അഞ്ചു മുതല്‍ 14 ദിവസം വരെയാണ് ബീജഗര്‍ഭകാലം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഇത്രയും ദിവസം വേണം.
പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍
ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ എന്നിവയും അപൂര്വമായുണ്ടാവാം.
മസ്തിഷ്ക വീക്കം ഉണ്ടാകാനുള്ള സാധ്യതയേറെയാണ് .
കഠിനമായ ശ്വാസകോശ പ്രശ്നങ്ങള്‍ ഉണ്ടാകും.
24-28 മണിക്കൂറിനകം രോഗി കോമ അവസ്ഥയിലാകും.
രോഗസാധ്യത
മലേഷ്യയിലും സിംഗപ്പൂരിലും പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ്ബാധ പന്നികളുമായി അടുത്ത ബന്ധമുള്ള ആളുകളിലായിരുന്നു.
ഇന്ത്യയിലും ബംഗ്ലാദേശിലും നേരത്തെ ഉണ്ടായ വൈറസ്ബാധ വവ്വാലുകളാല്‍ മലിനമാക്കപ്പെട്ട ഈന്തപ്പഴമോ ഈന്തപ്പഴ ജ്യൂസോ കഴിച്ച ആളുകളിലായിരുന്നു.
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കുള്ള രോഗപകര്‍ച്ചയും സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍ രോഗപ്പകര്ച്ചയുടേയും അപകടസാധ്യതയുടേയും ഗൗരവവും പ്രാധാന്യവും വര്‍ധിക്കുന്നു.
രോഗസ്ഥിരീകരണം
രോഗത്തിന്റെ കാഠിന്യാവസ്ഥയിലും രോഗം കുറയുന്ന അവസ്ഥയിലും ലബോറട്ടറി പരിശോധനകളിലൂടെ രോഗസ്ഥിരീകരണം നടത്താം.
തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നുമുള്ള സ്രവങ്ങള്‍, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്ഫ്ളൂയിഡ് എന്നിവയില്‍നിന്നും പോളിമിറേസ് ചെയിന്‍ റിയാക്ഷന് വൈറസിനെ വേര്‍തിരിച്ചെടുക്കാം.
രോഗം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും രോഗ സ്ഥിരീകരണം നടത്താന്‍ സാധിക്കും
രോഗചികിത്സ
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനാല്‍ അണുബാധാ നിയന്ത്രണ പ്രവര്‍ത്തനങ്ങളും, ശരിയായ രോഗ ചികില്‍സ, നഴ്സിംഗ് പരിചരണ രീതികളും ആശുപത്രിജന്യ രോഗപ്പകര്‍ച്ച നിയന്ത്രിക്കാന്‍ അനിവാര്യമാണ്
റിബാവൈറിന്‍ എന്ന മരുന്ന് ഫലപ്രദമാണെങ്കിലും മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാത്തതും ചികില്‍സാ പ്രയോഗം കൃത്യമായി നിർണയിക്കപ്പെടാത്തതുമാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
വവ്വാലില്‍നിന്നുള്ള രോഗബാധ ഒഴിവാക്കാന്‍
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ രോഗബാധയുണ്ടാകാം.
വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത് .
വവ്വാലുകള്‍ കടിച്ച ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കരുത്.
രോഗിയില്‍നിന്ന് രോഗം പകരാതിരിക്കാന്‍
രോഗിയുമായി സമ്പര്‍ക്കമുണ്ടായശേഷം കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുക
രോഗികിടക്കുന്ന സ്ഥലത്തു നിന്ന് അകലം പാലിക്കുക
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക
രോഗിയുടെ വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകി ഉണക്കുക
ആശുപത്രികളില്‍
രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളേയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
രോഗം സംശയിക്കുന്നവരോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും ഇടപെടുമ്പോഴും മാസ്കും കയ്യുറകളും ധരിക്കുക
രോഗികളെ പരിചരിക്കുമ്പോള്‍ വ്യക്തിഗത സുരക്ഷാസംവിധാനം ഉപയോഗിക്കുക
സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും നിപ്പ രോഗികളോടും സ്വീകരിക്കുക.
രോഗമുണ്ടെന്ന് സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക
സുരക്ഷാരീതികള്‍
കൈ ശുചിയാക്കുന്ന ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിക്കുക
ചികിത്സയ്ക്കുപയോഗിച്ച ഉപകരണങ്ങള്‍ , രോഗിയുടെ വസ്ത്രം, കിടക്ക വിരി എന്നിവയെല്ലാം സുരക്ഷിതമായി കൈകാര്യം ചെയ്യുക.
നിപ്പാ രോഗികളെ മറ്റ് രോഗികളുമായി ഇടപെടാന്‍
സാധിക്കാത്ത വിധം വേര്‍തിരിച്ച വാര്‍ഡുകളിലേക്ക് മാറ്റുക.
ഐസൊലേഷന്‍ വാര്‍ഡില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക
രോഗം പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ നിര്‍ബന്ധമാണ്.
അണുനാശിനികളായ ക്ലോറെക്സിഡിന്‍ / ആൽക്കഹോൾ അടങ്ങിയ സാവ്ലോണ് പോലുള്ള ഹസ്ത ശുചീകരണദ്രാവകങ്ങള് കൊണ്ട് പരിചരണത്തിനു ശേഷം കൈകള്കഴുകുക.
പരിചരണ ഉപകരണങ്ങള്‍ ഡിസ്പോസിബിള്‍ ആകുന്നതാണ് നല്ലത്.
പുനരുപയോഗം ആവശ്യമെങ്കില്‍ ശരിയായ രീതിയിൽ അണുനശീകരണം ഉറപ്പാക്കണം.
ഓട്ടോക്ലേവ് ചെയ്യുക - 2ശതമാനം ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക.
മൃതദേഹത്തില്‍നിന്നു രോഗം പകരാതിരിക്കാന്‍
മൃതദേഹം കൊണ്ടുപോകുമ്പോള്‍ മുഖവുമായും ശരീരസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
മുഖത്ത് ചുംബിക്കുക, കവിളില്‍ തൊടുക തുടങ്ങിയ സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
മൃതദേഹം കുളിപ്പിക്കുമ്പോള്‍ മുഖം മറയ്ക്കുക.
മൃതദേഹം കുളിപ്പിച്ച ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കണം.
മരിച്ചയാള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ , പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകുക.
കിടക്ക, തലയിണ പോലുള്ളവ സൂര്യപ്രകാശത്തില്‍ കുറച്ചധികം ദിവസം ഉണക്കുക.