ലിറ്റർജി വിചാരങ്ങളും ദർശനങ്ങളും
ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ
പേജ്: 190, വില: 130
എച്ച്ആർഎസ് പബ്ലിക്കേഷൻസ്, മാർത്തോമ്മാ വിദ്യാനികേതൻ, ചങ്ങനാശേരി.
വിശുദ്ധ കുർബാനയും ആരാധനാക്രമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇതിൽ പ്രതിപാദിക്കുന്നു.
പൗരസ്ത്യ പാശ്ചാത്യ ആരാധനക്രമ കുടുംബങ്ങൾ, ആരാധനക്രമത്തിലെ അടയാളങ്ങളും പ്രതീകങ്ങളും, പഴയനിയമബലികളും പരിശുദ്ധ കുർബാനയും, പാപമോചനം വിശുദ്ധ കുർബാനയിൽ, വലിയ നോന്പ്: ചരിത്രവും ദൈവശാസ്ത്രവും തുടങ്ങി 14 ലേഖനങ്ങളാണ് ഉള്ളടക്കം.