![](/NewsImages/railway_cross_130524.jpg) |
2014ല്‍ മിസ് കേരളയായപ്പോള്‍ പ്രധാന ലക്ഷ്യം സിനിമ തന്നെയായിരുന്നു. മധുരനാരങ്ങയില്‍ അസി. ഡയറക്ടറായ സുഹൃത്തു നല്കിയ ഫോട്ടോ കണ്ട് ചാക്കോച്ചന് എന്നെ ജമ്നാപ്യാരിയിലേക്കു വിളിച്ചു. വീട്ടില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒറ്റ സിനിമയില്‍ നിര്‍ത്താമെന്നു പറഞ്ഞാണ് അതില്‍ അഭിനയിച്ചത്. പക്ഷേ, സിനിമയോട് ഇഷ്ടം തോന്നി. അവസരങ്ങള്‍ വന്നു. തുടര്‍ന്ന് ഒരേ മുഖം, സഖാവ്, ഒരു മെക്സിക്കന്‍ അപാരത. മെക്സിക്കന്‍ അപാരത ഇന്‍ഡസ്ട്രി ഹിറ്റായി. തുടര്‍ന്നു വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക്. |