എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു.
എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല. എല്ലുകൾക്കു പൊട്ടൽ സംഭവിക്കുന്ന ഘട്ടത്തോളം എത്തുന്പോഴാണ് ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോൾ മുതുക്, നടുവ് ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെക്കോം.
പ്രായമാകുന്നതുമായി ബന്ധപ്പെട്ട് എല്ലാവരിലും എല്ലുകളുടെ ഡെൻസിറ്റി കുറഞ്ഞുവരാറുണ്ട്. എല്ലുകളെ ബലപ്പെടുത്താൻ സഹായകമായ ഭക്ഷണക്രമം സ്വീകരിക്കണം.
* കാൽസ്യം സമൃദ്ധം
കൊഴുപ്പു നീക്കിയ പാൽ, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾ, സോയാബീൻ ഉത്പന്നങ്ങൾ, വെണ്ടയ്ക്ക, ബീൻസ്, ബദാം പരിപ്പ്, മത്തി, ഇരുണ്ട പച്ച നിറമുളള ഇലക്കറികൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ...
* വിറ്റാമിൻ ഡി അടങ്ങിയ ആഹാരവും എല്ലുകളുടെ കരുത്തു കൂട്ടാൻ സഹായകം.
വിറ്റാമിൻ ഡി സമൃദ്ധം
അയല, മീനെണ്ണ(കോഡ് ലിവർ ഓയിൽ), സോയാബീൻ ഉത്പന്നങ്ങൾ, മുട്ട, കൂണ്, പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, കൊഴുപ്പു നീക്കം ചെയ്ത പാലും പാലുത്പന്നങ്ങളും, നട്സ്....
* ഉപ്പ് മിതമായി ഉപയോഗിക്കുക.
ഉപ്പു കൂടിയ ഭക്ഷണം അമിതമായാൽ മൂത്രത്തിലൂടെ
കാൽസ്യം അധികമായി നഷ്ടമാവും.
* കാപ്പിയിലെ കഫീനും കാൽസ്യം ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. അതിനാൽ അമിതമായി കാപ്പികുടിക്കുന്ന ശീലം ഒഴിവാക്കുക.
* അതുപോലെതന്നെ ആൽക്കഹോളിന്റെ (മദ്യത്തിന്റെ) ഉപയോഗവും എല്ലുകൾക്കു ദോഷകരം.
* മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം.
* ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാൽസ്യം ധാരാളം. ഇലക്കറികൾ ശീലമാക്കണം.