വിറ്റാമിൻ ബി9 ആണു ഫോളിക്കാസിഡ്. ജലത്തിൽ ലയിക്കുന്ന തരം വിറ്റാമിനാണ് ഫോളിക്കാസിഡ് അഥവാ ഫോളേറ്റ്. വിളർച്ച, ഓർമക്കുറവ്, തലച്ചോറിന്റെയും ഞരന്പുകളുടെയും വളർച്ച മുരടിക്കൽ, ക്ഷീണം, ചർമത്തിലുണ്ടാകുന്ന വിളളൽ, നാക്കിലുണ്ടാകുന്ന വ്രണം തുടങ്ങിയ രോഗലക്ഷണങ്ങൾ ഫോളിക്കാസിഡിന്റെ കുറവുമൂലവും ഉണ്ടാകാം. ജനനവൈകല്യങ്ങൾ, ഹൃദയരോഗങ്ങൾ, ഓസ്റ്റിയോപൊറോസിസ്, ആമാശയ കാൻസർ, വന്ധ്യത എന്നിവയും ഫോളിക്കാസിഡിന്റെകുറവു മൂലം ഉണ്ടാകാമെന്നു വിദഗ്ധർ.
രക്തത്തിലുളള ഹോമോസിസ്റ്റൈൻ എന്ന അമിനോആസിഡിന്റെ തോതു കുറച്ച് ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയിൽ നിന്നു സംരക്ഷണം നല്കുന്നു.
കുടൽ, സ്തനം എന്നിവയിലെ അർബുദസാധ്യത കുറയ്ക്കുന്നു. വളർച്ചയ്ക്കും പ്രത്യുത്പാദനധർമങ്ങൾക്കും അവശ്യപോഷകം. പ്രസവസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നു. ഗർഭസ്ഥശിശുവിന്റെ തലച്ചോറിനും നട്ടെല്ലിനും വൈകല്യങ്ങൾ ഒഴിവാക്കുന്നതിനു ഗുണപ്രദം. ഗർഭകാലത്തിന്റെ ആദ്യആഴ്ചകളിൽ അവശ്യപോഷകം.
പേശികളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായകം. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനു സഹായിക്കുന്നു. കോശങ്ങളിലെ ഡിഎൻഎയുടെ നിർമാണത്തിൽ മറ്റ് എൻസൈമുകൾക്കൊപ്പം പ്രവർത്തിക്കുന്നു. ഹീമോഗ്ലോബിന്റെ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കുന്നു. ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ മാനസികപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായകം.
ശതാവരി, മധുരനാരങ്ങ, വെണ്ടയ്ക്ക, സ്ട്രോബറി, ബീറ്റ്റൂട്ട്, കൂണ്, ബീൻസ്, പയർ, കോളിഫ്ളവർ, ഓറഞ്ച്, നാരങ്ങ, തക്കാളി, ഏത്തപ്പഴം, ചീര പോലെ ഇരുണ്ട പച്ചനിറമുളള ഇലക്കറികൾ, പാലുത്പന്നങ്ങൾ, വെണ്ണ, കാരറ്റ് തുടങ്ങിയവയിൽ ഫോളിക്ക്ആസിഡ് ധാരാളം