ഹെൽത് കോർണർ
Wednesday, November 20, 2019 2:51 PM IST
കൈ മുറിഞ്ഞാൽ
കറിക്കരിയുന്നതിനിടെ കൈ മുറിഞ്ഞാൽ അല്പം ചെറിയ ഉള്ളി ചതച്ച് മുറിവിൽ വച്ചു കെുക. ഉളളിയുടെ ആൻറി സെപ്റ്റിക് ഗുണമാണ് മുറിവുണക്കുന്നത്. ബാക്ടീരിയ, മൈക്രോബുകൾ എന്നിവയെ തടയുന്നതിനും ഫലപ്രദം. നീർവീക്കം തടയുന്നതിനും സഹായകം. വിറ്റാമിൻ സി, ബി1, കെ, ബയോിൻ, കാൽസ്യം, ക്രോമിയം, ഫോളിക്കാസിഡ്, ഡയറ്ററി നാരുകൾ എന്നിവയും ഉളളിയിൽ ധാരാളം.
കൊളസ്ട്രോൾ കുറയ്ക്കാം
ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്്മ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഉളളി ഗുണപ്രദം. വിവിധതരം കാൻസറുകൾ തടയുന്നതിനും ഉളളി ഗുണപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ടൈപ്പ് 2 പ്രമേഹബാധിതരിൽ രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിന് ഉളളിയിലടങ്ങിയ ക്രോമിയം സഹായകം.ഉളളി പച്ചയ്ക്കു കഴിക്കുന്നതു കൊളസ്ട്രോൾ കുറയ്ക്കുന്നതിനു ഗുണപ്രദം.
കാൻസർ പ്രതിരോധം
സ്തനാർബുദം, കുടലിലെ അർബുദം, ശ്വാസകോശ അർബുദം, ലുക്കേമിയ തുടങ്ങിയയുടെ ചികിത്സയ്ക്ക് മഞ്ഞളിന്റെ ആൻറി ഓക്സിഡൻറ് സ്വഭാവം ഗുണപ്രദമാണെന്നു ഗവേഷണങ്ങൾ പറയുന്നു. ചെറിയ മുറിവുകൾ, പൊളളലുകൾ എന്നിവയെ അണുബാധയിൽ നിന്നു രക്ഷിക്കുന്നു. ജലദോഷം, ചുമ, സന്ധിവേദന, സന്ധിവാതം, മുഖക്കുരു, വിവിധതരം ആമാശയ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയ്ക്കു മഞ്ഞൾ ഉപയോഗിക്കുന്നു. ചെറുചൂടുവെളളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം അകറ്റാം.
മഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം
ജൈവരീതിയിൽ കൃഷി ചെയ്ത മഞ്ഞൾ വാങ്ങി പുഴുങ്ങി ഉണക്കി പൊടിപ്പിച്ചെടുക്കണം. പാചകത്തിന് അത്തരം മഞ്ഞൾപ്പൊടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ദഹനക്കേട് മാറ്റാം
ആൻറി ഓക്സിഡൻറ് ഗുണമുളളതിനാൽ ജീരകം ആരോഗ്യജീവിതത്തിനു ഗുണപ്രദം. ജീരകം ചേർത്തു തിളപ്പിച്ച വെള്ളം ഗുണപ്രദം. നീർവീക്കം കുറയ്ക്കുന്നു. ഡയറ്ററി നാരുകൾ ധാരാളം. ഇരുന്പ്, കാൽസ്യം, മാംഗനീസ്, പൊട്ടാസ്യം, സെലിനിയം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ജീരകത്തിലുണ്ട്. ദഹനക്കേട്, അതിസാരം, അസിഡിറ്റി, വയറുവേദന, ജലദോഷം, ചുമ, പനി, തൊണ്ടപഴുപ്പ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ജീരകം ഗുണപ്രദം. ആഹാരം ദഹിച്ചു പോഷകങ്ങളെ ശരീരം വലിച്ചെടുത്ത് ഉൗർജമാക്കുന്ന പ്രവർത്തനങ്ങളുടെ വേഗം കൂട്ടുന്നതിനു സഹായകം. സ്തനം, കുടൽ എന്നിവയിലെ കാൻസർകോശങ്ങളുടെ വളർച്ച തടയുന്നതിനു ജീരകം ഫലപ്രദമെന്നു പഠനം.