മസ്തിഷ്കാഘാതം ജീവിതത്തെ തകർക്കുന്നതിന് മുന്നെ, നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിന് ഇതാ 7 വഴികൾ.
1.രക്തസമ്മർദ്ദം കുറയ്ക്കുക :
ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ നിയന്ത്രണത്തിൽ വരാതിരുന്നാൽ മസ്തിഷ്ക്കാഘാതത്തിനു ഒരു വലിയ കാരണമാകുന്നു.
നിങ്ങളുടെ അനുയോജ്യമായ നില : 135/85 ൽ കുറവ്
രക്തസമ്മർദ്ദം നിലനിർത്തുക. എന്നാൽ ചിലരെ സംബന്ധിച്ചിടത്തോളം, 140/90 കൂടുതൽ അനുയോജ്യം ആകാം.
ഇതെങ്ങനെ നേടാം:
1.ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കുക. ദിവസത്തിൽ 1,500 മില്ലിഗ്രാം എന്ന തോതിൽ കുറയ്ക്കുക (അര ടീസ്പൂൺ).
2.കൊളസ്ട്രോൾ കൂടിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക. ചീസ്, ഐസ്ക്രീം തുടങ്ങിയ ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങൾ ഒഴിവാക്കുക.
3.ദിവസവും 4 മുതൽ 5 വരെ കപ്പ് പഴങ്ങളും പച്ചക്കറികളും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യവും കഴിക്കുക. ധാരാളം ധാന്യങ്ങളും കഴിക്കുക.
4.കൂടുതൽ വ്യായാമം - ഒരു ദിവസത്തിൽ കുറഞ്ഞത് 30 മിനിറ്റ് പ്രവർത്തനങ്ങൾ, ഒപ്പം അതിലധികം കാര്യങ്ങളും ചെയ്യുക.
5. പുകവലി ഉപേക്ഷിക്കുക.
6.ആവശ്യമെങ്കിൽ രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുക.
2.ഭാരം കുറയ്ക്കുക
പൊണ്ണത്തടിയും, അതുമായി ബന്ധപ്പെട്ട,ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, എന്നീരോഗങ്ങൾ മസ്തിഷ്കാഘാതമുണ്ടാകാനുള്ള സാധ്യത വളരേ വർധിപ്പിക്കുന്നു.
നിങ്ങളുടെ ലക്ഷ്യം: നിങ്ങളുടെ ബോഡി മാസ്സ് ഇൻഡക്സിനെ 25 നു താഴെ കൊണ്ടുവരുക എന്നതാണ്. പക്ഷെ ഇത് നിങ്ങളെ കൊണ്ട് സാധിക്കില്ല എന്ന് തോന്നിയാൽ, നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചു , നിങ്ങൾക്ക് ഒതുക്കുന്ന ഒരു ബോഡി മാസ് ഇൻഡക്സിൽ കൊണ്ടുവരുക.
ഇതെങ്ങനെ നേടാം:
1.ഒരു ദിവസം 1500 - 2000 കലോറികൾക്കപ്പുറം കഴിക്കാതിരിക്കുവാൻ ശ്രമിക്കുക.
2.നിങ്ങൾ ദിവസേന ചെയ്യുന്ന ജോലികളിലൂടെ, വ്യായാമത്തിന്റെ അളവ് കൂട്ടുക. ഉദാഹരണത്തിനു, നടക്കുന്നതും, ടെന്നീസ് കളിക്കുന്നതും.
3. വ്യായാമം കൂട്ടുക ::
വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിനും, രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുമപ്പുറം, അതിലൂടെ മസ്തിഷ്കാഘാതം സംഭവിക്കാനുള്ള സാധ്യതയും നമുക്കു കുറയ്ക്കാൻ
കഴിയുന്നു.
ഇതെങ്ങനെ നേടാം:
1.ഒരു മതിയായ അളവിൽ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും വ്യായാമം ചെയ്യുക.
2.നിങ്ങളുടെ വീടിനു ചുറ്റുമോ, പറമ്പിലോ, മൈതാനത്തിലോ , എല്ലാ ദിവസവും, പ്രാതലിനു ശേഷം നടക്കാൻ പോകുക.
3.കൂട്ടുകാരോടൊപ്പം ഒരു ഫിറ്റ്നസ് ക്ലബ് തുടങ്ങുക
4.വ്യായാമം ചെയ്യുമ്പോൾ, അണയ്ക്കുന്നത് വരെ ചെയ്യുക, എന്നാൽ നിങ്ങൾക്കു സംസാരിക്കാൻ കഴിയുകയും വേണം.
5.ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം, കോണിപ്പടികൾ ഉപയോഗിക്കുക.
6.30 മിനിറ്റ് വ്യായാമം ചെയ്യാൻ ലഭിക്കുന്നില്ലെങ്കിൽ, അതിനെ മൂന്ന് 10 മിനിറ്റ് സെഷനുകൾ ആകുക.
4. മദ്യം ഉപയോഗിക്കാതിരിക്കുക
5.ഏട്രിയൽ ഫിബ്രിലെഷൻ ഉണ്ടെങ്കിൽ, അത് ചികിത്സിക്കുക.
താളം തെറ്റിയ ഹൃദയമിടിപ്പുകളിൽ ഒന്നാണ് ഏട്രിയൽ ഫിബ്രിലെഷൻ. ഇതിലൂടെ രക്ത ധമനികളിൽ രക്തം കട്ടപിടിക്കുന്നു, ഈ രക്തക്കട്ട, തലച്ചോറിലേക്കു പോകുന്നതിലൂടെ മസ്തിഷ്കാഘാതമുണ്ടാകാം.
ഇതെങ്ങനെ നേടാം:
1.നിങ്ങൾക്ക് വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസംമുട്ടൽ എന്നിവയുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറെ കാണുക.
2.ഏട്രിയൽ ഫിബ്രിലെഷൻ ഉണ്ടെങ്കിൽ രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കേണ്ടതായി വന്നേക്കാം.
6. പ്രമേഹം ചികിത്സിക്കുക
വളരെ നാളുകളായുള്ള പ്രമേഹം, നിങ്ങളുടെ രക്തധമനികളെ നശിപ്പിക്കാം. അതിലൂടെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുന്നു.
ഇതെങ്ങനെ നേടാം:
1.നിങ്ങളുടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് സമയാസമയങ്ങളിൽ പരിശോധിക്കുക
2.ആഹാരം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹം നിയന്ത്രണത്തിൽ
കൊണ്ടുവരുക.
7. പുകവലി നിർത്തുക
പുകവലി രക്തധമനികളിൽ, രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. നിങ്ങളുടെ രക്തത്തിന്റെ കട്ടി കൂട്ടുന്നു. രക്തധമനികളുടെ ഭിത്തികളിൽ പ്ലാക്കുകൾ സൃഷ്ടിക്കുന്നു. അതിലൂടെ രക്തക്കട്ടകൾ ഉണ്ടാകുകയും മസ്തിഷ്കാഘാതമുണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.
ഇതെങ്ങനെ നേടാം:
1.പുകവലി നിർത്തുന്നതിനായി ഡോക്ടറുടെ നിർദേശം തേടുക.
2.പുകവലി നിർത്താനായി, മരുന്നുകളും കൗൺസലിംഗും മറ്റു മാർഗങ്ങളും തേടുക. പുകവലി നിർത്താനുള്ള ശ്രമങ്ങൾ ഒരിക്കലും വിടരുത്.
ഓർക്കുക, പ്രതിരോധം തന്നെയാണ് ചികിത്സായേക്കാൾ ഉചിതം.
വിവരങ്ങൾ:
ഡോ. ജിബു കെ. ജൊ MBBS, MD(General Medicine), DM(Neurology),
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എംജിഎം മുത്തൂറ്റ് മെഡിക്കൽ സെന്റർ, പത്തനംതിട്ട