തിരുവനന്തപുരം: വവ്വാലുകൾ വഴി പകരുന്ന ഹെനിപ ജനുസിൽപ്പെട്ട നിപ്പ വൈറസിനു മരുന്നുകണ്ടെത്തിയിട്ടില്ലെന്നും പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ. നിപ്പ വൈറസ് ബാധയ്ക്കു മരുന്നില്ല. രോഗലക്ഷണങ്ങൾക്കു മാത്രമാണു ചികിത്സ. അതിനാൽ പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു.
വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടൈ ഇന്റൻസീവ് കെയർ യൂണിറ്റിൽ പരിപാലിക്കണം. രോഗം പകരാതിരിക്കാനുള്ള നട പടികൾ സ്വീകരിക്കേണ്ടതുണ്ട്. മരണം കുറക്കാനുള്ള പോംവഴികൾ കണ്ടെത്തണം. ജനങ്ങൾക്കു ബോധവത്കരണം നൽകുക തുടങ്ങിയവ മാത്രമാണു ചെയ്യാനു ള്ളത്.
വൈറസ് ബാധയേറ്റാൽ അഞ്ചു ദിവസം മുതൽ രണ്ടാഴ്ചയ്ക്കണം രോഗലക്ഷണം പ്രകടമാകും. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണു രോ ഗലക്ഷണം. ചുമ, വയറുവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്. രോഗം ഗുരുതരമായാൽ ശ്വസതടസം അനുഭവപ്പെട്ടു മരണം സംഭവിക്കാം. രോഗിയുമായി അടുക്കുന്നവർ അതീവശ്രദ്ധ പുലർത്തണം. കൈയുറയും മാസ്കും ധരിച്ചു രോഗിയെ സമീപിക്കണം. രോഗിയെ പരിചരിക്കുന്നവർ കൈ സോ പ്പുപയോഗിച്ച് ഇടവിട്ടു കഴുകണം. രോഗിയുടെ വസ്ത്രങ്ങൾ പ്രത്യേകം സൂക്ഷിക്കണം.