** ബിപി നിയന്ത്രണത്തിനു വെളുത്തുള്ളി
* വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കുന്നതിൽ മുന്തിയ കഴിവാണുളളത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി വെളുത്തുളളിക്കുണ്ടെന്നു ലബോറട്ടറി പരീക്ഷണങ്ങളുടെ പിൻബലത്തോടെ ഗവേഷകർ പറയുന്നു.
* കാൻസർ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി സഹായകമെന്നു പഠനം.
* ജലദോഷം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ളീറോസിസ് തുടങ്ങിയ രോഗങ്ങൾ തടയുന്നതിനും വെളുത്തുളളി സഹായകം.
* രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി ഫലപ്രദം.
**തേൻ ആന്റിഓക്സിഡന്റാണ്
* ദിവസവും തേൻ കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും. തേൻ ആൻറിഓക്സിഡൻറാണ്.
* മൈക്രോബുകൾ, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ തടയുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
* തൊണ്ടപഴുപ്പ്, ചുമ മുറിവുകൾ, പൊളളൽ തുടങ്ങിയവ സുഖപ്പെടുത്തുന്നു.
* തേനിനൊപ്പം ഇഞ്ചിനീരു ചേർത്തു കഴിക്കുന്നതും ഗുണപ്രദം.
**തൈര് ആമാശയത്തിന്റെ ആരോഗ്യത്തിന്
* തൈരിലുളള ബൈഫിഡോ ബാക്ടീരിയം ലാക്റ്റിസ് എന്ന മിത്ര ബാക്ടീരിയ പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈറസ്, ഉപദ്രവകാരികളായ ബാക്ടീരിയ എന്നിവയ്ക്കെതിരേയുളള പോരാട്ടങ്ങൾക്കു കരുത്തുപകരുന്നു. അവശ്യംവേണ്ട പോഷകങ്ങൾ വലിച്ചെടുക്കുന്നതിനും മിത്ര ബാക്ടീരിയം ശരീരത്തിനു സഹായകം.
* തൈര് ശീലമാക്കിയാൽ കുടലിൽ അണുബാധയ്ക്കുളള സാധ്യത കുറയ്ക്കാം. വിവിധതരം വൈറസ് അണുബാധ തടയാം. ദഹനം മെച്ചപ്പെടുത്താം.