ഏറ്റവും കൂടുതൽ ഒമേഗ 3 കടുകെണ്ണയിൽ
Monday, November 18, 2019 3:17 PM IST
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശരീരവളർച്ച, വികാസം എന്നിവയ്ക്ക് അവശ്യം. ഇപിഎ, ഡിഎച്ച്എ, എഎൽഎ എന്നിങ്ങനെ ഒമേഗ 3 പലതരം. ശരീരം ഇവ ഉത്പാദിപ്പിക്കുന്നില്ല. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് ഇതു ലഭ്യമാകുന്നത്. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് അവശ്യപോഷകം. ആഴ്ചയിൽ രണ്ടുതവണ അയല, മത്തി തുടങ്ങിയ ചെറുമീനുകൾ കറിവച്ചുകഴിക്കുന്നത് ഒമേഗ 3 യുടെ ലഭ്യതയ്ക്കു സഹായകം. മീനെണ്ണ ഒമേഗ 3 ഫാറ്റി ആസിഡ് സമൃദ്ധം. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കുറവുളളവർക്ക് ക്ഷീണം, ഓർമക്കുറവ്, ചർമത്തിനു വരൾച്ച, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഡിപ്രഷൻ, രക്തസഞ്ചാര പ്രശ്നങ്ങൾ എന്നിവയ്ക്കു സാധ്യതയേറും. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഒമേഗ 3 ഫാറ്റി ആഡിഡുകൾ അവശ്യം. പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഒമേഗ3 ഫാറ്റി ആസിഡുകൾ.
മീനിൽ മാത്രമല്ല ഒമേഗ 3. ഉഴുന്ന്, രാജ്മാ, മീനെണ്ണ, കടുകെണ്ണ, സോയാബീൻ, കാബേജ്, കോളിഫ്ളവർ, തവിടു കളയാത്ത ധാന്യങ്ങൾ, വെളുത്തുളളി, ഒലിവ് എണ്ണ, പരിപ്പുകൾ തുടങ്ങിയവയിലും ഒമേഗ 3 ധാരാളം. പാംഓയിലിൽ ഉളളതിലുമധികം ഒമേഗ 3 കടുകെണ്ണയിലുണ്ട്. ഏറ്റവുമധികം ഒമേഗ 3 ഉളള പാചകഎണ്ണയും കടുകെണ്ണ തന്നെ.
ഫംഗസ് രോഗസാധ്യത കുറയ്ക്കാം
* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉപയോഗിക്കുന്ന കിടക്കവിരികൾ, ടവൽ, ചീപ്പ്് തുടങ്ങിയവ മറ്റുളളവർ ഒഴിവാക്കുക
* വിരലുകൾക്കിടയിലെ ചർമം ഈർപ്പരഹിതമായി സൂക്ഷിക്കുക. നനഞ്ഞ സോക്സ് ഉപയോഗിക്കരുത്
* ശരീരത്തിൽ മടക്കുകളും ചുളിവുകളും ഉളള ഭാഗങ്ങൾ ഈർപ്പരഹിതമാക്കി സൂക്ഷിക്കുക
* മറ്റുളളവർ ഉപയോഗിച്ച ചീപ്പ്, സോപ്പ്, തോർത്ത്, സോക്സ് മുതലായവ ഉപയോഗിക്കരുത്.
* ഇറുകിയ വസ്ത്രധാരണരീതി ഉപേക്ഷിക്കുക
* കോട്ടണ് അടിവസ്ത്രങ്ങൾ ശീലമാക്കുക. അടിവസ്ത്രങ്ങൾ കഴുകി വെയിലത്ത് ഉണക്കണം. ദിവസവും രണ്ടുതവണ മാറി ഉപയോഗിക്കുക.
* ആ ന്റി ഫംഗൽ സ്പ്രേ, പൗഡർ എന്നിവ ചർമരോഗവിദഗ്ധന്റെ ഉപദേശപ്രകാരം തെരഞ്ഞെടുത്ത് ഉപയോഗി ക്കുക. സ്വയംചികിത്സ ഒഴിവാക്കുക.