പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോടനുബന്ധിച്ചു ചർമത്തിന്റെ കട്ടി വർധിക്കുകയും ചെയ്യുന്നു. കാൽവെള്ളയുടെ നിറം മഞ്ഞ കലർന്നതോ ബ്രൗണ് നിറമായോ മാറുന്നു. പാദങ്ങൾ ഭാരം താങ്ങുന്പോൾ കാൽവെള്ളയിലെ കട്ടികൂടിയ ചർമം വശങ്ങളിലേക്ക് വികസിക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു. തുടക്കത്തിൽ ആഴം കുറഞ്ഞവയാണെങ്കിൽ പിന്നീടതിന്റെ ആഴം വർധിക്കുകയും വേദനയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. ചിലപ്പോൾ വിണ്ടുകീറിയ പാദത്തിൽനിന്നു രക്തം പൊടിയുകയും ചെയ്യാറുണ്ട്. വിണ്ടുകീറലിൽ അണുബാധ ഉണ്ടാവുകയും അതിൽ പഴുപ്പ് നിറയുകയും ചെയ്യും.
മറ്റു കാരണങ്ങൾ
*അമിതഭാരം * തുടർച്ചയായി നിന്നുകൊണ്ടു ജോലിചെയ്യുക *നഗ്നപാദരായി നടക്കൽ *പാദം മുഴുവനായി പൊതിയാത്ത പാദരക്ഷകൾ ഉപയോഗിക്കുന്നതുമൂലം ചില പ്രത്യേക ചർമ്മരോഗങ്ങളുള്ളവരിൽ പാദം വിണ്ടുകീറൽ സാധാരണമാണ്.
അവ താഴെപറയുന്നവയാണ്.
*എട്ടോപ്പിക് ഡെർമറ്റൈറ്റിസ് *ജുവനൈൽ പ്ലാന്റാർ ഡെർമറ്റോസസ് * സോറിയാസിസ് *പ്ലാന്റാർ കെരാറ്റോ ഡെർമ
*പ്രമേഹം * ഹൈപോ തൈറോയിഡിസം.
ചികിത്സ
*പാദങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകണം.
*അണുബാധയുണ്ടെങ്കിൽ ആന്റീബയോട്ടിക്കുകൾ ഉപയോഗിക്കണം. * പാദം വിണ്ടുകീറലിന് ധാരാളം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. യൂറിയ, ലാക്ടിക് ആസിഡ്, സാലിസിലിക് ആസിഡ് എന്നിവ ഇവയിൽ ചിലതാണ്. ഇവ പലവീര്യങ്ങളിൽ ലഭ്യമാണ്. പാദചർമത്തിന്റെ കട്ടിയനുസരിച്ച് ഉപോഗിക്കേണ്ട ലേപനത്തിന്റെ വീര്യം വ്യത്യാസപ്പെട്ടിരിക്കും.
*ഉപ്പുചേർത്ത തണുത്തവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്നതു നല്ലതാണ്.
എങ്ങനെ പ്രതിരോധിക്കാം?
*വരണ്ട ചർമ്മമുള്ളവർ എന്നും രാത്രി തണുത്ത വെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കണം. *അതിനു ശേഷം എണ്ണമയം പ്രദാനംചെയ്യുന്ന ലേപനങ്ങൾ പുരട്ടണം.
*ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കണം
*എല്ലാദിവസവും രാത്രി കാലുകളിൽ വ്രണങ്ങളോ, അണുബാധയോ ഉണ്ടാകുന്നുണ്ടോ എന്നു പരിശോധിക്കണം.
*ശരീരഭാരം നിയന്ത്രിക്കണം
* ഹൈപ്പോ തൈറോയ്ഡിസം, പ്രമേഹം എന്നിവയ്ക്ക് ചികിത്സ സ്വീകരിക്കുക.
വിവരങ്ങൾ - ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്
പന്തക്കൽ. ഫോൺ - 8714373299