1. എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന സമയം മുതൽ ഡ്യൂട്ടി തീരുന്ന സമയം വരെ മൂന്നു ലെയറുള്ള മാസ്ക്ക് നിർബന്ധമായും ധരിക്കണം.
2. ഡ്യൂട്ടി സമയത്ത് പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവർ(ശരീരപരിശോധന നടത്തുന്നവർ, പൊതുജനങ്ങളുടെ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർ) നിർബന്ധമായും കൈയുറകളും മാസ്ക്കും ധരിക്കുക.
3. ദേഹപരിശോധന നടത്തുന്ന സെക്യൂരിറ്റി ജീവനക്കാർ മെറ്റൽ ഡിറ്റക്ടർ, മറ്റു സുരക്ഷാ ഉപകരണങ്ങൾ(വ്യക്തികളുടെ ശരീരവുമായി തൊടാൻ സാധ്യതയുള്ളവ) എന്നിവ ഉപയോഗിക്കുന്നുവെങ്കിൽ ഓരോ ഉപയോഗത്തിനു ശേഷവും ബ്ലീച്ച് ലായനി ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ അവ വൃത്തിയാക്കിയ ശേഷം
മാത്രം വീണ്ടും ഉപയോഗിക്കുക.
4. കയ്യുറകൾ ഉപയോഗിക്കുന്നില്ല എങ്കിൽ ഇടയ്ക്കിടെ സോപ്പുപുരട്ടി കൈ കഴുകുക.
5. കഴിവതും പൊതുസ്ഥലങ്ങളിൽ സ്പർശിക്കാതെയിരിക്കുക.
6. ഹസ്തദാനം ഒഴിവാക്കുക.
7. ജീവനക്കാരോടും ഉപഭോക്താവിനോടും എല്ലായ്പ്പോഴും സാമൂഹിക അകലം പാലിക്കുക.
8. ഉപഭോക്താക്കൾ അഞ്ചു പേരിൽ കൂടുതൽ ഒരേ സമയം എത്തുന്നത് നിരുത്സാഹപ്പെടുത്തുക.
9. പൊതുസ്ഥലങ്ങളിലെ റയിലുകൾ, കൈവരികൾ, കൈപ്പിടികൾ എന്നിവ പൊതുജനങ്ങൾ ഉപയോഗിക്കുന്നതു പരമാവധി കുറയ്ക്കാൻ നിർദേശിക്കുക.
10. ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുക. അല്ലാത്തപക്ഷം അങ്ങനെ പാലിക്കണമെന്ന് അവരോട് ആവശ്യപ്പെടുക.
11. ഡ്യൂട്ടി കഴിഞ്ഞു പോകുന്പോൽ മാസ്ക്കും കയ്യുറകളും ശരിയായ രീതിയിൽ നിർമാർജനം ചെയ്യേണ്ടതാണ്. അടപ്പുള്ള ബിന്നുകളിൽ നിക്ഷേപിക്കാവുന്നതാണ്. ഇവ പിന്നീട് ബ്ലീച്ച് ലായനികളിൽ മുക്കിവച്ച ശേഷം കുഴിച്ചുമൂടുകയോ കത്തിച്ചു കളയുകയോ ചെയ്യുക.
12. ഉപയോഗിച്ച യൂണിഫോം അണുവിമുക്ത ലായനിയിൽ മുക്കിയശേഷം കഴുകി വെയിലിൽ ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
13. ഉപയോഗിച്ച മാസ്ക്കും കയ്യുറകളും വീണ്ടും ഉപയോഗിക്കരുത്.
14. പനിയോ ചുമയോ പോലെയുള്ള രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ ജോലിയിൽ നിന്നു വിട്ടുനിൽക്കേണ്ടതാണ്.
15. സംശയനിവാരണത്തിനായി ദിശയുടെ ടോൾഫ്രീ നന്പറിലേക്കു വിളിക്കുക - 1056, 0471 -2552056
വിവരങ്ങൾക്കു കടപ്പാട്: കേരള ഹെൽത്ത് സർവീസസ്,
സംസ്ഥാന ആരോഗ്യവകുപ്പ്