പകർച്ചപ്പനി: ജാഗ്രത വേണം
Friday, March 6, 2020 2:26 PM IST
തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. തൂവാല ഇല്ലാത്ത സാഹചര്യത്തിൽ കൈമടക്കുകളിലേക്കോ മറ്റു വസ്ത്രഭാഗങ്ങളിലേക്കോ തുമ്മുക. രോഗാണുക്കൾ വായുവിലെത്തുന്നതു പരമാവധി ഒഴിവാക്കണം.
* പകർച്ചപ്പനി (ഇൻഫ്ളുവൻസ)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
* ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് പുരട്ടി നന്നായി കഴുകി വൃത്തിയാക്കുക.
* വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
* ആൾക്കൂട്ടങ്ങൾക്കിടയിൽ ഏറെനേരം ചെലവഴിക്കുന്നത് ഒഴിവാക്കുക.
* മുറികളിൽ വേണ്ടത്ര വായുസഞ്ചാരത്തിനുളള സൗകര്യമേർപ്പെടുത്തുക. * ആരോഗ്യശീലങ്ങൾ പാലിക്കുക, ആരോഗ്യഭക്ഷണം ശീലമാക്കുക.
രോഗവ്യാപനം തടയാം
*തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു
മറയ്ക്കുക. * കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കൈ കൊണ്ടു സ്പർശിക്കുന്നത്്് ഒഴിവാക്കുക. സ്പർശിക്കാനിടയായാൽ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.
* രോഗബാധിതരുമായി അടുത്തിടപഴകുന്നത്് ഒഴിവാക്കുക. രോഗബാധിതർ ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ആഹാരം എന്നിവ മറ്റുളളവർ പങ്കിടരുത്.
* പകർച്ചപ്പനി മാറുന്നതുവരെ ജോലിക്കും പഠനത്തിനും പോകുന്നതും മറ്റുളളവരുമായി അടുത്തു പെരുമാറുന്നതും ഒഴിവാക്കണം.
കൊതുകു പെരുകുന്നതു തടയണം
* കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യമൊരുക്കരുത്. വീടിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന പാത്രങ്ങൾ, ടയർ ട്യൂബുകൾ, റബർ തോട്ടങ്ങളിലെ ചിരട്ടകൾ തുടങ്ങിയവയിൽ വേനൽമഴയിലെ വെളളം കെട്ടിനില്ക്കാൻ സാധ്യതയുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളം പോലും കൊതുകുകൾക്കു മുട്ടയിടാനുളള ഇടങ്ങളായി മാറുന്നു.
* വേനൽക്കാലത്ത് ഈഡിസ് മുട്ടകൾ നശിക്കില്ല. ചൂടുകൂടിയ കാലാവസ്ഥയിലും ഈഡിസ് മുട്ടകൾ കേടുകൂടാതെ തുടരും. പിന്നെ ഇടയ്ക്കിടെ മഴയും ചൂടും ഇടകലർന്നു വന്നുപോകുന്ന കാലാവസ്ഥാ വ്യതിയാനവും. ഒരു തുളളി വെളളം കിട്ടിയാൽ മുട്ട വിരിയും. അതിനാൽ വെളളം കെട്ടിനില്ക്കാനുളള സാഹചര്യം പരമാവധി ഒഴിവാക്കണം.
* ഉപയോഗിക്കാത്ത കക്കൂസുകളുടെ ഫ്ളഷ് ടാങ്കുകൾ, ക്ലോസറ്റുകൾ എന്നിവയിൽ കൊതുകുകൾ മുട്ടയിടാനുളള സാഹചര്യം ഏറെയാണ്. അതിനാൽ അവ നന്നായി മൂടിയിടണം.
പനി അവഗണിക്കരുത് രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
പനിവന്നാൽ ഗുരുതരമായ ലക്ഷണങ്ങൾ
*ഉയർന്ന താപനിലയും ജന്നിയും
*വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു രക്തസ്രാവം
*കറുത്ത നിറത്തിലുള്ള മലം.
*ഛർദിലിൽ രക്തമയം
*മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ
*മൂത്രത്തിന്റെ അളവുകുറയുക
*പനിയോടൊപ്പം ശ്വാസംമുട്ടൽ
*പനിയും സുബോധമില്ലാത്ത സംസാരവും
*പനിയോടൊപ്പം നെഞ്ചുവേദന
*വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ
*ഉയർന്ന താപനില, തൊണ്ടവേദന, *കഫമില്ലാത്ത ചുമ
*പനിക്കുശേഷം അതിയായ ക്ഷീണം
*പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും
പനിവന്നാൽ ചെയ്യേണ്ടത്
*വിശ്രമമാണ് അവശ്യം വേണ്ടത്. ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം,
കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം)
*ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകൾ, ദേഹം എന്നിങ്ങനെ തുടയ്ക്കുക.
*പനിവരുന്പോൾ കഴിവതും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്.
*പനി മൂന്നുദിവസത്തിലേറെ നിന്നാൽ രക്തപരിശോധന നടത്തേണ്ടതാണ്. പനി വന്നാൽ അരുത്:
* വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്
*ഐസ് ഉപയോഗിച്ച് നെറ്റിയും ശരീരവും തണുപ്പിക്കരുത്
*ശരീരം കന്പിളികൊണ്ട് പുതയ്ക്കരുത്.
*ശരീരവേദനയ്ക്ക് വേദനസംഹാരികൾ ഒന്നും
ഉപയോഗിക്കരുത്. ആസ്പിരിൻ, ബ്രൂഫൻ, ഡൈക്ളോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകൾ രക്തസ്രാവത്തിന് കാരണമാവാം
* കണ്ണിലെ മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തമാകണമെന്നില്ല. രോഗനിർണയം നടത്താതെ മറ്റു ചികിത്സകൾ (ഒറ്റമൂലി തുടങ്ങിയവ) ചെയ്യുന്നത് അപകടമാവാം.
എലിപ്പനി തടയാം
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാനിടയായവർ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക- ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കുന്നതു ഗുണപ്രദം.
* മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്്. എലികൾ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
* വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
* കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക.
*ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
* കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക
* കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.
* കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തിൽ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.
* കുടിക്കാൻ തിളപ്പിച്ചാറിച്ച വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും
ക്ലോറിനേഷൻ നടത്തുക.
* ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, കടകൾ എന്നിവിടങ്ങളിൽ എലികൾ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കുക
* കെട്ടിക്കിടക്കുന്ന വെളളത്തിൽ ചവിട്ടാനിടയായാൽ അണുനാശിനി ചേർത്ത വെളളത്തിൽ കാൽ കഴുകുക.
* കൈകാലുകളിൽ മുറിവുകളുണ്ടായാൽ ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക.