സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകളില്ല
സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകളില്ല
കവി ഒ.എൻ.വി. യുമൊത്ത് ഒരു യാത്ര. മലയടിവാരത്തിലൂടെ ചുറ്റിവളഞ്ഞു പോകുന്ന വഴിയിൽ പെട്ടെന്നാണു കോടമഞ്ഞു പെയ്തിറങ്ങിയത്. നേരം പകലായിരുന്നിട്ടും ഫോഗ് ലൈറ്റ് പ്രകാശിപ്പിച്ചേ യാത്ര തുടരാനാകൂ എന്നായി. കോട കനത്തപ്പോൾ അതും അസാദ്ധ്യമായി. ചുറ്റും പുകമറ. തൊട്ടടുത്തിരിക്കുന്ന ആളെപ്പോലും ഒരു മറനിഴൽപോലെയേ കാണാനാകുന്നുള്ളൂ; ദൂരക്കാഴ്ചയുടെ കഥ പിന്നെ പറയണോ?

ഓരം ചേർത്തു വണ്ടി ഒതുക്കി ക്ഷമയോടെ കാത്തിരുന്നു. കൂട്ടത്തിൽ ജേസിയുമുണ്ടായിരുന്നു. കാളിദാസകലാകേന്ദ്രത്തിലെ നാടകനാളുകൾ തൊട്ടേയുള്ള വേഴ്ചയാണ് ഒ.എൻ.വി.യും ജേസിയും തമ്മിൽ. ആ സ്വാതന്ത്ര്യവുമുണ്ടു തമ്മിൽ.

ജേസി പറഞ്ഞു:

രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ കൊതുകുവലയ്ക്കുള്ളിൽ ഇരുന്നുകൊണ്ടു ജനലഴികളെ താണ്ടി വരുന്ന സൂര്യപ്രകാശത്തെ നോക്കുംപോലെ കണ്ണിലൊരു മൂടലാണ് ഈ കോട പെയ്തുകഴിഞ്ഞാൽ!’’<യൃ><യൃ>പിന്നെ സ്വരമല്പം താഴ്ത്തി കൂട്ടിച്ചേർത്തു:

‘‘പ്രത്യേകിച്ചും തലേന്നു രാത്രി രണ്ടു പെഗ് കൂടുതൽ കഴിച്ചു കിടന്നിട്ടെഴുന്നേറ്റു വന്നു നോക്കുമ്പോൾ!’’<യൃ><യൃ>ഞങ്ങൾ ചിരിച്ചു.

പിന്നെ പെയ്ത കാറ്റിൽ കോട അയഞ്ഞു. കാഴ്ച സുഖകരമായി. യാത്ര തുടർന്നു.
ആഴ്ചകൾ കഴിഞ്ഞു തിരുവനന്തപുരത്തു തരംഗിണിസ്റ്റുഡിയോയിൽ ഒരു ചിത്രത്തിന്റെ പൂജ നടക്കുന്നു.

ഗാനലേഖനം.

സ്പീക്കറിൽനിന്നും യേശുദാസിന്റെ ഘനഗംഭീരമായ നാദത്തിൽ ഗാനത്തിന്റെ ഈരടികൾ ഒഴുകി വരുന്നു.

കാതോർത്തു:

‘‘കോടമഞ്ഞിൽ<യൃ>കൊതുകുവലയിൽ<യൃ>കാടുണരുന്നു...!’’<യൃ><യൃ>ശ്യാമിന്റേതാണു സംഗീതം. രചന ഒഎൻവിയുടേത് എന്നു പറയേണ്ടതില്ലല്ലോ. <യൃ><യൃ>പണ്ടൊരു സാഹിത്യചർച്ചയിൽ ‘ദാനം കിട്ടിയ ഒരു വാക്കാണു കവിത’ യെന്ന പുകൾപെറ്റ സൂക്‌തത്തെ അനുവർത്തിച്ചു കവി നടത്തിയ പ്രഭാഷണം ഓർമ്മയിൽ വന്നു.

ദാനം കിട്ടുന്ന വാക്കുകളെ ആത്മാവിന്റെ ശേഖരത്തിൽ പെറുക്കിയടക്കി മനസ്സു തേമ്പുന്ന ഭാവങ്ങൾ ആവശ്യപ്പെടുന്ന മാത്രയിൽ രൂപകങ്ങളായി നിവേശിക്കുന്ന കവിവിരുതിനെ മനസ്സിൽ പ്രണമിച്ചു.

ജേസി സംവിധാനം ചെയ്ത ‘നീയെത്ര ധന്യ’ എന്ന ചിത്രത്തിന്റെ കമ്പോസിംഗ് നടക്കുന്നു.

13 വർഷങ്ങൾ പരസ്പരം കാണാതെ, ഉരിയാടാതെ അകാരണമായി അകന്നുകഴിഞ്ഞശേഷം ഒഎൻവി യും ജി ദേവരാജനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. കൊച്ചിയിൽവച്ചായിരുന്നു കമ്പോസിംഗ്. <യൃ><യൃ>ആദ്യമെത്തിയത് ഒ.എൻ.വി. സന്ദർഭങ്ങൾ ചോദിച്ചറിഞ്ഞു. ആ ദിവസം അദ്ദേഹത്തെ തനിയേ വിട്ടു. പിറ്റേന്ന് ഉച്ചയ്ക്കാണ് ദേവരാജനെത്തുക. രാവിലെ കുശലമന്വേഷിച്ചു മുറിയിലെത്തുമ്പോൾ നാലുഗാനങ്ങളുള്ളതിൽ മൂന്നും, കവി എഴുതിക്കഴിഞ്ഞിരിക്കുന്നു. നാലാമത്തേത് ഒരുങ്ങിത്തികഞ്ഞിട്ടില്ല.


‘‘സമയമുണ്ടല്ലോ...’’ നാളേക്കായാലും മതി. ഇന്ന് ഈ മൂന്നു പാട്ടുകളുമായി തുടങ്ങാം.’’<യൃ><യൃ>ഞാൻ പറഞ്ഞു.<യൃ><യൃ>പകരം കവി ഉരിയാടിയത് കേൾവിമാത്രയിൽ സന്ദർഭബന്ധമില്ലാത്തവയെന്നു തോന്നിക്കാവുന്ന ചില ശ്ലഥചിത്രങ്ങളാണ്.<യൃ><യൃ>‘‘രാത്രി വല്ലാത്ത മഴ. കാറ്റത്ത് ജനാല കിടന്നടിക്കലും ഇറാമ്പലിലൂടെ മഴവെള്ളം വീഴലും. അതിന്റിടയിൽ എങ്ങാണ്ടുനിന്നു വന്ന ഒരു പക്ഷികിടന്നു കാറലും....’’<യൃ><യൃ>ഉറക്കം സുഖമായില്ലെന്നാവാം സൂചന എന്നെ കരുതിയുള്ളൂ. <യൃ><യൃ>കവിയെ തനിയേ വിട്ടു ഞാൻ പോന്നു. <യൃ><യൃ>ദേവരാജൻ എത്തിയപ്പോൾ ഒ.എൻ.വി. ആദ്യം എടുത്തുനീട്ടിയത് എഴുതുവാൻ കഴിഞ്ഞില്ലെന്നു പരിതപിച്ച നാലാമത്തെ ഗാനമാണ്.<യൃ><യൃ>വരികൾ വായിച്ച ദേവരാജന്റെ കണ്ണുകളിൽ പ്രകാശം വിതുമ്പി. കവിളുകൾ മിനുങ്ങി. തൂവെള്ള ദന്തനിരകളിൽ അകംവെൺമയിലെ പ്രസാദം നിലാവായി തിളങ്ങി.<യൃ><യൃ>ജേസിക്കും എനിക്കുമായി വായിക്കുവാൻ ദേവരാജൻ ഗാനമെഴുതിയ കടലാസു നീട്ടി.<യൃ><യൃ>വരികളിലൂടെ കണ്ണോടിച്ചപ്പോൾ ആഹ്ലാദവും വിസ്മയവും ഇടചേർന്നു ആദരവായി മനസ്സിൽ നുര വിളങ്ങി.<യൃ><യൃ>‘‘രാത്രി മഴ പെയ്തുതോർന്നനേരം, കുളിർ–<യൃ>കാറ്റിലിലച്ചാർത്തുലഞ്ഞനേരം<യൃ>ഇറ്റിറ്റുവീഴും നീർത്തുള്ളിതൻ സംഗീതം<യൃ>ഹൃത്തന്ത്രികളിൽ പടർന്ന നേരം’’<യൃ>‘‘കാതരമാമൊരു പക്ഷിയെൻജാലക–<യൃ>വാതിലിൻ ചാരെ ചിലച്ചനേരം.’’<യൃ>‘‘അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ <യൃ>ഒരു മാത്ര വെറുതെ നിനച്ചു പോയീ!’’<യൃ><യൃ>ഓരോ ഗാനവും ഓരോ കവിതയും ജീവിതപ്പാടത്ത് അനുഭവക്കൂറേറ്റു വിളയുന്ന ഓരോ നാമ്പുകളാകയാൽ അവയുടെ പിന്നാമ്പുറത്തു ചേക്കേറിയിരിക്കാവുന്ന ചോരശുദ്ധിയിൽ സ്ഫുടം ചെയ്ത നേരിന്റെ ശകലങ്ങൾ അവയേക്കാൾ എത്രയോ അനുഭൂതിയഴകു പേറുന്നവയെന്നു ബോദ്ധ്യപ്പെടുത്തി കവിപത്നി സരോജിനിച്ചേച്ചി ദേവരാജൻ ഓർമ്മയായി മാറിയശേഷം ഒരിക്കൽ. <യൃ><യൃ>‘‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ....’’ <യൃ><യൃ>എന്നെഴുതുമ്പോൾ കവി മനസ്സിൽ ഗാനസന്ദർഭത്തെ അതിഭവിച്ച് ഉണർന്നുനിന്നതു ദേവരാജന്റെ മുഖമായിരുന്നു!<യൃ><യൃ>ഈണങ്ങൾ ഇരമ്പുന്ന മനസ്സുമായി പ്രിയതോഴൻ തന്റെയരികിലുണ്ടായിരുന്നവെങ്കിൽ എന്ന് പിണങ്ങിമാറിനിന്ന നാളുകളിലും ഓരോ പുതുഗാനവും മനസ്സിൽ ചിറകടിച്ചുണരുമ്പോഴൊക്കെ കവി മനസ്സു തേങ്ങുമായിരുന്നുവത്രേ!<യൃ><യൃ>ഗാനം ആത്മാവിന്റെ തേമ്പലാണെന്നു പറഞ്ഞതാരെന്നറിയില്ല. ഒന്നറിയാം. ആ പറഞ്ഞത് അക്ഷരം പ്രതി സത്യമെന്ന്!<യൃ><യൃ>കേൾക്കുംതോറും കേൾക്കുംതോറും കൂടുതൽ മധുരം ഇനിയുന്ന അഭൗമമായ ഒരനുഭൂതിവിശേഷം മനസ്സിൽ ഉയിർത്തുന്ന, പാടുന്ന സ്വരത്തിനും പാടുന്ന അനുസ്വരത്തിനുമിടയിലെ പാടാത്ത സ്വരമായി വരികൾക്കിടയിലൂടെ വന്നു ഹൃത്തന്ത്രികളിൽ അർത്ഥങ്ങളുടെ നവനവരാഗങ്ങൾ മീട്ടുന്ന സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകൾ കുറിക്കുവാൻ ദൈവം മറന്നതു മനഃപൂർവ്വമാണ്; തീർച്ച.