1. എല്ലാ മെഡിക്കൽ സ്റ്റോറുകളിലും കൈ കഴുകുന്നതിനുള്ള സൗകര്യവും ആവശ്യത്തിനു ഹാൻഡ് സാനിറ്റൈസർ ലഭ്യമാണ് എന്നതും കടയുടമ ഉറപ്പുവരുത്തുക.
2. സ്ഥാപനത്തിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കൈകൾ സാനിറ്റൈസ് ചെയ്യുക.
3. മരുന്നുകൾ വാങ്ങുവാൻ വരുന്നവർക്ക് ഉപയോഗിക്കുവാൻ ഹാൻഡ് സാനിറ്റൈസർ സജ്ജീകരിക്കുക.
4. ജീവനക്കാർ തമ്മിലും ഉപഭോക്താക്കളുമായും സാമൂഹിക അകലം ഒരു മീറ്റർ പാലിക്കുന്നതിനു ശ്രദ്ധിക്കുക.
5. മരുന്നു വാങ്ങാൻ വരുന്നവരെ ഒരു മീറ്റർ ശാരീരിക അകലം പാലിക്കുന്ന രീതിയിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി മാത്രം മരുന്നുകൾ ഡിസ്പെൻസ് ചെയ്യുക.
6. ജീവനക്കാർ മാസ്ക്ക്, ഗ്ലൗസ് എന്നിവ ധരിച്ചുമാത്രം ജോലി ചെയ്യുക.
7. ഉപയോഗിച്ച മാസ്കുകളും കൈയുറകളും വീണ്ടും ഉപയോഗിക്കുവാൻ പാടില്ല. ഇവ ശാസ്ത്രീയമായ രീതിയിൽ - ബ്ലീച്ചിംഗ് പൗഡർ അടങ്ങിയ ലായനികളിൽ മുക്കി അണുവിമുക്തമാക്കിയ ശേഷം മാത്രം - നിർമാർജനം ചെയ്യുക..
8. മരുന്നു കുറിപ്പടി പരമാവധി കൈകളിൽ വാങ്ങാതെ കൗണ്ടറിലുള്ള ക്ലിപ് ബോർഡിൽ വയ്ക്കാൻ ഉപഭോക്താവിനോടു നിർദേശിക്കുകയും അതു നോക്കി മരുന്ന് എടുത്തു
കൊടുക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.
9. പേയ്മെന്റ് കൗണ്ടറുകളിൽ ഇരിക്കുന്ന ജീവനക്കാരും ഇടപാടുകൾ നടത്തുന്ന ഉപഭോക്താവും ഓരോ പണമിടപാടിനു ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു
വൃത്തിയാക്കേണ്ടതാണ്.
10. ഓണ്ലൈൻ പണമിടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുക.
11. പനി, ജലദോഷം, തൊണ്ടവേദന, തുമ്മൽ എന്നീ രോഗാവസ്ഥകൾ പറഞ്ഞ് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ സ്വയം ചികിത്സാർഥം വരുന്നവർക്ക് യാതൊരു കാരണവശാലും മരുന്നുകൾ
വിൽപ്പന നടത്തുവാൻ പാടില്ല.
12. Hydroxychloroquin phosphate അടങ്ങിയ മരുന്നുകൾ വിതരണം ചെയ്യുന്പോൾ Schedule H1 ചട്ടങ്ങൾ പാലിക്കണം.
13. അവശ്യമരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കുക.
കോഡീൻ അടങ്ങിയ കഫ് സിറപ്പുകളുടെയും സൈക്കോട്രോപിക് സബ്സ്റ്റൻസുകൾ അടങ്ങിയ മരുന്നുകളുടെയും ദുരുപയോഗം തടയാൻ ചട്ടങ്ങൾ കണിശമായി പാലിക്കുക.
14. രോഗലക്ഷണങ്ങളുള്ള (പനി, ചുമ, തൊണ്ടവേദന, തുമ്മൽ, ജലദോഷം) ജീവനക്കാർ ജോലിക്കു വരാതിരിക്കാൻ ശ്രദ്ധിക്കണം.
15. ഏതെങ്കിലും വിധത്തിൽ കോവിഡ് 19 സന്പർക്കചരിത്രമുള്ള ജീവനക്കാർ ഹോം ക്വാറന്റൈനിൽ പോകേണ്ടതും ഈ വിവരം അടുത്തുള്ള ആരോഗ്യസ്ഥാപനത്തിലും ജില്ലാ കണ്ട്രോൾ റൂമിലും അറിയിക്കേണ്ടതുമാണ്.
16. സംശയനിവാരണത്തിനായി ദിശയുടെ ടോൾ ഫ്രീ നന്പറിലേക്കു വിളിക്കുക - 1056, 0471- 2552056
വിവരങ്ങൾക്കു കടപ്പാട്: കേരള ഹെൽത്ത് സർവീസസ്,
സംസ്ഥാന ആരോഗ്യവകുപ്പ്