HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
| Back to Home |
വിശുദ്ധിയിൽ വിടർന്ന പൂവ്
ഡോ. ജോർജ് ഓണക്കൂർ
മദർതെരേസയെ ഞാൻ കണ്ടിട്ടുണ്ട്. ആ വിശുദ്ധകരങ്ങളിൽ സ്പർശിച്ച് ആദരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു മദറിന്‍റെ കേരളസന്ദർശനവേളകളിൽ ആയിരുന്നു. ജീവിക്കുന്ന പുണ്യവതി എന്നു പ്രകീർത്തിതയായ അശരണരുടെ അമ്മ. അവർ കുഞ്ഞുങ്ങളെ ഹൃദയത്തിലേറ്റി ഓമനിച്ചു. സ്വഭവനങ്ങളിൽനിന്നു പുറംതള്ളപ്പെട്ട രോഗികളെ തെരുവുകളിൽനിന്നു കണ്ടെടുത്ത്, ന്ധനിർമ്മലഹൃദയ’ത്തിൽ അഭയം നൽകി. മദർ സ്ഥാപിച്ച പാഠശാലയ്ക്കും ആസന്നമരണർക്കുള്ള ആശ്രയകേന്ദ്രത്തിനും ഒരേ പേര്; ന്ധനിർമ്മലഹൃദയ്.’
മദറിന്‍റെ മോക്ഷപ്രാപ്തിക്കുശേഷമാണ് കൊൽക്കത്ത എന്‍റെ സന്ദർശനകേന്ദ്രമായിത്തീർന്നത്. രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ നിർവാഹകസമിതിയിൽ അംഗമായിരുന്ന വർഷങ്ങളിൽ എന്നെ ആവേശം കൊള്ളിച്ചത് ന്ധനിർമ്മലഹൃദയ’ത്തിൽ മദറിന്‍റെ അമർത്യസാന്നിദ്ധ്യം. അതോടൊപ്പം മഹാകവി രവീന്ദ്രനാഥടാഗോറിന്‍റെ ജ·സ്ഥലിയും രവീന്ദ്രഭാരതിയും സമാനതകളില്ലാത്ത സാംസ്കാരികാനുഭവമായി. എന്‍റെ താമസം ശ്രീരാമകൃഷ്ണപരമഹംസന്‍റെ സ്മരണ പുലർത്തുന്ന അതിഥിമന്ദിരത്തിൽ. അവിടെ സ്വാമി വിവേകാനന്ദന്‍റെ ചൈതന്യവും അനുഭവവേദ്യം.
ധന്യത പകർന്ന കാലയളവ്. 54 എ ലോവർ സർക്കുലർ റോഡിന്‍റെ ഞെരുക്കം അവഗണിച്ച് അതു സ്വർഗ്ഗത്തിലേക്കുള്ള വഴിതന്നെ എന്നു തിരിച്ചറിഞ്ഞ് എത്ര തവണ ഞാൻ യാത്ര ചെയ്തു! സഞ്ചാരികളെ ആകർഷിച്ചടുപ്പിക്കുന്ന ഒരു മൂന്നുനിലക്കെട്ടിടം; ന്ധമദർഹൗസ്’. ചാപ്പലിൽ മദർ പ്രാർത്ഥിച്ചിരുന്ന സ്ഥാനത്ത് ഒരു ചെറിയ രൂപം. നീലക്കരയുള്ള വെള്ളസാരി ധരിച്ചു മെല്ലെ കുനിഞ്ഞിരുന്ന് മദർ ജപമാല ചൊല്ലുകയാണ്! ആ മാതൃസ്മരണയ്ക്കു വിനയപൂർവ്വം പ്രണാമം. മദറിന്‍റെ ഭൗതികശരീരം ആ ഭവനത്തിൽത്തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്. നാളെ അവിടം തീർത്ഥാടനകേന്ദ്രമായിത്തീരാൻ പോകുന്നു.
മദറിന്‍റെ യാത്രാവഴികൾ വിസ്മയം വളർത്തുന്നതാണ്; അവിശ്വസനീയം തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തിൽ, 1910 ഓഗസ്റ്റ് 26ന് കിഴക്കൻ യൂറോപ്പിൽ അൽബേനിയയിലെ ഒരു ചെറുപട്ടണത്തിൽപ്പിറന്ന ആഗ്നസ് എന്ന ബാലിക; അവൾ പാവപ്പെട്ടവരുടെ അമ്മ, മദർ തെരേസയായി, ഭാരതരത്നമായി, ലോകാരാദ്ധ്യയായി.
യൗവനത്തിൽത്തന്നെ വൈധവ്യം അനുഭവിക്കേണ്ടിവന്ന അമ്മ ഡ്രാനാഫിൽ ബെർണായ് ന·യുടെ പാഠങ്ങൾ ശൈശവം തൊട്ടേ ആഗ്നസിനെ അഭ്യസിപ്പിച്ചു: ന്ധന്ധവീട്ടുവാതിൽക്കൽ ആഹാരമോ വസ്ത്രമോ തേടിയെത്തുന്നവരെ വെറും കൈയോടെ മടക്കി അയയ്ക്കരുത്; അവരിൽ ദൈവസാന്നിദ്ധ്യം തിരിച്ചറിയണം; മനുഷ്യസ്നേഹമാണ് ഏറ്റവും വലിയ ഈശ്വരാരാധന.’’ ചുവന്നുതുടുത്തു സുന്ദരിയായ മകളെ അമ്മ വാത്സല്യപൂർവ്വം ന്ധഹോങ്ക്സ്’ എന്നു വിളിച്ചു. ന്ധപൂമൊട്ട്’ എന്ന് അർത്ഥം. ഭാവിയിൽ മനുഷ്യസ്നേഹത്തിൽ വിടരുന്ന സുഗന്ധപുഷ്മായിത്തീരട്ടെ എന്ന് അമ്മയുടെ പ്രാർത്ഥന. അതു സഫലമാവുകയാണ്; അൾത്താരയിൽ സ്ഥാനം നേടുന്ന പരിമളസൂനമായി വിശുദ്ധ മദർ തെരേസ...
അമ്മയോടൊപ്പം പാട്ടുപാടിയും പ്രഭാഷണങ്ങൾ കേട്ടും ഏറെ സമയം ദേവാലയത്തിൽ കഴിച്ചുകൂട്ടിയ ബാല്യകാലാനുഭവം സമർപ്പിതജീവിതത്തിനു പ്രചോദനമായി. മരിയസഖ്യത്തിൽ (സൊഡാലിറ്റി) അംഗമായി ചേർന്ന ആഗ്നസ് മിഷനറിപ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞു. ഇന്ത്യയിൽ സേവനത്തിനെത്തിയ ജസ്യൂട്ട് സന്ന്യാസിമാരുടെ ചരിത്രം ഗ്രഹിച്ചു. ബംഗാളിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തുന്ന ലൊറെറ്റോ സിസ്റ്റേഴ്സിന്‍റെ കർമ്മരംഗം ആകർഷകമായി. ആറുവർഷം നീണ്ട പ്രാർത്ഥാപൂർണ്ണമായ ഒരുക്കത്തിന് ഒടുവിൽ, പതിനെട്ടാം വയസ്സിൽ പ്രിയപ്പെട്ട അമ്മയോടും സഹോദരങ്ങളോടും യാത്ര പറഞ്ഞു. കൈയുയർത്തി അമ്മ മകളെ അനുഗ്രഹിച്ചു, അവസാനമായി. ചുവന്ന പൂമൊട്ടിനെ മനുഷ്യസേവനത്തിന് എന്നേക്കുമായി സമർപ്പിക്കുകയാണ് ത്യാഗി നിയായ ആ അമ്മ...
1928 നവംബർ മാസത്തിൽ ആഗ്നസ് ഇന്ത്യയിലേക്കു കപ്പൽ കയറി, കൽക്കത്തയിൽ എത്തിച്ചേർന്നു. അവിടെനിന്ന് നാനൂറു മൈൽ അകലെ ഡാർജിലിംഗിലെ ലോറെറ്റോ കന്യകാലയത്തിൽ പ്രവേശനം. പ്രാരംഭപരിശീലനങ്ങൾ അവസാനിച്ചപ്പോൾ സിസ്റ്റർ തെരേസ എന്ന പേരു സ്വീകരിച്ചു. ലിസ്യുവിലെ ചെറുപുഷ്പം, കൊച്ചുതെരേസയുടെ ജീവിതവിശുദ്ധി സ്വന്തമാക്കാൻ ന്ധചുവന്ന പൂമൊട്ടി’ന്‍റെ വ്രതവാഗ്ദാനം.
കൽക്കത്തയുടെ പരിസരഭൂമികയിൽ ലൊറെറ്റോ സിസ്റ്റേഴ്സ് നടത്തിവന്ന സെയ്ന്‍റ് മേരീസ് സ്കൂളിൽ അദ്ധ്യാപികയായാണ് സിസ്റ്റർ തെരേസയുടെ കർമ്മകാണ്ഡത്തിനു തുടക്കമാകുന്നത്. ആദ്യംതന്നെ അവർ ബംഗാളി പഠിച്ചു. കുട്ടികളോടും മാതാപിതാക്കളോടും അവരുടെ സ്വന്തം ഭാഷയിൽ സംവദിക്കാൻ പ്രാപ്തി നേടി. ഭാരതത്തിന്‍റെ ആദ്ധ്യാത്മികതയിലേക്കും ചരിത്രപാരന്പര്യങ്ങളിലേക്കും സുഗമമായി യാത്രചെയ്യാൻ വഴിതെളിക്കുകയായിരുന്നു. എപ്പോഴും പ്രാദേശികഭാഷയിൽ സംസാരിക്കുകനിമിത്തം ന്ധബംഗാളി തെരേസ’ യെന്നു പ്രശസ്തയായി.
കുട്ടികളോടുള്ള വാത്സല്യവും കരുതലും സിസ്റ്റർ തെരേസയുടെ സവിശേഷതയായിരുന്നു. ശുചിത്വത്തിലും ആരോഗ്യസംരക്ഷണത്തിലും പ്രത്യേകം ശ്രദ്ധവച്ചു. രക്ഷാകർത്താക്കൾക്കു പരിശീലനം നൽകി; ശിശുസംരക്ഷണത്തിന്‍റെ പാഠങ്ങൾ അനുഭവവേദ്യമാക്കി. ശാന്തസുരഭിലമായ പതിനേഴുവർഷം; സന്തോഷപ്രദമായിരുന്നു ആ കാലഘട്ടം.
എല്ലാം കടപുഴകുന്ന ചുഴലിക്കാറ്റടിച്ചത് തികച്ചും യാദൃച്ഛികമായി. രണ്ടാം ലോകയുദ്ധം കെടുതികൾ വിതച്ചു. 1942ന്ധ43 കാലത്തെ ബംഗാൾക്ഷാമവും ജീവിതം ദുരിതപൂർണ്ണമാക്കി. ദാരിദ്യ്രത്തിന്‍റെ കാട്ടുതീ കത്തിപ്പടർന്നു. മാരകമായ രോഗങ്ങൾ കരിനിഴൽ വീഴ്ത്തി. കോണ്‍വെന്‍റിനുള്ളിലും സ്കൂളിലും കേന്ദ്രീകരിച്ചിരുന്ന കർമ്മശൈലി യാന്ത്രികമായി തുടർന്നുകൊണ്ടുപോകാൻ മനുഷ്യസേവനം യഥാർത്ഥദൈവാരാധനയെന്നു തിരിച്ചറിഞ്ഞ സിസ്റ്റർ തേരേസയ്ക്കു സാദ്ധ്യമായില്ല. തെരുവുകളിൽ അനാഥരായി അലയുന്ന കുട്ടികളുടെയും പുറംതള്ളപ്പെട്ട സ്ത്രീകളുടെയും പട്ടിണിയകറ്റാനും വൈദ്യപരിചരണം നടത്താനും പുതിയ വ്രതമെടുത്തു. രോഗശുശ്രൂഷയിൽ വിദഗ്ധപരിശീലനം സന്പാദിച്ചു.
ന്ധന്ധദൈവം തന്നിൽനിന്ന് വേറിട്ടു ചിലത് ആവശ്യപ്പെടുന്നുണ്ട്. നിർദ്ധനയായിത്തീർന്ന്, ദരിദ്രരിൽ ഏറ്റവും ദരിദ്രയായി ഈശ്വരനെ ഞാൻ സ്നേഹിക്കുകയും അവിടുത്തെ ഹിതം നിറവേറ്റുകയും വേണം. കിടക്കയിൽ ഞാൻ സുഖമായി ഉറങ്ങുന്പോൾ തെരുവിൽ മേൽമുണ്ടില്ലാതെ ആളുകൾ കഴിയുകയാണെന്ന തിരിച്ചറിവ് ഹൃദയഭേദകമായിരുന്നു. പങ്കുവയ്ക്കാതിരിക്കുക എന്നതു വലിയ അപരാധമാണെന്ന് എനിക്കു തോന്നി;’’ കോണ്‍വെന്‍റിനോടു വിടപറഞ്ഞശേഷം സിസ്റ്റർ താമസിച്ചത് ക്രീക്ക് ലെയിനിലെ മൈക്കിൾ ഗോമസിന്‍റെ ഭവനത്തിലാണ്. ആ കുടുംബനാഥന്‍റെ അനുസ്മരണം ഇങ്ങനെ:
അത് കടുത്ത അഗ്നിപരീക്ഷണം തന്നെയായിരുന്നു. ന്ധന്ധഒന്നും വാസ്തവത്തിൽ ഉപേക്ഷിക്കുന്നില്ല. ക്രിസ്തുവിൽ സമർപ്പിതമായ ജീവിതം അതേപോലെ, അഥവാ കൂടുതൽ ശക്തമായി. ദരിദ്രരിൽ ദരിദ്രരായവർക്ക് സേവനമനുഷ്ഠിക്കാനുള്ള ഉപകരണത്തിനു മാത്രമാണു മാറ്റം. എന്നിരുന്നാലും ലോറെറ്റോയുടെ വാതിൽ തുറന്നു പുറത്തുപോവുക എന്നതു വലിയ ത്യാഗം, ദുസ്സഹമായ അനുഭവം. കന്യാസ്ത്രീമഠത്തിൽ ചേരുന്നതിനു സ്വന്തം അമ്മയെയും സഹോദരങ്ങളെയും നാടിനെയും വിട്ടകന്നതിനെക്കാൾ കഠിനം. വല്ലാത്തൊരു മാനസികാവസ്ഥ.’’
മഠത്തിനുള്ളിൽ സഭാനിയമങ്ങൾക്ക് അനുസൃതമായി ജീവിതം നയിക്കുന്ന ഒരു കന്യാസ്ത്രീ അവിടംവിട്ട് അഗതികൾക്കിടയിൽ നേരിട്ടു പ്രവർത്തിക്കാനൊരുങ്ങുക. പലതരക്കാരും വിശ്വാസങ്ങൾ പുലർത്തുന്നവരുമടങ്ങുന്ന പൊതുസമൂഹം. അവിടെ സുരക്ഷിതത്വം ഉറപ്പാക്കണം. വർഗ്ഗീയസംഘർഷങ്ങൾ കൽക്കത്തയുടെ തെരുവുകളെ രക്തരൂഷിതമാക്കുന്നു. പട്ടിണി കൂർത്ത നഖങ്ങളാഴ്ത്തി മനുഷ്യജ·ങ്ങൾ പിളർക്കുന്നു. മനുഷ്യർ കൂട്ടമായി മരിച്ചു വീഴുന്നു. പകർച്ചവ്യാധികൾ സ്വാസ്ഥ്യം കെടുത്തുന്ന ജീവിതാന്തരീക്ഷം.
മദർ തെരേസ ആ ഹതഭാഗ്യരുടെ രക്ഷകയായി. കുട്ടികൾ ആ അമ്മയുടെ മടിത്തട്ടിൽ ആശ്രയം കണ്ടെത്തി. രോഗബാധിതരുടെ വ്രണങ്ങൾ മദർ കഴുകി മരുന്നുവച്ചുകെട്ടി. രോഗിണിയായ ഒരു സ്ത്രീ മദറിനോടു അപേക്ഷിച്ചു: ന്ധന്ധഎനിക്ക് ഉറപ്പുതരണം, രോഗം മൂർച്ഛിച്ച് ഞാൻ മരിക്കുന്ന നേരത്ത് എന്‍റെ അടുത്തുവരുമെന്ന്. ദൈവത്തിന്‍റെ അടുത്തു കിടന്നു മരിക്കാൻ ഞാനാഗ്രഹിക്കുന്നു.’’
ഒട്ടും സുഗമമായിരുന്നില്ല മദറിന്‍റെ കർമ്മമാർഗ്ഗം. ലൊറെറ്റോമഠത്തിൽനിന്നുള്ള വേർപിരിയൽ സഭയ്ക്കുള്ളിൽ എതിർപ്പുകൾ സൃഷ്ടിച്ചു. ഇന്ത്യൻ ശൈലിയിൽ, രാപകൽഭേദമില്ലാതെ തെരുവുകളിലും ചേരികളിലും സേവനം ചെയ്യാനിറങ്ങിയ അഗതികളുടെ അമ്മ യാഥാസ്ഥിതികസഭാസമീപനത്തിന് അപരിചിതയായത് സ്വാഭാവികം. നീലക്കരയുള്ള വെള്ളസാരിധരിച്ച്, കൈയിൽ ജപമാലയും ചെറിയ കുരിശുമായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഒരു പുതിയ സമർപ്പിതസമൂഹം സജ്ജമാവുകയാണ്, മിഷനറീസ് ഓഫ് ചാരിറ്റി എന്ന പേരിൽ. 1948 ഓഗസ്റ്റ് 17 ന് ആ നിഷ്കാമകർമ്മത്തിനു തുടക്കം. മദർ തെരേസയുടെ പുതുജ·ം; ബംഗാൾ തെരേസ മനുഷ്യസേവനത്തിന്‍റെ നവ്യമേഖലകളിലേക്കു യാത്രയാവുകയാണ്.
മദറിന്‍റെ സാഹസികമായ മനുഷ്യസേവനവ്യഗ്രതയിൽ ആശങ്കപൂണ്ട സഭാനേതൃത്വം അവർക്കു വിലക്കുകൾ ഏർപ്പെടുത്താൻ ശ്രമിച്ചു. രോഗികളെ ശുശ്രൂഷിക്കാനും അഗതികളെ പുനരധിവസിപ്പിക്കാനും ധനാഗമമാർഗ്ഗം കണ്ടെത്തേണ്ടിയിരുന്നു. അധികാരികൾ കരുതലോടെ ഓരോ വാതിലും അടച്ചു. കൽക്കത്തയുടെ അപകടകരമായ സാഹചര്യങ്ങളിൽനിന്ന് അകറ്റിനിറുത്താൻ 175 കിലോമീറ്റർ ദൂരെ അസൻസോളിലേക്കു സ്ഥലംമാറ്റം.
പക്ഷേ, മദർ വഴങ്ങിയില്ല. രോഗത്തിനും ദാരിദ്യ്രത്തിനുമെതിരേ നടത്തുന്ന ഒറ്റയാൾപോരാട്ടത്തിൽനിന്നു പിൻവാങ്ങിയില്ല. താൻ നിസ്സഹായയാണ്, നിസ്വയാണ്. തനിക്കു സഹായം സർവ്വേശ്വരൻ മാത്രം. ആ മഹാശക്തിയാണ് തന്‍റെ ധനം. സമൂഹത്തിന്‍റെ മുൻപിൽ അവർ ഭിക്ഷാപാത്രം തുറന്നുവച്ചു. ന്ധന്ധഎന്‍റെ ജീവിതം ഒരു ഭിക്ഷാടനമാണ്. അതിൽ ഒരപമാനവും അനുഭവപ്പെടുന്നില്ല. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും രോഗികളുടെ ചികിത്സയ്ക്കും പുരനധിവാസത്തിനുംവേണ്ടിയാണ് ഞാൻ യാചിക്കുന്നത്. അത് എന്‍റെ സഹോദരങ്ങൾക്കുവേണ്ടി ഞാൻ സ്വീകരിച്ച ദൈവത്തിന്‍റെ വഴിയാണ്;’’ മദർ പറഞ്ഞു.
മുട്ടിയ വാതിലുകൾ തുറക്കാതെ വന്നപ്പോൾ വിധവയുടെ വെള്ളിക്കാശുകൾ തുണയായി. ഒറ്റപ്പെട്ട മനുഷ്യരുടെ ചെറിയ സഹായങ്ങളുടെ നീർച്ചാലുകൾ. മരുന്നുകൾ വിലകുറച്ചു ലഭിച്ചു. സഹോദരങ്ങൾ പട്ടിണി കിടക്കുന്പോൾ തങ്ങൾ മതിവരെ ഭക്ഷണം കഴിക്കുക ശരിയല്ലെന്നു ചിന്തിച്ച സാധാരണമനുഷ്യർ. അവരുടെ ത്യാഗങ്ങളുടെ കരുത്തിൽ മദറിന്‍റെ സങ്കല്പങ്ങൾ യാഥാർത്ഥ്യമായി. ആരോഗ്യത്തോടെ ജീവിക്കാനും അന്തസ്സോടെ മരിക്കാനുമുള്ള മനുഷ്യന്‍റെ അവകാശം ഉറപ്പുവരുത്താനാണ് മദർ യത്നിച്ചത്.
ചേരികളിൽ മദർ തെരേസ നിത്യസന്ദർശകയായി. ന്ധചേരിയിലെ സിസ്റ്റർ’ എന്ന പരിഹാസത്തിനു മറുപടി നല്കിയത് ഇങ്ങനെ: ന്ധന്ധദൈവസ്നേഹത്തിന്‍റെയും മഹത്ത്വത്തിന്‍റെയും പേരിൽ അങ്ങനെതന്നെ ആയിരിക്കാൻ എനിക്ക് അതിയായ സന്തോഷമുണ്ട്.’’ കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സ നൽകാനും പുനരധിവസിപ്പിക്കുവാനുമുള്ള മദറിന്‍റെ ശ്രമങ്ങൾക്ക് ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവന്നു. തങ്ങളുടെ അയൽപക്കത്ത് ഒരു കുഷ്ഠരോഗാശുപത്രി സ്ഥാപിക്കുന്നത് ആരും ഇഷ്ടപ്പെടുകയില്ല. രോഗം വന്നു വിരലുകൾ അറ്റുപോയതുകൊണ്ട് ആഹാരം പാകം ചെയ്യാനാകാതെ തെരുവിൽ പട്ടിണി കിടക്കേണ്ടി വന്ന സ്ത്രീകൾ! നിർമ്മല ഹൃദയ’ത്തിൽ മദർ അവരെ പരിചരിക്കുന്പോൾ പ്രതിഷേധക്കാർ പരാതിയുമായി നിയമപാലകരെ സമീപിച്ചു. മദർ തെരേസ മതപരിവർത്തനം നടത്തുന്നു; അവരുടെ ആതുരസേവനം അതിനുള്ള ഉപകരണം മാത്രമാണ്!
അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥർ മദറിന്‍റെ പ്രവൃത്തി നോക്കി വിസ്മയം പൂണ്ടു: ന്ധന്ധഈ ന· പ്രവർത്തിക്കാൻ നിങ്ങളുടെ സ്ത്രീകളെ വിളിച്ചുകൊണ്ടുവരൂ; ഞങ്ങൾ ഇവരെ ബംഗാളിൽ നിന്നല്ല, ഇന്ത്യയിൽനിന്നു തന്നെ പുറത്താക്കാം.’’ അതുകേട്ട് പ്രതികരിക്കാൻ നിൽക്കാതെ പ്രതിഷേധിക്കാനെത്തിയവർ സ്ഥലംവിട്ടു. മദർ ചെറുപുഞ്ചിരിയോടെ ഇത്രയും കൂട്ടിച്ചേർത്തു:
ന്ധന്ധഞാൻ പരിവർത്തനത്തിനു ശ്രമിക്കുന്നു എന്നതു പരമാർത്ഥമാണ്. ഹിന്ദുവിനെ കൂടുതൽ നല്ല ഹിന്ദുവാക്കുക; മുസ്ലീമിനെ ഇനിയും വലിയ അളവിൽ ന· ചെയ്യുന്ന മുസ്ലീം; ക്രിസ്ത്യാനിയെ കൂടുതൽ കരുണയുള്ള ഹൃദയാലുവാക്കുക... സ്നേഹിക്കുന്ന ദൈവത്തെ കണ്ടെത്താൻ മറ്റുള്ളവർക്കു സേവനമർപ്പിച്ചുകൊണ്ട് ആത്മാർത്ഥമായി ശ്രമിക്കാം.’’
തന്നെ സന്ദർശിക്കാനെത്തുന്നവർക്ക് പ്രാർത്ഥന മുദ്രണം ചെയ്ത ചെറിയ മഞ്ഞക്കാർഡ് മദർ സമ്മാനിച്ചിരുന്നു;
ന്ധന്ധനിശ്ശബ്ദതയുടെ ഫലം പ്രാർത്ഥനയാകുന്നു,
പ്രാർത്ഥനയുടെ ഫലം വിശ്വാസമാകുന്നു,
വിശ്വാസത്തിന്‍റെ ഫലം സ്നേഹമാകുന്നു,
സ്നേഹത്തിന്‍റെ ഫലം സേവനമാകുന്നു,
സേവനത്തിന്‍റെ ഫലം സമാധാനമാകുന്നു.’’
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി രാജ്യാന്തരസമൂഹം ന്ധഭാരതരത്ന’ ത്തെ ആദരിച്ചു. ജനിച്ചത് യൂറോപ്പിൽ എങ്കിലും മദർ തെരേസ ജീവിച്ചത് ഇന്ത്യയിലാണ്. വിദേശിയെന്നും ക്രിസ്തുമതത്തിലേക്ക് ആളെ കൂട്ടാൻ ഇറങ്ങിപ്പുറപ്പെട്ടവളെന്നും ആക്ഷേപിച്ചവരോട് വിനയാന്വിതയെങ്കിലും ദൃഢചിത്തയായി, ഉറച്ച സ്വരത്തിൽ മദർ പറഞ്ഞു: ന്ധന്ധഅമി ഭാരതേർ, ഭാരത് അമാർ; അതായത്, ന്ധന്ധഞാൻ ഇന്ത്യാക്കാരിയാണ്, ഇന്ത്യ എന്േറതുമാണ്.’’
1997 സെപ്റ്റംബർ അഞ്ചിന് ഭൗതികജീവിതത്തിനു വിരാമമിട്ട് ആ ആദ്ധ്യാത്മികതേജസ്സ് പരബ്രഹ്മത്തിൽ ലയിച്ചു. പെറ്റമ്മയുടെ കണ്ണീരിൽ കുതിർന്ന വാത്സല്യത്തിൽ രൂപംകൊണ്ട ന്ധപൂമൊട്ട്’ (ഹോങ്ക്സ്) ത്യാഗോജ്ജ്വലവും സ്നേഹനിർഭരവുമായ മനുഷ്യസേവനത്തിന്‍റെ വിശുദ്ധിയിൽ വിടർന്ന് ഭൂമിയിലെങ്ങും സുഗന്ധം നിറയ്ക്കുന്നു. എവിടെ ജനിച്ചു വളർന്നവരാകട്ടെ, ഏതേതു വിശ്വാസങ്ങൾ അവലംബിക്കുന്നവരാകട്ടെ, ദുഃഖിതർക്കും രോഗികൾക്കും പുറംതള്ളപ്പെട്ടവർക്കും, എല്ലാ പാവപ്പെട്ടവർക്കും അവർ അമ്മയാണ്. മനുഷ്യഹൃദയങ്ങളെ മുഴുവൻ നിർമ്മലമാക്കുന്ന വിശുദ്ധയായ അമ്മ.
പ്രവാസികൾ പരിഹാസ കഥാപാത്രങ്ങളല്ല
കാരൂർ സോമൻ, ലണ്ടൻ
ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാ
പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത
സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ.
ബ്രിട്ടനിലും കോവിഡിന്റെ വിളയാട്ടം (കാരൂർ സോമൻ, ലണ്ടൻ)
ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്. ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ
'കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള് (ഒരു യാത്രാനുഭവം: കാരൂർ സോമൻ)
ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റ
ലണ്ടൻ കത്തീഡ്രലിലൂടെ....
സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നിൽക്കുന്ന മനോഹരമായ ദേവാലയമാണ് സെന്റ് പോൾ കത്തീഡ്രൽ. ഇതിന്
ഓർമ്മയിൽ ഒരു കാവാലം കാലം
ജോണ് പോൾ
തനതു നാടകവേദി എന്നെല്ലാം കേട്ടിരുന്നതല്ലാതെ കണ്ടറിവുകൾ ഇല്ലായിരുന്നു.
തലവരയെ തോല്പിക്കാൻ
ഡോ. കെ. ബാബു ജോസഫ്
"വിധി’യിലുള്ള വിശ്വാസം ഏറെക്കുറെ സാർവത്രികമാണ്. ന്ധവിധിച്ചതേ
അറിവ് എന്ന മൂല്യം
സിദ്ധാന്തങ്ങൾ നരച്ചുപോയി, ഹരിതഭൂയിഷ്ഠമാണ്, പക്ഷേ, ജീവിതം
(Theories ar
കമ്മ്യൂണിസം ഓർമ്മയായി മാറുന്നുവോ?
എ. അടപ്പൂർ
റഷ്യയിൽ വ്ളാഡിമിർ ഇല്ലിച്ച് ഉലയനോഫ് ലെനിൻ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം ത
സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകളില്ല
കവി ഒ.എൻ.വി. യുമൊത്ത് ഒരു യാത്ര. മലയടിവാരത്തിലൂടെ ചുറ്റിവളഞ്ഞു പോകുന്ന വഴിയിൽ പെട്ടെന്നാണു കോടമഞ്ഞു
ഇന്ത്യയിലെ ആദ്യകോളജും കേരളത്തിന്റെ ആധുനികതയും
<യ> ഡോ. ബാബു ചെറിയാൻയ>
ഇന്ത്യയിൽ ആദ്യത്തെ മൂന്നു യൂണിവേഴ്സിറ്റികൾ സ്ഥാപിക്കപ്പെട്ടത് 185
സി.വി. രാമൻപിള്ള മലയാളനോവലിന്റെ രാജശില്പി
<യ> ഡോ. കുര്യാസ് കുമ്പളക്കുഴിയ><യൃ><യൃ>മലയാളനോവലിന്റെ കുലപതി സി.വി. രാമൻപിള്ള യശൾരീരനായിട്ട് ഒമ്പത
നന്മയുടെ മരത്തിൽ നന്മയേ കായ്ക്കൂ
ഒരു ഹൃദ്രോഗവിദഗ്ധൻ എന്ന നിലയിൽ ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുവാനും ശസ്ത്രക്രിയ ചെയ്യുവാനുമുള്ള
മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയിൽ
<യ> കാരൂർ സോമൻ, ചാരുംമൂട് യ><യൃ><യൃ>സൂര്യൻ ഉദിച്ചുയർന്നപോലെ ആകാശത്തേയ്ക്ക് ഉയർന്നുനില്ക്കുന്ന മനോഹ
ഒന്നാംവർഷം
<യ> അനുഭവങ്ങൾ/ഡി. ബാബുപോൾയ><യൃ><യൃ>സിവിൽ സർവ്വീസ് ഫലം വന്ന ഈ നാളുകളിൽ എന്‍റെ സ്മരണയിൽ തെളിയുന്നത് ഞ