കഴുത്തിന്റെ മുൻഭാഗത്ത് ഒരു ചിത്രശലഭംപോലെ തോന്നിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെന്റിമീറ്റർ നീളവും 25 ഗ്രാം തൂക്കവും ഉണ്ടാകും. ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവർത്തനങ്ങളെ തൈറോയ്ഡ് സ്വാധീനിക്കാറുണ്ട്. വളർച്ചയെയും ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന അതിപ്രധാന ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഉൽപ്പാദിപ്പിക്കുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
തൈറോയ്ഡ് ഹോർമോൺ എന്തിന്?
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണാണ്. ശരീരതാപം നിയന്ത്രിക്കുന്നതും കോശങ്ങളുടെ വളർച്ചയെയും വിഘടനത്തെയും നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഹോർമോണ്‍ ആണ്. ഹൃദയം, കിഡ്നി, സ്കിൻ, ബ്രെയിൻ, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിനും തൈറോയ്ഡ് ഹോർമോണ്‍ അനിവാര്യമാണ്.
തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യങ്ങൾ മൂലം ഹോർമോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യങ്ങൾ മൂലം തൈറോയ്ഡിന് വീക്കം സംഭവിച്ച് ഗോയിറ്റർ വരാം. മുഴകൾ രൂപപ്പെടാം, ചില മുഴകൾ കാൻസർ ആയി മാറും.
സ്ത്രീകളിൽ തൈറോയ്ഡ് രോഗങ്ങൾ കൂടുതൽ
സ്ത്രീകളെയും പുരുഷന്മാരെയും തൈറോയ്ഡ് രോഗങ്ങൾ ബാധിക്കാറുണ്ട്. സ്ത്രീകളിൽ ആണ് തൈറോയ്ഡ് രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും ഫലപ്രദമായ ഹോമിയോപ്പതി ചികിത്സയിലൂടെയും തൈറോയ്ഡ് രോഗങ്ങൾ നിയന്ത്രിച്ച് പരിപൂർണ്ണമായി സുഖപ്പെടുത്താം.
പാരന്പര്യവുമായി ബന്ധം
തൈറോയ്ഡ് രോഗങ്ങൾക്കു പാരന്പര്യവുമായി ബന്ധം ഉണ്ട്. മാതാപിതാക്കളിൽ ആർക്കെങ്കിലും രോഗം ഉണ്ടെങ്കിൽ അടുത്ത തലമുറയിലും രോഗസാധ്യത ഏറെയാണ്. അയഡിന്റെ കുറവ്, ശരീരത്തിലെ തന്നെ പ്രതിരോധ വ്യവസ്ഥ തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവർത്തിക്കുക, ജീവിതശൈലിയിൽ വന്ന മാറ്റം, മാനസിക സംഘർഷം ഇവയൊക്കെ തൈറോയ്ഡ് രോഗങ്ങൾക്കിടയാക്കും.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞാൽ
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞാൽ ഹോർമോണുകളുടെ അളവിലും കുറവ് ഉണ്ടാകും. തൈറോയ്ഡ് രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വ്യാപകമായി ഈ അവസ്ഥയാണ് കാണാറുള്ളത്. തൈറോയ്ഡ് ഹോർമോണുകളുടെ അളവിൽ കുറവ് വരുന്പോൾ ശരീരം തടിക്കുക, തണുപ്പ് സഹിക്കാൻ പറ്റാതാവുക, ക്ഷീണം, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ, ക്രമം തെറ്റിയ ആർത്തവം, ഗർഭം അലസൽ, വിഷാദം തുടങ്ങിയവ കാണാറുണ്ട്.
തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം
തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂട്ടും. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലം അമിത വിയർപ്പ്, മുടികൊഴിച്ചിൽ, കണ്ണുകൾ പുറത്തേക്ക് തള്ളിനിൽക്കൽ, ഭാരം കുറയൽ, ചൂട് സഹിക്കാൻ പ്രയാസം, ചർമം മൃദുവാകുക, ഗർഭം അലസൽ തുടങ്ങിയവ ഉണ്ടാകാം.
തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം മൂലം സ്ത്രീകളിൽ ആർത്തവം വൈകുക, ആർത്തവം ഇല്ലാതിരിക്കുക, ആർത്തവം വന്നാൽ കൂടുതൽ ബ്ലീഡിങ് എന്നിവ ഉണ്ടാകാറുണ്ട്.
ഗർഭകാലത്ത് തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ
ഗർഭിണിയിൽ തൈറോയ്ഡിന്റെ പ്രവർത്തനം സന്തുലിതമായിരിക്കണം. കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയ്ക്ക് തൈറോയ്ഡ് ഹോർമോണ്‍ കൂടിയേ തീരൂ.കുഞ്ഞുങ്ങളിൽ ജന്മനാ കാണുന്ന ബുദ്ധിമാന്ദ്യത്തിന്റെ പ്രധാനകാരണം, ഗർഭകാലത്ത് അമ്മയുടെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നതാണ്. ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളിൽ കുഞ്ഞിന് തൈറോയ്ഡ് ഹോർമോണ്‍ ലഭിക്കുന്നത് അമ്മയിൽനിന്നാണ്. ഗർഭിണിയിൽ തൈറോയ്ഡ് ഹോർമോണ്‍ കൂടുകയോ, കുറയുകയോ ചെയ്യുന്നത്, ഗർഭസ്ഥ ശിശുമരണം, മാസം തികയാത്ത പ്രസവം, പ്രസവാനന്തര രക്തസ്രാവം തുടങ്ങിയവയ്ക്കു കാരണമാകാറുണ്ട്.
ഗോയിറ്റർ
തൈറോയ്ഡ് ഗ്രന്ഥിയിൽ വീക്കമുണ്ടായി കഴുത്തിൽ മുഴപോലെ തോന്നുന്ന അവസ്ഥയാണ് ഗോയിറ്റർ. ഭക്ഷണത്തിലെ അയഡിന്റെ കുറവാണ് പ്രധാന കാരണം.
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനത്തിന് തവിട് കളയാതെ ധാന്യങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ, ചെറുമത്സ്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കരിക്കിൻവെള്ളം കുടിക്കുന്നത് നല്ലതാണ്. കാബേജ്, കോളിഫ്ളവർ തുടങ്ങിയവ തൈറോയ്ഡ് രോഗികൾ ഒഴിവാക്കണം.
ചെറുമത്സ്യങ്ങൾ, കൊഞ്ച്, ഞണ്ട്, ചെമ്മീൻ, കക്ക ഇറച്ചി, കോഴി ഇറച്ചി, നിലക്കടല, പാൽ, തൈര്, മോര്, മുട്ടയുടെ മഞ്ഞക്കരു, എള്ള്, പഴങ്ങൾ, അണ്ടിപ്പരിപ്പ്, കടല, ചേന നാരുകളടങ്ങിയ ഭക്ഷണം എന്നിവ തൈറോയ്ഡ് രോഗികൾക്ക് നല്ലതാണ്.
ഹോമിയോപ്പതിയിൽ
ഹോമിയോപ്പതിയുടെ കോണ്‍സ്റ്റിറ്റ്യൂഷൻ പ്രകാരമുള്ള മരുന്ന് കൊടുത്താൽ തൈറോയ്ഡ് ഹോർമോണിന്റെ അമിത പ്രവർത്തനം നിയന്ത്രിച്ച് നിർത്താം.ും. ഹോമിയോപ്പതിയിൽ രോഗിയുടെ ശാരീരിക മാനസിക അവസ്ഥ മനസ്സിലാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്. എത്ര വർഷം പഴക്കമുള്ള തൈറോയ്ഡ് രോഗമുള്ള രോഗികളെയും പരിപൂർണ്ണമായി സുഖപ്പെടുത്തുവാൻ ഹോമിയോ ചികിത്സാ സന്പ്രദായത്തിന് കഴിയും.
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടിസ്പെഷാലിറ്റി --ഹോമിയോപതിക് ക്ലിനിക്, ചക്കരപ്പറന്പ്, കൊച്ചി
ഫോൺ - 9388620409