ശരീരത്തിലെ പ്രധാനപ്പെട്ട ജീവധർമ പ്രവർത്തനങ്ങളിലൊന്നാണ് വിയർപ്പ്. രണ്ടു തരത്തിലാണ് ശരീരം വിയർക്കുന്നത്.
1.കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസരിച്ച്; ശരീരത്തിലെ ചൂട് അധികമാകുന്പോഴും.
2. വികാരങ്ങൾക്കനുസൃതമായി:
വിയർപ്പ് ഉത്പാദിപ്പിക്കുന്നത് വിയർപ്പ് ഗ്രന്ഥികളാണ്. രണ്ടുതരം വിയർപ്പ് ഗ്രന്ഥികളാണ് ശരീരത്തിലുള്ളത്. ഇതിൽ എക്രൈൻ ഗ്രന്ഥികൾ ഏറ്റവും കൂടുതലുള്ളത് കക്ഷങ്ങൾ, കൈവെള്ള, കാൽവെള്ള എന്നിവടങ്ങളിലാണ്. ഇവയുടെ പ്രധാന ധർമ്മം ശരീരത്തിലെ താപനിയന്ത്രണമാണ്. ശരീരം ചൂടാവുന്പോൾ ധാരാളം വിയർപ്പ് ഉൽപാദിപ്പിക്കുന്നു. ഈ വിയർപ്പിനെ ബാഷ്പീകരിക്കാൻ ശരീരത്തിലെ ചൂടിനെ ഉപയോഗിക്കുന്നു. രണ്ടാമത്തെ വിഭാഗമായ അപ്പോക്രൈൻ ഗ്രന്ഥികൾ കൂടുതലായും കാണപ്പെടുന്നത് കക്ഷങ്ങളിലും ഗുഹ്യഭാഗങ്ങളിലുമാണ്. ഇത് കട്ടി കൂടിയ വിയർപ്പാണ് ഉല്പാദിപ്പിക്കുന്നത്. ഇതിന് ഗന്ധവും ഉണ്ടായിരിക്കും.
ഈ ഗ്രന്ഥികൾ അമിതമായി വിയർപ്പുൽപ്പാദിപ്പിക്കുന്പോൾ അത് മൂലം ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഇത് പലപ്പോഴും വ്യക്തി - കുടുംബ - സാമൂഹിക ജീവിതത്തെ ബാധിക്കുന്നതോടൊപ്പം തൊഴിലിടങ്ങളിൽ ഒറ്റപ്പെടുന്നതിനും കാരണമായേക്കാം.
അമിത വിയർപ്പ്
അമിത വിയർപ്പ് ശരീരത്തെ മുഴുവനായോ ഏതെങ്കിലും ഭാഗത്തെ മാത്രമായോ (കൈകൾ, കാലുകൾ. മുഖം മുതലായവ ബാധിക്കാം
കാരണങ്ങൾ
* അണുബാധ *തൈറോയ്ഡ്, പിറ്റ്യൂറ്ററി ഗ്രന്ഥി
വൈകല്യങ്ങൾ * ഫീയോക്രോമോസൈറ്റോമ
* ഗർഭാവസ്ഥ * കാർസിനോയ്ഡ് സിൻഡ്രം
* പ്രമേഹം * പാർക്കിൻസണിസം * മെനോപോസ്
* ചില മരുന്നുകൾ * ഹോഡ്ജ്കിൻസ് ലിംഫോമ
* മൈലോ പ്രോളിഫറേറ്റീവ് സിൻഡ്രം
* മയക്കുമരുന്നുകളുടെ ഉപയോഗം
* തലച്ചോറിന്റെ വൈകല്യങ്ങൾ
മുകളിൽ പറഞ്ഞ കാരണങ്ങളൊന്നും തന്നെയില്ലാതെ ചിലരിൽ അമിത വിയർപ്പ് കാണപ്പെടാറുണ്ട്.
മൂന്ന് ശതമാനം പേർ ഈ വിഭാഗത്തിൽപ്പെടുന്നു. 51 ശതമാനം പേർ കക്ഷത്തിൽ മാത്രം അമിത വിയർപ്പുണ്ടാകുന്നവരാണ്.
മുപ്പത് മുതൽ 65 ശതമാനം വരെയുള്ളവരിൽ അമിതവിയർപ്പ് കുടുംബാംഗങ്ങളിൽ കാണപ്പെടുന്നുണ്ട്.
ചികിത്സ
പലതരം മരുന്നുകൾ അമിത വിയർപ്പിന്റെ ചികിത്സയ്ക്കായി വിപണിയിലുണ്ട്. ആദ്യം തന്നെ ശരിയായ കാരണം കണ്ടെത്തണം. വിദഗ്ധന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ചികിത്സിച്ചാൽ ഫലമുണ്ടാകുമെന്ന കാര്യത്തിൽ തർക്കം വേണ്ട.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ
ഫോൺ - 8714373299