അന്പതുവയസ് പിന്നിടുന്ന പ്രമേഹരോഗിയാണ്. നന്നായി പുകവലിക്കുമായിരുന്നു. മൂന്നുമാസം മുന്പ് ന്യുമോണിയ ബാധ വന്നതിനെത്തുടർന്ന് പുകവലി നിർത്തി.
എന്റെ വായിൽ കുറച്ചുനാളുകളായി വെളുത്ത പാടു കാണുന്നു. ഇത് എന്തു രോഗമാണ് ഡോക്ടർ?
താങ്കളുടെ കത്ത് വായിച്ചതിൽനിന്നു താങ്കൾക്ക് രണ്ടു രോഗങ്ങൾക്കുള്ള സാധ്യത കാണുന്നു. ദീർഘകാലം പുകവലിച്ചതുകൊണ്ട് വായിൽ ’ലൂക്കോപ്ലാക്കിയ’ എന്ന രോഗം വരാൻ സാധ്യതയുണ്ട്.
ഇതു താങ്കൾ കത്തിൽ സൂചിപ്പിച്ചതുപോലെ വെളുത്തപാടായിട്ടാണു കാണുന്നത്. പ്രമേഹ ബാധിതനായതുകൊണ്ടു വായിൽ പൂപ്പൽ ബാധയുണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഗരിയായ രോഗനിർണയത്തിന് ഒരു ചർമരോഗവിദഗ്ധനെ കാണുക.