1. കൊറോണയെ അകറ്റാൻ സാമൂഹിക അകലം, ശുചിത്വം - ഈ രണ്ടു മാർഗങ്ങൾ മാത്രം.
2, കൊറോണ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങൾ അറിയാൻ 1056 എന്ന ദിശനന്പറിലേക്കു വിളിക്കുക. തെറ്റായ വിവരങ്ങളിൽ നിന്ന് അകന്നുനിൽക്കാം. സർക്കാരിന്റെ ഒൗദ്യോഗിക അറിയിപ്പുകൾ മാത്രം പിൻതുടരുക.
3. കുറച്ചുനാൾ കൂടി വീട്ടിൽ തുടരാം...സുരക്ഷിതരായി.നമുക്കായി, കുടുംബത്തിനായി, സമൂഹത്തിനായി.
4. വിവേകത്തോടെ പെരുമാറാം. നമുക്കായി, നാടിനായി. വിദേശത്തു നിന്നു വന്നവർ രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ പോലും ഉടൻതന്നെ വീടുകളിൽ ഏകാന്ത വാസത്തിനു തയാറാവുക. അവരുമായി സന്പർക്കം പുലർത്തിയവരും കർശനമായും വീടിനുള്ളിൽ പ്രത്യേക മുറികളിൽ കഴിയുക. അനാസ്ഥ അപകടം. വേണം ജാഗ്രത.
5, തുടരാം...കരുതലും സുരക്ഷയും. ഏതെങ്കിലും സാഹചര്യത്തിൽ വീടിനു പുറത്തുപോയി വരുന്നവർ രോഗബാധയുള്ളവരുമായും മുതിർന്ന പൗരന്മാരുമായും അടുത്ത് ഇടപഴകാതിരിക്കുക.
6.വീട്ടിൽ തുടരാം...സുരക്ഷിതരാവാം. രക്താതിസമ്മർദം, പ്രമേഹം, കാൻസർ തുടങ്ങിയ രോഗങ്ങളുള്ള വയോജനങ്ങൾ സാമൂഹിക സന്പർക്കം ഒഴിവാക്കിയും ശാരീരിക അകലം പാലിച്ചും നിർബന്ധമായും വീടിനുള്ളിൽത്തന്നെ കഴിയേണ്ടതാണ്.
7. അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തുപോവുക. ആളുകളിൽ നിന്ന് എപ്പോഴും 1-3 മീറ്റർ അകലം പാലിക്കുക.
8. 60 വയസിനു മുകളിൽ പ്രായമുള്ളവർ സാമൂഹിക സന്പർക്കം കർശനമായും ഒഴിവാക്കി വീടിനുള്ളിൽത്തന്നെ കഴിയുക.
9.പ്രമേഹം, രക്താതിസമ്മർദം, വൃക്കരോഗം, ഹൃദ്രോഗം, ദീർഘകാല ചികിത്സ ആവശ്യമുള്ള മറ്റു രോഗങ്ങൾ എന്നിവയുള്ള 30നും 60 നും മധ്യേ പ്രായമുള്ളവർ മറ്റുള്ളവരുമായുള്ള സന്പർക്കം ഒഴിവാക്കി നിർബന്ധമായും വീടിനുള്ളിൽത്തന്നെ കഴിയേണ്ടതാണ്. (ഹോം ഐസോലേഷൻ)
10. 60 വയസിനു മേൽ പ്രായമുള്ള പ്രഷർ- പ്രമേഹ- അർബുദ രോഗികൾ ഹോം എസൊലേഷനിൽ ഇരിക്കേണ്ടതാണ്
11. സർക്കാർ നല്കുന്ന മുന്നറിയിപ്പുകൾ ലഘൂകരിച്ചു കാണരുത്. നിർദേശങ്ങൾ കർശനമായി പാലിക്കുക.
വീട്ടിലിരിക്കുന്പോൾ ശ്രദ്ധിക്കേണ്ടത്
1. മണിക്കൂറിൽ മൂന്നു തവണയെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകണം.
2.ധാരാളം വെള്ളം കുടിക്കുക.
3.ഭക്ഷണം പാഴാക്കരുത്.
4.അപകടങ്ങൾ ഒഴിവാക്കൂ, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കൂ.
5.കുടുംബബന്ധങ്ങൾ ഉൗഷ്മളമാക്കാൻ, കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാക്കാൻ ലോക്ക്ഡൗണ്‍ സമയം വിനിയോഗിക്കൂ. കഥകളുടെയും കവിതകളുടെ.ും ലോകത്തേക്കു കുട്ടികളെ കൊണ്ടുപോകൂ. ഉല്ലാസവേളകൾ ആനന്ദകരമാക്കൂ.
6.കുട്ടികളിൽ വ്യക്തിശുചിത്വം ശീലമാക്കാൻ പ്രേരിപ്പിക്കൂ, രോഗങ്ങളെ തടയൂ.
ഐസൊലേഷനിൽ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്
1. ഐസൊലേഷനിൽ ആണെങ്കിൽ പോലും നിങ്ങളുടെ ദിനചര്യകൾ കഴിയുന്നത്ര പാലിക്കാൻ ശ്രമിക്കുക. മറ്റുള്ളവരുമായി നേരിട്ട് ഇടപഴകുന്നതിനു നിങ്ങൾക്കു വിലക്കുണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങൾ, വീഡിയോ കോളുകൾ, ഫോണ്‍ വഴിയുള്ള സംഭാഷണം എന്നിവയിലൂടെ നിങ്ങൾക്കു പ്രിയപ്പെട്ടവരുമായുള്ള ബന്ധം നിലനിർത്താം.
2. സമ്മർദം അനുഭവിക്കുന്ന സമയങ്ങളിൽ നിങ്ങൾ ആസ്വദിക്കുന്നതും ആശ്വാസം നല്‍കുന്നതുമായ പ്രവൃത്തികളിൽ ഏർപ്പെടാൻ ശ്രമിക്കുക. എല്ലാദിവസവും ശാരീരിക വ്യായാമം ചെയ്യുക. എന്നും കൃത്യസമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
ചുറ്റും നടക്കുന്ന കാര്യങ്ങളെ വ്യക്തിപരമായി എടുക്കാതെ കാര്യങ്ങളെ അതിന്റെ സമഗ്രമായ അർഥത്തിൽ മനസിലാക്കാൻ ശ്രമിക്കുക. കോവിഡ് 19
ബാധിക്കപ്പെട്ടവർക്കുവേണ്ടി ലോകം മുഴുവനുമുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളും വിദഗ്ധരും അഹോരാത്രം പരിശ്രമിക്കുകയാണ്.
3. കോവിഡ് 19നെക്കുറിച്ചുള്ള വാർത്തകൾ നിരന്തരമായി കേൾക്കുന്നത് കൂടുതൽ ആശങ്ക ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു. സർക്കാർ വെബ്സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്നോ ആരോഗ്യപ്രവർത്തകരിൽ നിന്നോ കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ അറിയുക.
അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്പോൾ ശ്രദ്ധിക്കുക
1. മെഡിക്കൽ ഷോപ്പിലും മറ്റിടങ്ങളിലും ഡെസ്കിൽ കയ്യും മുഖവും വയ്ക്കരുത്.
2.ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക.
3.സാധനങ്ങൾ വാങ്ങുന്ന സഞ്ചി നിലത്തുവയ്ക്കരുത്.
4.പുറത്തുപോയി വരുന്നവർ വീട്ടിലെത്തിയാൽ കൈ, കാൽ, പാദരക്ഷകൾ എന്നിവ സോപ്പിട്ടു
കഴുകുക.
5.ഫോണ്‍വിളി പരമാവധി ഒഴിവാക്കുക.
5.മൊബൈൽഫോണ്‍ ബാഗ്, പോക്കറ്റ് എന്നിവിടങ്ങളിൽ സൂക്ഷിക്കുക.
6.മൊബൈൽ ഫോണ്‍ കയ്യിൽ പിടിക്കരുത്, ഡെസ്കിൽ വയ്ക്കരുത്.
7.ഡെസ്കിൽ വച്ച ശേഷം ഫോണ്‍ ചെവിയോടു ചേർത്തു വയ്ക്കരുത്.
8.പുറത്തിറങ്ങുന്പോൾ ഫോണ്‍ ഉപയോഗിക്കേണ്ടി വന്നാൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുക
9.എല്ലാ കടകളിലും സാനിറ്റൈസറും കൈ കഴുകാൻ വെള്ളവും സോപ്പും ലഭ്യമാണ്. സാധനങൾ വാങ്ങിക്കഴിഞ്ഞ് പണമിടപാടിനു മുന്‍പും ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കണം.
വിവരങ്ങൾക്കു കടപ്പാട്:
കേരള ഹെൽത്ത് സർവീസസ്