1. ചുമ/ തലവേദന/ശ്വാസംമുട്ടൽ ഉള്ളവർ ആശുപത്രിയുടെ പൊതുകൗണ്ടറിൽ പോകാതെ പ്രത്യേകം തയാറാക്കിയിട്ടുള്ള ഹെൽപ് ഡെസ്കിൽ സമീപിക്കുക.
2. ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുന്പും തിരികെ പോകുന്പോഴും നിർബന്ധമായും സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ ശരിയായി കഴുകുക.
3. രോഗിയോടൊപ്പം ആവശ്യമെങ്കിൽ ഒരു സഹായി മാത്രം ആശുപത്രിയിൽ പ്രവേശിക്കുക.
4. മാസ്ക് ധരിച്ചു മാത്രം ആശുപത്രിയിൽ പ്രവേശിക്കുക.
5. മാസ്കുകൾ ആശുപത്രി പരിസരത്തു വലിച്ചെറിയാ
തെ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ നിക്ഷേപിക്കുക.
6. ആശുപത്രികളിൽ കൂട്ടം കൂടാതെ പരസ്പരം ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക.
7. ആശുപത്രികളിലോ പൊതുസ്ഥലങ്ങളിലോ തുപ്പാതിരിക്കുക.
8. ആശുപത്രിയിൽ കിടത്തിച്ചികിത്സയിലുള്ളവരെ സന്ദർശിക്കാൻ എത്താതിരിക്കുക.
9. ഉപയോഗിച്ച സർജിക്കൽ മാസ്ക് മഞ്ഞ ബാഗിൽ
നിക്ഷേപിക്കുക. തുണി മാസ്ക് കഴുകി വീണ്ടും
ഉപയോഗിക്കുക.
ബാർബർഷോപ്പിൽ പോകുന്പോൾ
1. ബാർബർ മാസ്കും ഗ്ലൗസും ധരിച്ചിട്ടുണ്ടെന്ന്
ഉറപ്പാക്കുക.
2. മറ്റൊരാൾക്ക് ഉപയോഗിച്ച ചീപ്പ്, കത്രിക എന്നിവ
അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കുക.
3. ബാർബർ കൈകൾ വൃത്തിയാക്കിയെന്ന് ഉറപ്പാക്കുക.
4. കഴിയുന്നതും ടവ്വൽ കയ്യിൽ കരുതുക.മാസ്ക് നിർബന്ധം.
5. ബാർബർ ഷോപ്പിൽ കയറുന്നതിനു മുന്പും
അവിടെനിന്ന് ഇറങ്ങിയശേഷവും കൈകൾ
സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കണം.
ഓട്ടോയാത്രയിൽ ശ്രദ്ധിക്കുക
1. യാത്രയ്ക്ക് ഒരാൾമാത്രം.
കുടുംബാംഗങ്ങൾ മൂന്ന് ആകാം
2. മാസ്ക് നിർബന്ധം
3. കൈകൾ സാനിറ്റൈസ് ചെയ്യണം
4.ഡ്രൈവർ മാസ്ക് ധരിക്കണം
5.കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം.
വിവരങ്ങൾക്കു കടപ്പാട്: കേരള ഹെൽത്ത് സർവീസസ്, ആരോഗ്യകേരളം, സംസ്ഥാന ആരോഗ്യവകുപ്പ്