1. രോഗിയുടെ കിടപ്പുമുറിക്കുള്ളിൽ പ്രവേശിക്കുന്നതിനു മുന്പ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുക.
2. യാത്രചെയ്തു വന്ന് രോഗിയെ പരിചരിക്കുന്നവർ സാധ്യമെങ്കിൽ വസ്ത്രം മാറി വൃത്തിയായ വസ്ത്രം ധരിച്ചുമാത്രം രോഗിയുടെ അടുത്തു ചെല്ലുക.
3. രോഗീപരിചരണത്തിൽ ഏർപ്പെടുന്പോൾ നിർബന്ധമായും മാസ്ക്, ഗൗണ് എന്നിവ ധരിക്കണം.
4. ശാരീരിക അകലം പാലിക്കാൻ പരമാവധി ശ്രദ്ധിക്കുക. മുഖത്ത് യാതൊരു കാരണവശാലും സ്പർശിക്കരുത്.
5. തിരികെ പോകുന്നതിനു മുന്പ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
6. വീട്ടിൽ എത്തിയശേഷം ഉപയോഗിച്ച വസ്ത്രങ്ങൾ 0.05 ശതമാനം ബ്ലീച്ച് ലായനിയിൽ മുക്കിവച്ചശേഷം കഴുകി വെയിലത്ത് ഉണക്കി വീണ്ടും ഉപയോഗിക്കുക.
7. പനി, ചുമ, ജലദോഷം എന്നീ രോഗലക്ഷണങ്ങൾ ഉള്ള സമയം രോഗീപരിചരണത്തിൽ ഏർപ്പെടാൻ പാടില്ല.
8.രോഗിക്ക് ഏതെങ്കിലും തരത്തിലുള്ള പനി, ചുമ, ജലദോഷം കാണുന്നുവെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ സേവനം ലഭ്യമാക്കാൻ വീട്ടുകാരെ
സഹായിക്കുക.
9. ഒന്നിലധികം രോഗികളെ ഒരേദിവസം പരിചരിക്കുന്ന ഹോം നേഴ്സ് ആണെങ്കിൽ വ്യക്തിസുരക്ഷാമാർഗങ്ങൾ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്.
10. രോഗിയുടെ വീട്ടിൽ ക്വാറന്റയിനിലുള്ള ഏതെങ്കിലും വ്യക്തി ഉണ്ടെങ്കിൽ ഒരു കാരണവശാലും ആ വ്യക്തിയുടെ മുറിയുടെ അടുത്തു പോവുകയോ അവരെ പരിചരിക്കുകയോ ചെയ്യാൻ പാടില്ല. ക്വാറന്റയിൻ കാലാവധി കഴിയുന്നതുവരെ കിടപ്പുരോഗിയെ മറ്റു വീടുകളിലേക്കു മാറ്റുന്നതിനോ ക്വാറന്റയിനിലുള്ള ആൾ തൽക്കാലം മാറിത്താമസിക്കുന്നതിനോ നിർദേശിക്കാവുന്നതാണ്.
പൊതുഗതാഗതം ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കുക
1. നിർബന്ധമായും മാസ്ക് ധരിക്കുക. ഇടയ്ക്കിടെ കൈകൾ ഉപയോഗിച്ച് മാസ്കിൽ സ്പർശിക്കരുത്.
2. വാഹനത്തിൽ കയറുന്നതിനു മുന്പും ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക.
3. സാമൂഹിക അകലം പാലിക്കുക.
4. യാത്രാനിരക്ക് അനുസരിച്ചുള്ള പണം കയ്യിൽ കരുതുക.ബാക്കി വാങ്ങാൻ കഴിവതും ഇടവരുത്താതിരിക്കുക.
വിവരങ്ങൾക്കു കടപ്പാട്: കേരള ഹെൽത്ത് സർവീസസ്