കണ്ണുകളുടെ ആരോഗ്യത്തിന് ഏത്തപ്പഴം ഗുണപ്രദം.ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാളം. കൊഴുപ്പിൽ ലയിക്കുന്നതരം വിറ്റാമിനാണിത്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിൻ എ അത്യന്താപേക്ഷിതം. പ്രായമായവരിൽ അന്ധതയ്ക്കുളള മുഖ്യകാരണമാണു മാകുലാർ ഡീജനറേഷൻ. അതിനുളള സാധ്യത കുറയ്ക്കുന്നിന് ഏത്തപ്പഴം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് പഠനങ്ങൾ പറയുന്നു.
ഗർഭിണികൾക്കും ഏത്തപ്പഴം
ഏത്തപ്പഴത്തിൽ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം. അതിലുളള ബി വിറ്റാമിനുകൾ ഭക്ഷണത്തെ ഉൗർജമാക്കി മാറ്റുന്നതിനും സഹായകം. ഗർഭിണികൾ ഏത്തപ്പഴം ശീലമാക്കുന്നതു ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനു ഗുണപ്രദം. ജൈവരീതിയിൽ വിളയിച്ച ഏത്തപ്പഴമാണ് ഉത്തമം.
കൊളസ്ട്രോൾ വരുതിയിലാക്കാം
ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിർത്തുന്നതിനു സഹായകവും
അഴകുളള ചർമത്തിന്
ചർമത്തിന്റെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളം. ഏത്തപ്പഴത്തിലുളള ആന്റിഓക്സിഡൻറുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ചർമകോശങ്ങളെ സംരക്ഷിക്കുന്നു.