ദന്തസംരക്ഷണത്തിനുള്ള ശ്രദ്ധക്കുറവും ആവശ്യമായ അറിവ് ഇല്ലാത്തതുമാണ് ദന്തരോഗങ്ങൾ കൂടിവരുന്നതിനു കാരണം.
ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുന്പോൾ
നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപ്പെട്ടതാണ് ടൂത്ത് ബ്രഷ്. ഏതു തരത്തിലുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. നിറവും രൂപവും പരസ്യവുമാണ് ബ്രഷ് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി നാം എടുക്കുന്നത്.
- സോഫ്റ്റ് ബ്രിസ്സിൽസ്സുള്ളതാണ് മോണയ്ക്കും പല്ലുകൾക്കും നല്ലത്
- ബ്രഷിന്റെ തലഭാഗം വായ്ക്കുള്ളിലെ അവസാനത്തെ പല്ലിൽ വരെ എത്തുന്ന തരത്തിൽ ഉള്ളത് ആയിരിക്കണം.
- പരമാവധി മൂന്നുമാസത്തിൽ കൂടുതൽ ഒരു ബ്രഷ് ഉപയോഗിക്കാതിരിക്കുക.
- കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ പാരിതോഷികമായി ബ്രഷു നൽകുന്നത് ബ്രഷിംഗ് ശീലം വളർത്തുവാൻ സഹായിക്കും.
- കൂടുതൽ ടൂത്ത് പേസ്റ്റ് ബ്രഷിൽ തേച്ച് പല്ലു തേക്കുന്നത് പെട്ടെന്ന് വായ്ക്കുള്ളിൽ പത നിറയുന്നതിനാൽ കൂടുതൽ പ്രാവശ്യം തുപ്പേണ്ടതായി വരുന്നു. ഇത് ബ്രഷിംഗ് സമയം കുറയ്ക്കുവാൻ കാരണമാകും. ആവശ്യത്തിന് വളരെ കുറച്ചുമാത്രം പേസ്റ്റ് ഉപയോഗിക്കുക.
- ബ്രഷ് ചെയ്യുന്നതിനു മുൻപോ ബ്രഷിൽ പേസ്റ്റ് എടുക്കുന്നിനു മുൻപോ അമിതമായി ബ്രഷു നനയ്ക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ ഇത് ബ്രിസ്സിൽസിന്റെ കാര്യക്ഷമത
കുറയ്ക്കുകയും പ്ലാക്കിനെ നീക്കം ചെയ്യുന്നതിന് തടസ്സമാകുകയും ചെയ്യും.