്യത്യസ്ത പ്രശ്നങ്ങളെ ആത്മീയമായും ചിന്തോദ്ദീപകമായും സമീപിക്കുന്നു. ദൈവത്തോടൊപ്പമുള്ള മനുഷ്യന്റെ പ്രയാണത്തിൽ ലഭ്യമാകുന്ന ശാന്തതയും സമാധാനവും ഈ ലേഖനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗൗരവമുള്ള ജീവിത നിരീക്ഷണങ്ങൾ.
KURAVILANGAD
THE SANCTIFIED COMMUNITY
Prof. George John Nidhiri
Page 272, Price: 250
For copies Contact Author
Phone: 9388504525, 04822-230373
കുറവിലങ്ങാട്ടെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിന്റെ വേരുകൾ തിരയുന്ന പുസ്തകം. പാരന്പര്യവും ലഭ്യമായത്ര ചരിത്രരേഖകളും ഇതിലുണ്ട്. പരിശുദ്ധ കന്യാസ്ത്രീമറിയവുമായി ഇവിടത്തെ ക്രൈസ്തവർക്കുള്ള ബന്ധത്തിന്റെ ഉറവിടവും അന്വേഷിക്കുന്നുണ്ട്. ഒപ്പം കുറവിലങ്ങാട് എന്ന ദേശത്തിന്റെ ചരിത്രവും സമാന്തരമായി നീങ്ങുന്നു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേതാണ് അവതാരിക.
PARAMASOONYAM
Philosophy For 21st Century
Jose Puttnani
Page 152, Price: 200
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
ശാന്തമായ ജീവിതത്തിനും ആത്മസായൂജ്യത്തിനും സഹായിക്കുന്ന ചിന്താശകലങ്ങൾ. അനുദിനജീവിതത്തിൽ സംഘർഷവും ആർത്തിയുമില്ലാതെ ജീവിക്കാൻ ഈ ചിന്താനുറുങ്ങുകൾ സഹായകമാണ്.
അഹിംസയിൽ വിപ്ലവത്തിന്റെ രാജപാതകൾ
ബി. ഷിഹാബ്
പേജ് 106, വില: 100 രൂപ
സാമൂഹ്യപാഠം പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 8089296744
രണ്ടോ മൂന്നോ വരികളുള്ള ചെറുകവിത കളുടെ സമാഹാരം. വാക്കുകളുടെ കുറവ് ആശയങ്ങളുടെ തീവ്രതയെ ബാധിക്കുന്നി ല്ല. സന്പന്നമായ നിരീക്ഷണങ്ങൾ.