വ്യക്തികളെ അണുവിമുക്തരാക്കാന്‍ ആധുനിക മാതൃകയുമായി കാണ്‍പൂര്‍ ഐഐടിയിലെ അധ്യാപകര്‍
Thursday, April 30, 2020 4:08 PM IST
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തികളെ അണുവിമുക്തരാക്കുന്നതിനായി ആധുനിക മാതൃക അവതരിപ്പിച്ച് കാണ്‍പൂര്‍ ഐഐടിയിലെ അധ്യാപകര്‍ രംഗത്ത്.
കാണ്‍പൂര്‍ ഐഐടിയിലെ ഡോ. ദീപു ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഡോ. മാനീന്ദ്ര അഗര്‍വാള്‍, ഡോ. ജെ. രാംകുമാര്‍, ഡോ. മൈനാക് ദാസ്, ഡോ. ശന്തനു മിശ്ര, ഡോ. എസ്. ഗണേഷ് എന്നിവരാണ് പുതിയ നിര്‍മിതിക്കു പിന്നില്‍.
കെട്ടിടങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പ്രവേശിക്കുന്ന വ്യക്തികളെ, സ്ഥാപനത്തിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും പൂര്‍ണമായി അണുവിമുക്തരാക്കുന്നതിനായുള്ള മാതൃകയാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനായി ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേയിംഗ് ചേംബര്‍, തെര്‍മല്‍ ഷോക്ക് ചേംബര്‍, ആറ്റൊമൈസിംഗ് ഫാന്‍ എന്നിവയാണ് സജ്ജീകരിക്കേണ്ടത്. ഡിസ്ഇന്‍ഫെക്ടന്റ് സ്പ്രേയിംഗ് ചേംബറിലേക്ക് കയറി നില്ക്കുന്ന വ്യക്തിയുടെ ശരീരമാസകലം ആദ്യം ഡിസ്ഇന്‍ഫക്റ്റന്റ് ദ്രാവകം സ്പ്രേ ചെയ്യും.
തുടര്‍ന്ന് 30 സെക്കന്‍ഡുകള്‍ക്ക് ശേഷം ഈ വ്യക്തി 5560 ഡിഗ്രി സെല്‍ഷ്യസ് താപനില സജ്ജീകരിച്ചിരിക്കുന്ന തെര്‍മല്‍ ഷോക്ക് ചേംബറിലേക്ക് കടന്നു നില്‍ക്കണം. 10 സെക്കന്‍ഡിനു ശേഷം പുറത്തിങ്ങുന്ന വ്യക്തിയുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ ഉള്ള യാതൊരു അണുക്കളും ഉണ്ടായിരിക്കില്ല.